ചിത്രം: നോവല്‍ ( 2006)
രചന: ഈസ്റ്റ് കോസ്റ്റ് വിജയന്‍
സംഗീതം: എം. ജയചന്ദ്രന്‍/ബാലഭാസ്കര്‍
പാടിയതു: യേശുദാസ്.
അരികിലില്ലെങ്കിലും...
അരികിലില്ലെങ്കിലും അറിയുന്ന ഞാന്‍..നിന്‍റെ കരലാളനത്തിന്റെറെ മധുര
സ്പര്‍ശം..
അരികിലില്ലെങ്കിലും അറിയുന്ന ഞാന്‍..നിന്റെ കരലാളനത്തിന്റെ മധുരസ്പര്ശം..
അകലെയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍..നിന്റെ ദിവ്യാനുരാഗത്തിന്‍ ഹൃദയ സ്പന്ദം..
ഇനിയെന്നും...ഇനിയെന്നുമെന്നും നിന്‍ കരലാളനത്തിന്‍റെ മധുരസ്പര്ശം..
അരികിലില്ലെങ്കിലും അറിയുന്ന ഞാന്‍...ഉം...
എവിടെയാണെങ്കിലും ഓര്‍ക്കുന്ന ഞാന്‍ എന്നും..പ്രണയാര്‍ദ്ര സുന്ദരമാ ദിവസം..
എവിടെയാണെങ്കിലും ഓര്‍ക്കുന്ന ഞാന്‍ എന്നും..പ്രണയാര്‍ദ്ര സുന്ദരമാ ദിവസം..
ഞാനും നീയും നമ്മുടെ സ്വപ്നവും തമ്മിലലിഞ്ഞൊരു നിറ നിമിഷം..
ഹൃദയങ്ങള്‍ പങ്കിട്ട ശുഭമുഹൂര്‍ത്തം..
അരികിലില്ലെങ്കിലും അറിയുന്ന ഞാന്‍..നിന്റെ കരലാളനത്തിന്റെ മധുരസ്പര്ശം..
ഇനി വരില്ലെങ്കിലും കാണുന്നു ഞാന്‍..നിന്റെ തൂമന്ദഹാസത്തിന്‍ രാഗഭാവം..
ഇനി വരില്ലെങ്കിലും കാണുന്നു ഞാന്‍..നിന്റെ തൂമന്ദഹാസത്തിന്‍ രാഗഭാവം..
തൊട്ടും തൊടാതെയും എന്നുമെന്നില്‍ പ്രേമഗന്ധം ചൊരിയും ലോലഭാവം..
മകരന്ദം നിറയ്ക്കും വസന്ത ഭാവം..
അരികിലില്ലെങ്കിലും അറിയുന്ന ഞാന്‍..നിന്റെ കരലാളനത്തിന്റെ മധുരസ്പര്ശം.
അകലെയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍..നിന്റെ ദിവ്യാനുരാഗത്തിന്‍ ഹൃദയ സ്പന്ദം..
ഇനിയെന്നും...ഇനിയെന്നുമെന്നും നിന്‍ കരലാളനത്തിന്‍റെ മധുരസ്പര്ശം..
അരികിലില്ലെങ്കിലും അറിയുന്ന ഞാന്‍...ആ...
Friday, July 10, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment