Monday, July 2, 2012

ഫാദേർസ് ഡേ : കലവൂർ രവി കുമാർ







ചിത്രം: ഫാദേർസ് ഡേ : കലവൂർ രവി കുമാർ

താരനിര: വിനീത്, ലാൽ, ജഗതി, രേവതി, ഇന്ദു തമ്പി, റസൂൽ പൂക്കുട്ടി, ഇടവേള ബാബു, കേ.പി.ഏ.സി.
ലളിത, സുരേഷ് കൃഷ്ണ, വിജയീ മേനോൻ....

രചന: ഓ.എൻ.വി. , രാജീവ് ആലുങ്കൽ, ശ്രീരേഖ..
സംഗീതം: എം.ജി. ശ്രീകുമാർ



1. പാടിയതു: ഗായത്രി

പ്രിയമുള്ളൊരോർമ്മയും ഇല്ലാതെവേനലെൻ
തനിയേ തളർന്നു നീ കാത്തു നിൽക്കുമ്പോൾ
പ്രിയമുള്ളൊരോർമ്മയും ഇല്ലാതെവേനലെൻ
തനിയേ തളർന്നു നീ കാത്തു നിൽക്കുമ്പോൾ
ഒരുമഴത്തുള്ളി തൻ വിരലാൽ തഴുകുവാൻ
വെറുതേ എൻ സ്നേഹംകൊതിച്ചു പോകുന്നു { 2}
പ്രിയമുള്ളൊരോർമ്മയും ഇല്ലാതെവേനലെൻ
തനിയേ തളർന്നു നീ കാത്തു നിൽക്കുമ്പോൾ

കടലിനു മേലേ മഴ പ്പെയ്ത രാത്രിയിൽ
ജനലുകൾ ഞാൻ തുറന്നുറ്റു നോക്കുമ്പോൾ [2]
അകലേ.....
അകലെ നിൻ പറയാത്ത ദുഃഖങ്ങളൊക്കെയും
തിരമാലകൾ പോലെ മൌനമായ് തേങ്ങി...[2]
പ്രിയമുള്ളൊരോർമ്മയും ഇല്ലാതെവേനലെൻ
തനിയേ തളർന്നു നീ കാത്തു നിൽക്കുമ്പോൾ

പറയുവാനാശിച്ച വാക്കുകളൊക്കെയും
വിറയാർന്ന ചുണ്ടുകൾ മറവിയിൽ തേടി [2]
വിട വാങ്ങലിൻ നേരം മിഴി കൂട്ടി മുട്ടാതെ
പിരിയുവാൻ മാത്രമോ നാം കണ്ടു മുട്ടി? [2]
പ്രിയമുള്ളൊരോർമ്മയും ഇല്ലാതെവേനലെൻ
തനിയേ തളർന്നു നീ കാത്തു നിൽക്കുമ്പോൾ
ഒരുമഴത്തുള്ളി തൻ വിരലാൽ തഴുകുവാൻ
വെറുതേ എൻ സ്നേഹംകൊതിച്ചു പോകുന്നു { 2}

പ്രിയമുള്ളൊരോർമ്മയും ഇല്ലാതെവേനലെൻ
തനിയേ തളർന്നു നീ കാത്തു നിൽക്കുമ്പോൾ


Copy paste these URL below on your browser for viewing Video:& Audio

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=14341


http://www.youtube.com/watch?v=PJYzlCoxlHkആ



2. പാടിയതു: ഹരിഹരൻ

ആരുടെ നഷ്ടപ്രണയത്തിൽ തേങ്ങലെൻ
സാരംഗീ... നിൻ മാറിനിന്നുയർന്നു (2)
എൻ പ്രിയ സാരംഗീ.. നിൻ മാറിൻ നിന്നുയർന്നു
പാടാൻ കൊതിച്ചൊരു രാഗം
അമീർകല്യാണി .. എന്തേ മറന്നു പോയോ
എന്റെ സാരംഗീ ... എന്തേ മറന്നു പോയോ

(ആരുടെ നഷ്ടപ്രണയത്തിൽ... )

മൂകത നീലനീരാളം നിവർത്തതിൽ
ഭൂമി മയങ്ങുമീ രാവിൽ (2)
ആരുടെ നിശ്ശബ്ദസ്നേഹനിലാവായ് നീ
ചാരെ ഒരുപിടി പൂചൊരിഞ്ഞു
ഓർക്കുമ്പോഴേക്കുമീ ജീവനേയാനന്ദ -
മൂർച്ഛയിയിലാഴ്ത്തുന്നു നിൻ സ്നേഹം


( ആരുടെ നഷ്ടപ്രണയത്തിൽ .. )

പൂക്കളും, മാരിനീർമുത്തുകളും, മഞ്ഞും
പോക്കുവെയിൽപ്പൊന്നുമായി
ഓരോ ഋതുവും തൊഴുതുപോകേ
സഖീ ...

ആരുടെ നഷ്ടപ്രണയത്തിൽ തേങ്ങലെൻ
സാരംഗിയിൽ ... നിൻ മാറിനിന്നുയർന്നു
എൻ പ്രിയ സാരംഗീ.. നിൻ മാറിൻ നിന്നുയർന്നു
പാടാൻ കൊതിച്ചൊരു രാഗം
അമീർകല്യാണി .. എന്തേ മറന്നു പോയോ
എന്തേ മറന്നൂ നീ... (2)

Copy paste these URL below on your browser for viewing Video:& Audio

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=14340


http://www.youtube.com/watch?v=xl6xyk_DBgo

No comments: