Saturday, July 23, 2011

വെട്ടം [ 2004 ] പ്രിയദർശന്‍

ചിത്രം: വെട്ടം [ 2004 ] പ്രിയർശന്‍

താരനിര: ദിലീപ്, ജഗതി, ജനാർദ്ധനൻ, ഭാവന പനി, ഇന്നസന്റ്, കലാഭവൻ മണി. നെടുമുടി വേണു, ഗീതാ വിജയൻ, സോണാ നായർ, ബിനു പണിക്കർ.....

രചന: ബി ആർ പ്രസാദ്
സംഗീതം: ബേണി ഇഗ്നേഷ്യസ്1. പാടിയതു: എം ജി ശ്രീകുമാർ & സുജാത മോഹൻ


ഏതാവു...നരാ.. നിലകട നീ... കു ...
ഏതാവു...നരാ.. നിലകട നീ... കു ...
ഏതാവു...നരാ.. നിലകട നീ... കു ...
ഏതാവു...നരാ.. നിലകട നീ... കു ...ആ

നിസരി സാസ (2)
ധാനിസ നീനി (2)
പാധനി ധാധ (2)
മാപധ പാപ (2)
സനി പമ രിഗ മരിസ

ഒരു കാതിലോല ഞാൻ കണ്ടീലാ
ഒരു കാതിലോല ഞാൻ കണ്ടീലാ
തിരുതാളി വെച്ചതും കണ്ടീല
കളവാണിയാം കിളിയെ ഓർത്തീല
അകലെ
ഈ നാടു റാണിയായ് തോന്നീല
പുഴ തോഴീ എന്ന പോൽ തോന്നീല
ഇതിൽ ആരു ലോലയെൻ ഓർത്തീല
പല നാൾ
തിരയിളകിയ മാറിൽ നേര്യതാൽ
അരയിതിലൊരു ഞാണലുക്കിനാൽ
നുര ചിതറിയനൂപുരങ്ങളാലെ
തോഴീ നീയൊരുക്കുന്നു ഒരു ദേവിയായെൻ ഗ്രാമത്തെ
ഞാൻ ഇതിന്റെ തീരത്തെ വന ഗോപ ബാലൻ ആകുന്നു
കുനു ചാരുചില്ലയിൽ പൂക്കളും
പുതു തേൻ നുകർന്നു പൂമ്പാറ്റയും
പനിനീർ തണുപ്പെഴും കാറ്റിനിമ്പവും രാഗാലാപവും (ഒരു കാതിലോല...)


പുൽ കറുകകൾ നീർത്ത നാമ്പിൽ തുമ്പി വന്നതും
പാൽ തിളച്ചു തൂവും തുമ്പ പൂക്കുടങ്ങളും
ഇളനീർ പൊൻ തുടുപ്പിൽ നിറയും തേൻ തണുപ്പും
മുളയായ് പാടി എന്തോ പറയാൻ വെമ്പും ഈണം
മൺ വഴികളിൽ മണം തന്നിടറിയ മഴ
പൊൻ വയലിലെ വെയിൽ മഞ്ഞലകളുമായ്
തൻ തണുവൊട് നിലാവന്ന്എഴുതിയ കിനാവിൻ
അരുമയിൽ തൊടും കൺ നിറവുകളായ്
ഇതു ഞാൻ അറിഞ്ഞതിൻ ആദ്യമായ്
അതു നീ അറിഞ്ഞു എൻ ചോദ്യമോ
കഥ നീ പറഞ്ഞതോ നേരു ചൊന്നതോ മായാ ലീലയോ (ഒരു കാതിലോല..)


ചന്ദ്രിക നറുചാന്തു ചാർത്തും മുല്ല മുറ്റവും
രാമനാമ ഗീതം കേൾക്കും സാന്ധ്യദീപവും
തൊഴുകൈ കിണ്ടിയാലേ കഴുകും കാൽ തണുപ്പും
കിളിയായ് പാട്ട് പാടും കവി തൻ വീണ വായ്പും
നൽ കഥകളിൽ മയങ്ങി കവിതയിൽ ഉണർന്ന
കനവുകൾ വിടർന്ന ചിറകുകളാൽ
വിൺ മുകിലുകൾ തൊടും എൻ ഇടറിയ മനം പൊൻ മയിലിനും സമം
കൺ വിടരുകയായ്
ഇതു നീ പറഞ്ഞതില്ലിന്നലെ
ചെവി ഓർത്തിരുന്നു ഞാൻ എന്നിലെ
ഇനി ഞാനറിഞ്ഞതെൻ മാനസത്തിലും മൂകാരാധന(ഒരു കാതിലോല..)


COPY PASTE THESE URLs BELOW TO VIEW THE VIDEO AND AUDIOhttp://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=6522


http://www.youtube.com/watch?v=LIdn-VxBbKA&feature=related


2. പാടിയതു: സുജാത

മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്ന നാൾ
കാറ്റാലെ നിൻ ഈറൻ മുടി ചേരുന്നിതെൻ മേലാകവെ
നീളുന്നൊരീ മൺ പാതയിൽ
തോളോടു തോൾ പോയില്ലയോ (മഴത്തുള്ളികൾ...)

ഇടറാതെ ഞാൻ ആ കൈയ്യിൽ കൈ ചേർക്കവേ
മയിൽ പീലി പാളും പോലെ നോക്കുന്നുവോ
തണുക്കാതെ മെല്ലെ ചേർക്കും നേരത്തു നീ
വിറക്കുന്നു മെയ്യും മാറും വേറെന്തിനോ
ആശിച്ചു ഞാൻ തോരാത്തൊരീ
പൂമാരിയിൽ മൂടട്ടേ ഞാൻ (മഴത്തുള്ളികൾ...)


കുടത്തുമ്പിൽ ഊറും നീർ പോൽ കണ്ണീരുമായ്
വിട ചൊല്ലി മൂകം നീയും മാഞ്ഞീടവേ
കാറൊഴിഞ്ഞ വാനിൻ ദാഹം തീർന്നിടവേ
വഴിക്കോണിൽ ശോകം നില്പൂ ഞാനേകനായ്
നീയെത്തുവാൻ മോഹിച്ചു ഞാൻ
മഴയെത്തുമാ നാൾ വന്നീടാൻ (മഴത്തുള്ളികൾ...)


COPY PASTE THESE URLs BELOW TO VIEW THE VIDEO AND AUDIOhttp://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=6520,6521


http://www.youtube.com/watch?v=kZM2P-2dzBU&feature=player_embedded

3. പാടിയതു: എം.ജി. ശ്രീകുമാർ & സുജാത

ഇല്ലത്തെ കല്യാണത്തിനു മാറാപ്പും തോളിൽ കെട്ടി
ആകാശോം ഭൂമീം പോകുന്നു
കൈയ്യിൽ വെള്ളിത്താലം കൊണ്ട്
മുടി കെട്ടി പൂവും ചൂടി വാർമേഘപ്പെണ്ണും പോകുന്നു
ഓ.കുടമുല്ല പന്തലു വേണം തകിൽ മേളം വേണം
നെയ് വിളക്കു പൊൻ നാളത്താൽ തിരിയേഴും തെളിയേണം
പൂവാരി തൂവാൻ കൂടെ നീയും പോരൂ (ഇല്ലത്തെ...)


മാരിവില്ലു താളിൽ കാലം നാൾ കുറിക്കയോ
പൊന്നുരച്ചു മിന്നൽ തീർത്തോ പ്രേമലേഖനം
തൂ നിലാവു മഞ്ഞൾ തേയ്ക്കും താലിനൂലുമായ്
കനകതാലമായോ വിണ്ണിൽ പാർവണേന്ദുവും
നറുചന്ദനത്തിനാൽ വരകുറി അണിയുന്നു രാവുകൾ
പുടവക്കു വെണ്ണിലാ തളിർക്കരം കസവിട്ടു തന്നുവോ
ഓ നീ ചൂടും വൈഡൂര്യങ്ങൾ താരാജാലം
നീ മൂടും ചേല പട്ടായ് നീലാകാശം (ഇല്ലത്തെ...)

പൂജ വെച്ചു കാവിൽ പൊന്നിൻ താലി ആലില
ഹോമ മന്ത്ര പാദം പാടി പാതിരാക്കിളി
നീർക്കടമ്പു പൊട്ടുംചാർത്തി തോഴിമാരുമായ്
മണമുതിർന്ന മാല്യം നീട്ടി മാരനൂലുകൾ
ജലപുഷ്പതീർത്ഥമായ് തളിക്കുവാൻ നദികൾക്കു മത്സരം
ഒരു മൺ ചെരാതു കൺ നിറഞ്ഞിതാ ഉഴിയുന്നു നിൻ മുഖം
നീ ചൂടും ഈ മഞ്ജീരം പൂവായ് തീരാൻ
നേരാമിന്നേതോ മൗനം നേരായ് കാവിൽ (ഇല്ലത്തെ.


COPY PASTE THESE URLs BELOW TO VIEW THE VIDEO AND AUDIO

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=6518,6519

http://www.youtube.com/watch?v=eqo6gsXtfYU&feature=player_embedded4. പാടിയതു: എം.ജി. ശ്രീകുമാർ, ജ്യൊത്സ്ന, സയോനാരാ ഫിലിപ്പ്ഐ ലവ് യൂ ഡിസംബർ നിനക്കെന്തു ഭംഗി

തൂമഞ്ഞിൻ തൊങ്ങലു ചാർത്തി

മാലാഖയായ് നീ വരൂ (2)
താഴ്വാരക്കൂട്ടിൽ പാടും പൂന്തെന്നൽ
നിന്നെയും തേടി ഏറെ അലഞ്ഞല്ലോ
വെൺപ്രാവുകൾ തിന തിരയവേ
കഥയാകെ നിൻ കാതിൽ ചൊല്ലിയോ (2)


ചെമ്മരിയാടുകൾ വെയിൽ കായുമീ
പൊന്നണി മേടുകൾ വലം വെച്ചിടും
കാറ്റേ നുണ ഓതാൻ എൻ അരികിൽ ചേരല്ലേ
Love is like a melody
together there is harmony
beauty the power it takes my breath away
നെഞ്ചിലെ കിളി പാടിയോ
love is shining in the brand new rainbow
മെഴുതിരി തെളിയണ മിഴികളിൽ ഇനിയും
കനവുകൾ ഒരു തരി ഉണരുകയില്ലേ
horse gonna wild love is on the sight
listen to the rhythm of the heart
വെൺപ്രാവുകൾ തിന തിരയവേ
കഥയാകെ നിൻ കാതിൽ ചൊല്ലിയോ


love can make the world go round
love can take you anywhere
simple its magic come take me to the clouds
അന്തി മിനുങ്ങിയ വഴിക്കോണിലെ
ചെമ്പനിനീർ മലർ എനിക്കേകുന്നതാരോ
ഇതു നീയോ ഇനി നേരിൽ ചൊല്ലില്ലേ
come step into the light
take a time and make it right
മനസ്സാകെയും കുളിരോ
love is gonna night and its gotta real light
nothing ever means that love is in ur eyes
തുടു കവിളിണയിലെ നുണയുടെ ചെറുചുഴി
ചിരിയുടെ വിരിയുകയോ
വെൺപ്രാവുകൾ തിന തിരയവേ
കഥയാകെ നിൻ കാതിൽ ചൊല്ലിയോ (6)
COPY PASTE THESE URLs BELOW TO VIEW THE VIDEO AND AUDIO

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=6517

http://www.youtube.com/watch?v=Y3WQafHzoJs


5. പാടിയതു: എം.ജി. ശ്രീകുമാർ,,, നാദിർ ഷാ

മക്കാസായി.......


COPY PASTE THESE URLs BELOW TO VIEW THE VIDEO

http://www.youtube.com/watch?v=pNBnCqpmHJ8

No comments: