Powered By Blogger

Friday, December 3, 2010

അനുഭവങ്ങൾ പാളിച്ചകൾ [1971]







ചിത്രം: അനുഭവങ്ങൾ പാളിച്ചകൾ [1971] കെ.എസ്. സേതുമാധവൻ
താര നിര: സത്യൻ, പ്രേംനസീർ, ഉമ്മർ, അടൂർ ഭാസി, ശങ്കരാടി, ഷീല, ഫിലോമിന,
ഗോവിന്ദൻ കുട്ടി,ബഹദൂർ...

രചന: വയലാർ
സംഗീതം: ദേവരാജൻ


1. പാടിയതു: യേശുദാസ്

അഗ്നിപര്‍വ്വതം പുകഞ്ഞൂ ഭൂ-
ചക്രവാളങ്ങള്‍ ചുവന്നൂ‍
മൃത്യുവിന്റെ ഗുഹയില്‍ പുതിയൊരു
രക്തപുഷ്പം വിടര്‍ന്നൂ‍
(അഗ്നിപര്‍വ്വതം പുകഞ്ഞൂ ..)

കഴുകാ....
കഴുകാ ഹേ കഴുകാ..
കറുത്ത ചിറകുമായ് താണു പറന്നീ
കനലിനെ കൂട്ടില്‍ നിന്നെടുത്തുകൊള്ളൂ..
എടുത്തുകൊള്ളൂ....
നാളത്തെ പ്രഭാതത്തില്‍ ഈക്കനലൂതിയൂതി
കാലമൊരു കത്തുന്ന പന്തമാക്കും
തീപ്പന്തമാക്കും..
ആഹാഹാ...അഹാഹാ.. അഹഹാ..ആ‍....
(അഗ്നിപര്‍വ്വതം പുകഞ്ഞൂ ..)

ഗരുഡാ...
ഗരുഡാ... ഹേ ഗരുഡാ
ചുവന്ന ചിറകുമായ് താണുപറന്നീ
പവിഴത്തെ ചെപ്പില്‍ നിന്നെടുത്തു കൊള്ളൂ....
എടുത്തുകൊള്ളൂ....
നാളത്തെ നിശീഥത്തില്‍ ഈ മുത്തു രാകിരാകി
കാലമൊരു നക്ഷത്ര ജ്വാലയാക്കും
തീജ്വാലയാ‍ക്കും
ആഹാഹാ...അഹാഹാ.. അഹഹാ..ആ‍....
(അഗ്നിപര്‍വ്വതം പുകഞ്ഞൂ ..)

ഇവിടെ

വിഡിയോ


2. പാടിയതു: പി. മാധുരി

കല്യാണി കളവാണീ ചൊല്ലമ്മിണി ചൊല്ല്
വെള്ളിത്താഴ്വര പൂത്തിറങ്ങിയതാണ്‍പൂവോ പെണ്‍പൂവോ?
ആണ്‍പൂവാണേലമ്പലപ്പുഴയുണ്ണിക്കണ്ണനു പൂജയ്ക്ക്
പെണ്‍പൂവാണേലാഹാമറ്റൊരു കാര്‍വര്‍ണ്ണനു മാലയ്ക്ക്
കല്യാണീ കളവാണീ.....

നിന്റെയിടത്തെ കണ്‍പുരികം തുടിയ്ക്കണൊണ്ടോ?
നിന്റെ നെഞ്ചിനകത്തൊരു മോഹം മൊളയ്ക്കണൊണ്ടോ?
തത്തമ്മേ.... കൂട്ടിനകത്തുകമിഴ്ന്നുകിടന്നു മയങ്ങുമ്പോളാരോ
കുളിര്‍ന്നകുന്നും ചരിവിലിരുന്നു വിളിയ്ക്കണൊണ്ടോ?
കല്യാണീ കളവാണീ.....


നിന്റെമനസ്സിന്‍ പൊന്നറകള്‍ തുറക്കണൊണ്ടോ?
നിന്റെമുത്തു വിളക്കുകളൂതിക്കെടുത്തണൊണ്ടോ?
തത്തമ്മേ.... പൂത്തകിനാക്കള്‍ പൊതിഞ്ഞു പിടിച്ചു മയങ്ങുമ്പോളാരോ
പുറത്തുപച്ചില മെതിയടിയിട്ടു നടക്കണൊണ്ടോ?
കല്യാണീ കളവാണീ....

ഇവിടെ

വിഡിയോ


3. പാടിയതു: യേശുദാസ്

പ്രവാചകന്മാരേ....

പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ
പ്രപഞ്ച ശില്‍പ്പികളേ പറയൂ പ്രകാശമകലെയാണോ

ആദിയുഷഃസ്സിന്‍ ചുവന്ന മണ്ണില്‍ നിന്നായുഗ സംഗമങ്ങള്‍
ഇവിടെയുയര്‍ത്തിയ വിശ്വാസ ഗോപുരങ്ങള്‍ ഇടിഞ്ഞു വീഴുന്നൂ
കാറ്റില്‍ ഇടിഞ്ഞു വീഴുന്നൂ...
ഈ വഴിത്താരയില്‍ ആലംബമില്ലാതെ ഈശ്വരന്‍ നില്‍ക്കുന്നൂ...
ധര്‍മ്മ നീതികള്‍ താടി വളര്‍ത്തി
തപസ്സിരിക്കുന്നൂ തപസ്സിരിക്കുന്നൂ.... (പ്രവാചകന്മാരേ ....)

ഭാവി ചരിത്രം തിരുത്തിയെഴുതും ഭാരത യുദ്ധഭൂവില്‍
ഇടയന്‍ തെളിച്ചൊരു ചൈതന്യ ചക്രരഥം ഉടഞ്ഞു വീഴുന്നൂ
മണ്ണില്‍ തകര്‍ന്നു വീഴുന്നൂ...
ഈ കുരുക്ഷേത്രത്തില്‍ ആയുധമില്ലാതെ അര്‍ജ്ജുനന്‍ നില്‍ക്കുന്നൂ
തത്വ ശാസ്ത്രങ്ങള്‍ ഏതോ ചിതയില്‍
കത്തിയെരിയുന്നൂ.. കത്തിയെരിയുന്നൂ...... (പ്രവാചകന്മാരേ.....)

ഇവിടെ

വിഡിയോ

4. പാടിയതു: യേശുദാസ്, പി. ലീല & കോറസ്

സര്‍വ്വരാജ്യത്തൊഴിലാളികളേ സംഘടിക്കുവിന്‍!
സംഘടിച്ചു സംഘടിച്ചു ശക്തരാകുവിന്‍!

കാലത്തിന്റെ മുഖാകൃതിമാറ്റിയ കഴിഞ്ഞ നൂറ്റാണ്ടില്‍ ഈ
കഴിഞ്ഞ നൂറ്റാണ്ടില്‍
മനുഷ്യമോചനരണഭൂമിയില്‍ നിന്നുയര്‍ന്നതാണീ ശബ്ദം
ലെനിന്റെ ശബ്ദം ലെനിന്റെ ശബ്ദം ലെനിന്റെ ശബ്ദം
വോള്‍ഗാനദിയുടെ തരംഗമാലകളിതേറ്റുപാടുന്നൂ
ഗംഗാനദിയും നൈലും യാംഗ്റ്റിസിയുമിതേറ്റുപാടുന്നൂ
ആ...... ആ...........

കാല്‍ച്ചങ്ങലകള്‍ കര്‍ഷകനൂരിയ കഴിഞ്ഞനൂറ്റാണ്ടില്‍ ഈ
കഴിഞ്ഞനൂറ്റാണ്ടില്‍
വിയര്‍പ്പുവിളയും വയലേലയില്‍ നിന്നുയര്‍ന്നതാണീ ശബ്ദം
മനുഷ്യശബ്ദം മനുഷ്യശബ്ദം മനുഷ്യശബ്ദം
സ്വാതന്ത്ര്യത്തിന്‍ സമരപതാകകളിതുകേട്ടുയരുന്നു
സാമ്രാജ്യത്ത്വമുയര്‍ത്തിയ കോട്ടകളിതുകേട്ടുലയുന്നൂ
ആ........ ആ.............

ഇവിടെ

വിഡിയോ

No comments: