Wednesday, June 8, 2011

നമ്മൾ: [ 2002] കമൽ

ചിത്രം: നമ്മൾ: [ 2002] കമൽ

താരനിര: സിദ്ധാർത് ഭരതൻ, ജിഷ്നു രാഘവൻ, ബാലചന്ദ്ര മേനോൻ,ഇന്നസന്റ്,വിജേഷ്, സാലു,രേണുക, ഭാവന, സുഹാസിനി, യമുന,അംബികാ നായർ,ഇ.പി. മാധവൻ...

രചന: കൈതപ്രം
സംഗീതം: മോഹൻ സിത്താര.1. പാടിയതു: യേശുദാസ്

എന്നമ്മേ.. ഒന്നുകാണാന്‍

എത്ര നാളായ് ഞാന്‍കൊതിച്ചു

ഈ മടിയില്‍ വീണുറങ്ങാന്‍

എത്ര രാവില്‍ ഞാന്‍നിനച്ചു

കണ്ടില്ലല്ലോ..കേട്ടില്ലല്ലോ എന്‍

കരളുരുകുമൊരു താരാട്ട്... (എന്നമ്മേ)എനിക്കുതരാന്‍ ഇനിയുണ്ടോ

കുടുകുടെചിരിക്കുന്ന പൊന്‍‌പാവ

വിശക്കുമ്പോള്‍ പകരാമോ...

തയിര്‍‌ക്കലം തൂകുന്ന തൂവെണ്ണ..

എനിക്കെന്റെ ബാല്യം ഇനിവേണം

എനിക്കെന്റെ സ്നേഹം ഇനിവേണം

അലയേണമീ കിനാ ചിറകില്‍.... (എന്നമ്മേ)പകല്‍‌മഴയില്‍ നനയുന്നൂ..

പരലായ്‌തുടിക്കുന്നോരിളമനസ്സ്

തുഴയാതെ തുഴയുന്നൂ..

വാത്സല്യക്കടലിലെ പൂക്കൊതുമ്പ്

ഇനിയെന്തുവേണമറിയില്ലല്ലോ..

ഇനിയെന്തുമോഹമറിയില്ലല്ലോ..

വെറുതേ പറന്നു പോയ്‌നിനവ്എന്നമ്മേ.. ഒന്നുകാണാന്‍

എത്ര നാളായ് ഞാന്‍കൊതിച്ചു

ഈ മടിയില്‍ വീണുറങ്ങാന്‍

എത്ര രാവില്‍ ഞാന്‍നിനച്ചു

കണ്ടില്ലല്ലോ..കേട്ടില്ലല്ലോ എന്‍

കരളുരുകുമൊരു താരാട്ട്...എന്നമ്മേ.. ഒന്നുകാണാന്‍

എത്ര നാളായ് ഞാന്‍കൊതിച്ചു

ഈ മടിയില്‍ വീണുറങ്ങാന്‍

എത്ര രാവില്‍ ഞാന്‍നിനച്ചു

എത്ര രാവില്‍ ഞാന്‍നിനച്ചു..

Copy paste this URL below on your browser for viewing Video and AUDIO:http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=190


http://www.youtube.com/watch?v=UTJ8UQvewwk2. പാടിയതു: അഫ്സൽ & ഫ്രാങ്കോ

പ്രണയക്കേസിനു മാപ്പു പറഞ്ഞില്ലേ ഉടക്കി ഉടുക്കി കശക്കും ഞങ്ങളു

രാക്ഷസീ രാക്ഷസീ രാക്ഷസീ

കരിമഷിയിട്ട കറുത്ത കണ്ണിലെ കുറുമ്പു നോട്ടങ്ങൾ അഴിച്ചെടുത്തിടും

രാക്ഷസീ രാക്ഷസീ രാക്ഷസീഎൻ കരളിൽ താമസിച്ചാൽ മാപ്പു തരാം രാക്ഷസീ

സമ്മതമായ് ചേർന്നു നിന്നാൽ ഉമ്മ തരാം രാക്ഷസീ (2)

തുടക്കമിട്ടില്ലേ പൊന്നേ അടുത്തു വന്നിനി നിന്നാട്ടേ

കിണുക്കമെന്താണു എന്റെ നിഴലളക്കണതെന്താണു

അടക്കം എന്താണു നോക്കി കൊല്ലല്ലേ പിഞ്ചല്ലേ

(എൻ കരളിൽ..)പിണക്കമുണ്ടോ എന്തിനാണീ കിളികൊഞ്ചലുകൾ

ഇണങ്ങി വന്നാൽ ബൈക്കിൽ കാറ്റു കൊള്ളാനിറങ്ങാം(2)

ഈ മെയിലിൽ കത്തെഴുതാം ഇന്റർ നെറ്റിൽ നോക്കി വരാം(2)

പഠിത്തമൊക്കെയും പടുത്തു വെച്ചിട്ട്

കടൽക്കരയിൽ പോയ് തിരകളെണ്ണടീ

രാക്ഷസീ രാക്ഷസീ രാക്ഷസീ

(എൻ കരളിൽ..)മനസ്സിലുണ്ടോ പ്രേമപ്പളുങ്കു കൊട്ടാരം

നമുക്കു പാർക്കാൻ പുഞ്ചിരി മുന്തിരിപ്പൂന്തോപ്പ് (2‌)

പണ്ടത്തെ പോക്കല്ലാ മാനം നോക്കി നടക്കേണ്ട

ഇന്നത്തെ സ്വപ്നങ്ങൾ റോക്കറ്റേറി കാണേണം

നമുക്കു ചുറ്റേണം ഇടക്കിടെക്കൊരു കോള കുടിക്കേണം

ആടിത്തുടിക്കേണം രാക്ഷസീ രാക്ഷസീ രാക്ഷസീ

(എൻ കരളിൽ..)


Copy paste this URL below on your browser for viewing Video and AUDIO:http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=189


http://www.youtube.com/watch?v=zT_mV8Jz2UA&feature=player_embedded


3. പാടിയതു: വിധു പ്രതാപ് & ജ്യോത്സ്ന്യ

സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ് (2)

അരികിൽ നീ വരുമ്പോൾ എന്തു രസമാണീ സന്ധ്യ

പൂംചിറകിൽ പറന്നുയരാൻ

കുളിരലയിൽ നനഞ്ഞലിയാൻ അഴകേ

(സുഖമാണീ..)ഇടവഴിയിൽ നാമാദ്യം കണ്ടപ്പോൾ

കുസൃതിയുമായ് മറഞ്ഞവനേ

ചിരിച്ചുടഞ്ഞോ കരിവളകൾ

വെറുതേ നീ പിണങ്ങി നിന്നു

ആ നിമിഷം പ്രിയനിമിഷം അഴകേ

(സുഖമാണീ..)ഓർമ്മയിലെ പൂക്കണി കൊതുമ്പ്

പൊൻ തുഴയാൽ തുഴഞ്ഞവനേ

എവിടെ നിന്നോ എൻ പ്രിയ രഹസ്യം

പകുത്തെടുക്കാനണഞ്ഞവനേ

എനിക്കു വേണം ഈ കനിമനസ്സ് അഴകേ

(സുഖമാണീ..)


Copy paste this URL below on your browser for viewing Video and AUDIO:


http://www.sangeethouse.com/jukebox.php?songid=31837,31838http://www.youtube.com/watch?v=P33C8IWEIqo4. പാടിയതു: സ്വർണ്ണലത

കാത്തു കാത്തൊരു മഴയത്ത് നനഞ്ഞു കുളിരണ മാടത്തു
ഹൊ ഹൊ ഹൊ ഹൊഹ്
കാത്തു കാത്തൊരു മഴയത്ത് നനഞ്ഞു കുളിരണ മാടത്തു
കറുത്ത രാവിനു പടിയേറി വെക്കു വെളുത്തൊരു രാതാരം
ഓലവട്ട കിളിക്കൂട്ടിൽ വിരുന്നു വന്നതു കുയിലമ്മ
ആലവട്ട ചിറകോടെ പറന്നു വന്നൊരു മയിലമ്മ
ആറ്റു നോറ്റൊരു നീധിയാകെ കൈവന്ന പോലെ...


കാത്തു കാത്തൊരു മഴയത്ത് നനഞ്ഞു കുളിരണ മാടത്തു
കറുത്ത രാവിനു പടിയേറി വെക്കു വെളുത്തൊരു രാതാരം

ഇനി നമുക്കൊരുമിച്ചു അടിപൊളി മേളം
തുകിലുകൾ ഉണരുമൊരുന്മാദം
കൂടേറുന്ന മതിലുകൾ അതിരുകൾ എന്തിനു
മനസുകൾ ഒരുമിച്ചു പാടുമ്പോൾ
മദിക്കുന്നു മേലേ ഈ ഇരമ്പുന്ന വാനം
തുറക്കാത്ത വാതിൽ തുറക്കുന്നു മണ്ണിൽ
ഇന്നലെ വീണൊരു മിഴിനീർ മായ്ക്കാൻ നീളുന്നു കൈകൾ....


കാത്തു കാത്തൊരു മഴയത്ത് നനഞ്ഞു കുളിരണ മാടത്തു
കറുത്ത രാവിനു പടിയേറി വെക്കു വെളുത്തൊരു രാതാരം

ആരുമില്ലെൻ ആരുമില്ലെൻ ഇടറിയ കനവിൽ
പേരി ചൊല്ലി വിളിക്കുന്നതാരാണോ
കൂടൊഴിഞ്ഞു കൂടൊഴിഞ്ഞു വീടൊഴിഞ്ഞ വീടൊഴിഞ്ഞ
മനസ്സിൽ ആരുമുണ്ടെൻ ഓതിയതാരാണോ
നമുക്കുള്ളതല്ലോ ഓഓഓഓഓ ഓഓഓഓഓഓഓഓ
നമുക്കുള്ളതല്ലോ കറൽ കുമ്പിളിൽ വെള്ളം
നമുക്കുള്ളതല്ലോ പിറക്കുന്ന തിങ്കൾ
കരയില്ലിനി നാംകണ്ണെരില്ലിനി ഒന്നാണു നമ്മൾ

കാത്തു കാത്തൊരു മഴയത്ത് നനഞ്ഞു കുളിരണ മാടത്തു
കറുത്ത രാവിനു പടിയേറി വെക്കു വെളുത്തൊരു രാതാരം
ഓലവട്ട കിളിക്കൂട്ടിൽ വിരുന്നു വന്നതു കുയിലമ്മ
ആലവട്ട ചിറകോടെ പറന്നു വന്നൊരു മയിലമ്മ
ആറ്റു നോറ്റൊരു നീധിയാകെ കൈവന്ന പോലെ...


Copy paste this URL below on your browser for audio


http://www.sangeethouse.com/jukebox.php?songid=31835


5. പാടിയതു: എം.ജി. ശ്രീകുമാർ & രാജേഷ്


സൂര്യനെ പൊൻ തൂവലാൽ കൈ കുമ്പിളിൽ നിറക്കാം ഓ ഹോ
മാരിവിൽ കുട ചൂടുവാൻ മണി മേഘമായ് പറക്കാം
ഇതിലേ വരൂ പൊൻ പുലരികളേ
കടം തരൂ പുഞ്ചിരിക്കുടങ്ങൾ
ഇതിലേ വരൂ പുൻപുലരികളേ
കടം തരൂ പുഞ്ചിരിക്കുടങ്ങൾ

ഓഹൊ ഹൊ ഓ
ഏയ് ഏയ് ഹെ ഹേ ഹേ ഹേ
സൂര്യനെ പൊൻ തൂവലാൽ കൈ കുമ്പിളിൽ നിറക്കാം ഓ ഹോ
മാരിവിൽ കുട ചൂടുവാൻ മണി മേഘമായ് പറക്കാം
ഇതിലേ വരൂ പൊൻ പുലരികളേ
കടം തരൂ പുഞ്ചിരിക്കുടങ്ങൾ

ചിലച്ചുചിലച്ചു ചിറകു വിരിച്ചു
ചെമ്മാനം ചുറ്റിക്കറങ്ങാം
അക്കരെ കടവിൽ ഇക്കരെ കാവിൽ
മൂവന്തി കുടം കമഴ്ത്താം
സിന്ദൂര സന്ധ്യ പെയ്തു തോർന്നു
മഞ്ഞു നൂൽക്കിനാവിലുള്ളിലേ
വാനമ്പാടികൾ പാടി പാടി വരാം

സൂര്യനെ പൊൻ തൂവലാൽ കൈ കുമ്പിളിൽ നിറക്കാം ഓ ഹോ
മാരിവിൽ കുട ചൂടുവാൻ മണി മേഘമായ് പറക്കാം

മെതിച്ചു കരഞ്ഞും മുറം കവിഞ്ഞും
മനസ്സിൽ നിറ നിറഞ്ഞും
കൊതിച്ചതെല്ലാം വിതച്ചിറങ്ങി
ഉല്ലാസ കതിരണിഞ്ഞു
തുടിതാളമായ് കുരുന്നു കൂട്ടിനുള്ളിൽ
ഈണമോടെ വന്ന കുളിരൻ കുരുവികളേ
വെള്ളില പറവകളേ...ഹെയ് ഹെയ് ഹെയ്....


Copy paste this URL below on your browser for audio

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=191


No comments: