Powered By Blogger

Thursday, August 6, 2009

മുത്തശ്ശി (1971).... പി. ജയചന്ദ്രന്‍





“ഹര്‍ഷബാഷ്പം തൂകി വര്‍ഷ പഞ്ചമി വന്നു


ചിത്രം : മുത്തശ്ശി [1971]
രചന: പി. ഭാസ്കരന്‍
സംഗീതം: ദക്ഷിണാ മൂര്‍ത്തി
പാടിയതു: ജയചന്ദ്രന്‍

ഹര്‍ഷബാഷ്പം തൂകി വര്‍ഷപഞ്ചമി വന്നു
ഇന്ദുമുഖീ ഇന്നു രാവില്‍ എന്തു ചെയ്‌വൂ നീ
എന്തു ചെയ്‌വൂ നീ
ഹര്‍ഷബാഷ്പം തൂകി...

ഏതു സ്വപ്ന പുഷ്പവനം നീ തിരയുന്നു
ഏതു രാഗകല്പനയില്‍ നീ മുഴുകുന്നു
വിണ്ണിലെ സുധാകരനോ
വിരഹിയായ കാമുകനോ
ഇന്നുനിന്റെ ചിന്തകളെ ആരുണര്‍ത്തുന്നു
സഖീ ആരുണര്‍ത്തുന്നു
ഹര്‍ഷബാഷ്പം തൂകി...

ശ്രാവണനിശീഥിനിതന്‍ പൂവനം തളിര്‍ത്തു
പാതിരാവിന്‍ താഴ്‌വരയിലെ പവിഴമല്ലികള്‍ പൂത്തു
വിഫലമായ മധുവിധുവാല്‍
വിരഹശോകസ്മരണകളാല്‍
അകലെയെന്‍ കിനാക്കളുമായ് ഞാനിരിക്കുന്നു
സഖീ ഞാനിനിക്കുന്നു .... (ഹര്‍ഷബാഷ്പം തൂകി

No comments: