Powered By Blogger

Saturday, July 28, 2012

സ്പിരിറ്റ് [ 2012 ] രഞ്ജിത് ബാലകൃഷ്ണൻ






ചിത്രം: സ്പിരിറ്റ് [ 2012 ] രഞ്ജിത് ബാലകൃഷ്ണൻ

താരനിര: മോഹൻലാൽ, കനിഹ, ശങ്കർ, മധു, തിലകൻ കൽ‌പ്പന, ലെന, നന്ദു, ഗണേഷ് കുമാർ, ശ്രീ ലത, ജയരാജ് വാര്യർ..

രചന: റഫീക്ക് അഹ മ്മദ്ദ്
സംഗീതം: ഹഹബാസ് അമൻ



1. പാടിയതു: വിജയ് യേശുദാസ്

ഈ ചില്ലയിൽ നിന്ന്
ഭൂമിതൻ കൗമാരകാലത്തിലേക്ക് പറക്കാം
വാക്കുകളൊക്കെ പിറക്കുന്നതിന്മുമ്പ്
പൂക്കും നിലാവിൽ കളിക്കാം
സൗരമയൂഖങ്ങൾ മാത്രമുടുത്തു നാം
ഈറൻമഴക്കാടിനുള്ളിൽ
വള്ളികളായി പിണഞ്ഞു നിൽക്കാം
നമുക്കൊന്നിച്ചൊരേ പൂ വിടർത്താം
പൊൻവെയിലിലകളിലെന്ന പോലെ എന്നിൽ
നിന്നേ തിരഞ്ഞു പടർന്നു ചേരാം
ആദിമ വന്യ സുഗന്ധം കലർന്നൊരു
നാദസുതാര്യ ജലത്തിൽ
ആഴങ്ങളിൽ വെച്ച് കൈകൾ കോർക്കാം
ജലപാതം പുതച്ചൊന്നു നിൽക്കാം


COPY PASTE THIS URL BELOW TO LISTEN TO THE AUDIO
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=14657

2. പാടിയതു: ഉണ്ണി മേനോൻ


മരണമെത്തുന്നനേരത്ത് നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ .

അധരമാം ചുംബനത്തിന്റെ മുറിവ്
നിന്‍മധുര നാമജപത്തിനാല്‍ കൂടുവാന്‍

പ്രണയമേ നിന്നിലേക്ക് നടന്നൊരെന്‍
വഴികള്‍ ഓര്‍ത്തെന്റെ പാദം തണുക്കുവാന്‍
പ്രണയമേ നിന്നിലേക്ക് നടന്നൊരെന്‍
വഴികള്‍ ഓര്‍ത്തെന്റെ പാദം തണുക്കുവാന്‍

അതുമതീയീയുടല്‍ മൂടിയ മണ്ണില്‍ നിന്നിവന്
പുല്‍ക്കൊടിയായുയര്‍ത്തേഴുനേല്‍ക്കുവാന്‍

മരണമെത്തുന്നനേരത്ത് നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ .
മരണമെത്തുന്നനേരത്ത് നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ .


COPY PASTE THESE URLs BELOW TO VIEW THE VIDEO AND AUDIO

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=14658

http://www.youtube.com/watch?v=NGTi7T3rcCs

http://www.youtube.com/watch?v=APcLYB4pQ9Y

3. പാടിയതു: വിജയ് യേശുദാസ്/ ഗായത്രി


മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..
പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ
തിരികളുണ്ടാത്മാവിനുള്ളില്‍....
മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..
പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ
തിരികളുണ്ടാത്മാവിനുള്ളില്‍..
ഒരു ചുംബനത്തിന്നായ് ദാഹം ശമിക്കാതെ
എരിയുന്ന പൂവിതള്‍ത്തുമ്പുമായി...
പറയാത്ത പ്രിയതരമാമൊരു വാക്കിന്റെ
മധുരം പടര്‍ന്നൊരു ചുണ്ടുമായി...
വെറുതെ പരസ്പരം നോക്കിയിരിക്കുന്നു,
നിറ മൗനചഷകത്തിനിരുപുറം നാം ..
വെറുതെ പരസ്പരം നോക്കിയിരിക്കുന്നു,
നിറ മൗനചഷകത്തിനിരുപുറം നാം ..

മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..
പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ
തിരികളുണ്ടാത്മാവിനുള്ളില്‍..
സമയകല്ലോലങ്ങള്‍ കുതറുമീ കരയില്‍ നാം,
മണലിന്റെ ആര്‍ദ്രമാം മാറിടത്തില്‍...
സമയകല്ലോലങ്ങള്‍ കുതറുമീ കരയില്‍ നാം,
മണലിന്റെ ആര്‍ദ്രമാം മാറിടത്തില്‍...
ഒരു മൗനശില്പം മെനഞ്ഞുതീര്‍ത്തെന്തിനോ
പിരിയുന്നു സാന്ധ്യവിഷാദമായി...
ഒരു സാഗരത്തിന്‍ മിടിപ്പുമായി...
ഒരു സാഗരത്തിന്‍ മിടിപ്പുമായി...
മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..
പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ
തിരികളുണ്ടാത്മാവിനുള്ളില്‍..
മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..
പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ
തിരികളുണ്ടാത്മാവിനുള്ളില്‍....
തിരികളുണ്ടാത്മാവിനുള്ളില്‍....
തിരികളുണ്ടാത്മാവിനുള്ളില്‍......

COPY PASTE THESE URLs BELOW TO VIEW THE VIDEO AND AUDIO

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=14659,14660

http://www.youtube.com/watch?v=sBVCnssyi2U


4. പാടിയതു: വിജയ് യേശുദാസ്

ഈ ചില്ലയിൽ നിന്നു
ഭൂമി തൻ കൌമാര
കാലത്തിലേക്കു പറക്കാം

ഈ ചില്ലയിൽ നിന്നു
ഭൂമി തൻ കൌമാര
കാലത്തിലേക്കു പറക്കാം
വാക്കുകളൊക്കെ പിറക്കുന്നതിൻ മുൻപു
പൂക്കുംനിലാവിൽ കളിക്കാം

ഈ ചില്ലയിൽ നിന്നു
ഭൂമി തൻ കൌമാര
കാലത്തിലേക്കു പറക്കാ‍ാ‍ാം
സൌരമയൂഖങ്ങൾ മാത്രമുടുത്തു നാം
ഈറൻ മഴക്കാടിനുള്ളിൽ
വള്ളികളായി പിണഞ്ഞു നിൽക്കാം
നമുക്കൊന്നിച്ചൊരേ പൂ വിടർത്താം
പൊൻ വെയിൽ ഇലകളിലെന്ന പോലെ
നിന്നെ തിരഞ്ഞു പടർന്നു ചേരാം
ആദിമ വന്യ സുഗന്ധം കലർന്നൊരു
നാദ സുതാര്യ ജലത്തിൽ
ആഴങ്ങളിൽ വച്ചു കൈകൾ കോർക്കാം
ജലപാതം പുതച്ചൊന്നു നിൽക്കാം....
COPY PASTE THESE URLs BELOW TO VIEW THE VIDEO AND AUDIO
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=14657
http://www.youtube.com/watch?v=eCTtc68A5_Q&feature=player_embedded

1 comment:

കൊച്ചുമുതലാളി said...

മഴകൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകാള്‍ ഗായത്രി പാടിയ വേര്‍ഷന്‍ ഇപ്പോഴാണ് കേള്‍ക്കാന്‍ കഴിഞ്ഞത്.. നന്ദി കുഞ്ഞീബി!