Powered By Blogger

Saturday, September 5, 2009

മുദ്ര ( 1989 ) എം.ജി. ശ്രീകുമാര്‍

“പുതുമഴയായ് പൊഴിയാം മധുമയമായ് ഞാന്‍ പാടാം


ചിത്രം: മുദ്ര [ 1989] സിബി മലയില്‍
രചന: കൈതപ്രം
സംഗീതം: മോഹന്‍ സിതാര

പാടിയതു: എം ജി ശ്രീകുമാര്‍

പുതുമഴയായ് പൊഴിയാം മധുമയമായ് ഞാന്‍ പാടാം
കടവിലെ കിളികള്‍ തന്‍ കനവിലെ മോഹമായ്
പുഴയിലെ ഓളങ്ങള്‍ തേടും
(പുതുമഴയായ്)

താളം മാറി ഓണക്കാലം പോയി
വേലക്കാവില്‍ വര്‍ണക്കോലം മാറി
തീരം തേടി അന്തിക്കാറ്റും പോയി
കൂട്ടിന്നായ് കൂടാരം മാത്രം
ഉള്‍കുടന്നയിതില്‍ ആത്മനൊമ്പരമിതേറ്റു
ഞാനിന്നു പാടാം (ഉള്‍കുടന്ന)
(പുതുമഴയായ്)

കന്നിക്കൊമ്പില്‍ പൊന്നോലത്തൈ തൊട്ടു
ഓണക്കാറ്റില്‍ മേഘത്തൂവല്‍ വീണു
ആനന്ദത്തില്‍ പൂരക്കാലം പോയി
കൂട്ടിന്നായ് കൂടാരം മാത്രം
വെണ്ണിലാവിലീ മന്ത്രവേണുവിലൊരു ഈണമായിന്നു മാറാം (വെണ്ണിലാവിളി)

(പുതുമഴയായ്)


ഇവിടെ

No comments: