“നീ മായും നിലാവോ  എന്‍ ജീവന്റെ
ചിത്രം:   മദനോത്സവം      (1978) എന്‍. ശശികുമാര്‍
രചന: ഓ എൻ വി കുറുപ്പ്
സംഗീതം: സലിൽ ചൌധരി
പാടിയതു: കെ ജെ യേശുദാസ്
 
നീ മായും നിലാവോ എൻ ജീവന്റെ കണ്ണീരോ കണ്ണീരോ (2)
നീ പ്രണയത്തിൻ ഹംസഗാനം
നീ അതിലൂറും കണ്ണീർക്കണം
മായുന്നിതോ ഈ മാരിവിൽപ്പൂ (നീ മായും )
ഈ മൺകൂടു നിന്നോടു കണ്ണീരോടോതുന്നിതാ
പോവല്ലേ (2)
നീ ഒരു പൂവിൻ മൌനഗാനം
നീ ഹൃദയത്തിൻ ഗാനോത്സവം
മായുന്നിതോ ഈ മാരിവിൽപ്പൂ 
നീ ഒരു വാക്കും പറഞ്ഞീലാ
നീൾമിഴിപ്പൂക്കൾ നനഞ്ഞീലാ
മായുന്നിതോ ഈ മാരിവിൽപ്പൂ (നീ മായും)
Wednesday, July 8, 2009
Subscribe to:
Post Comments (Atom)





No comments:
Post a Comment