Monday, February 6, 2012

അന്യർ: [ 2003} ലെനിൻ രാജേന്ദ്രൻ


ചിത്രം: അന്യർ: [ 2003} ലെനിൻ രാജേന്ദ്രൻ

താരനിര: ബിജു മേനോൻ, കനകലത, സിദ്ദിക്ക്, മനോജ്, ലാൽ, അംബികാദേവി, ജ്യോതിർമയി, കാർത്തിക,
രതി അഗ്നിഹോത്രി,അമൽരാജ്, ശാന്താ ദേവി....

രചന: ഓ.എൻ.വി., കാവാലം നാരായണ പണിക്കർ, എം.ഡി. രാജേന്ദ്രൻ
സംഗീതം: രമേഷ് നാരായൺ, മോഹൻ സിതാര1. പാടിയതു: യേശുദാസ് [ ഓ.എൻ.വി.-രമേഷ് നാരായൺ]


അനുരാഗമാനന്ദ സൗഗന്ധികം
അതു മുകര്‍ന്നേതോ ആത്മാവിലെ
സംഗീതമായ്... ഉന്മാദമായ്...

(അനുരാഗം)

ഋതുശോഭയാകെ ഒരു പെണ്‍കിടാവില്‍
കണികണ്ട കണ്ണില്‍ കനവായുദിയ്ക്കാന്‍
മൈലാഞ്ചി ചാര്‍ത്തും ഇരുകൈയ്യുകള്‍

(അനുരാഗം)

ഹൃദയത്തിലേതോ കുയിലിന്റെ ഗാനം
ശ്രുതിചേര്‍ത്തു മൂളാന്‍ സിരകള്‍ക്കു മോഹം
ഉടല്‍ വീണയാക്കി ഉയിര്‍ ഗാനമായ്

(അനുരാഗം)


AUDIO


2. പാടിയതു: ശ്രീറാം,/ &/ സുജാത;
കുക്കൂക്കൂ കുറുമ്പേ കുക്കൂ കുറുമ്പി
കാക്കാച്ചിക്കുന്നുമ്മേ കാക്കക്കറുമ്പി
താല്ലാലേ ലാലാലേ താലേലല്ലാലെ
താല്ലാലേ ലാലാലേ താലേലല്ലാലെ

കുക്കൂക്കൂ കുറുമ്പേ കുക്കൂ കുറുമ്പി
കാക്കാച്ചിക്കുന്നുമ്മേ കാക്കക്കറുമ്പി
കുക്കൂക്കൂ കുറുമ്പേ കുക്കൂ കുറുമ്പി
കാക്കാച്ചിക്കുന്നുമ്മേ കാക്കക്കറുമ്പി
ഉച്ചവെയിലത്തു പച്ച കത്തണ പന്തലിലു
ഉറ്റാലും മുക്കാലോളം ഉഴുതേ (2)
ദണ്ണം കൊണ്ടുഴന്നിട്ട് തന്തോഴം പോരാഞ്ഞിട്ട്
കാളക്കുളമ്പടിക്കു കൂത്താടി
കാളക്കുളമ്പടിക്കു കൂത്താടി
(കുക്കുക്കു...)

നാലല്ലേ നാനൂറല്ലെ നല്ലമ്മ മക്കളല്ലേ
ഈടുന്നൊണ്ടാടുന്നുണ്ടേ ആരാണേ ഏതാണെ (2)
കണ്ണാടും പീലിക്കാവടി ചേലുണ്ടല്ലോ
കണ്ണീരും പുള്ളിക്കുത്ത്യതു പാണ്ടല്ലാലോ
പൊന്നൻപഴകേ...
പൂഞ്ചോല നീന്തിപ്പോയ് കാമനെ കൊണ്ട് കാടെളക്കാണ്ടാണേ
ഈ വേല കഴിഞ്ഞോടുമ്പം
ഏൻ കൂടെയനക്കൂട്ടൊണ്ടേ
(കുക്കുക്കു...)

ഇന്നൊണ്ടെ നാളേമൊണ്ടെ ഇന്നലേം കണ്ടതാണേ
കീഴാളേ നായാടാനും മേലാള് പോന്നല്ലോ (2)
തമ്മിലെണങ്ങി കൊണ്ടൊരു ചോടെടുത്ത്
രണ്ടായുമൊന്നാകേണ്ടത് നാങ്കളല്ലേ
തേൻ ചൊല്ലിലൂടെ...
പൂങ്കാവു കാണാൻ പോയ്
എങ്ങാണോ ചെന്നേ ഏതാണ്ടോ കണ്ടെന്നാലും
ആരോരും പറഞ്ഞില്ലൊന്നും
ഏൻ പോലുമറിഞ്ഞില്ലൊന്നും
(കുക്കുക്കു...)


AUDIO


3. പാടിയതു: വേണു ഗോപാൽ & ആഷ മേനോൻ

മുണ്ടകപ്പാടത്തെ നാടൻ കുഞ്ഞേ
മുണ്ടകൻ കൊയ്യുമ്പോൾ എവിടിരിക്കും
മുണ്ടകക്കട്ടേടെ കീഴിരിക്കും
കട്ടയുടയുമ്പോൾ എവിടിരിക്കും
അച്ഛൻ മടിമേലിരിക്കും ഞാൻ
അച്ഛൻ മരിക്കുമ്പോൾ എവിടിരിക്കും
അമ്മ മടിമേലിരുന്നുറങ്ങും
അമ്മ മരിക്കുമ്പോൾ എവിടിരിക്കും
കൊച്ചാങ്ങള മടിമേലിരുന്നുറങ്ങും
കൊച്ചാങ്ങള മരിക്കുമ്പോൾ എവിടിരിക്കും
എന്റെ വിധി പോലെ ഞാൻ കഴിയും
എന്റെ വിധി പോലെ ഞാൻ കഴിയും


AUDIO4. പാടിയതു: സുജാത


പുള്ളിക്കുയിലേ കള്ളിക്കുയിലേ നീ
കുളിരലയായി എൻ അഴകലയായി
എൻ മനസ്സിലെ കടമ്പുകൾ പൂത്തു
മഞ്ഞു മണിക്കണ്ണിമാലകൾ കോർത്തു
നാണം പൊതിയുമീ കുന്നിൻ മടിയിലോ
നീ കുളിരലയായി എൻ അഴകലയായി

അവൻ ചോലയ്ക്കരികിൽ നിന്നു
മുളം തേനും തിനയും തന്നു
ആരും കൊതിയ്ക്കുന്ന മണിച്ചെപ്പ് തന്നു
താനെ തുടുക്കുന്ന ചാന്ത് പൊട്ട് തന്നു
കൈയ്യില്‍ മണിച്ചിത്ര വളപ്പൊതിയുണ്ടോ
കണ്ടാല്‍ ചിരിയ്ക്കുന്ന കൊലുസ്സുകളുണ്ടോ
ഇളം കാറ്റേ
ഇളം കാറ്റേ കാറ്റേ കുളിരാട നെയ്യാന്‍
കള്ളന്‍ തോഴനെവിടെ എവിടെ

കാടുവാഴും ദൈവമറിയാതെ
കാണാഭൂതങ്ങളുമറിയാതെ
ഉള്ളിലേറുമാടം കെട്ടുമവന്‍ നാളെ
കല്ലുമാല ചാര്‍ത്തി ഊരു ചുറ്റും നീളേ
കന്നിരാവിലന്നു പെരുങ്കളിയാട്ടം
തുള്ളും നാവിലന്നു വെളുപ്പോളം തോറ്റം
ഇളം കാറ്റേ
ഇളം കാറ്റേ കാറ്റേ കുളിരാട നെയ്യാന്‍
കള്ളന്‍ തോഴനെവിടെ എവിടെ

AUDIO


വിഡിയോ

No comments: