Wednesday, August 24, 2011

പുതിയ വെളിച്ചം [1979} ശ്രീകുമാരൻ തമ്പിചിത്രം: പുതിയ വെളിച്ചം [1979} ശ്രീകുമാരൻ തമ്പി
താരനിര: ജയൻ, ജഗതി, ജയഭാരതി, ശ്രീവിദ്യ, മീനകുമാരി,ശ്രീലത,ശംകരാടി, തിക്കുറിശ്ശി,ഹരി..

രചന: ശ്രീകുമാരൻ തമ്പി
സംഗീതം: സലിൽ ചൌധരി


1. പാടിയതു: അമ്പിളി

ആ...ആ..ആ...ആ....
ആരാരോ സ്വപ്നജാലകം തുറന്നുകടന്നതാരോ...
ആത്മാവിൽ രാഗരാജികൾ പകർന്നു മറഞ്ഞതാരോ..
വിജനതയിലും രസം....വിരഹവുമൊരു സുഖം...
വിജനതയിലും രസം....വിരഹവുമൊരു സുഖം...
പ്രിയേ അതു പഠിപ്പിക്കുവാനോ....
പിണങ്ങി നീ പിരിഞ്ഞുപോയ് പ്രേമഗായകാ
ഇതളിടും പുളകമായ് നീ വരില്ലേ.....
(ആരാരോ സ്വപ്നജാലകം.....)

ആരാരോ സ്വപ്നജാലകം തുറന്നുകടന്നതാരോ...
ആത്മാവിൽ രാഗരാജികൾ പകർന്നു മറഞ്ഞതാരോ..

ഉറങ്ങാത്ത രാവിൽ തിളങ്ങുന്ന മോഹം....
വരച്ചൂ നിൻ രൂപം മനസ്സിന്റെ താളിൽ...
ഉറങ്ങാത്ത രാവിൽ തിളങ്ങുന്ന മോഹം....
വരച്ചൂ നിൻ രൂപം മനസ്സിന്റെ താളിൽ...
ദിവാസ്വപ്നജാലങ്ങൾ എഴുത്തിന്നു ദേവനേകുന്നു....

ആരാരോ സ്വപ്നജാലകം തുറന്നു കടന്നതാരോ...
ആത്മാവിൽ രാഗരാജികൾ പകർന്നു മറഞ്ഞതാരോ..
വിജനതയിലും രസം....വിരഹവുമൊരു സുഖം...
വിജനതയിലും രസം....വിരഹവുമൊരു സുഖം...
പ്രിയേ അതു പഠിപ്പിക്കുവാനോ....
പിണങ്ങി നീ പിരിഞ്ഞുപോയ് പ്രേമഗായകാ
ഇതളിടും പുളകമായ് നീ വരില്ലേ.....
ആരാരോ സ്വപ്നജാലകം തുറന്നുകടന്നതാരോ...
ആത്മാവിൽ രാഗരാജികൾ പകർന്നു മറഞ്ഞതാരോ..

ഇവിടെ2. പാടിയതു: പി. ജയചന്ദ്രൻ


ആറാട്ടുകടവിൽ അന്നുരാവിൽ

ആളും മേളവും പോയ്മറഞ്ഞു
പിന്നെ നീയും കുളിരുമെന്നെ കാത്തുനിന്നു...കാത്തുനിന്നു...
(ആറാട്ടുകടവിൽ......)

തീവെട്ടിക്കണ്ണുകൾ അകലെ മിന്നി...
നിൻ കാമക്കണ്ണുകൾ അരികിൽ മിന്നി...
വേലക്കുളങ്ങരെ നിഴൽ മയങ്ങി...
വേദാന്തമൊക്കെയും ഇരുളിൽ മുങ്ങി...
പൂക്കാതെ പൂക്കും പുളകമേനി
പുതിയ ഭംഗികൾ ചൂടി നിന്നു....
ഒന്നു ചേർന്നു നമ്മൾ നമ്മെ മറന്നു നിന്നു...മറന്നു നിന്നു....

ആറാട്ടുകടവിൽ അന്നുരാവിൽ
ആളും മേളവും പോയ്മറഞ്ഞു
പിന്നെ നീയും കുളിരുമെന്നെ കാത്തുനിന്നു...കാത്തുനിന്നു...

ഓ...എത്ര മധുരം നിന്നോർമ്മകൾ
ആരോമലേ എന്നാരോമലേ....
ഓ...എത്ര മധുരം നിന്നോർമ്മകൾ ആരോമലേ എന്നാരോമലേ....
കണ്ണാടിക്കവിളിൽ കളഭമായി....
വിരിയാത്ത മുകുളം വിടർന്നു പാടി...
മൌനങ്ങളാൽ നമ്മൾ കവിതചൊല്ലി
മാനത്ത് താരങ്ങൾ നിരന്നു തുള്ളി
പൂങ്കാറ്റിലലിയും പൂമനത്തിൽ
നിന്റെ നെടുവീർപ്പിതളുകളും
മലർച്ചുണ്ടിൽ ബാക്കിനിന്ന
ചുംബനവും അലിഞ്ഞൊഴുകി....

ആറാട്ടുകടവിൽ അന്നുരാവിൽ
ആളും മേളവും പോയ്മറഞ്ഞു
പിന്നെ നീയും കുളിരുമെന്നെ കാത്തുനിന്നു...കാത്തുനിന്നു...

ഓ...ആട്ടപ്പാട്ടിൻ പൊന്നോളങ്ങൾ
രാഗംതൂകി താളജാലം തൂകി...
ഓ...ആട്ടപ്പാട്ടിൻ പൊന്നോളങ്ങൾ
രാഗംതൂകി താളജാലം തൂകി...
കചദേവയാനിതൻ കഥ നടന്നു...
കളിയരങ്ങത്താട്ടവിളക്കണഞ്ഞു...
അകാശത്തമിട്ടുകൾ ഉയർന്നുപൊട്ടി....
അകതാരിൽ അമിട്ടുകൾ ചേർന്നുപൊട്ടി....
നീരാട്ടുകടവിൽ നീലക്കുളത്തിൽ
നിന്റെ മാറിലെ കുളിരുചൂടി
രണ്ട് പൊന്നും താമരപ്പൂമൊട്ടുകളും വിടർന്നു വന്നു....

ആറാട്ടുകടവിൽ അന്നുരാവിൽ
ആളും മേളവും പോയ്മറഞ്ഞു
പിന്നെ നീയും കുളിരുമെന്നെ കാത്തുനിന്നു...കാത്തുനിന്നു...


ഇവിടെ3. പാടിയതു: പി. സുശീല

ചുവന്നപട്ടും തെറ്റിപ്പൂവും മലരും കൊണ്ടുവന്നേ
നിനക്കായ് പൂവോടത്തില്‍ അഗ്നി പൂക്കള്‍ കൊണ്ടുവന്നേ
കനിഞ്ഞാല്‍ എല്ലാം നല്‍കും ഉഗ്രരൂപിണിയും
ശക്തിരൂപിണിയും രക്തചാമുണ്ഡിയും നീ

കയ്യില്‍ ത്രിശൂലം ധരിച്ചും ചിരിച്ചും
കാന്തന്റെ മെയ്യോടു ചേര്‍ന്നാടുമമ്മേ
ഓംകാരത്തുടിയില്‍ നിറഞ്ഞാടുമമ്മേ
താളം പലതാളം താരാപഥങ്ങള്‍
ആപാദചലനം തകര്‍ക്കുന്നിതമ്മേ
ആനന്ദനടനം തുടങ്ങീടുമമ്മേ
കയ്യില്‍ ത്രിശൂലം..........

എങ്ങും നിറഞ്ഞും തുടിച്ചും ലയിച്ചും
ആബ്രഹ്മസത്യം ഉണര്‍ത്തുന്നോരമ്മേ
ആധാരശിലയായി വാഴുന്നോരമ്മേ
കോപം ശിവനേത്രം കനലാക്കും നേരം
ആനെറ്റി അമൃതാല്‍ നനയ്ക്കുന്നോരമ്മേ
ആലോല കുളിര്‍മാല ചാര്‍ത്തുന്നോരമ്മേ
എങ്ങും നിറഞ്ഞും............

ഇവിടെ4. പാടിയതു: സുശീല & പി. ജയചന്ദ്രൻ

ഝിൽ ഝിൽ ഝിൽ ചിലമ്പനങ്ങി ചിരിയിൽ
വളകൾ കിലുങ്ങി മൊഴിയിൽ
നാണപൂക്കൾ വിൽക്കും പൂക്കാരി നീ...
ധട് ധട് ധട് തുടിച്ചുപൊങ്ങും നെഞ്ചം
നിന്റെ രാഗമഞ്ചം സ്വപ്നനികുഞ്ജം....
(ഝിൽ ഝിൽ ഝിൽ ....)

നിൻ കണ്ണിലെ മധുശാല...എൻ മനസ്സിൻ പാഠശാല...
നിൻ കണ്ണിലെ മധുശാല...എൻ മനസ്സിൻ പാഠശാല...
നിൻ മേനിയാം പുഷ്പമാല ....
എന്നും മാറിൽ ചാർത്താൻ കാലം കനിഞ്ഞുവെങ്കിൽ...

ഝിൽ ഝിൽ ഝിൽ ചിലമ്പനങ്ങി ചിരിയിൽ...
വളകൾ കിലുങ്ങി മൊഴിയിൽ....
നാണപൂക്കൾ വിൽക്കും പൂക്കാരി നീ...
ധട് ധട് ധട് തുടിച്ചുപൊങ്ങും നെഞ്ചം
നിന്റെ രാഗമഞ്ചം സ്വപ്നനികുഞ്ജം....

ഈ പ്രേമത്തിൻ വർണ്ണമേളം....ഈ ലഹരീലയതാളം...
നിൻ ദാഹത്തിൻ സർപ്പനൃത്തം...നിൻ മാറിൽ പൂക്കും വികാരം....
ഈ മദനോത്സവരംഗം....ഈ മധുവർഷത്തിൻ ഗാനം...
ഈ മദനോത്സവരംഗം....ഈ മധുവർഷത്തിൻ ഗാനം...
നിൻ നെഞ്ചിൽ ചേർന്നെൻ മയക്കം
ഇന്നും എന്നും തുടരാൻ കാലം കനിഞ്ഞുവെങ്കിൽ...

ഝിൽ ഝിൽ ഝിൽ ചിലമ്പനങ്ങി ചിരിയിൽ..
വളകൾ കിലുങ്ങി മൊഴിയിൽ
നാണപൂക്കൾ വിൽക്കും പൂക്കാരി നീ...
ധട് ധട് ധട് തുടിച്ചുപൊങ്ങും നെഞ്ചം
നിന്റെ രാഗമഞ്ചം സ്വപ്നനികുഞ്ജം....
(ഝിൽ ഝിൽ ഝിൽ .....)

ഇവിടെ

വിഡിയോ5. പാടിയതു: എസ്. ജാനകി

മനസ്സേ നിന്‍ പൊന്നമ്പലം മകരസംക്രമം നിത്യം
മിഴിനീരാലഹോരാത്രം നടത്തുന്നഭിഷേകം ഞാന്‍
അലര്‍വാടും സ്വപ്നങ്ങളാല്‍ അണിയിച്ചു നിറമാല്യം
അഴലിന്റെ മകളേ നീ അറിയില്ലെന്നോ
(മനസ്സേ ‍)

ശരണം നീയല്ലാതാരീ ശരശയ്യയില്‍
വെളിച്ചം നീയല്ലാതേതീ ഇരുള്‍മാളത്തില്‍ (ശരണം)
പന്തളബാലകനേ കനിയുകില്ലേ
പമ്പാവാസനേ ദയ ചൊരിയുകില്ലേ
മനസ്സേ നിന്‍ പൊന്നമ്പലം

കദനത്തിന്‍ കരിമല കടന്നവള്‍ ഞാന്‍
കണികാണുകില്ലേ മുന്‍പില്‍ കനകജ്യോതി (കദന‍)
നിന്റെപൂങ്കാവനത്തില്‍ എനിയ്ക്കായൊരു
പുണ്യമലര്‍പോലും ഇനി വിടരുകില്ലേ
(മനസ്സേ)


ഇവിടെ


6. പാടിയതു: യേശുദാസ്

പൂവിരിഞ്ഞല്ലൊ അതു തേന്‍ ചൊരിഞ്ഞല്ലൊ
മണം പരന്നല്ലൊ മദം നുകര്‍ന്നാടാനായ് കാമുകന്‍
പറന്നണഞ്ഞപ്പോള്‍
ആ മലര്‍ നീയായ് മാറുന്നു നര്‍ത്തകിയാകുന്നു
ഏപ്രില്‍ ലില്ലി....
പ്രണയക്കുളിരെന്‍ മാറില്‍ ചാര്‍ത്തും ഏപ്രില്‍ ലില്ലി നീ


നിലാവിലോ കിനാവിലോ നീയെന്നുള്ളില്‍ വന്നു?
സുഗന്ധമായ് നിരന്തരം നീയെന്നുള്ളില്‍ വാണൂ
(നിലാവിലോ )
നിന്റെ തലയിണപ്പട്ടില്‍ എന്നുമെന്‍ തല ചായ്ക്കാന്‍
കൊതിക്കുന്നു മദിക്കുമെന്‍ ആവേശം അടങ്ങുമൊ?
(പൂവിരിഞ്ഞല്ലൊ )

ഉലഞ്ഞുവോ ഉതിര്‍ന്നുവോ നിന്‍പൊന്നരഞ്ഞാണം
പിണങ്ങുമോ പിടക്കുമോ നിന്‍പാദപൊന്‍ താളം
(ഉലഞ്ഞുവോ )
നിന്റെ പൂവിരിപ്പട്ടില്‍ ഒരുപൊന്‍ നൂലായ് മാറാന്‍
കൊതിക്കുന്നു ജ്വലിക്കുമെന്‍ മോഹാഗ്നി അടങ്ങുമോ?
(പൂവിരിഞ്ഞല്ലൊ)

ഇവിടെ


No comments: