“സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം
ചിത്രം:   മോഹിനിയാട്ടം [ 1975 ] ശ്രീകുമാരന്‍ തമ്പി
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: ജി.ദേവരാജന്‍
പാടിയതു: കെ.ജെ.യേശുദാസ്
 
സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം..
ബന്ധമെന്ന പദത്തിനെന്തര്‍ത്ഥം..
ബന്ധങ്ങള്‍.. സ്വപ്നങ്ങള്‍.. ജലരേഖകള്‍.. 
സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം..
പുണരാനടുക്കുമ്പോള്‍ പുറന്തള്ളും തീരവും 
തിരയുടെ സ്വന്തമെന്നോ.. (പുണരാ...)
മാറോടമര്‍ത്തുമ്പോള്‍ പിടഞ്ഞോടും മേഘങ്ങള്‍ 
മാനത്തിന്‍ സ്വന്തമെന്നോ.. 
പൂവിനു വണ്ടു സ്വന്തമോ 
കാടിനു കാറ്റു സ്വന്തമോ 
എനിയ്ക്കു നീ സ്വന്തമോ..ഓമനേ 
നിനക്കു ഞാന്‍ സ്വന്തമോ.. (സ്വന്തമെന്ന )
വിടര്‍ന്നാലുടനേ കൊഴിയുന്ന പുഞ്ചിരി.. 
അധരത്തിന്‍ സ്വന്തമെന്നോ..(വിടര്‍ന്നാ...)
കരള്‍ പുകല്‍ഞ്ഞാലൂരും കണ്ണുനീര്‍ മുത്തുകള്‍.. 
കണ്ണിന്റെ സ്വന്തമെന്നോ.. 
കാണിയ്ക്കു കണി സ്വന്തമോ.. 
തോണിയ്ക്കു വേണി സ്വന്തമോ.. 
എനിയ്ക്കു നീ സ്വന്തമോ..ഓമനേ 
നിനക്കു ഞാന്‍ സ്വന്തമോ.. (സ്വന്തമെന്ന)
ഇവിടെ
Saturday, September 5, 2009
Subscribe to:
Post Comments (Atom)





No comments:
Post a Comment