Wednesday, July 6, 2011

സത്യം ശിവം സുന്ദരം [ 2000] റാഫി മെക്കാർടിൻ

ചിത്രം: സത്യം ശിവം സുന്ദരം [ 2000] റാഫി മെക്കാർടിൻ
താരനിര: കുഞ്ചാക്കൊ ബോബൻ, ബാലചന്ര മേനോൻ,സ്ശ്വതി, അംബിക,ജഗതി, ജഗദീഷ്,ജനാർദ്ദനൻ...

രചന: കൈതപ്രം
സംഗീതം: വിദ്യാസാഗർ1. പാടിയതു: ഹരിഹരൻ


ഗ ഗ ഗ പ രി സ നിധ സ സ രി
ഗ ഗ സ ധ നി പ
സ രി ധ സ സ രി
WALKING IN THE MOON LIGHT
I AM THINKING OF YOU
LISTENING TO THE RAIN DROPS
I AM THINKING OF YOU

ഇളമാൻ കണ്ണിലൂടെ
I AM THINKING OF YOU
ഇള നീർ കനവിലൂടെ
I AM THINKING OF YOU

ഹെയ് സലോമ ഓ സലോമ
ഓ സലോമ ഓഹ് സലോമാ...[2]

ദൂരത്തു കണ്ടാൽ അറിയാത്ത ഭാവം
അരികത്തു വന്നാൽ പാതിരാ പാൽകുടം

മുള്ളുള്ള വാക്കു മുനയുള്ള നോക്കു
കാണാത്തതെല്ലാം കാണുവാൻ കൌതുകം
ഉലയുന്ന പൂമെയ്യ്
മദനന്റെ വില്ലു
മലരമ്പു പോലെ നിറമുള്ള നാണം
വിടരുന്ന പനിനീർ പരുവം
മൻസ്സിനുള്ളിൽ....
ഹെയ് സലോമ സലോമാ
സലോമാ.. ഹെയ് ഹെയ് സലോമ
സലോമാ സലോമാ...[ഇളമാൻ കനവിലൂടെ...

പതിനേഴിൻ അഴകു
കൊലുസിട്ട കൊഞ്ചൽ
ചിറകുള്ള മോഹം
കൂന്തലിൽ കാർമുകിൽ
നെഞ്ചം തുളുമ്പും മിന്നും തിടമ്പു
മിണ്ടുന്നതെല്ലാം പാതിരാ പൂമഴ
ചുണ്ടൊടു ചുണ്ടിൽ നുരയുന്ന ദാഹം
മെയ്യോടു ചേർത്താൽ ആറാട്ടു മേളം
അനുരാഗ മുല്ല്ല പന്തൽ കനവാലെ
ഹെയ് സലോമ സലോമാ സലോമാ
ഹെയ് ഹെയ് സലോമാ
സലോമാ സലോമാ.....ഗ ഗ.. [ഇളമാൻ കനവിലൂടെ...

ഇവിടെ


വിഡിയോ2. പാടിയതു: ശങ്കർ മഹാദേവൻ

ആ..ആ.ആ..ആ..
അങ്ങകലെ എരിതീക്കടലിൻ അക്കരെയക്കരെ
ദൈവമിരിപ്പൂ കാണാക്കണ്ണുമായ്
ഇന്നിവിടെ കദനക്കടലിൻ ഇക്കരെയിക്കരെ
നമ്മളിരിപ്പൂ കണ്ണീർക്കനവുമായ്
പൊൻ പുലരിയുണർന്നൂ ദൂരെ
മൂവന്തി ചുവന്നു ദൂരെ
ഒരു സാന്ത്വന മന്ത്രം പോലെ
ഒരു സംഗമഗാനം പോലെ
ഇനിയെന്നാ സ്വപ്നം പൂക്കുമോ
ഇനിയെന്നാ സ്വർഗ്ഗം കാണുമോ
(അങ്ങകലെ...)

ഈ സ്നേഹമരികത്തു ചിരി തൂകി നിൽക്കുമ്പോൾ
ആശ്രയമെന്തിനു വേറെ
ഈ കൈകൾ താങ്ങും തണലുമായുള്ളപ്പോൾ
വീടെനിക്കെന്തിനു വേറെ
കരകാണാക്കായൽ നീന്താം
കതിർ കാണാക്കിളിയായ് പാടാം
ഈ ലഹരിയിൽ മുഴുകാം ആടാം
ഒരു തീരം തേടി പോകാം
ഇതുവഴിയേ ഇനി വരുമോ
പുതുപുത്തൻ ഉഷസ്സിൻ തേരൊലി
ഒരു പുതുയുഗ സന്ധ്യാ ശംഖൊലി
(അങ്ങകലെ...)

നീയിന്നു കടലോളം കനിവുമായ് നിൽക്കുമ്പോൾ
പൂങ്കനവെന്തിനു വേറെ
ഏകാന്ത സൂര്യനായ് നീ മുന്നിലുള്ളപ്പോൾ
കൈവിളക്കെന്തിനു വേറെ
ഈ തിരയുടെ തുടിയിൽ താളം
ഈ തന്ത്രിയിലേതോ രാഗം
ഈ പുല്ലാങ്കുഴലിൽ പോലും
ഒരു മാനസയമുനാരാഗം
സാഗരമെ സാന്ത്വനമേ
ഇനിയെങ്ങാണെങ്ങാ സംക്രമം
ഇനിയെങ്ങാണെങ്ങാ സംഗമം
(അങ്ങകലെ...)

ഇവിടെ

വിഡിയോ


3. പാടിയതു: മനോ & സ്വർണ്ണലത

അവ്വാ ഹവ്വാ അവ്വാ ഹവ്വാ
മഴത്തുമ്പി പാടുന്നു അവ്വാ ഹവ്വാ
മയില്‍പ്പേട ആടുന്നു അവ്വാ ഹവ്വാ
മണിച്ചില്ല പൂക്കുന്നു അവ്വാ ഹവ്വാ
മതിക്കുന്നു വർണ്ണങ്ങൾ അവ്വാ ഹവ്വാ
മനസ്സാകെ ഉന്മാദം അവ്വാ ഹവ്വാ
മനസ്സാകെ ഉന്മാദം അവ്വാ ഹവ്വാ
അവ്വാ ഹവ്വാ അവ്വാ ഹവ്വാ
(മഴത്തുമ്പി...)


ചിരകാല മോഹങ്ങൾ അനുരാഗ സന്ദേശം
എഴുതുന്ന രാഗങ്ങളായ്
ആശാവസന്തങ്ങൾ പൊന്നോടു പൊന്നിൽ
കുളിക്കുന്ന യാമങ്ങളായ്
പനിമഴയുടെ കവിതകൾ അവ്വാ വാ
അതിനനുപമ ലഹരിയിൽ അവ്വാ വാ
തുടി ഇളകിയ കുളിരല അവ്വാ വാ
കുളിരവുകൾ അരുളിയ അവ്വാ വാ

താനാനേ നാനേ നാനേ നേ
ഓ തിത്തന്നംതെയ്യന്നം തിന്തന്നം തില്ലാനാ
തിത്തന്നംതെയ്യന്നം തിന്തന്നം തില്ലാനാ
തിത്തന്നംതെയ്യന്നം തിന്തന്നം തില്ലാനാ
തിത്തന്നംതെയ്യന്നം തിന്തന്നം തില്ലാനാ
കിനാപ്പൂവിനുല്ലാസം അവ്വാ അവ്വാ
കിനാപ്പൂവിനുല്ലാസം അവ്വാ അവ്വാ
അവ്വാ ഹവ്വാ അവ്വാ ഹവ്വാ
അവ്വാ ഹവ്വാ അവ്വാ ഹവ്വാ
(മഴത്തുള്ളി...)

അരയന്നം ഒഴുകുന്ന വനമുല്ല പൊഴിയുന്ന
യമുനാനദി തീരമായ്
ഓ മെയ്യോടു മെയ് ചേരും ആരാമശലഭങ്ങൾ
മൂളുന്ന വനയാമമായ്
ചില ചിരിയുടെ പുതുമൊഴി അവ്വാ വാ
തേനൊഴുകിയ കളിരസം അവ്വാ വാ
കുയിലിണയുടെ കളമൊഴി അവ്വാ വാ
കളമുരളിയിൽ ഒഴുകിയ അവ്വാ വാ
സാ സരിധപ മ പ പമഗരി പമഗരി ഓ..
തിത്തന്നം തെയ്യന്നം തിന്തന്നം തില്ലാനാ
തിത്തന്നം തെയ്യന്നം തിന്തന്നം തില്ലാനാ
തിത്തന്നം തെയ്യന്നം തിന്തന്നം തില്ലാനാ
തിത്തന്നം തെയ്യന്നം തിന്തന്നം തില്ലാനാ
സ്വരത്തേരിലെത്തുന്നു അവ്വാ അവ്വാ
സ്വരത്തേരിലെത്തുന്നു അവ്വാ അവ്വാ
അവ്വാ ഹവ്വാ അവ്വാ ഹവ്വാ
അവ്വാ ഹവ്വാ അവ്വാ ഹവ്വാ
(മഴത്തുള്ളി...)

ഇവിടെ


വിഡിയോ
4. പാടിയതു: യേശുദാസ്

ചന്ദ്രഹൃദയം താനേ ഉരുകും സന്ധ്യയാണീ മുഖം
കാളിദാസന്‍ കൈവണങ്ങും കാവ്യമാണീ മുഖം
ജന്മപുണ്യം കൊണ്ടു ദൈവം തന്നതാണീ വരം
അക്ഷരങ്ങള്‍ കണ്ണുനീരായി പെയ്തതാണീ സ്വരം
ഏതു വര്‍ണ്ണം കൊണ്ടു ദേവി എഴുതണം നിന്‍ രൂപം
ചന്ദ്രഹൃദയം താനേ..

കണ്‍കളില്‍ കാരുണ്യ സാഗരം
വളയിട്ട കൈകളില്‍ പൊന്നാതിര
പൂങ്കവിള്‍ വിടരുന്ന താമര
പുലര്‍കാലകൗതുകം പൂപ്പുഞ്ചിരി
അഴകിന്‍റെ അഴകിന്നഴകെ അലിയുന്ന മൗനമേ (2)
ഏതു മഴവില്‍ത്തൂവലാല്‍ ഞാന്‍ എഴുതണം നിന്‍ രൂപം
ചന്ദ്രഹൃദയം താനേ.....

നൊമ്പരം കുളിരുള്ള നൊമ്പരം
ആത്മാവില്‍ ആയിരം തേനോര്‍മ്മകള്‍
കണ്ടു നാം അറിയാതെ കണ്ടു നാം
ഉരുകുന്ന ജീവതം കൈമാറുവാന്‍
നുകരാത്ത മധുരം തൂവും വിരഹാര്‍ദ്ര യാമമേ (2)
ഏതുമിഴിനീര്‍ക്കനവിനാല്‍ ഞാന്‍ പകരുമിന്നെന്‍ സ്നേഹം
ചന്ദ്രഹൃദയം താനേ.....

ഇവിടെ


വിഡിയോ


5. പാടിയതു: ദീപാങ്കുരൻ

ഈശ്വർ സത്യ് ഹേ
സത്യ് ഹീ ശിവ് ഹേ
ശിവ് ഹീ സുന്ദർ ഹേ
ജാഗോത് കർ ദേഖോ
ജീവൻ ജോ തു ജാകർ ഹേ

സത്യം ശിവം സുന്ദരം
സത്യം ശിവം സുന്ദരം
സത്യം ശിവം സുന്ദരം
സുന്ദരം..ആ...ആ...ആ....
സത്യം ശിവം സുന്ദരം
സത്യം ശിവം സുന്ദരം ..

ഈശ്വർ സത്യ് ഹേ ..സുന്ദരം
സത്യ് ഹീ ശിവ് ഹേ... സുന്ദരം
ശിവ് ഹീ സുന്ദർ ഹേ.. സുന്ദരം
ആ..ആ.ആ...
സത്യം ശിവം സുന്ദരം ..
സത്യം ശിവം സുന്ദരം ..
സത്യം ശിവം സുന്ദരം ..

രാമാവത് മേ..
രാമാവത് മേ കാശി മേ ശിവ്
കാനാവൃന്ദാവൻ മേ
ദയാ കരോ പ്രഭോ
ദേഖോ ഇൻ‌കോ
ദയാ കരോ പ്രഭോ
ദേഖോ ഇൻ‌കോ
ഹർ ധർ കേ ആംഗൻ മേം...
രാധാമോഹൻ ശരണം ഉം...
സത്യം ശിവം സുന്ദരം .ആ..
സത്യം ശിവം സുന്ദരം .
ആ..ആ...ആ...ആ...
ഓ..ആ...

എക് സൂര്യ് ഹേ..
ഏക് സൂര്യ് ഹേ
എക് ഗഗൻ ഹേ
എക് ഹീ ധർതീ മാതാ
ദയാ കരോ പ്രഭോ
എക് വനേ സബ്
ദയാ കരോ പ്രഭോ
എക് വനേ സബ്
സബ് കാ എക് ഹീ നാഥാ
രാധാമോഹൻ ശരണം ഉം...
സത്യം ശിവം സുന്ദരം .ആ..
സത്യം ശിവം സുന്ദരം .
ഈശ്വർ സത്യ് ഹേ
സത്യ് ഹീ ശിവ് ഹേ
ശിവ് ഹീ സുന്ദർ ഹേ
ആ..ആ.ആ
സത്യം ശിവം സുന്ദരം .ആ..
സത്യം ശിവം സുന്ദരം .ആ..
സത്യം ശിവം സുന്ദരം .ആ..
സത്യം ശിവം സുന്ദരം .ആ.....

ഇവിടെ


വിഡിയോ


6. പാടിയതു: ചിത്ര / ബിജു നാരായൺ[?]


സൂര്യനായ് തഴുകിയുറക്കമുണർത്തുമെൻ
അച്ഛനെയാണെനിക്കിഷ്ടം
ഞാനോന്നു കരയുമ്പോളറിയാതെ
ഉരുകുമെൻ അച്ഛനെയാണെനിക്കിഷ്ടം (സൂര്യനായ്..)
കല്ലെടുക്കും കളിത്തുമ്പിയെ പോലെ
ഒരുപാടു നോവുകൾക്കിടയിലും
പുഞ്ചിരിചിറകു വിടർത്തുമെൻ അച്ഛൻ (2)[ സൂര്യനായ്..]

എന്നുമെൻ പുസ്തകത്താളിൽ മയങ്ങുന്ന
നന്മ തൻ പീലിയാണച്ഛൻ (2)
കടലാസു തോണിയെ പോലെന്റെ
ബാല്യത്തിലൊഴുകുന്നൊരോർമ്മയാണച്ഛൻ
ഉടലാർന്ന കാരുണ്യമച്ഛൻ
കൈ വന്ന ഭാഗ്യമാണച്ഛൻ (സൂര്യനായ്..)

അറിയില്ലെനിക്കേതു വാക്കിനാ-
ലച്ഛനെ വാഴ്ത്തുമെന്നറിയില്ല ഇന്നും (2)

എഴുതുമീ സ്നേഹാക്ഷരങ്ങൾക്കുമപ്പുറം
അനുപമ സങ്കൽപമച്ഛൻ
അണയാത്ത ദീപമാണച്ഛൻ
കാണുന്ന ദൈവമാണച്ഛൻ (സൂര്യനായ്..)

ഇവിടെവിഡിയോ


വിഡിയോ

No comments: