Powered By Blogger

Tuesday, March 12, 2013

ബാബു രാജ്:::ഒരു സംഗീതഞ്ജ്ന്റെ അനശ്വരമായ ഓർമ്മകളിൽ കൂടി......[15]


                             



ബാബുരാജ്‌- അമരസംഗീതത്തിന്റെ അണിയറക്കാരന്‍

സ്വന്തം കണ്ണീരും സ്വപ്‌നങ്ങളും അലിയിച്ച്‌ ചേര്‍ത്ത സംഗീതവുമായി മലാളികളുടെ മനസ്സിലേക്ക്‌ കുടിയേറിയൊരു പാട്ടുകാരനുണ്ടായിരുന്നു. ഈ ലോകത്ത്‌ നേടാനൊക്കുന്ന ഏറ്റവും വലിയ സമ്പത്ത്‌ സംഗീതം മാത്രമാണെന്ന്‌ ഉറച്ച്‌ വിശ്വസിച്ചിരുന്ന പാമരനായ ഒരു പാട്ടുകാരന്‍. അങ്ങ്‌ വടക്കേ ഇന്ത്യയിലെങ്ങോ ജനിച്ച്‌ ഒരു കാറ്റുപോലെ അലഞ്ഞലഞ്ഞ്‌ ഈ കൊച്ചു കേരളത്തിലെത്തിയ മുഹമ്മദ്‌ സബീര്‍ ബാബുരാജ്‌ എന്ന ബാബുരാജ്‌. 1978 ഒക്‌ടോബര്‍ 7ന്‌ ദൈവം തനിക്ക്‌ കേള്‍ക്കാന്‍ മാത്രം പാട്ടുകളുണ്ടാക്കാനായി ബാബുരാജിനെ തിരിച്ചു വിളിച്ചു. വര്‍ഷം 31 ആകുമ്പോഴും മലയാളിക്ക്‌ തങ്ങളുടെ പ്രീയപ്പെട്ട ബാബൂക്ക ഹാര്‍മോണിയ കട്ടകളില്‍ വിരലോടിച്ചു കൊണ്ടിരിക്കുയാണ്‌ ഇപ്പോഴും എന്ന തോന്നലാണ്‌. അമരസംഗീതത്തിന്റെ അണിയറക്കാരന്‌ മരണമില്ലല്ലോ...! പൊട്ടാത്തപൊന്നിന്‍ കിനാക്കളുടെ പട്ടുനൂലൂഞ്ഞാലിലിരുത്തി ബാബുരാജ്‌ മലയാളിയെ പാട്ടുപാടി മയക്കിയപ്പോള്‍ അതുവരെ അനുഭവിക്കാത്ത ഒരു മായികാനുഭവത്തിന്റെ കിനാവുകള്‍ ഓരോ ഗാനാസ്വാദകന്റെയും ഹൃദയത്തില്‍ തളിരിടുകയായിരുന്നു. ആത്മാവുള്ള വരികളേയും അനുഭവിച്ചറിഞ്ഞ്‌ പാടുന്ന ഗായകനേയും കൂട്ടുചേര്‍ത്ത്‌ ദു:ഖത്തിനും പ്രേമത്തിനും വിരഹത്തിനും പ്രതീക്ഷകള്‍ക്കും ഈണം ചേര്‍ക്കുകയായിരുന്നു ബാബുരാജ്‌ . അതുകൊണ്ടാണ്‌ ചിലപ്പോളൊക്കെ നമുക്ക്‌ തോന്നിപോയിരുന്നത്‌ ഒരോ ഗാനം ചിട്ടപ്പെടുത്തുമ്പോഴും ദൈവവും ബാബുരാജിനൊപ്പം ചേരുമായിരുന്നോയെന്ന്‌ ! സാങ്കേതികമായുള്ള എളുപ്പവഴികള്‍ അറിയില്ലായിരുന്നു ബാബുരാജിന്‌ . സ്വയം അറിയാവുന്ന ഒരാളുടെ മനസിലെ വികാരങ്ങളെയായിരുന്നു അദ്ദേഹം ഒരു ഗാനത്തിന്റെ പിറവിക്ക്‌ ഉപയോഗിച്ചിരുന്നത്‌. അതുമാത്രം കൊണ്ടാണ്‌ ആ ഗാനങ്ങളെല്ലാം മലയാളത്തിന്റെ ആത്മാവിലലിഞ്ഞ്‌ തീര്‍ന്നത്‌. ജന്മദാനമായി കിട്ടിയ ഹിന്ദുസ്ഥാനി ജ്‌ഞാനവും അറിഞ്ഞ്‌ മനസിലാക്കിയ പാശ്ചാത്യസംഗീതവും, നാടന്‍ശീലും ബാബുരാജ്‌ തന്റെ ഗാനങ്ങളില്‍ ലയിപ്പിച്ചു. അതിലൂടെയാണ്‌ സംഗീതത്തിലെ ഒരു ഭിന്ന വഴി ബാബുരാജ്‌ സൃഷ്ടിച്ചത്‌. ബാബുരാജിന്‌ ലഭിച്ച മറ്റൊരു ഭാഗ്യമായിരുന്നു യേശുദാസ്‌ എസ്‌.ജാനകി തുടങ്ങിയ ദൈവീക സംഗീതത്തിന്റെ വക്താക്കളെ തന്റെ പാട്ടുകള്‍ പാടാന്‍ ലഭിച്ചത്‌. `പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍...'(പരീക്ഷ) `താമസമെന്തെ വരുവാന്‍...'(ഭാര്‍ഗവി നിലയം) `കണ്ണീരും സ്വപ്‌നങ്ങളും'(മനസ്വിനി) `തളിരിട്ട കിനാക്കള്‍ തന്‍'(മൂടുപടം) `അകലെയകലെ നീലാകാശം'(മിടുമിടുക്കി) `ചന്ദ്രബിംബം നെഞ്ചിലേറ്റും'( പുള്ളിമാന്‍) `സുറുമയെഴുതിയ മിഴികളെ'(ഖദീജ) വര്‍ഷങ്ങളെത്ര കഴിഞ്ഞിട്ടും ഈ ഗാനങ്ങളൊക്കെ കേട്ട്‌ മതിയായ ആരെങ്കിലുമുണ്ടേ...? ഗാനങ്ങള്‍ മാത്രമമല്ല ബാബുരാജിന്റെ പാട്ടുകളിലൂടെ മാത്രം നമ്മുടെ മനസില്‍ പതിഞ്ഞ ഗായകരുമില്ലേ..കെ.പി ഉദയഭാനു(അനുരാഗനാടകത്തിന്‍...) പി.ബി ശ്രീനിവാസ്‌(ഇണക്കുയിലെ)തലത്‌ മെഹമ്മൂദ്‌( കടലേ...നീലക്കടലേ...) എ.എം രാജ( കണ്‍മണി നീയെന്‍ കരം പിടിച്ചാല്‍) ജിക്കി( കദളിവാഴക്കയ്യിലിരുന്ന്‌.., മഞ്ചാടിക്കിളി മൈന) എന്നിവ ഉദ്ദാഹരണങ്ങള്‍. ഒടുവില്‍ പാട്ടുകളെല്ലാം കാലത്തിന്റെ കൈയില്‍ കൊടുത്തിട്ട്‌ പൊട്ടിത്തകര്‍ന്ന ഒരു കിനവുപോലെ ബാബുരാജ്‌ ശ്രുതിതാഴ്‌ത്തി. പാട്ടിനെ സ്‌നേഹിക്കുന്നേപാലെ പാട്ടുകാരനെ സ്‌നേഹിക്കണമെന്നില്ലല്ലോ.. ബാബുരാജ്‌ അതിനും തെളിവായിരുന്നു.ആ ഹാര്‍മോണിയകട്ടകളെ തലോടാന്‍ പോലും വയ്യാതായി മദ്രാസിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ ആളും ആരവും ഇല്ലാതെ... തന്നെ ചികിത്സിക്കാന്‍ വന്ന ആ ഡോക്ടറോടും ആ ഗാനോപാസകന്‌ ഒന്നേ ആവശ്യപെടാനുണ്ടായിരുന്നുള്ളു- `` പാടുമെങ്കില്‍ എനിക്കായി ഒന്നു പാടു..എന്റെയൊരു പാട്ട്‌ -താമരക്കുമ്പിളല്ലോ മമ ഹൃദയം'' ആ ഡോക്ടര്‍ പാടി...അത്‌ കേട്ട്‌ അതിനൊപ്പം പാടാന്‍ ശ്രമിച്ച്‌...ഗാനത്തിനൊപ്പം ആ ഹൃദയതാളവും മെല്ലെമെല്ലെ നിലച്ചു. എന്നാലും ഇന്നും ഓരോ മലയാളിയോടും ചോദിച്ചു നോക്കുക- നിങ്ങള്‍ ഹൃദയത്തിന്റെ പൂങ്കുഴലില്‍ ഇന്നും സൂക്ഷിച്ചുവച്ചിരുക്കുന്ന ഒരു ഗാനമേതാണെന്ന്‌. മറുപടി ഇങ്ങനെയായിയിരിക്കും- ഒന്നല്ല അതില്‍കൂടുതലുണ്ട്‌..പക്ഷേ ഒരാളുടേതാണ്‌ പ്രീയപ്പെട്ട ബാബൂക്കാന്റെ...

മറക്കാനാവാത്ത പ്രിയമേറിയ പാട്ടുകളിൽ ചിലതു.....


1.   ചിത്രം:  ഭാർഗ്ഗവീ നിലയം:പി. ഭാസ്കരൻ-  യേശുദാസ്



താമസമെന്തേ വരുവാന്‍...
താമസമെന്തേ വരുവാന്‍ പ്രാണസഖീ എന്റെ മുന്നില്‍
താമസമെന്തേ അണയാന്‍
പ്രേമമയീ എന്റെ കണ്ണില്‍ (താമസ )

ഹേമന്ത യാമിനി തന്‍ പൊന്‍
വിളക്ക് പൊലിയാറായ്
മാകന്ദ ശാഖകളില്‍
രാക്കിളികള്‍ മയങ്ങാറായ് (താമസ....)

തളിര്‍മരമിളകി നിന്റെ
തങ്കവള കിലുങ്ങിയല്ലോ
പാലൊളിചന്ദ്രികയില്‍
നിന്‍ മന്ദഹാസം കണ്ടുവല്ലോ
പാതിരാകാറ്റില്‍ നിന്റെ പട്ടുറുമാലിളകിയല്ലോ (താമ


CLICK/ COPY PASTE THE LINK BELOW ON YOUR BROWSER FOR  AUDIO


http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=1339

2.   ചിത്രം:  അമ്പലപ്രാവു:  പി. ഭാസ്കരൻ‌  എസ്. ജാനകി

താനേ തിരിഞ്ഞും മറിഞ്ഞും
തൻ താമരമെത്തയിലുരുണ്ടും
മയക്കം വരാതെ മാനത്തു കിടക്കുന്നു
മധുമാസസുന്ദര ചന്ദ്രലേഖ

ചന്ദനക്കട്ടിലിൽ പാതിരാ വിരിച്ചിട്ട
ചെമ്പക വെണ്‍മലർ തൂവിരിപ്പിൽ
മധുവിധുരാവിനായ് ചുണ്ടുകളിൽ പ്രേമ
മകരന്ദ മഞ്ജരിയേന്തി..
(താനേ)

പ്രേമതപസ്വിനി പ്രേമതപസ്വിനി
കാമുകസംഗമവേളയിൽ
നാണിച്ചുനാണിച്ചു വാതിലടച്ചില്ലേ
മാനത്തെ പൊന്‍‌മുകിലിന്നലെ..
(താനേ)

CLICK/ COPY PASTE THE LINK BELOW ON YOUR BROWSER FOR  AUDIO

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=841


3.     ചിത്രം:   നിണമണിഞ്ഞ  കാല്പാടുകൾ   :   പി. ഭാസ്ക്കരൻ-   കെ.പി. ഉദയഭാനു

അനുരാഗ നാടകത്തിന്‍ അന്ത്യമാം
രംഗം തീര്‍ന്നു
അരങ്ങിതിലാളൊഴിഞ്ഞു
കാണികള്‍ വേര്‍പിരിഞ്ഞു (2)


പാടാന്‍ മറന്നു പോയ്
മൂഡനാം വേഷക്കാരന്‍ (2)
തേടുന്നതെന്തിനു നിന്‍
ഓടക്കുഴല്‍ മണ്ണടിഞ്ഞു (അനുരാഗ...)


കണ്ണുനീരില്‍ നീന്തി നീന്തി
ഗല്‍ഗദം നെഞ്ചിലേന്തി (2)
കൂരിരുളില്‍ ദൂരെ നിന്റെ
കൂട്ടുകാരി മാഞ്ഞുവല്ലോ (അനുരാഗ...)


വ്യര്‍ഥമാം സ്വപ്നങ്ങള്‍ തന്‍
പട്ടടക്കാടിനുള്ളില്‍ (2)
കത്തുമീ തീ മുന്നില്‍
കാവലിനു വന്നാലെന്തേ (അനുരാഗ...)

CLICK/ COPY PASTE THE LINK BELOW ON YOUR BROWSER FOR  AUDIO

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=6167




4.    ചിത്രം:   പരീക്ഷ:  പി. ഭാസ്ക്കരൻ- എസ്. ജാനകി


അവിടുന്നെൻ ഗാനം കേൾക്കാൻ
ചെവിയോർത്തിട്ടരികിലിരിയ്ക്കേ..
സ്വരരാഗ സുന്ദരിമാർക്കോ
വെളിയിൽ വരാനെന്തൊരു നാണം..

ഏതു കവിത പാടണം നിൻ
ചേതനയിൽ മധുരം പകരാൻ..
എങ്ങിനെ ഞാൻ തുടങ്ങണം നിൻ
സങ്കല്പം പീലിവിടർത്താൻ..

അനുരാഗഗാനമായാൽ
അവിവേകിപ്പെണ്ണാകും ഞാൻ..
കദനഗാനമായാൽ നിന്റെ
ഹൃദയത്തിൽ മുറിവേറ്റാലോ..

വിരുന്നുകാർ പോകും മുൻപേ
വിരഹഗാനമെങ്ങിനെ പാടും..
കളിചിരിയുടെ പാട്ടായാലോ
കളിമാറാപ്പെണ്ണാകും ഞാൻ..

CLICK/ COPY PASTE THE LINK BELOW ON YOUR BROWSER FOR  AUDIO

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=8223

5.  ചിത്രം:    കാട്ടു തുളസി:  വയലാർ-  എസ്. ജാനകി

സൂര്യകാന്തി സൂര്യകാന്തി
സ്വപ്നം കാണുവതാരെ ആരെ
പ്രേമപൂജാപുഷ്പവുമായി
തേടുവതാരെ ആരെ തേടുവതാരെ ആരെ


വെയിലറിയാതെ മഴയറിയാതെ
വർഷങ്ങൾ പോകുവതറിയാതെ (2)
ദേവദാരുവിൻ തണലിലുറങ്ങും
താപസ കന്യക നീ
(സൂര്യ..)


ആരുടെ കനക മനോരഥമേറി
ആരുടെ രാഗപരാഗം തേടി
നീല ഗഗന വനവീഥിയിൽ നില്പൂ
നിഷ്പ്രഭനായ് നിൻ നാഥൻ (2)
{സൂര്യ...]

CLICK/ COPY PASTE THE LINK BELOW ON YOUR BROWSER FOR  AUDIO

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=742


6.     ചിത്രം:  മനസ്വിനി:   പി. ഭാസ്ക്കരൻ-  യേശുദാസ്  &  എസ്. ജാനകി

പാതിരാവായില്ല പൌർണ്ണമി കന്യയ്ക്ക്
പതിനേഴു പതിനെട്ടു പ്രായം
പാതിരാവായില്ല പൌർണ്ണമി കന്യയ്ക്ക്
പതിനേഴു പതിനെട്ടു പ്രായം


മൂവന്തി പൊയ്കയിൽ മുങ്ങി നീരാടി
പാവാട മാറ്റിയ പ്രായം
മൂവന്തി പൊയ്കയിൽ മുങ്ങി നീരാടി
പാവാട മാറ്റിയ പ്രായം


താരക കണ്ണെഴുതി വിണ്ണിലെ തൂവെള്ള
താമരപ്പൂവൊന്നു ചൂടി

താരക കണ്ണെഴുതി വിണ്ണിലെ തൂവെള്ള
താമരപ്പൂവൊന്നു ചൂടി

വെണ്മുകിൽ തൂവാല തുന്നിയിരിക്കുന്നു
കണ്ണിൽ കവിതയുമായി
കണ്ണിൽ കവിതയുമായി

പാതിരാവായില്ല പൌർണ്ണമി കന്യയ്ക്ക്
പതിനേഴു പതിനെട്ടു പ്രായം
പാതിരാവായില്ല പൌർണ്ണമി കന്യയ്ക്ക്
പതിനേഴു പതിനെട്ടു പ്രായം

മണിവീണക്കമ്പിയെ ചുംബിച്ചുണർത്തുന്ന
മലരണി കൈ വിരൽ പോലെ
മണിവീണക്കമ്പിയെ ചുംബിച്ചുണർത്തുന്ന
മലരണി കൈ വിരൽ പോലെ

ഹൃദയത്തിൻ തന്ത്രികൾ തട്ടിയുണർത്തുന്നു
അനുരാഗ സുന്ദര സ്വപ്നം
അനുരാഗ സുന്ദര സ്വപ്നം

പാതിരാവായില്ല പൌർണ്ണമികന്യയ്ക്ക്
പതിനേഴു പതിനെട്ടു പ്രായം
പാതിരാവായില്ല പൌർണ്ണമി കന്യയ്ക്ക്
പതിനേഴു പതിനെട്ടു പ്രായം

മൂവന്തിപൊയ്കയിൽ മുങ്ങി നീരാടി
പാവാട മാറ്റിയ പ്രായം
മൂവന്തി പൊയ്കയിൽ മുങ്ങി നീരാടി
പാവാട മാറ്റിയ പ്രായം.....

CLICK/ COPY PASTE THE LINK BELOW ON YOUR BROWSER FOR  AUDIO

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&v



7.    ചിത്രം:   കാർത്തിക:   യൂസഫാലി കേച്ചേരി-    യേശുദാസ്

പാവാട പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ
താമര മൊട്ടായിരുന്നു നീ...ഒരു
താമര മൊട്ടായിരുന്നു നീ
ധാവണി പ്രായത്തിൽ പാതി വിടർന്ന നീ
പൂഞ്ചേല പരുവത്തിൽ പൂവായി
തേനുള്ളിൽ തുളുമ്പുന്ന പൂവായി (പാവാട)

നീയാകും ഗാനത്തെ എന്തെല്ലാം രാഗത്തിൽ
പാടുന്നു പ്രകൃതീ ദേവി
പാടുന്നു പ്രകൃതീ ദേവി
നീയാകും ചിത്രത്തെ എന്തെല്ലാം വർണ്ണത്തിൽ
എഴുതുന്നു വിശ്വൈക ശിൽപ്പി (പാവാട)

പരിണാമചക്രം തിരിയുമ്പോൾ നീയിനി
പത്നിയായ്‌ അമ്മയായ്‌ അമ്മൂമ്മയായ്‌ മാറും
മന്നിതിലൊടുവിൽ നീ മണ്ണായ്‌ മറഞ്ഞാലും
മറയില്ല പാരിൽ നിൻ പാവന സ്നേഹം

CLICK/ COPY PASTE THE LINK BELOW ON YOUR BROWSER FOR  AUDIO

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=750



8.     ചിത്രം:  ഭാർഗ്ഗവീ നിലയം:പി. ഭാസ്കരൻ-    എസ്. ജാനകി

പൊട്ടാത്ത പൊന്നിൻ കിനാവു കൊണ്ടൊരു
പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ


തിര തല്ലും പ്രേമസമുദ്രത്തിന്നക്കരെ
സ്മരണ തൻ വാടാത്ത മലർ വനത്തിൽ
കണ്ണുനീർ കൊണ്ടു നനച്ചു വളർത്തിയ
കൽക്കണ്ടമാവിന്റെ കൊമ്പത്ത്‌ (പൊട്ടാത്ത...)


എങ്ങുപോയെങ്ങുപോയെന്നാതനായകൻ
എൻ ജീവ സാമ്രാജ്യ സാർവ്വഭൗമൻ
മരണം മാടി വിളിക്കുന്നതിൻ മുമ്പെൻ
കരളിന്റെ ദേവനെ കാണൂമോ ഞാൻ

CLICK/ COPY PASTE THE LINK BELOW ON YOUR BROWSER FOR  AUDIO

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=10357


9.         ചിത്രം:   പരീക്ഷ:  പി. ഭാസ്ക്കരൻ-   യേശുദാസ്


പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
ഗാനലോകവീഥികളിൽ വേണുവൂതുമാട്ടിടയൻ...

എങ്കിലുമെൻ ഓമലാൾക്കു താമസിയ്ക്കാനെൻ കരളിൽ
തങ്കക്കിനാക്കൾ കൊണ്ടൊരു താജ്മഹാൽ ഞാനുയർത്താം..
മായാത്ത മധുരഗാന മാലിനിയുടെ കല്പടവിൽ
കാണാത്ത പൂങ്കുടിലിൽ കണ്മണിയെ കൊണ്ടു പോകാം..

പൊന്തിവരും സങ്കൽപ്പത്തിൻ പൊന്നശോക മലർവനിയിൽ
ചന്തമേഴും ചന്ദ്രികതൻ ചന്ദനമണി മന്ദിരത്തിൽ..
സുന്ദര വസന്തരാവിൻ ഇന്ദ്രനീല മണ്ഡപത്തിൽ
എന്നുമെന്നും താമസിയ്ക്കാൻ എന്റെ കൂടെ പോരുമോ നീ..

CLICK/ COPY PASTE THE LINK BELOW ON YOUR BROWSER FOR  AUDIO
.
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=745


10.    ചിത്രം:  ഭദ്രദീപം  :    വയലാർ:    എസ്. ജാനകി

കാളിന്ദിതടത്തിലെ രാധ
കണ്ണന്റെ കളിത്തോഴി രാധ
ദ്വാരകാപുരിയിൽ രുഗ്മിണീസ്വയംവര
ഗോപുരപ്പന്തലിൽ പോയി (കാളിന്ദി)

കണ്ണീരിലീറനായ പുഷ്പോപഹാരമവൾ
കായാമ്പൂവർൺനനു കാഴ്ച വെച്ചൂ (2)
കണ്ണൻ കാഞ്ചനവേണുവൂതീ
കാമിനി തൻ മൌനം ഗാനമായീ
അവൾ പാടീ...
ധീരസമീരേ യമുനാതീരേ
വസതി വനേ വനമാലീ (കാളിന്ദി)

ചക്രവർത്തിനി രുഗ്മിണി രാധയുടെ
സ്വർഗ്ഗകർണ്ണാമൃതമാസ്വദിച്ചൂ (2)
കണ്ണന്റെ കൈവിരൽ താളമായീ
കാമിനി തൻ ഗാനം ഗദ്ഗദമായീ
അവൾ പാടീ...
യദുകുലസാരേ ഗതമഭിസാരേ
മദനമനോഹരവേഷം (കാളിന്ദി)

CLICK/ COPY PASTE THE LINK BELOW ON YOUR BROWSER FOR  AUDIO
http://www.raaga.com/player4/?id=198905&mode=100&rand=0.13793746032752097


  11.     ചിത്രം:   ഇരുട്ടിന്റെ ആത്മാവ്:  പി. ഭാസ്ക്കരൻ-  എസ്. ജാനകി  

ഈറനുടുത്തുംകൊണ്ടംബരം ചുറ്റുന്ന
ഹേമന്തരാവിലെ വെണ്മുകിലേ
കണ്ണീരിൽ മുങ്ങിയൊരെൻ കൊച്ചുകിനാവുകൾ
എന്തിനീ ശ്രീകോവിൽ ചുറ്റിടുന്ന്നൂ വൃഥാ
എന്തിനീ ദേവനെ കൈകൂപ്പുന്നൂ (ഈറനുടുത്തും)

കൊട്ടിയടച്ചൊരീ കോവിലിൻ മുന്നിൽ ഞാൻ
പൊട്ടിക്കരഞ്ഞിട്ടു നിന്നാലും
വാടാത്ത പ്രതീക്ഷ തൻ വാസന്തിപ്പൂമാല
വാങ്ങുവാനാരും അണയില്ലല്ലോ (ഈറനുടുത്തും)

മാനവഹൃദയത്തിൻ നൊമ്പരം കാണാതെ
മാനത്തു ചിരിക്കുന്ന വാർത്തിങ്കളേ
മൂടുപടമണിഞ്ഞ മൂഢവികാരത്തിൻ
നാടകം കണ്ടുകണ്ടു മടുത്തുപോയോ (ഈറനുടുത്തും)

CLICK/ COPY PASTE THE LINK BELOW ON YOUR BROWSER FOR  AUDIO

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=10523



12.    ചിത്രം:  കാർത്തിക:   യൂസഫലി കേച്ചേരി-  യേശുദാസ്


 ഇക്കരെയാണെന്റെ താമസം
അക്കരെയാണെന്റെ മാനസം
പൊന്നണിഞ്ഞെത്തിയ മധുമാസം
എന്നുള്ളിൽ ചൊരിയുന്നു രാഗ രസം
(ഇക്കരെ......)

മൊട്ടിട്ടു നിൽക്കുന്ന പൂമുല്ല പോലുള്ള
കുട്ടനാടൻ പെണ്ണേ
മാനസമാകും മണിവീണ മീട്ടി
പാട്ടു പാടൂ നീ....
(ഇക്കരെ......)

പാട്ടും കളിയുമായ്‌ പാറി നടക്കുന്ന
പഞ്ചവർണ്ണക്കിളിയേ
പുത്തൻ കിനാവിന്റെ പൂമരമൊക്കെയും(2)
പൂത്തു തളിർത്തുവല്ലോ......
(ഇക്കരെ...)

CLICK/ COPY PASTE THE LINK BELOW ON YOUR BROWSER FOR  AUDIO


http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=748



13.    ചിത്രം:    അന്വേഷിച്ചു കണ്ടെത്തിയില്ല  :  പി. ഭാസ്ക്കരൻ-  യേശുദാസ്


ഇന്നലെ മയങ്ങുമ്പോൾ ഒരു മണിക്കിനാവിന്റെ
പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
(ഇന്നലെ)

മാധവമാസത്തിൽ ആദ്യം വിരിയുന്ന
മാതളപ്പൂമൊട്ടിൻ മണം പോലെ
ഓർകാതിരുന്നപ്പോൾ ഒരുങ്ങാതിരുന്നപ്പോൾ
ഓമനേ നീയെന്റെ അരികിൽ വന്നു...
(ഇന്നലെ)

പൌർണ്ണമി സന്ധ്യതൻ പാലാഴി നീന്തിവരും
വിണ്ണിലെ വെണ്മുകിൽ കൊടിപോലെ
തങ്കക്കിനാവിങ്കൽ ഏതോ സ്മരണതൻ
തംബുരു ശ്രുതിമീട്ടി നീ നിന്നു

തംബുരു ശ്രുതിമീട്ടി നീ നിന്നു
(ഇന്നലെ)

വാനത്തിനിരുളിൽ വഴിതെറ്റി വന്നുചേർന്ന
വാസന്ത ചന്ദ്രലേഖ എന്നപോലെ
മൂടുപടമണിഞ്ഞ മൂകസങ്കൽപ്പം പോലെ
മാടിവിളിക്കാതെ നീ വന്നു..
(ഇന്നലെ)

CLICK/ COPY PASTE THE LINK BELOW ON YOUR BROWSER FOR  AUDIO


http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=68



14.  ചിത്രം:     അന്വേഷിച്ചു കണ്ടെത്തിയില്ല  :  പി. ഭാസ്ക്കരൻ-  എസ്. ജാനകി


ദേവാ‍.. ദേവാ.. താമരക്കുമ്പിളല്ലോ മമഹൃദയം
അതിൽ താതാ നിൻ സംഗീത മധുപകരൂ
എങ്ങിനെയെടുക്കും ഞാൻ എങ്ങിനെയൊഴുക്കും ഞാൻ
എങ്ങിനെ നിന്നാജ്ഞ നിറവേറ്റും ദേവാ...
(താമരകുമ്പിളല്ലോ)

കാനന ശലഭത്തിൻ കണ്ഠത്തിൽ വാസന്ത
കാകളി നിറച്ചവൻ നീയല്ലോ..
നിത്യസുന്ദരാമാമീ ഭൂലോകവാടിയിൽ
ഉദ്യാനപാലകൻ നീയല്ലോ ദേവാ...
(താമരകുമ്പിളല്ലോ)

താതാ നിൻ കൽപ്പനയാൽ പൂവനം തന്നിലൊരു
പാതിരാപ്പൂവായി വിരിഞ്ഞൂ ഞാൻ
പൂമണമില്ലല്ലോ പൂന്തേനുമില്ലല്ലോ
പൂജയ്ക്കു നീയെന്നെ കൈക്കൊള്ളുമോ ദേവാ....
(താമരകുമ്പിളല്ലോ)

CLICK/ COPY PASTE THE LINK BELOW ON YOUR BROWSER FOR  AUDIO


http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=8308,1387


15.     ചിത്രം:    പരീക്ഷ:    പി. ഭാസ്ക്കരൻ-  യേശുദാസ്

ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ
ഒടുവിൽ നീയെത്തുമ്പോൾ ചൂടിക്കുവാൻ
ഒരു ഗാനം മാത്രമെൻ ഹൃദയത്തിൽ സൂക്ഷിക്കാം
ഒടുവിൽ നീയെത്തുമ്പോൾ ചെവിയിൽ മൂളാൻ..

ഒരു മുറി മാത്രം തുറക്കാതെ വെയ്ക്കാം ഞാൻ
അതിഗൂഢം എന്നുടെ ആരാമത്തിൽ...
സ്വപ്നങ്ങൾ കണ്ടു നിനക്കുറങ്ങീടുവാൻ
പുഷ്പത്തിൻ തൽപ്പമങ്ങു ഞാൻ വിരിയ്ക്കാം...

മലർമണം മാഞ്ഞല്ലോ മറ്റുള്ളോർ പോയല്ലോ
മമ സഖി നീയെന്നു വന്നു ചേരും
മനതാരിൽ മാരിക്കാർ മൂടിക്കഴിഞ്ഞല്ലോ
മമ സഖി നീയെന്നു വന്നുചേരും...

CLICK/ COPY PASTE THE LINK BELOW ON YOUR BROWSER FOR  AUDIO



http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=1376

No comments: