Powered By Blogger

Thursday, November 5, 2009

ഗായത്രി ( 1973 ) യേശുദാസ്

പത്മതീര്‍ത്ഥമേ ഉണരൂ


ചിത്രം: ഗായത്രി (1973) പി.എന്‍. മേനോന്‍
രചന: വയലാര്‍
സംഗീതം: ദേവരാജന്‍

പാടിയതു: യേശുദാസ്

ഓം തത് സവി ദുര്‍വരേണ്യം
ഭര്‍ഗോ ജീവസ്യ ജീമഹേ
ജീനോ യോന പ്രജൊദയ [2]

പത്മതീര്‍ത്ഥമേ ഉണരൂ
മാനസ പത്മതീര്‍ത്ഥമേ ഉണരൂ
അഗ്നി രഥത്തിലുദിക്കുമുഷസ്സിന്‍
അര്‍ഘ്യം നല്‍കൂ ഗന്ധര്‍വ്വസ്വര ഗംഗ ഒഴുക്കൂ
ഗായത്രികള്‍ പാടൂ...

ഓം തത് സവി ദുര്‍വരേണ്യം
ഭര്‍ഗോ ജീവസ്യ ജീമഹേ
ജീനോ യോന പ്രജൊദയ [2]


പ്രഭാതകിരണം നെറ്റിയില്‍ അണിയും പ്രാസാദങ്ങള്‍ക്കുള്ളില്‍
സഹസ്രനാമം കേട്ടു മയങ്ങും സാളഗ്രാമങ്ങള്‍
അടിമ കിടത്തിയ ഭാരത പൌരന്‍ ഉണരാന്‍
പുതിയൊരു പുരുഷാര്‍ത്ഥത്തിനെയാകെ
പുരകളില്‍ വച്ചു വളര്‍ത്താന്‍..

പ്രപഞ്ച സത്യം ചിതയില്‍ കരിയും
ബ്രഹ്മസ്വങ്ങള്‍ക്കുള്ളില്‍
ദ്രവിച്ച പൂണൂല്‍ ചുറ്റി മരിക്കും
ധര്‍മ്മാധര്‍മ്മങ്ങള്‍
ചിറകു മുറിച്ചൊരു ഭാരത ജീവിതമുണരാന്‍
പ്രകൃതീ ചുമരുകളോളം സര്‍ഗ്ഗ
പ്രതിഭ പടര്‍ന്നു നടക്കാന്‍....

പത്മതീര്‍ത്ഥമേ ഉണരൂ
മാനസ പത്മതീര്‍ത്ഥമേ ഉണരൂ
അഗ്നി രഥത്തിലുദിക്കുമുഷസ്സിന്‍
അര്‍ഘ്യം നല്‍കൂ ഗന്ധര്‍വ്വസ്വരഗംഗ ഒഴുക്കൂ
ഗായത്രികള്‍ പാടൂ...
ഓം തത് സവി ദുര്‍വരേണ്യം
ഭര്‍ഗോ ജീവസ്യ ജീമഹേ
ജീനോ യോന പ്രജൊദയ [2]



ഇവിടെ