Powered By Blogger

Wednesday, November 17, 2010

പൂനിലാമഴ [ 1997] യേശുദാസ്, ചിത്ര, അൽക്ക യാഗ്നിക്ക്....




ചിത്രം: പൂനിലാമഴ [ 1997 ] സുനിൽ
താരനിര: നെടുമുടി വേണു, ശ്രീ വിദ്യ, തിലകൻ, ജനാർദ്ദനൻ,നിഷാന്ത് സാഗർ,പ്രേംകുമാർ
സഞ്ജയ് മിത്ര, അംഖിത...

രചന: ഗിരീഷ് പുത്തഞ്ചെരി

സംഗീതം: ലക്ഷ്മികാന്ത് പ്യാരെലാൽ




1. പാടിയതു: എം.ജി. ശ്രീകുമാർ & ചിത്ര


ആട്ടുതൊട്ടിലിൽ നിന്നെ കിടത്തിയുറക്കി മെല്ലെ
മണിപ്പളുങ്കു കവിൾത്തടങ്ങൾ നുള്ളി നുകരും ശലഭമായ് ഞാൻ
സൂര്യകാന്തികൾ മഞ്ഞുമഴയിൽ കുതിർന്നു നിൽക്കും
നിഴൽചെരുവിലൊഴുകി വന്ന കുളിരരുവിയലകളായ് ഞാൻ
വെണ്ണിലാച്ചിറകുള്ള രാത്രിയിൽ
വെള്ളിനീർക്കടലല കൈകളിൽ
നീന്തി വാ തെളിനീർത്തെന്നലേ
നനയുമീ പനിനീർ മാരിയിൽ ഓ..ഓ.. (ആട്ടുതൊട്ടിലിൽ..)

നീലാകാശച്ചെരുവിൽ നിന്നെക്കാണാം വെൺ താരമായ്
നീളെ തെന്നും പൂവിൽ നിന്നെ തേടാം തേൻ തുള്ളിയായ്
മാറിൽ മിന്നും മറുകിൽ മണിച്ചുണ്ടാൽ മുത്താൻ വരൂ
ആരോ മൂളും പാട്ടായ് മുളം തണ്ടേ നിന്നുള്ളിൽ ഞാൻ
മായുമീ മരതകച്ഛായയിൽ മൗനമാം മധുകണം ചേരവെ
കുറുകി വാ കുളിർ വെൺ പ്രാക്കളേ
ഒഴുകുമീ കളിമൺ തോണിയിൽ ഓ..ഓ.. (ആട്ടുതൊട്ടിലിൽ..)

കണ്ണിൽ കാന്തവിളക്കായ് കത്തി നിൽക്കും സ്വപ്നങ്ങളേ
മെയ്യിൽ നിറം ചാർത്തും മഷിക്കൂടിൻ വർണ്ണങ്ങളേ
വേനൽ ചില്ലു പടവിൽ വെയിൽ കായും ഹംസങ്ങളേ
താനേ തുള്ളി വീഴും തണുപ്പോലും മോഹങ്ങളേ
അമ്പിളിത്തളയിട്ടു തുള്ളി വാ ചെമ്പനീർ ചിറകുള്ള സന്ധ്യയിൽ
ആടുമീ പദതാളങ്ങളായ്
പാടുമീ സ്വരജാലങ്ങളിൽ ഓ..

ആട്ടു തൊട്ടിലിൽ നിന്നെ കിടത്തി ഉറക്കി മെല്ലെ

മണി പളുങ്കു കവിൾതടങ്ങൾ
നുള്ളി നുകരും ശലഭമായ് ഞാൻ

സൂര്യ കാന്തിയിൽ മഞ്ഞു മഴയിൽ

കുതിർന്നു നിൽക്കും

നിന്റെ ചരുവിലൊഴുകി വന്നു

കുളിരരുവിയലകളായ് ഞാൻ

വെണ്ണിലാ ചിറകുല്ല രാത്രിയിൽ വെള്ളിനീർ

കടലല കൈകളാൽ

നീന്തി വാ ത്തെലിനീർ തെന്നലെ

നനയുമീ പനിനീർ മാരിയിൽ [ ആട്ടു തൊട്ടിലിൽ...

ഇവിടെ


വിഡിയോ



2. പാടിയതു: യേശുദാസ്

താരകം ദീപകം മാരിവില്‍ ശ്രീലകം
സാഗരം നൂപുരം സാന്ദ്രമാം സാധകം
ഗിരിതടങ്ങള്‍ പാടും ഹിമവസന്തരാഗം
ദലപുടങ്ങള്‍ മീട്ടും ജലതരംഗമേളം
ഉതിര്‍ന്നൊരീ ശ്രാവണമഴയില്‍
മദാന്ധമാം മായികനടനം
ഇതു ചന്ദ്രചൂഡതാണ്ഡവനടനം

(താരകം ദീപകം)

വരതംബുരുവില്‍ ശ്രുതിചന്ദനമായ്
മൃദുഭൈരവിതന്‍ സ്വരസം‌പുടമായ്
ഉതിരും ജതിയില്‍ പുതുമുദ്രകളായ്
പദഭംഗികളില്‍ ശുഭചന്ദ്രികയായ്
സാന്ധ്യപര്‍വ്വതസാനുവിലൊഴുകും
ഗംഗയായെന്‍ അംഗമുണര്‍ത്തൂ
സാമഗാനതാളതരംഗിണി
രാഗധാരയാം രമണി
അലിവായ് തെളിഞ്ഞുനില്‍പ്പൂ യാമം

(താരകം ദീപകം)

രജനീമുഖമാം കളഭേന്ദുകലേ
ശിവമൗലിയില്‍ നീ ലയമായ് വിരിയൂ
വിരലുകളുണരും ഡമരുകമാകെ
തരളിതമൊഴുകും വരിശകളരുളൂ
ഗീതവാദ്യവിശാരദരാകും
ദേവകിന്നരഗന്ധര്‍വ്വന്മാര്‍
ഭാവബന്ധുര നര്‍ത്തനവേദിയില്‍
ആര്‍ദ്രമാനസലോലുപരായി
അറിയാതലിഞ്ഞുപാടും യാമം

(താരകം ദീപകം)

സസരിഗപ പമധപമഗ ഗരിമഗരിസ സപധസ
പമധ ധധ പമപ മഗഗ ഗരിമഗരിസ സപധപ
സനിധപ നിധപമ ധപമഗ പമഗരി സ പധസ ധസ
പധരിസ ധസ പധസ പധരിസ ധസ പധസ പധരിസ

ഇവിടെ

വിഡിയോ


3. പാടിയതു: യേശുദാസ് / ചിത്ര

മിഴിനീര്‍ക്കടലോ ഹൃദയം
എരിതീക്കനലോ പ്രണയം
സ്വയം നീറുമീ സൂര്യഗോളം
പകര്‍ന്നേകുമീ സ്‌നേഹനാളം
പൊലിയും നിഴലോ വിരഹം
ഇനിയീ ഇരുളില്‍ അഭയം

മനം നൊന്തുപാടും രാപ്പാടിയായി
പറന്നെങ്ങുപോയ് നീ കാണാത്ത ദൂരേ
വഴിക്കണ്ണുമായി നിഴല്‍ച്ചില്ലു മേയും
ജനല്‍ക്കൂടിനുള്ളില്‍ വിതുമ്പുന്നു ജന്മം
ഒരു സാ‍ന്ത്വനമായ് വരുമോ...
ചിറകിന്‍ തണലും തരുമോ...

(മിഴിനീര്‍)

നിലയ്‌ക്കാത്ത നോവിന്‍ നീര്‍ക്കായലൂടെ
അലഞ്ഞെത്തുമേതോ കേവഞ്ചിപോലെ
തണുപ്പാര്‍ന്ന കണ്ണീര്‍ത്തുരുത്തിന്റെ മാറില്‍
തടംതല്ലി നില്‍പ്പൂ നിറം വാര്‍ന്ന സ്വപ്‌നം
ഒരു കൈത്തുഴയായ് വരുമോ...
അഴലിന്‍ ചുഴിയില്‍ തുഴയാന്‍...

(മിഴിനീര്‍...

ഇവിടെ


4. പാടിയതു: എം.ജി ശ്രീകുമാർ

“ ചിലു ചിലു ചിലച്ചും ചെറു ചിറകടിച്ചും...


ഇവിടെ


5. പാടിയതു: ബിജു നാരായൺ & സംഗീത

“ഇല്ല, ഇല്ല മറക്കില്ല....


ഇവിടെ



6. പാടിയതു: അൽക യാഗ്നിക്ക് കോറസ്

“ വൺ സിപ്പ്, റ്റൂ സിപ്പ്....

ഇവിടെ


7. പാടിയതു: ചിത്ര

“ തക താങ്ക തകിടതോം....


ഇവിടെ

വിഡിയോ

No comments: