Powered By Blogger

Thursday, December 22, 2011

ഒരു സായഹ്നത്തിന്റെ സ്വപ്നം [ 1989 ] ഭരതൻ




ചിത്രം: ഒരു സായഹ്നത്തിന്റെ സ്വപ്നം [ 1989 ] ഭരതൻ

താരനിര: മുകേഷ്, മധു, തിക്കുറിശ്ശി, സുകുമാരൻ, ബഹദൂർ, ജഗതി, ശങ്കരാടി,
സുഹാസിനി, കവിയൂർ പൊന്നമ്മ, ആറന്മുള പൊന്നമ്മ....

രചന: ഓ.എൻ. വി.
സംഗീതം: ഔസേപ്പച്ചൻ


1. പാടിയതൂ: ചിത്ര & / എം.ജി. ശ്രീകുമാർ

അറിയാത്ത ദൂരത്തിലെങ്ങു നിന്നോ
അണയുന്നു നിന്‍ സ്നേഹ മര്‍മ്മരങ്ങള്‍
ഒരു കിളിതൂവല്‍ കൊണ്ടെന്‍ മനസ്സില്‍
അരുമയായ് നീ വന്നു തൊട്ടു വീണ്ടും ..



അറിയാത്ത ദൂരത്തിലെങ്ങു നിന്നോ

അലകള്‍ തന്‍ ആശ്ലേഷ മാലകളില്‍
സന്ധ്യ അലിയും മുഹൂര്‍ത്തവും മാഞ്ഞു

അലകള്‍ തന്‍ ആശ്ലേഷ മാലകളില്‍
സന്ധ്യ അലിയും മുഹൂര്‍ത്തവും മാഞ്ഞു

വരിക നീ എന്റെ കൈ കുമ്പിളിലെ
അമൃത കണം ചോര്‍ന്നു പോകും മുന്‍പേ ...



അറിയാത്ത ദൂരത്തിലെങ്ങു നിന്നോ...



കസവുടയാട അഴിഞ്ഞുലഞ്ഞു
നെറ്റി തൊടുകുറി പാതിയും മാഞ്ഞു

കസവുടയാട അഴിഞ്ഞുലഞ്ഞു
നെറ്റി തൊടുകുറി പാതിയും മാഞ്ഞു

ഇത് വഴി ലജ്ജാ വിവശയായീ
നട കൊള്ളും നിശയെ ഞാന്‍ നോക്കി നില്‍പ്പു..


അറിയാത്ത ദൂരത്തിലെങ്ങു നിന്നോ
അണയുന്നു നിന്‍ സ്നേഹ മര്‍മ്മരങ്ങള്‍
ഒരു കിളിതൂവല്‍ കൊണ്ടെന്‍ മനസ്സില്‍
അരുമയായ് നീ വന്നു തൊട്ടു വീണ്ടും ..

അറിയാത്ത ദൂരത്തിലെങ്ങു നിന്നോ...


ഇവിടെ


വീഡിയോ



2. പാടിയതൂ: ചിത്ര


കാനനച്ഛായകള്‍ നീളേ
കളിയാടും തെന്നലേ (കാനനച്ഛായ)
കൂടെ വരാം ഞങ്ങള്‍, പാടി വരാം ഞങ്ങള്‍
പൂക്കുടകള്‍ നീര്‍ത്തീ നീലവാനം...

(കാനന...)

അതിരുകളില്ലാ ആശകള്‍പോലെ
മതിലുകളില്ലാ മാനസം‌പോലെ
പുലരൊളിതന്‍ തീരം അകലെയതാ കാണ്മൂ
അഴിമുഖങ്ങള്‍ തേടി പുഴയൊഴുകും‌പോലെ
വരവായി വരവായി വീണ്ടും....
മണ്ണിനും വിണ്ണിനും മാധുര്യമായവര്‍

(കാനന...)

കദളികള്‍ പൂക്കും കാടുകള്‍ തോറും
കിളികളെപ്പോലെ കീര്‍ത്തനം പാടി
അലയുക നാമെന്നും അതിലെഴുമാനന്ദം
നുകരുക നാമെന്നും മധുകരങ്ങള്‍പോലെ
കണികാണാന്‍ വിരിയുന്നു വീണ്ടും
മണ്ണിന്റെ നന്മതന്‍ മാധുര്യമായവര്‍

(കാനന...)


ഇവിടെ


വീഡിയോ

3. പാടിയതു: എം.ജി ശ്രീകുമാർ


“ മുകിലുകൾ മൂടി.....

not available


4. പാടിയതു: എം.ജി ശ്രീകുമാർ




നിലാവും കിനാവും തളിര്‍ക്കുന്ന രാവില്‍
ഒലീവിന്‍ മരച്ചോട്ടിലാനന്ദനൃത്തം
ഒരാനന്ദനൃത്തം... ഒരാഹ്ലാദനൃത്തം
വരുന്നൂ സുമംഗല്യഘോഷം..
(നിലാവും...)

മധുപാത്രങ്ങളില്‍ നറുമുന്തിരിനീര്‍
മനസ്‌‌തോത്രങ്ങളില്‍ ശുഭകാമനകള്‍
പള്ളിമണികള്‍ പാടിയുണര്‍ത്തീ
പോരൂ... പോരൂ... മണവാട്ടി
(നിലാവും...)

ദേവദൂതികളോ, കാനനദേവതമാരോ
നവവധുവായ് നിന്നെയിന്നലങ്കരിച്ചൂ
ചന്ദനക്കുളിരോലുന്ന പുടവ തന്നൂ
ചന്ദ്രരശ്‌മികള്‍ നെയ്‌തെടുത്ത
മന്ത്രകോടി തന്നൂ...
(നിലാവും...)

സ്‌നേഹദൂതിക നീയാരുടെ പാതിമെയ്യായീ
നവവധുവായ് നീയവന്റെയരികില്‍ നില്‍ക്കൂ
തനുവല്ലരിയാരുടെ തഴുകലേല്‍ക്കെ
കുനുകുനെ പുളകത്തിന്‍ മുകുളം ചൂടി
(നിലാവും...)


ഇവിടെ



വീഡിയോ



.- കുഞ്ഞുബി

No comments: