Friday, September 17, 2010

III. എം.കെ. അർജ്ജുനൻ : പ്രണയാർദ്ര ഗാനങ്ങൾ [24]
സംഗീതം: എം കെ അർജ്ജുനൻ20.ചിത്രം: റസ്റ്റ്‌ഹൗസ്
രചന: ശ്രീകുമാരൻ തമ്പി


[1] പാടിയതു: യേശുദാസ്

പാടാത്ത വീണയും പാടും
പ്രേമത്തിൻ ഗന്ധർവ്വ വിരൽ തൊട്ടാൽ
പാടാത്ത മാനസവീണയും പാടും (പാടാത്ത)

സ്വപ്നങ്ങളാൽ പ്രേമസ്വർഗ്ഗങ്ങൾ തീർക്കുന്ന
ശിൽപ്പിയാണീ മോഹ നവയൗവ്വനം (സ്വപ്നങ്ങളാൽ)
നീലമലർമിഴിത്തൂലിക കൊണ്ടെത്ര
നിർമ്മല മന്ത്രങ്ങൾ നീയെഴുതീ
ഓ..ഓ.
മറക്കുകില്ല മറക്കുകില്ല
ഈ ഗാനം നമ്മൾ മറക്കുകില്ല (പാടാത്ത)

ചിന്തകളിൽ രാഗചന്ദ്രിക ചാലിച്ച
മന്ദസ്മിതം തൂകി വന്നവളേ (ചിന്തകളിൽ)
ജന്മാന്തരങ്ങൾ കഴിഞ്ഞാലുമിങ്ങനെ
നമ്മളൊന്നാകുമീ ബന്ധനത്താൽ
ഓ.ഓ.അകലുകില്ല അകലുകില്ല
ഇനിയും ഹൃദയങ്ങളകലുകില്ല (പാടാത്ത)


ഇവിടെ

വിഡിയോ


[2] പാടിയതു: യേശുദാസ്


പൗര്‍ണ്ണമി ചന്ദ്രിക തൊട്ടു വിളിച്ചു
പത്മരാഗം പുഞ്ചിരിച്ചു
അഴകേ നിന്‍ ചിരി തൊട്ടു വിളിച്ചു
ആശാലതികകള്‍ പുഞ്ചിരിച്ചു
എന്‍ ആശാലതികകള്‍ പുഞ്ചിരിച്ചുനീലോല്പല നയനങ്ങളില്‍ ഊറി
നിര്‍മ്മല രാഗ തുഷാരം (൨)
എന്നനുഭൂതി തിരകളിലാടി
നിന്റെ കിനാവിന്നോടം

ഒ . .
പൗര്‍ണ്ണമി ചന്ദ്രിക ..
പുഷ്പിണിയായ ശതാവരി വള്ളിയില്‍
തല്പമൊരൊരുക്കി തെന്നല്‍ (൨)
ഇത്തിരി മധുരം നല്‍കാന്‍ തീര്‍ക്കുക
മറ്റൊരുതല്പം തോഴി (൨)

ഒ . .
പൗര്‍ണ്ണമി ചന്ദ്രിക ..

ഇവിടെ

വിഡിയോ21.

ചിത്രം: ഇതു മനുഷ്യനൊ? [1973] തോമസ് ബെർലി
രചന: ശ്രീകുമാരൻ തമ്പി


പാടിയതു: യേശുദാസ് & ബി. വസന്ത

സുഖമൊരു ബിന്ദു ദുഃഖമൊരു ബിന്ദു
ബിന്ദുവിൽ നിന്നും ബിന്ദുവിലേക്കൊരു പെന്‍ഡുലമാടുന്നു
ജീവിതം അതു ജീവിതം

ഉം..ഉം..ഉം..

കണ്ണീരിൽ തുടങ്ങും ചിരിയായ്‌ വളരും
കണ്ണീരിലേക്കു മടങ്ങും
നാഴിക മണിയുടെ സ്പന്ദനഗാനം
ഈ വിശ്വചൈതന്യഗാനം
കാലം അളക്കും സൂചി മരിക്കും
കാലം പിന്നെയും ഒഴുകും (സുഖമൊരു ബിന്ദു..)

ഉം..ഉം..ആ‍ാ..ആ‍ാ...

ആത്മാവിൽ ഭാവന വസന്തം വിടർത്തും
ആയിരം വർണ്ണങ്ങൾ പടർത്തും
ആശയൊരാതിര നക്ഷത്രമാകും
അതു ധൂമകേതുവായ്‌ മാറും
പുലരി ചിരിക്കും സന്ധ്യ തുടിക്കും
ഭൂമി പിന്നെയും ചിരിക്കും (സുഖമൊരു ബിന്ദു..)


ഇവിടെ22.


ചിത്രം: പൂന്തേനരുവി [ 1974] ശശി കുമാർ

രചന: ശ്രീകുമാരൻ തമ്പി


[1] പാടിയതു: യേശുദാസ്

ഹൃദയത്തിനൊരു വാതില്‍ സ്‌മരണതന്‍ മണിവാതില്‍
തുറന്നു കിടന്നാലും ദുഃഖം അടഞ്ഞു കിടന്നാലും ദുഃഖം
ഹൃദയത്തിനൊരു വാതില്‍

രത്‌നങ്ങളൊളിക്കും പൊന്നറകള്‍ പുഷ്‌പങ്ങള്‍ വാടിയ മണിയറകള്‍

രത്‌നങ്ങളൊളിക്കും പൊന്നറകള്‍ പുഷ്‌പങ്ങള്‍ വാടിയ മണിയറകള്‍
ശില്‌പങ്ങള്‍ തിളങ്ങുന്ന മച്ചകങ്ങള്‍ സര്‍പ്പങ്ങളൊളിക്കുന്ന നിലവറകള്‍
തുറന്നാല്‍ പാമ്പുകള്‍ പുറത്തു വരും
അടഞ്ഞാല്‍ രത്‌നങ്ങളിരുട്ടിലാകും

(ഹൃദയത്തിനൊരു)

കൌമാരം വിടര്‍ത്തി കല്‌പനകള്‍
യൌവനം കൊളുത്തി മണിദീപങ്ങള്‍

കൌമാരം വിടര്‍ത്തി കല്‌പനകള്‍
യൌവനം കൊളുത്തി മണിദീപങ്ങള്‍
അനുരാഗഭാവനാമഞ്ജരികള്‍
അവയിന്നു വ്യാമോഹനൊമ്പരങ്ങള്‍
കരഞ്ഞാല്‍ ബന്ധുക്കള്‍ പരിഹസിക്കും
ചിരിച്ചാല്‍ ബന്ധങ്ങള്‍ ഉലഞ്ഞുപോകും

വിഡിയോ[2] പാടിയതു: യേശുദാസ്

ഒരു സ്വപ്നത്തിന്‍ മഞ്ചലെനിക്കായ് ഒരുക്കുമോ നീ
ഒരിക്കല്‍ക്കൂടി ഒരിക്കല്‍ക്കൂടി
ഓര്‍മ്മ പടര്‍ത്തും ചില്ലയിലെന്നെ വിടര്‍ത്തുമോ നീ
ഒരിക്കല്‍ക്കൂടി ഒരിക്കല്‍ക്കൂടി (ഒരു സ്വപ്നത്തിന്‍ )

നിറങ്ങള്‍ മങ്ങി നിഴലുങ്ങള്‍ തിങ്ങി
നിലയറ്റാശകള്‍ തേങ്ങീ
നിതാന്ത ദുഃഖ കടലില്‍ ചുഴിയില്‍
നിന്‍ പ്രിയ തോഴന്‍ മുങ്ങീ
പിരിയും മുന്‍പേ നിന്‍ പുഞ്ചിരിയുടെ
മധുരം പകരൂ ഒരിക്കല്‍ക്കൂടി (ഒരു സ്വപ്നത്തിന്‍)

ഒരു കൊച്ചഴിയായ്‌ മമ മിഴിനീരിന്‍
കടലില്‍ നീ ഒന്നുയരൂ
വിഷാദ ഹൃദയ തിരകളില്‍
ഉയരും നിശ്വാസം പോലുണരൂ
പിരിയും മുന്‍പേ നിന്‍ കണ്‍മുനയുടെ
കവിത പകരൂ ഒരിക്കല്‍ക്കൂടി (ഒരു സ്വപ്ന..

ഇവിടെ


വിഡിയോ


23.


ചിത്രം: ചട്ടമ്പി കല്യാണി [1975] ശശി കുമാർ

രചന: ശ്രീകുമാരൻ തമ്പി

[1] പാടിയതു: പി. ജയചന്ദ്രൻ

തരിവളകൾ ചേർന്നു കിലുങ്ങി
താമരയിതൾ മിഴികൾ തിളങ്ങി
തരുണീമണി ബീവി നബീസ
മണിയറയിൽ നിന്നു വിളങ്ങി..

മാമാങ്കം കൊള്ളും മോഹം
മനതാരിൽ പൂമഴ പെയ്തു
പുന്നാരച്ചുണ്ടിൽ ബദറിൻ
മിന്നലു പോൽ പുഞ്ചിരി പൂത്തു
ആനന്ദക്കണ്ണീർക്കുളിരല ചാർത്തി
ആറാടും കഞ്ചകപ്പൂമൊട്ട്
ആറാടും കഞ്ചകപ്പൂമൊട്ട്..

വൈരം വെച്ചുള്ളൊരു താലി
മണിത്താലി പൊന്നേലസ്സ്
പൂമണക്കും പട്ടുഖമീസ്
പൂങ്കാതിൽ പൊന്നലിക്കത്ത്
കല്യാണമാരനു സമ്മാനം കിട്ടി
ഉല്ലാസ താരക പൂമൊട്ട്
ഉല്ലാസ താരക പൂമൊട്ട്..

ഇവിടെ[2] പാടിയതു: യേശുദാസ്

ഓ ...ഓ...
സിന്ദൂരം തുടിക്കുന്ന തിരുനെറ്റിയില്‍
ഒരു ചുംബനം തന്നാല്‍ പിണങ്ങുമോ നീ
ഒരു ചുംബനം ഒരു സാന്ത്വനം
ഒരു സ്നേഹ സമ്മാനം

കനകാംബരപ്പൂക്കള്‍ കവിതകള്‍ പാടും
കാര്‍ക്കൂന്തലിന്‍ കെട്ടില്‍
ഒരു വര്‍ണ്ണ തേന്‍ വണ്ടായ്
ഒരു ഗാന പല്ലവിയായ്
പറന്നു വന്നുമ്മവച്ചാല്‍ പരിഭവിച്ചീടുമോ
പരിഭവിച്ചീടുമോ നീ (സിന്ദൂരം)

മണിമുത്തു മാലകള്‍ മഹിതമെന്നോതും
വാര്‍മലര്‍ മുകുളങ്ങള്‍
പരിഹാസ വാക്കിനാലോ പരിരംഭണത്തിനാലോ
മമ ഹൃത്തോടടുപിച്ചാല്‍ മതിമറന്നീടുമോ
മതിമറന്നീടുമോ നീ (സിന്ദൂരം)

ഇവിടെ

വിഡിയോ


24.


ചിത്രം: കയം [1982] പി.കെ. ജോസഫ്
രചന: പൂവച്ചൽ ഖാദർപാടിയതു: എസ്. ജാനകി

കായല്‍ക്കരയില്‍ തനിച്ചുവന്നതു കാണാന്‍
നിന്നെക്കാണാന്‍
കടവിന്നരികില്‍.... കടവിന്നരികില്‍
ഒരുങ്ങിനിന്നതു ചൊല്ലാന്‍ പലതും ചൊല്ലാന്‍
കായല്‍ക്കരയില്‍....

കൂന്തല്‍മിനുക്കീ.... പൂക്കള്‍ചൂടീ
കൂന്തല്‍മിനുക്കീ പൂക്കള്‍ചൂടീ
കുറിഞാന്‍ തൊട്ടൊരുനേരം
കുറിഞാന്‍ തൊട്ടൊരുനേരം
കണ്ണുതുടിച്ചതും നെഞ്ചുമിടിച്ചതും
നിന്നുടെ ഓര്‍മ്മയിലല്ലോ
ആ....ആ..
കായല്‍ക്കരയില്‍......

പന്തലൊരുക്കീ.... ആശകളെന്നില്‍....
പന്തലൊരുക്കീ ആശകളെന്നിന്‍
പനിനീര്‍ പെയ്യണനേരം
പനിനീര്‍ പെയ്യണനേരം
കയ്യുവിറച്ചതും ഉള്ളുപിടച്ചതും
മംഗളചിന്തയിലല്ലോ
ആ....ആ.....

ഇവിടെ

വിഡിയോ


25.


ചിത്രം: ന്യായ വിധി [1986] ജോഷി
രചന: ഷിബു ചക്രവർത്തി


പാടിയതു:ചിത്ര


ചെല്ലച്ചെറു വീടുതരാം പൊന്നൂഞ്ഞാലിട്ടുതരാം
പൊന്നോണപൂത്തുമ്പീ നീവായോ
ഞാനൊരുകഥപറയാം കാതിലൊരു കഥപറയാം
പൊന്നോണപൂത്തുമ്പീ നീവായോ
ലാലാലലാലാലാ ലാലാലാ....

ആ....ആ...
ഇന്നലെ രാവാകേ ചാരത്തു ചേര്‍ന്നിരുന്ന്‍
എന്തെന്തു കാര്യങ്ങള്‍ എന്നോടു ചൊല്ലിയവന്‍
മണിമാറില്‍ നഖമുനയാല്‍ അവനോരായിരം കഥയെഴുതി
ലാലാല..ലാലാലലാ...........

ആ...ആ‍....
കണ്ണൊന്നടക്കാതെ നേരം പുലര്‍ന്നിട്ടും
കള്ളക്കണ്ണാലെന്നെ മാറത്തു കെട്ടിയിട്ടു
മലരമ്പിന്‍ പുതുമഴയില്‍ തോഴീ ഞാനെന്നെ മറന്നുപോയി
ലാലാല ലാലാലലാ.....


ഇവിടെ

വിഡിയോ


26.ചിത്രം: ഊഴം [1988] ഹരികുമാർ
രചന: ഓ.എൻ.വി.

പാടിയതു: വേണുഗോപാൽ, ദുർഗ്ഗ, കോറസ്

കാണാനഴകുള്ള മാണിക്യക്കുയിലേ
കാടാറുമാസം കഴിഞ്ഞില്ലേ (2)
അങ്കണത്തൈമണി മാവിന്റെ കൊമ്പില്‌
പെൺകുയിലാളൊത്തു വന്നാട്ടെ..നിന്റെ
പെൺകുയിലാളൊത്തു വന്നാട്ടെ.. (കാണാനഴകുള്ള)

ധിം തന തന ആ.. ആ..
ധൂം തനന തനന ആ..ആ..

കല്ലിനുള്ളിലെ ഉറവയുണർന്നൂ
ലല്ലലമൊഴുകി കുളിരരുവീ (2)
കല്ലുമലിയുന്ന പാട്ടു ചുരത്തുന്ന
ചെല്ലക്കുടവുമായ്‌ വന്നാട്ടെ (2)
നിന്റെ പുള്ളോർക്കുടവുമായ്‌ വന്നാട്ടെ.. (കാണാനഴകുള്ള)

ധിം തന തന ആ.. ആ..
ധൂം തനന തനന ആ..ആ..

അമ്പലനടയിലെ ചമ്പകത്തിൽ മല-
രമ്പനും പൊറുതിക്കായ്‌ വന്നിറങ്ങീ (2)
മാവായ മാവെല്ലാം പൂത്തിറങ്ങീ
മണമുള്ള മാണിക്യ പൂത്തിരികൾ (2)
നിന്റെ മാരനെ എതിരേൽക്കും പൂത്തിരിക്കൾ

കാണാനഴകുള്ള മാണിക്യക്കുയിലേ
കാടാറുമാസം കഴിഞ്ഞില്ലേ (2)
അങ്കണത്തൈമണി മാവിന്റെ കൊമ്പില്‌
പെൺകുയിലാളൊത്തു വന്നാട്ടെ..നിന്റെ
പെൺകുയിലാളൊത്തു വന്നാട്ടെ.. (കാണാനഴകുള്ള)

വന്നാട്ടെ വന്നാട്ടെ വന്നാട്ടെ.. (4)


ഇവിടെ


വിഡിയോ
27.

ചിത്രം: പഞ്ചവടി [1973] ശശി കുമാർ
രചന: ശ്രീകുമാരൻ തമ്പി


[1] പാടിയതു: ജയചന്ദ്രൻ

ആ..ആ...ആ...ആ....
നക്ഷത്രമണ്ഡലനട തുറന്നൂ....നന്ദനവാടിക മലര്‍ചൊരിഞ്ഞൂ...
ചന്ദ്രോത്സവത്തില്‍ സന്ധ്യാദീപ്തിയില്‍ സുന്ദരി എന്നെ തേടി വന്നൂ
എന്റെ സങ്കല്പമോഹിനി വിരുന്നുവന്നൂ....
നക്ഷത്രമണ്ഡലനട തുറന്നൂ....

മാടിവിളിക്കും മധുരത്തേന്മിഴി മദനപ്പൂവമ്പു പോലെ
മാനസ താളമുലയ്ക്കും മാറിടം മധുമക്ഷികകള്‍ പോലെ
അവള്‍ നിറപൗര്‍ണ്ണമീ....
മോഹ മധുപൗര്‍ണ്ണമീ....

നക്ഷത്രമണ്ഡലനട തുറന്നൂ....നന്ദനവാടിക മലര്‍ചൊരിഞ്ഞൂ
ചന്ദ്രോത്സവത്തില്‍ സന്ധ്യാദീപ്തിയില്‍ സുന്ദരി എന്നെ തേടി വന്നൂ
എന്റെ സങ്കല്പമോഹിനി വിരുന്നുവന്നൂ....
നക്ഷത്രമണ്ഡലനട തുറന്നൂ....

ആടിത്തളരും പൊന്നിളം പാദം അല്ലിത്താമരപോലെ
അകാശപുഷ്പമൊളിയ്ക്കും പുഞ്ചിരി അമൃത കടലല പോലെ
അവള്‍ ദീപാവലീ....
രാഗ ദീപാഞ്ജലീ...

നക്ഷത്രമണ്ഡലനട തുറന്നൂ....നന്ദനവാടിക മലര്‍ചൊരിഞ്ഞൂ...
ചന്ദ്രോത്സവത്തില്‍ സന്ധ്യാദീപ്തിയില്‍ സുന്ദരി എന്നെ തേടി വന്നൂ
എന്റെ സങ്കല്പമോഹിനി വിരുന്നുവന്നൂ....
നക്ഷത്രമണ്ഡലനട തുറന്നൂ....

ഇവിടെ

വിഡിയോ


[2] പാടിയതു: യേശുദാസ്


പൂവണിപ്പൊന്നും ചിങ്ങം വിരുന്നു വന്നു
പൂമകളേ നിന്നോര്‍മ്മകള്‍ പൂത്തുലഞ്ഞു
കാറ്റിലാടും തെങ്ങോലകള്‍ കളി പറഞ്ഞു
കളി വഞ്ചിപ്പാട്ടുകളെള്‍ ചുണ്ടില്‍ വിരിഞ്ഞു
(പൂവണി...)

ഓമനയാം പൂര്‍ണ്ണചന്ദ്രനൊളിച്ചു നില്‍ക്കും
ഓമലാള്‍ തന്‍ പൂമുഖത്തിന്‍ തിരുമുറ്റത്ത്
പുണ്യമലര്‍പ്പുഞ്ചിരിയാം പൂക്കളം കണ്ടു
എന്നിലെ പൊന്നോണത്തുമ്പി പറന്നുയര്‍ന്നു
(പൂവണി...)

ഈ മധുരസങ്കല്പത്തിന്നിതള്‍ വിരിഞ്ഞാല്‍
ഈ വികാര സുമങ്ങളില്‍ മധു നിറഞ്ഞാല്‍
കന്യക നീ കാമിനിയായ് പത്നിയായ് മാറും
എന്നുമെന്നും നിന്നിലോണപ്പൂക്കളം കാണും
(പൂവണി.

ഇവിടെ

വിഡിയോ[3] പാടിയതു: യേശുദാസ് & ജാനകി

മനസ്സിനകത്തൊരു പാലാഴി
ഒരു പാലാഴി
മദിച്ചു തുള്ളും മോഹത്തിരകൾ
മലർ നുര ചൊരിയും വർണ്ണത്തിരകൾ
അന്നം തിരകൾ പൊന്നും തിരകൾ
ആലോലം തിരകൾ
തിരകൾ തിരകൾ

ഏഴു സ്വരങ്ങൾ നൂപുരമണിയും
ഏഴു നദികൾ
എല്ലാം ചേർന്നൊരു സാഗരം
സംഗീതം
എന്റെ ഓമനതന്നനുരാഗ
സ്വർണ്ണ നദികൾ
എല്ലാമൊഴുകി വളർന്നുണ്ടായി പാൽക്കടൽ
ആഹാ.... (മനസ്സിനകത്തൊരു)

എന്റെ കിനാക്കൾ തോണികളായതിൽ
നീന്തിടുമ്പോൾ
എന്റെ പ്രതീക്ഷകൾ സ്വർണ്ണത്തോണി
തുഴയുമ്പോൾ
ചാരു മേഘതരംഗമുലാവും
ചക്രവാളം
നമ്മെ മാടി വിളിക്കുകയല്ലേ
ഭാഗ്യമായ്‌
ആഹാ.... (മനസ്സിനകത്തൊരു)

ഇവിടെ


വിഡിയോ28.

ചിത്രം: പത്മരാഗം [1975] ശശികുമാർ
രചന: ശ്രീകുമാരൻ തമ്പി[1] പാടിയതു: യേശുദാസ്

സാന്ധ്യതാരകേ മറക്കുമോ നീ ശാന്തസുന്ദരമീ നിമിഷം.....
സാന്ധ്യതാരകേ മറക്കുമോ നീ ശാന്തസുന്ദരമീ നിമിഷം
കല്‍‌പനതന്നുടെ കല്പദ്രുമങ്ങള്‍ പുഷ്പമഴ പെയ്യുമീ നിമിഷം....
സാന്ധ്യതാരകേ മറക്കുമോ നീ ശാന്തസുന്ദരമീ നിമിഷം.....

പുലരിയും സന്ധ്യയും എന്റെ പ്രതീക്ഷതന്‍ ചിത്രോത്സവങ്ങളായ് മാറി
തേനൂറും കവിതതന്‍ പൂഞ്ചിറകില്‍ ഞാന്‍ വാനപഥത്തിലെ സഞ്ചാരിയായ്
ആയിരം വസന്തങ്ങള്‍ ഒരുമിച്ചപോലവള്‍ അരികിലുണ്ടല്ലോ....അവള്‍ അരികിലുണ്ടല്ലോ..
ഓ...ഓ...ഓ.....

സാന്ധ്യതാരകേ മറക്കുമോ നീ ശാന്തസുന്ദരമീ നിമിഷം......

പുളകങ്ങള്‍ പൊതിയും മനസ്സില്‍ ദുഃഖവും പുതിയസംഗീതമായ് മാറി...
പുഞ്ചിരി അലകളാല്‍ പാലാഴി തീര്‍ക്കുന്ന പുതിയ മോഹിനികാമിനിയായ്
ആയിരം ഉഷസ്സുകള്‍ ഒരുമിച്ചപോലവള്‍ അരികിലുണ്ടല്ലോ....അവള്‍ അരികിലുണ്ടല്ലോ‍...
ഓ...ഓ...ഓ..

ഇവിടെ


വിഡിയോ


[2] പാടിയതു: യേശുദാസ്


ഉഷസ്സാം സ്വര്‍ണ്ണത്താമര വിടര്‍ന്നു...
ഉപവനങ്ങളുറക്കമുണര്‍ന്നു....
രജനീഗന്ധനിലാവില്‍ മയങ്ങിയ
രതി നീ ഉണരൂ പൊന്‍‌വെയിലായ്...

പ്രേമമുദ്രകള്‍ മൂകമായ് പാടും
രാഗാധരത്തില്‍ പുഞ്ചിരിചാര്‍ത്തി
കഴിഞ്ഞരാവിന്‍ കഥയോര്‍ത്തു വിടരും
കരിനീലപ്പൂമിഴിയിമചിമ്മി
എഴുന്നേല്‍ക്കുമ്പോള്‍ നാണിച്ചു തളരും
മലര്‍മെയ്ക്കൊടിയില്‍ രോമാഞ്ചവുമായ്..
വരികമുന്നില്‍.. വരവര്‍ണ്ണിനി നീ..
വരിക സൌന്ദര്യത്തിരമാല പോലെ...

സ്വേദമുത്തുകള്‍ ബാഷ്പമായ് മാറും
ലോലകപോലസരോജം വിടര്‍ത്തി..
നിറഞ്ഞമാറില്‍ കമനന്റെദാഹം
എഴുതിയചിത്രം കസവാല്‍മൂടി..
അടിവെയ്ക്കുമ്പോള്‍ പുറകോട്ടുവിളിയ്ക്കും
കരിമുകില്‍വേണീ അലകളുമായി..
വരികമുന്നില്‍.. മധുരാംഗിയാളെ
വരിക നക്ഷത്ര കതിര്‍മാല പോലെ....

ഇവിടെ
[3] പാടിയതു: യേശുദാസ്

ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
ഉറക്കുപാട്ടാകും
നിന്റെ മടിയില്‍ ഞാന്‍ തലചായ്ചാല്‍
നീയൊരു മാണിക്ക്യ തൊട്ടിലാകും (ഉറങ്ങാന്‍ )

കനകം വിളയും ചിരിയുടെ മുത്തുകള്‍
കളയരുതേ വെറുതെ
ഒരു മുത്തുമായാ മുത്തുകള്‍ കോര്‍ത്തെന്‍
അധരത്തില്‍ ചാര്‍ത്തുക നീ
തഴുകും നേരം തങ്കമേ നീ
തളിര്‍ ലതയായ് മാറും
എന്‍റെ വിരിമാറില്‍ മുഖം ചേര്‍ത്താല്‍
നീയൊരു വനമല്ലികയാകും (ഉറങ്ങാന്‍)

മധുരം മലരും കവിളിലെ അരുണിമ
മായരുതേ വെറുതെ
ഒരു ലജ്ജയാല്‍ അത് ചാലിച്ചിന്നെന്‍
തൊടുകുറിയാക്കുക നീ
വിളമ്പും നേരം കണ്മണീ നീ
തുളുമ്പും കുടമാകും
നിന്‍റെ മൃദുല പൂവിരല്‍
തൊട്ടാല്‍ നീരും പാലമൃതായ് തീരും (ഉറങ്ങാൻ...

ഇവിടെ

29.


ചിത്രം: അഷ്ടമി രോഹിണി [1975] ഏ.ബി. രാജ്
രചന: ശ്രീകുമാരൻ തമ്പി

പാടിയതു: യേശുദാസ് / സുശീല

രാരിരം പാടുന്നു രാക്കിളികള്‍
താളത്തിലാടുന്നു തളിര്‍ലതകള്‍
ഈണത്തിലൊഴുകുന്നു പൂന്തെന്നല്‍
ഇനിയുമുറങ്ങുകെന്‍ പൊന്‍ മകനെ (രാരിരം)
രാരീരോ രാരീരോ
രാരീരോ രാരാരോ

കണ്ണിന്‍ മണികളാം മുല്ലകളെ
വെണ്ണിലാവമ്മയുറക്കീ
വിണ്ണിന്‍ മുറ്റത്തെ നീലവിരികളില്‍
ഉണ്ണികള്‍ താരങ്ങളുറങ്ങി
അച്ഛനുറങ്ങാതിരിക്കാം
കൊച്ചുകണ്‍പീലികള്‍ മൂടൂ
രാരീരോ രാരീരോ
രാരീരോ രാരാരോ

കണ്ണന്‍ ജനിച്ചതു കല്‍ത്തുറുങ്കില്‍
യേശുവോ കാലിത്തൊഴുത്തില്‍
നാളെ നിന്‍നാദമീ നാടിനെയുണര്‍ത്തും
കാലം നിന്‍ തോഴനായ് തീരും
ആനന്ദക്കനവുകള്‍ കാണാന്‍
ആരോമലേ നീയുറങ്ങൂ
രാരീരോ രാരീരോ
രാരീരോ രാരാരോ (രാരിരം)

ഇവിടെ

30.

ചിത്രം: ഹലൊ ഡാർലിങ്ങ് [1975] ഏ.ബി. രാജ്
രചന: വയലാർ


[1] പാടിയതു: യേശുദാസ്

ആ....
അനുരാഗമേ അനുരാഗമേ
അനുരാഗമേ അനുരാഗമേ
മധുരമധുരമാമനുരാഗമേ
ആദ്യത്തെ സ്വരത്തില്‍നി-
ന്നാദ്യത്തെ പൂവില്‍ നിന്ന-
മൃതുമായ് നീയുണർന്നൂ
യുഗപരിണാമങ്ങളിലൂടെ നീ
യുഗ്മഗാനമായ്‌ വിടർന്നൂ
(അനുരാഗമേ....)

നിന്‍ പനിനീര്‍പ്പുഴ ഒഴുകിയാലേ
നിത്യഹരിതയാകൂ പ്രപഞ്ചം
നിത്യഹരിതയാകൂ
അസ്ഥികള്‍ക്കുള്ളില്‍ നീ തപസ്സിരുന്നാലേ
അക്ഷയപാത്രമാകൂ ഭൂമിയൊര-
ക്ഷയപാത്രമാകൂ
(അനുരാഗമേ...)

നിന്‍ ചൊടി പൂമ്പൊടി ചൂടിയാലേ
നീലമുളകള്‍ പാടൂ ഋതുക്കള്‍
പീലിവിടര്‍ത്തിയാടൂ
അന്തരാത്മാവില്‍ നീ ജ്വലിച്ചുനിന്നാലേ
ഐശ്വര്യപൂര്‍ണ്ണമാകൂ ജീവിതം
ഐശ്വര്യപൂര്‍ണ്ണമാകൂ
അനുരാഗമേ.....

സഗരിസനി സരിരിസനി രിസനിപഗ പഗരിസരി.....

ഗഗരിസരിഗ രിരിസനിസരി സസനിപനി.....

സസരി സസ രിരിസസ ഗഗരിരിസസപപഗഗ...

സരിഗരി പനിസനി ഗപനിപ രിഗപഗ സരിഗരി ഗപസനി
പനിസരി ഗരിരിഗരിരിഗ സനിനിസനിനിസ സരിഗപനിസരി
നിസരിഗപനിസ
പനിസരി ഗപനിസരിഗ പഗരിസനിപ സരിഗരിസ....

ഇവിടെ
[2] പാടിയതു: യേശുദാസ്

കാറ്റിന്‍ ചിലമ്പൊലിയോ..
കടല്‍ പക്ഷി പാടും പാട്ടിന്‍ തിരയടിയോ..
കാമധനുസ്സിന്‍ ഞാണൊലിയോ ഇതു
കമനി നിന്‍ ചിരിയുടെ ചിറകടിയോ

വാസരസ്വപ്നം വിടരുകയോ
അഭിലാഷദലങ്ങള്‍ നിറയുകയോ മധു നിറയുകയോ
വെണ്‍ചന്ദനത്തിന്‍ മണമുള്ള മാറിടം
വെറുതേ തുടിക്കുകയോ
ഗന്ധം - സ്ത്രീയുടെ ഗന്ധം
സന്ധ്യകള്‍ക്കഴകു കൂട്ടി എന്റെ
സന്ധ്യകള്‍ക്കഴകു കൂട്ടി
ആ.. അഹാഹാ.. (കാറ്റിന്‍)

നാഡികള്‍ തമ്മില്‍ പിണയുകയോ അവ
നാഗഫണം വിതിര്‍ത്താടുകയോ വിതിര്‍ത്താടുകയോ
എന്‍ വികാരങ്ങളുമവയുടെ പൂക്കളും
നിന്നേ പുണരുകയോ
ഗന്ധം - സ്ത്രീയുടെ ഗന്ധം
സന്ധ്യകള്‍ക്കു മദം കൂട്ടി എന്റെ
സന്ധ്യകള്‍ക്കു മദം കൂട്ടി (കാറ്റിന്‍)

ഇവിടെ
31.


ചിത്രം: പിക്ക്നിക്ക് [1975] ശശികുമാർ
രചന: ശ്രീകുമാരൻ തമ്പി


[1] പാടിയതു: യേശുദാസ്

ചന്ദ്രക്കലമാനത്ത് ചന്ദനനദി താഴത്ത്
നിന്‍ കൂന്തല്‍ തഴുകിവരും പൂന്തെന്നല്‍ കുസൃതിയോ
തങ്കനിലാവിന്റെ തോളത്ത്

ഇന്നെന്റെയിണക്കിളിയക്കരേ
ഇടനെഞ്ചുപൊട്ടിഞാനിക്കരെ
അലതല്ലുമാറ്റിലെ അമ്പിളിയെന്നപോല്‍
ആത്മാവിലാമുഖം തെളിയുന്നൂ
എവിടെ എവിടെ നീയെവിടെ
വിളികേള്‍ക്കൂ........
ചന്ദ്രക്കലമാനത്ത്.........

ഈക്കാട്ടു കടമ്പുകള്‍ പൂക്കുമ്പോള്‍
ഇലഞ്ഞികള്‍ പൂമാരിതൂകുമ്പോള്‍
ഒഴുകുന്നതെന്നലില്‍ പൂമണമെത്തുമ്പോള്‍
ഓര്‍മയില്‍ നിന്‍ ഗന്ധം ഉണരുന്നു
എവിടെ എവിടെ നീയെവിടെ
വിളികേള്‍ക്കൂ........
ചന്ദ്രക്കലമാനത്ത്...

ഇവിടെ

വിഡിയോ


[2] പാടിയതു: യേശുദാസ്

ഓടിപ്പോകും വസന്ത കാലമേ
നിന്‍ മധുരം ചൂടി നില്‍ക്കും പുഷ്പവാടി ഞാന്‍
കാട്ടില്‍ വീണ കനകതാരമേ
നിന്‍ വെളിച്ചം കണ്ടു വന്ന വാനമ്പാടി ഞാന്‍

നിന്‍ ചിരി തന്‍ മുത്തുതിര്‍ന്നുവോ (2)
സ്വര്‍ണ്ണ മല്ലി പൂവുകളായ് മിന്നി നില്‍ക്കുവാന്‍
നിന്‍ മൊഴികള്‍ കേട്ടുണര്‍ന്നുവോ
കാട്ടരുവി നിന്‍ സ്വരത്തില്‍ പാട്ട് പാടുവാന്‍
(ഓടിപ്പോകും)

നീ അരികില്‍ പൂത്തു നില്ക്കുകില്‍ (2)
എന്‍ മനസ്സില്‍ നിര്‍വൃതി തന്‍ ഗാനമഞ്ജരി
നിന്നുടലിന്‍ ഗന്ധമേല്‍ക്കുകില്‍
എന്‍ കരളില്‍ മന്മഥന്റെ മദന ഭൈരവി
(ഓടിപ്പോകും)

ഇവിടെ


വിഡിയോ


32.


ചിത്രം: ഹർഷബാഷ്പം [1977] എസ്. ഗ്പകുമാർ
രചന: ഖാൻ സാഹിബ്


പാടിയതു: യേശുദാസ്

ആയിരം കാതമകലെയാണെങ്കിലും
മായാതെ മക്ക മനസ്സില്‍ നില്‍പ്പൂ ..
ലക്ഷങ്ങളെത്തി നമിക്കും മദീന
അക്ഷയ ജ്യോതിസ്സിന്‍ പുണ്യഗേഹം
സഫാ മാര്‍വാ മലയുടെ ചോട്ടില്‍
സാഫല്യംനേടി തേടിയോരെല്ലാം..

തണലായ് തുണയായ് സംസം കിണറിന്നും
അണകെട്ടി നില്‍ക്കുന്നൂ പുണ്യതീര്‍ത്ഥം
കാലപ്പഴക്കത്താല്‍....
കാലപ്പഴക്കത്താല്‍ മാറ്റാന്‍ കഴിയുമോ
ബിലാലിന്‍ സുന്ദര ബാങ്കൊലികള്‍
ഖുറാന്റെ കുളിരിടും വാക്യങ്ങളെന്നുടെ
കരളിലെ കറകള്‍ കഴുകിടുന്നൂ..

തിരുനബിയുരചെയ്ത സാരോപദേശങ്ങള്‍
അരുളട്ടിഹപരാനുഗ്രഹങ്ങള്‍
എന്നെ പുണരുന്ന...
എന്നെ പുണരുന്ന പൂനിലാവേ
പുണ്യ റസൂലിന്‍ തിരുവൊളിയേ
അള്ളാവെ നിന്നരുളൊന്നു മാത്രം
തള്ളല്ലേ നീയെന്നെ തമ്പുരാനേ.

ഇവിടെ
33.

ചിത്രം: ശംഖുപുഷ്പം [1977] ബേബി
രചന: ശ്രീകുമരൻ തമ്പി


[1] പാടിയതു: യേശുദാസ് / & എസ്. ജാനകി

ആയിരമജന്താ ചിത്രങ്ങളിൽ
ആ മഹാബലിപുര ശിൽപ്പങ്ങളിൽ
നമ്മുടെ മോഹങ്ങൾ ജന്മാന്തരങ്ങളായ്‌
സംഗീതമാലപിച്ചു സംഗമസംഗീതമാലപിച്ചു
ഓർമ്മയില്ലേ നിനക്കൊന്നും ഓർമയില്ലേ
(ആയിര)

പ്രിയതമനാകും പ്രഭാതത്തെ തേടുന്ന
വിരഹിണിസന്ധ്യയെപ്പോലെ
അലയുന്നു ഞാനിന്നു......
അലയുന്നു ഞാനിന്നു നിന്നുള്ളിലലിയുവാൻ
അരികിലുണ്ടെന്നാലും നീ
വെണ്മേഘ ഹംസങ്ങൾ കൊണ്ടുവരേണമോ
എൻ ദുഃഖ സന്ദേശങ്ങൾ
എൻ ദുഃഖ സന്ദേശങ്ങൾ...
(ആയിര)

വിദളിതരാഗത്തിൻ മണിവീണതേടുന്ന
വിരഹിയാം വിരലിനെപ്പോലെ
കൊതിയ്ക്കുകയാണിന്നും...
കൊതിയ്ക്കുകയാണിന്നും
നിന്നെത്തലോടുവാൻ
മടിയിലുണ്ടെന്നാലും നീ
നവരാത്രി മണ്ഡപം കാട്ടിത്തരേണമോ
മമനാദ നൂപുരങ്ങൾ
മമനാദ നൂപുരങ്ങൾ
(ആയിര)


ഇവിടെ
[2] പാടിയതു: വാണി ജയറാം

സപ്തസ്വരങ്ങളാടും സ്വര്‍ഗപ്രവാഹിനീ
സ്വപ്നങ്ങള്‍ നാദമാക്കും നൃത്തമായാവിനി
ഓംകാരനാദത്തിന്‍ ഗിരിശൃംഗത്തില്‍ നിന്നും
ആകാരമാര്‍ന്നൊഴുകും ഭാവകല്ലോലിനീ...
സപ്തസ്വരങ്ങളാടും സ്വര്‍ഗപ്രവാഹിനീ
സ്വപ്നങ്ങള്‍ നാദമാക്കും നൃത്തമായാവിനി


പൊന്നുഷസന്ധ്യയില്‍ ഭൂപാളമായ് വന്നു
പള്ളിയുണര്‍ത്തുമെന്നങ്കണ പൂക്കളേ
സന്ധ്യയില്‍ ഹിന്ദോള കീര്‍ത്തന മാല്യമായ്....
ആ........
സന്ധ്യയില്‍ ഹിന്ദോള കീര്‍ത്തന മാല്യമായ്
ചുംബിച്ചുണര്‍ത്തുന്നെന്‍ കൃഷ്ണ ശില്‍പ്പങ്ങളേ...
(സപ്തസ്വരങ്ങളാടും സ്വര്‍ഗപ്രവാഹിനീ
സ്വപ്നങ്ങള്‍ നാദമാക്കും നൃത്തമായാവിനി)

വാണീമനോഹരി തന്‍ മുലപ്പാല്‍ക്കടല്‍
ഗാനമായ് ജീവനില്‍ പൌര്‍ണമിച്ചോലയായ്
ഇന്ദ്രിയതല്‍പ്പങ്ങള്‍ എന്നാത്മ മന്ദിര
പൊന്മണി മഞ്ചങ്ങള്‍ ഇന്നു നിന്‍ സേവകര്‍....
(സപ്തസ്വരങ്ങളാടും സ്വര്‍ഗപ്രവാഹിനീ
സ്വപ്നങ്ങള്‍ നാദമാക്കും നൃത്തമായാവിനി)

സ്വരങ്ങളേഴാല്‍ ഗാനം പല കോടി തീര്‍ക്കും
നിന്‍ ചരണനൂപുരങ്ങളിലലിഞ്ഞെങ്കില്‍ ഞാന്‍
ആ.....
ജലതരംഗങ്ങളില്‍ ദലമര്‍മരങ്ങളില്‍
ജലതരംഗങ്ങളില്‍ ദലമര്‍മരങ്ങളില്‍
മുളംകാട്ടില്‍ കുയില്‍ പാട്ടില്‍
നിറഞ്ഞെങ്കില്‍ ഞാന്‍
(സപ്തസ്വരങ്ങളാടും സ്വര്‍ഗപ്രവാഹിനീ
സ്വപ്നങ്ങള്‍ നാദമാക്കും നൃത്തമായാവിനി)


ഇവിടെ

No comments: