പുലര്‍കാല സുന്ദര  സ്വപ്നത്തില്‍ ഞാനൊരു...
ചിത്രം:      ഒരു മെയ്മാസ പുലരിയില്‍ [ 1987 )  വി.കെ. ഗോപിനാഥ്
രചന:       പി. ഭാസ്കരന്‍
സംഗീതം:    രവീന്ദ്രന്‍  
പാടിയതു:   ചിത്ര
പുലര്‍കാലസുന്ദര സ്വപ്നത്തില്‍ 
ഞാനൊരു പൂമ്പാറ്റയായിന്നു മാറി..
വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും 
വര്‍ണ്ണച്ചിറകുമായ് പാറി
പുലര്‍കാലസുന്ദര സ്വപ്നത്തില്‍ 
ഞാനൊരു പൂമ്പാറ്റയായിന്നു മാറി.
നീരദ ശ്യാമള നീല നഭസ്സൊരു 
ചാരുസരോവരമായി..
ചന്ദ്രനും സൂര്യനും താരാഗണങ്ങളും 
ഇന്ദീവരങ്ങളായ് മാറി
ജീവന്റെ ജീവനില്‍ നിന്നുമൊരജ്ഞാത 
ജീമൂത നിര്‍ജ്ജരി പോലെ
ചിന്തിയ കൌമാര സങ്കല്‍പ്പധാരയില്‍ 
എന്നെ മറന്നു ഞാന്‍ പാടി..    [ പുലര്‍കാല...
 ഇവിടെ
Thursday, November 5, 2009
Subscribe to:
Post Comments (Atom)





No comments:
Post a Comment