“നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍
ചിത്രം: ചാമരം [ 1980] ഭരതന്
രചന: പൂവച്ചല്‍ ഖാദര്‍
സംഗീതം: എം.ജി. രാധാകൃഷ്ണന്
പാടിയതു: എസ്. ജാനകി.
നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍
കാതോര്‍ത്തു ഞാനിരുന്നു (നാഥാ നീ)
താവകവീഥിയില്‍ എന്‍ മിഴിപ്പക്ഷികള്‍
തൂവല്‍ വിരിച്ചു നിന്നൂ....
(നാഥാ...)
നേരിയ മഞ്ഞിന്റെ ചുംബനം കൊണ്ടൊരു
പൂവിന് കവിള് തുടുത്തു (നേരിയ)
കാണുന്ന നേരത്തു മിണ്ടാത്ത മോഹങ്ങള്‍
ചാമരം വീശി നില്പ്പൂ....
(നാഥാ...)
ഈയിളം കാറ്റിന്റെ ഈറനണിയുമ്പോള്‍
എന്തേ മനം തുടിക്കാന്‍ (ഈയിളം)
കാണാതെ വന്നിപ്പോള്‍ ചാരത്തണയുകില്‍
ഞാനെന്തു പറയാന്‍, എന്തു പറഞ്ഞടുക്കാന്‍... [ നാഥാ നീ വരൂ]
ഇവിടെ
Wednesday, July 8, 2009
Subscribe to:
Post Comments (Atom)
1 comment:
я так считаю: мне понравилось. а82ч
Post a Comment