Saturday, November 9, 2013

കെ. ക്യു [2013] ബൈജു എഴുപുന്ന (ജോൺസൺ),


     ചിത്രം:      കെ. ക്യു   [2013]   ബൈജു എഴുപുന്ന (ജോൺസൺ),

     രചന:     റാഫീക്ക് അഹമ്മദ്
സംഗീതം:    സ്റ്റീഫൻ ദേവസ്സി

താരനിര:    ബൈജു എഴുപുന്ന (ജോൺസൺ), പാർവതി ഓമനക്കുട്ടൻ, ആൻസൺ പോൾ,  ടിനി ടോം,
മാള അരവിന്ദൻ, സലിം കുമാർ,  ഉണ്ണി രാജൻ പി ദേവ് ,ജൂബിൽ രാജൻ പി ദേവ്,  വിജയ് റാസ്


1.  പാടിയതു:   ഹരിഹരൻ
 
അഴകോലും മാരിവില്ലേ
അകലേ നീ മാഞ്ഞിടല്ലേ
മിഴിനീരില്‍ മിന്നി നില്‍ക്കൂ
ഹൃദയനാളമായി ..
പ്രിയമേറും ഗാനമല്ലേ മഴപോലെ തോർ‌ന്നിടല്ലേ
നെടുവീര്‍പ്പായി മാറിടല്ലേ വിരഹലോലയായി
കുഞ്ഞോളം പോലെ തെന്നിത്തെന്നിയേതോ
കണ്ണാടിത്തീരം തേടി ദൂരെ
ഒരു കിനാവായി ഇനി വരാതെ
പിരിയുവാനോ പൊന്നേ
ആരോ ആരോ ആരോ നീ മഞ്ജുനിലാവേ
ആരോ ആരോ ആരോ നീ മഞ്ജുള മലരേ (2)

എരിവേനലില്‍ മാരിയായി  ഓ
ഇളനീരുപോൽ സൗമ്യമായി ഓ
നാവില്‍ മധുരമായി നോവില്‍ അമൃതുമായി
നാവില്‍ മധുരമായി നോവില്‍ അമൃതുമായി
വന്നാലും നീയെന്‍ വിജനവനിയില്‍
എന്നാത്മാവില്‍ കുളിരായി അഴകേ
ആരോ ആരോ ആരോ നീ മഞ്ജുനിലാവേ
ആരോ ആരോ ആരോ നീ മഞ്ജുള മലരേ(2)

ഇടനെഞ്ചിലെ താളമായി ഓ
പുതുമണ്ണിലെ ഗന്ധമായി ഓ
ഓ ഈറന്‍ തെന്നലായി രാവിന്‍ മൗനമായി
ഈറന്‍ തെന്നലായി രാവിന്‍ മൗനമായി
നിന്നാലും നീയെന്‍ മനസ്സിന്‍ പടിയില്‍
വെണ്മേഘംപോലെ കുടചൂടി അരികെ
ആരോ ആരോ ആരോ നീ മഞ്ജുനിലാവേ
ആരോ ആരോ ആരോ നീ മഞ്ജുള മലരേ (4)

  video and audio links:
http://www.youtube.com/watch?v=JCt7Rk9qSlg


http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=15543

http://www.youtube.com/watch?v=OEW_NxJtfyw

 2.   പാടിയതു:    ബെന്നി ദയാൽ


ചെന്തളിരേ ചഞ്ചലിതേ
നിന്നരികില്‍ കാറ്റോ ഞാനോ
ചെഞ്ചൊടിയിൽ പുഞ്ചിരിയില്‍
ഇന്നലിയും ഞാനോ തേനോ
മഞ്ഞോ എൻ സിരയില്‍ ഒഴുകി
തീയോ എന്‍ ഉടലില്‍ ഉരുകി
പൂവോ എന്‍ വിരലില്‍ ഇടറി
മധുരമനമിതിൽ
(ചെന്തളിരേ ചഞ്ചലിതേ)

ഒന്നായൊന്നായി അലിയാന്‍
എല്ലാമെല്ലാം നുകരാന്‍
തീരം തഴുകാന്‍ നീളും തിരകള്‍ (2)
ശ്രുതി മുറുക്കി തംബുരു തേടി
തബല തേടീ വിരലുകള്‍
പുതിയൊരീണം സ്വരജതി ചേരും
പ്രണയരാഗം പാടുവാന്‍
ഇനി മറക്കാം ഇരവും പകലും
നെറുകെ സമയം ഇറ്റിറ്റായി  മാറും
(ചെന്തളിരേ ചഞ്ചലിതേ)
ഓ ..ഓ
പൂഞ്ചായൽ വീണുലയും
കൺ‌പോളപ്പൂവടയും
ഈറന്‍ ദാഹം നിന്നെ പൊതിയും (2)
ഹരിതവനിയില്‍ പൊന്‍വെയിലായി
ഇടകലര്‍ന്നു നിരവുകൾ
നറുനിലാവിന്‍ മദഭരഗന്ധം
മനമറിഞ്ഞു വിവശമായി
അതിനിഗൂഢം മേലാസകലം
പ്രണയം ഇനി തൂകൂ തൂകൂ നീ
(ചെന്തളിരേ ചഞ്ചലിതേ)

  video and audio links:

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=15544

http://www.youtube.com/watch?v=b-uElY9ZqDI


   3.     പാടിയതു:     ശങ്കർ മഹാദേവൻ

ചുണ്ടത്തെ
ചുണ്ടത്തെ ചെണ്ടുലഞ്ഞ് ചിന്ദൂരപ്പൂ വിരിഞ്ഞ്
കണ്ടല്ലോ പുഞ്ചിരിപ്പൂവഴക്
മുറ്റത്തെ മുല്ല പൂത്തൊരഴക്
രാവറിയാതെ കാറ്ററിയാതെ
അവളോ പൂത്തുലഞ്ഞു തൂമഞ്ഞില്‍ മുങ്ങിപ്പൊങ്ങി
ചുണ്ടത്തെ ചുണ്ടത്തെ
(ചുണ്ടത്തെ ചെണ്ടുലഞ്ഞ് )
ഓ ..ഓ
പ സ നീ രീ
പ നീ ദ ദ
മ ദ പ മ ഗ രി ഗ മ
മ ഗ രി  സ
മണിയറയില്‍ ചിരി വിതറും
മണിയറയില്‍ ചിരി വിതറും
വെൺപൂവേ നിന്‍ ഇതളുകളില്‍
പുതുവിരികള്‍ ചുളിവണിയും
ഉന്മാദത്തിൻ പെരുമഴയില്‍
ഓ ഒരു പുലരിവരെയുമിവിടെ
നവലഹരി ചൊരിയുമഴകേ
നിൻ ‌സുഭഗ മധുര ഹാരം
നെഞ്ചില്‍ ചേരവേ
ഇളകീ കടലലകളില്‍ നുരപത പോലെ
ചുണ്ടത്തെ ചുണ്ടത്തെ
(ചുണ്ടത്തെ ചെണ്ടുലഞ്ഞ്)

ഓ ഓ നടവഴിയില്‍ മണമുതിരും
പൂമുല്ലേ നിന്‍ തളികകളില്‍
കനവുകളില്‍ തിരി തെളിയും
സംഗീതത്തിന്‍ ചിറകടിയില്‍.
ഓ കരളില്‍ എരിയും കനലില്‍
സ്വരജതികള്‍ ഇവിടെ വിരിയും
നിന്‍ ഹൃദയവിരഹഭാരം മുത്തായി  മാറിടും
ഓ നിറയെ കളിചിരിയായി  പടരുമിന്നാളിൽ
ചുണ്ടത്തെ ചുണ്ടത്തെ
(ചുണ്ടത്തെ ചെണ്ടുലഞ്ഞ് )


  video and audio links:


http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=15541


http://www.youtube.com/watch?v=gOu1hrDhbWQ


    4.   പാടിയതു:     വിജയ് പ്രകാശ്

ഓ ഓ ഓ
ഇതുവരെ ഞാന്‍ തിരയുകയായി
ഒരു മുഖം ഈ വിമൂകമാം വിജനതയില്‍
ഓര്‍മ്മയിലോ മറവിയിലോ
അനുപമമാമുഖം തെളിഞ്ഞതെങ്ങനെ
നിനവുകള്‍ പണ്ടു തന്ന കാമ്യരൂപമേ
പുതുമഴപോലെ മുന്നിലോടി വന്നു നീ
അരികിലായി അരികിലായി
ഒരു മുകിലിന്റെ കോണില്‍ ഏക താരമായി
നിറമിഴിയില്‍ കവിതയുമായി
ഒരു തിരി പോലെ എന്നില്‍ നീ
നീ നിറവായി
ഊ ..ഓ
ഒരിക്കല്‍ക്കൂടി ഞാന്‍ പിറക്കാം നിന്‍ നിഴല്‍
പതിക്കും പാതയായി  പ്രണയാര്‍ദ്രമായഴകേ
ഒരിക്കല്‍ക്കൂടി ഞാന്‍ തളിര്‍ക്കും ചില്ലയായി
നിവർ‌ത്താം ആര്‍ദ്രമാം തണലൊന്നു നിന്നരികേ
ഒരേയോരേ മോഹമായി ഒരേയോരേ ദാഹമായി
നില്പു ഞാന്‍ നില്പു ഞാന്‍ എന്തിനോ ദൂരെ
ഓഹോ  ചിറകുകള്‍ തരും പ്രഭാതമേ
ഇനി വരികയായി ശലഭമായി
കനവുകള്‍ തരും പ്രദോഷമേ
പുതു വാനമായിആശകൾ
അരികിലായി അരികിലായി
ഒരു മുകിലിന്റെ കോണില്‍ ഏക താരമായി
നിറമിഴിയില്‍ കവിതയുമായി
ഒരു തിരി പോലെ എന്നില്‍ നീ
നീ നിറവായി
ആ ആ


  video and audio links:


http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=15542


http://www.youtube.com/watch?v=Ug-csmWrNkc

   5.     പാടിയതു:    വിജയ് യേശുദാസ്

ഹേയ് കന്നിവസന്തം കൊടികയറുന്നേ
കനകമുതിർന്നേ പറകൾ നിറഞ്ഞേ
കന്നിവസന്തം കൊടികയറുന്നേ
കനകമുതിർന്നേ പറകൾ നിറഞ്ഞേ
നറു ചിരി വിരിയും പുലരികൾ ഉണരും
തിരനുര വിതറും നടനം
ഇടമഴ പൊഴിയും തനുവതിൽ നനയും
അനുപദമുണരും സമയം
വർണ്ണങ്ങൾ നാദങ്ങൾ പെയ്യുന്ന സ്വർഗ്ഗത്തിൽ
മുറിയിൽ ചഷകം നിറയെ മധുരം
പതയുമൊരാവേശം
പുള്ളിമാനേ ഒന്നു വായോ
കന്നിമാനേ കൂടെ വായോ(2)
(കന്നിവസന്തം കൊടികയറുന്നേ )

ലഹരികൾ നുരയും പ്രണയ വികാരം
ചിറകരുളുന്നു വേഗം
അതിലടിമുടിയിളകി നവമൊരു യുവതാളം
ഇരവറിയാതെ പകലറിയാതെ
തിരയിൽ ലയിക്കാം ദൂരെ
മലനിരകളിലരുവികൾ പോലെ ഒഴുകീടാം
ഇന്നീ ആഘോഷമായി ഇന്നീ ആനന്ദമായി
പിന്നെ നാളെ വരുമ്പോലെയായി
ഇന്നീ ഉന്മാദമായി ഇന്നീ ഉല്ലാസമായി
പിന്നെ എന്തായിരുന്നാലുമേ
എന്നുമീ ബന്ധം ഈ സ്നേഹം ഈ സൗഹൃദത്തിന്റെ
മങ്ങാത്ത മാനത്ത് പാറുന്നു നാം
തൂവെൺപ്രാവുകളായി
പുള്ളിമാനേ ഒന്നു വായോ
കന്നിമാനേ കൂടെ വായോ(2)
(കന്നിവസന്തം കൊടികയറുന്നേ )

പുതിയൊരു ഭൂമി പുതിയൊരു വാനം
ചിറകണിയുന്നു മോഹം
ഇനി കരഗതമായി പുതിയൊരു സൗഭാഗ്യം
മധുമൊഴിയാളേ കരിമിഴിയാളേ
അരികിലിരിക്കൂ കൂടെ
തളിരുടലിതു പനിമതിപോലഴകേ
എന്നും പൂക്കാലമാണെങ്ങും സംഗീതമാണെന്നും
ഈ സൗഹൃദാലിംഗനം(2)
എന്നും ഈ വിണ്ണിൽ ഈ കാറ്റിൽ നീന്തി നീന്തി
നീങ്ങുമീ സ്നേഹ സങ്കല്പസങ്കീർത്തനം
ഈ പൊൻ പൂക്കടവിൽ
പുള്ളിമാനേ ഒന്നു വായോ
കന്നിമാനേ കൂടെ വായോ(2)
(കന്നിവസന്തം കൊടികയറുന്നേ


  video and audio links:


http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=15545

http://www.youtube.com/watch?v=MHVFExGUcPE


    6.    പാടിയതു:   സൂരജ്  സന്തോഷ്, ഷിജോ മനുവേൽ


ഇനിയും നിൻ മൌനമെന്തേ..........

  video and audio links:

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=15546


http://www.youtube.com/watch?v=-0tOqoOjUVU

No comments: