ചിത്രം: സല്ലാപം [ 1996] സുന്ദർദാസ്
താരനിര: ദിലീപ്, മഞ്ജു വാര്യർ, മനോജ് കെ. ജയൻ , ഒടുവിൽ, എൻ.എഫ്. വർഗീസ്,
ബിന്ദു പണിക്കർ...
രചന: കൈതപ്രം
സംഗീതം: ജോൺസൻ
1. പാടിയതു: യേശുദാസ് & ചിത്ര
ആ..ആ..ആ.
പൊന്നില്‍ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം
ഗന്ധര്‍വ്വ ഗായകന്റെ മന്ത്ര വീണ പോലെ
നിന്നെ കുറിച്ചു ഞാന്‍ പാടുമീ രാത്രിയില്‍
ശ്രുതി ചേര്‍ന്നു മൌനം
അതു നിന്‍ മന്ദഹാസമായ് പ്രിയതോഴി (പൊന്നില്‍..)
പവിഴം പൊഴിയും മൊഴിയില്‍
മലര്‍ശരമേറ്റ മോഹമാണു ഞാന്‍
കാണാന്‍ കൊതി പൂണ്ടണയും
മൃദുല വികാര ബിന്ദുവാണു ഞാന്‍
ഏകാന്ത ജാലകം തുറക്കൂ ദേവീ നില്‍പ്പൂ
നില്‍പ്പൂ ഞാനീ നടയില്‍ നിന്നെത്തേടി (പൊന്നില്‍..)
ആദ്യം തമ്മില്‍ കണ്ടൂ
മണിമുകിലായ് പറന്നുയര്‍ന്നൂ ഞാന്‍
പിന്നെ കാണും നേരം
പുതുമഴ പോലെ പെയ്തലിഞ്ഞു ഞാന്‍
ദിവ്യാനുരാഗമായ് പുളകം പൂത്തു പോയ് ഒഴുകൂ
ഒഴുകൂ സരയൂ നദിയായ് രാഗോന്മാദം (പൊന്നില്‍..)
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=118
http://www.youtube.com/watch?v=ZQ-3P67hIc8
2. പാടിയതു: യേശുദാസ്
ഗോപാലക നാദശ്രവണരസം
നാഥ! നമാമി സദാ...
ശ്രിതപാലനലോല! നമാമി സദാ
ഗോപാലക നാദശ്രവണരസം
മന്ദരധാരക! മഥുരാനായക!
അഖിലാമയഹര മധുരോദാരാ!
പാദസ്‌മരണസുഖം...
ഗോപാലക നാദശ്രവണരസം
അഷ്‌ടപദീലയ മൃദുപദലോല
കേതകിപുരവാസിത പാവന!
നന്ദകിശോരാ നവനീതചോര!
നന്ദകിശോര....
രിസാനിധപാ മപധനി നന്ദകിശോരാ
സരിഗസ പധനിപ സരിഗസ പധനി നന്ദകിശോരാ
സസസ നിസരിസ സനിധപ മപധനി സരിസരി ഗരി
ഗരിസനിധനി രിസ രിസനിധപധ സനി ഗമപധനി നന്ദകിശോരാ
പപധപമ പധനിനി ധസരി രിരിരിരി സനിസനി സരിഗമഗരി
സനിസരി ഗഗരിരിരിസ നിസരിസനിധപ മപധനി
സരിഗ സരിസ സനിധപ മപധരി സനി
ഗരി-സനിധനി രിസ-നിധപധ സനി-ധപമപ പധനി
നന്ദകിശോരാ നവനീതചോരാ
തുളസീദളധര കമലാകാന്താ
(പാദസ്‌മരണസുഖം)
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=13587
http://www.youtube.com/watch?v=VmvHW_EwzgY
3. പാടിയതു: യേശുദാസ്
ഉം ...ഉം..ഉം...
ആ...ആ...ആ...
ചന്ദന ചോലയിൽ മുങ്ങി നീരാടിയെൻ
ഇളമാൻ കിടാവേ ഉറക്കമായോ
വൃശ്ചിക രാത്രി തൻ പിച്ചക പന്തലിൽ
ശാലീന പൌർണ്ണമി ഉറങ്ങിയോ
പൂന്തെന്നലേ നിന്നിലെ ശ്രീ സുഗന്ധം
എന്നോമലാളിനിന്നു നീ നൽകിയോ (2)
ഏകാകിനിയവൾ വാതിൽ തുറന്നുവോ
എന്തെങ്കിലും പറഞ്ഞുവോ
എന്നാത്മ നൊമ്പരങ്ങൾ നീ ചൊല്ലിയോ (ചന്ദന....)
കണ്ടെങ്കിൽ ഞാൻ എന്നിലെ മോഹമെല്ലാം
മാറോടു ചേർത്തു മെല്ലെയിന്നോതിടും
നീയില്ലയെങ്കിലെൻ ജന്മമില്ലെന്നു ഞാൻ
കാതോരമായ് മൊഴിഞ്ഞിടും
ആലിംഗനങ്ങൾ കൊണ്ടു മെയ് മൂടിടും ( ചന്ദന..)
ആ...ആ...ആ...
ചന്ദന ചോലയിൽ മുങ്ങി നീരാടിയെൻ
ഇളമാൻ കിടാവേ ഉറക്കമായോ
വൃശ്ചിക രാത്രി തൻ പിച്ചക പന്തലിൽ
ശാലീന പൌർണ്ണമി ഉറങ്ങിയോ
പൂന്തെന്നലേ നിന്നിലെ ശ്രീ സുഗന്ധം
എന്നോമലാളിനിന്നു നീ നൽകിയോ (2)
ഏകാകിനിയവൾ വാതിൽ തുറന്നുവോ
എന്തെങ്കിലും പറഞ്ഞുവോ
എന്നാത്മ നൊമ്പരങ്ങൾ നീ ചൊല്ലിയോ (ചന്ദന....)
കണ്ടെങ്കിൽ ഞാൻ എന്നിലെ മോഹമെല്ലാം
മാറോടു ചേർത്തു മെല്ലെയിന്നോതിടും
നീയില്ലയെങ്കിലെൻ ജന്മമില്ലെന്നു ഞാൻ
കാതോരമായ് മൊഴിഞ്ഞിടും
ആലിംഗനങ്ങൾ കൊണ്ടു മെയ് മൂടിടും ( ചന്ദന..)
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=119 
http://www.youtube.com/watch?v=d4_ms9Bedd0 
    4.   പാടിയതു:   ചിത്ര
പഞ്ചവർണ്ണ പൈങ്കിളി പെണ്ണേ
ഇന്നെനിക്കൊരു ദൂതു പോകാമോ
ആരാരും കാണാതെ ഒന്നവിടെ ചെല്ലാമോ
കുറിമാനം നൽകി പോരാമോ (പഞ്ച...)
ഏതു രാഗം പാടണം ഞാൻ ഇനിയവനെ കാണുമ്പോൾ
എന്തു മധുരം നൽകണം ഞാൻ അവനെന്നെ പുണരുമ്പോൾ (2)
അറിയാതെ..ഓ..ഓ..ഓ
അറിയാതെന്നനുരാഗ തേന്മാവിൻ കൊമ്പത്ത്
സ്നേഹത്തിൻ കന്നിതിങ്കൾ പൂക്കുന്നു (പഞ്ച..)
എന്റെയുള്ളിൽ കണ്ടതെല്ലാം പറയാനിന്നറിയില്ല
എന്റെ തീരാ മോഹമൊന്നും ഒരു രാവിൽ തീരില്ല (2)
ആരാരോ..ഓ..ഓ..ഓ..
ഈ രാവിനി മായില്ലെന്നാരാരോ മൊഴിയുന്നു
ഇടനെഞ്ചിൽ പെയ്തുണരുന്നു കിന്നാരം (പഞ്ച..)
ഇന്നെനിക്കൊരു ദൂതു പോകാമോ
ആരാരും കാണാതെ ഒന്നവിടെ ചെല്ലാമോ
കുറിമാനം നൽകി പോരാമോ (പഞ്ച...)
ഏതു രാഗം പാടണം ഞാൻ ഇനിയവനെ കാണുമ്പോൾ
എന്തു മധുരം നൽകണം ഞാൻ അവനെന്നെ പുണരുമ്പോൾ (2)
അറിയാതെ..ഓ..ഓ..ഓ
അറിയാതെന്നനുരാഗ തേന്മാവിൻ കൊമ്പത്ത്
സ്നേഹത്തിൻ കന്നിതിങ്കൾ പൂക്കുന്നു (പഞ്ച..)
എന്റെയുള്ളിൽ കണ്ടതെല്ലാം പറയാനിന്നറിയില്ല
എന്റെ തീരാ മോഹമൊന്നും ഒരു രാവിൽ തീരില്ല (2)
ആരാരോ..ഓ..ഓ..ഓ..
ഈ രാവിനി മായില്ലെന്നാരാരോ മൊഴിയുന്നു
ഇടനെഞ്ചിൽ പെയ്തുണരുന്നു കിന്നാരം (പഞ്ച..)
  Copy paste this URL  below on your browser for viewing  Video and AUDIO: 
http://www.youtube.com/watch?v=8HqvhTb7PU4






No comments:
Post a Comment