Powered By Blogger

Monday, September 28, 2009

ദൂരം അരികെ { 1980 ) യേശുദാസ് & പാര്‍ട്ടി

“മലര്‍തോപ്പിതില്‍ കിളികൊഞ്ചലായ് വാ

ചിത്രം: ദൂരം അരികെ [ 1980 ] ജെസ്സി
രചന: ബിച്ചു തിരുമല
സംഗീതം: ഇളയരാജാ

പാടിയതു: യേശുദാസ് & പാര്‍ട്ടി

മലര്‍തോപ്പിതില്‍ കിളി കൊഞ്ചലായ്
മണിത്തെന്നലായ് വാ ..ഓടി വാ.. കളമൊഴികള്‍ നീന്തി വാ
പാടി വാ കതിരൊളികളില്‍ ആടി വാ
ഇരുളിലും അകമിഴി തെളിയുക തൊഴുതുണരുക.. മലര്‍ തോപ്പി...

കുരുന്നോമന‍ കണ്‍കളില്‍ പുലര്‍ കന്യ തന്‍ പ്രസാദമാം
പൂച്ചെണ്ടിതാ [2]
കരള്‍ചില്ലയില്‍ പറന്നിതാ പകല്‍ പക്ഷികള്‍
സ്വര്‍ണ്ണാമൃതം തൂകുന്നിതാ തൂകുന്നിതാ
പാടി പാടി പോകാംചേര്‍ന്നാടി പ്പാടി പോകാം
കൂട്ടായ് എന്നും പോകാം പോകാം
ദേവദൂതര്‍ ആണല്ലൊ... [ മലര്‍

ഒരേ കീര്‍ത്തന സ്വരങ്ങളായ്
ഒരേ ശ്രീലക ത്തുണര്‍ന്നിടും വെണ്‍പ്രാക്കളായ്
ഒരേ തട്ടിലായ് എരിഞ്ഞിടും ഒരേ അഗ്നി താന്‍
ന്രന്ന പൊന്‍ നാളങ്ങളൊ പൊന്‍ നാളങ്ങളോ
ഉള്ളിന്‍ ഉള്ളീല്‍ കാണാം ആ സ്വര്‍ലോകത്തിനു വെട്ടം
പൂ ന്തിങ്കിണ്ണം ദീപം ദീപം കാട്ടാന്ദേവ ദൂതര്‍ ആണല്ലൊ... മലര്‍...


ഇവിടെ

No comments: