“ഒടുവിലീ യാത്ര തന്‍  ഒടുവിലെന്‍ നിഴലിന്റെ
ചിത്രം: യുദ്ധകാണ്ഡം     [ 1977 ]  തോപ്പില്‍ ഭാസി
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: കെ രാഘവന്‍
പാടിയതു: യേശുദാസ്
  
ഒടുവിലീ യാത്ര തന്‍ ഒടുവിലെന്‍ നിഴലിന്റെ 
മടിയില്‍ ഞാനൊരു നാള്‍ തളര്‍ന്നു വീഴും
ഒരു പിടി ഓര്‍മ്മകള്‍ നുകര്‍ന്നു ഞാന്‍ പാടും
ഒരു ഗാനം ഈ ഹംസഗാനം
പൂവില്‍ നിലാവില്‍ പൂര്‍ണ്ണെന്ദു മുഖികളില്‍
സൌവര്‍ണ്ണ മുന്തിരി പാത്രങ്ങളില്‍
കേവല സൌന്ദര്യത്തിന്‍ മാദക ലഹരി തേടി
ജീവിതമൊരുത്സവം എന്നു പാടീ
ഞാന്‍ അന്നു പാടീ
ഒടുവിലീ യാത്ര തന്‍ ഒടുവിലെന്‍ നിഴലിന്റെ 
മടിയില്‍ ഞാനൊരു നാള്‍ തളര്‍ന്നു വീഴും 
ഈ വഴിവക്കില്‍ കണ്ടൂ തൂവേര്‍പ്പില്‍ 
കണ്ണുനീരില്‍ പൂവിടും വേറൊരു സൌന്ദര്യം ഞാന്‍ (2)
ജീവനെ ദഹിപ്പിക്കും സ്നേഹ ദുഖങ്ങളാണീ 
പൂവിന്റെ ലാവണ്യം എന്നു പാടീ ഞാനിന്നു പാടി
ഒടുവിലീ യാത്ര തന്‍ ഒടുവിലെന്‍ നിഴലിന്റെ 
മടിയില്‍ ഞാനൊരു നാള്‍ തളര്‍ന്നു വീഴും
ഇവിടെ
Monday, September 28, 2009
Subscribe to:
Post Comments (Atom)





No comments:
Post a Comment