Tuesday, November 10, 2009

പൂക്കാലം വരവായി ( 1991 ) വേണുഗോപാല്‍/ ചിത്ര


ഏതോ വാര്‍മുകിലിന്‍

ചിത്രം: പൂക്കാലം വരവായി [ 1991 ] കമല്‍
രചന: കൈതപ്രം
സംഗീതം: ഔസേപ്പച്ചന്‍

പാടിയതു: വേണുഗോപാല്‍ / ചിത്ര


ഏതോ വാർ‍മുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ (2)
ഓമലേ .. ജീവനിൽ അമൃതേകാനായ് വീണ്ടും
എന്നിൽ ഏതോ ഓർമ്മകൾ നിലാവിൻ മുത്തേ നീ വന്നൂ
( ഏതോ വാർ‍മുകിലിൻ )

നീയുലാവുമ്പോൾ സ്വർഗ്ഗം മണ്ണിലുണരുമ്പോൾ (2)
മഞ്ഞു പോയൊരു പൂത്താലം പോലും
കൈ നിറഞ്ഞൂ വാസന്തം പോലെ
തെളിയും എന്‍ ജന്മപുണ്യം പോൽ ..
( ഏതോ വാർ‍മുകിലിൻ )

നിന്നിലും ചുണ്ടിൽ അണയും പൊൻമുളം കുഴലിൽ (2)
ആർദ്രമാം ഒരു ശ്രീരാഗം കേൾപ്പൂ
പദമഞ്ഞിടും മോഹങ്ങൾ പോലെ
അലിയും എൻ ജീവ മന്ത്രം പോൽ ..
( ഏതോ വാർ‍മുകിലിൻ )

വിഡിയോ
ഇവിടെ

No comments: