Wednesday, September 15, 2010

I. എം.കെ. അർജ്ജുനൻ .. പ്രണയം..സംഗീതം [17]ഫോർട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത്‌ കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും പതിനാലു മക്കളിൽ ഏറ്റവും ഇളയവനായിരുന്നു അർജുനൻ. ആസ്പിരിൻവാൾ കമ്പനിയിലെ ജീവനക്കാരനായിരുന്ന അച്ൻ മരിക്കുമ്പോൾ കുറെ ജീവിതപ്രാരാംബ്ദങ്ങൾ മാത്രമാ യിരുന്നു കുടുംബത്തിന്റെ സമ്പാദ്യം. മക്കളെ പോറ്റാൻ പകലന്തിയോളം പണിയെടുക്കുന്ന അമ്മയ്ക്കു താങ്ങാകാൻ രണ്ടാം ക്ലാസ്സിൽ അർജുനൻ പഠനം നിർത്തി.

നാടകരംഗത്തു പ്രവർത്തിക്കവേ, ദേവരാജൻ മാസ്റ്ററുമായി പരിചയപ്പെട്ടതാണ്‌ സിനിമയിൽ അർജുനൻമാസ്റ്റർക്ക്‌ അവസരമൊരുക്കിയത്‌. ദേവരാജൻ മാഷിനു വേണ്ടി നിരവധി ഗാങ്ങൾക്ക്‌ അദ്ദേഹം ഹാർമോണിയം വായിച്ചു.1968-ൽ 'കറുത്ത പൗർണമി എന്ന ചിത്രത്തിലെ അഞ്ചു ഗാനങ്ങളിലൂടെ മലയാള സിനിമാ സംഗീതലോകത്ത്‌ തന്റെ പേര്‌ എഴുതിച്ചേർക്കാൻ അർജുനൻമാസ്റ്റർക്കു കഴിഞ്ഞു. തന്റെ ജീവിതം പകർത്തിയെഴുതിയ പോലെ പി. ഭാസ്കരൻ പാട്ടെഴുതി കൊടുത്തപ്പോൾ ഹൃദയമുരുകി എം.കെ. അർജുനൻ ഈണം പകർന്നു.
"ഹൃദയമുരുകി നീ കരയില്ലെങ്കിൽ
കദനം നിറയുമൊരു കഥ പറയാം..

കൊച്ചുനാടക ട്രൂപ്പുകൾക്കു വേണ്ടിയായിരുന്നു തുടക്കം. കോഴിക്കോട്‌ നിന്നുള്ള 'കലാകൗമുദി ട്രൂപ്പുകാർ ഒരു നാടകത്തിനു ഈണം പകരാൻ ക്ഷണിച്ചതോടെയാണ്‌ പുതിയൊരു ജീവിതത്തിനു തുടക്കമാകുന്നത്‌. "തമ്മിലടിച്ച തമ്പുരാക്കൾ.... എന്ന ഗാനത്തിനാണ്‌ ആദ്യമായി ഈ‍ണം പകർന്നത്‌. ഈ‍ ഗാനം വിജയിച്ചതോടെ കൂടുതൽ അവസരങ്ങളായി. നിരവധി നാടകങ്ങൾക്ക്‌ ഈണം പകർന്നു. ഇതിനിടയ്ക്കു എം.കെ. അർജുനൻ തന്റെ ജീവിതപങ്കാളിയെയും കണ്ടെത്തി. 1961-ൽ ആയിരുന്നു വിവാഹം. ഭാര്യയുടെ പേര്‌ ഭാരതി.


സംഗീതം: എം കെ അർജ്ജുനൻ1.

ചിത്രം: കറുത്ത പൗർണ്ണമി
രചന: പി ഭാസ്ക്കരൻ
1. പാടിയതു: കെ ജെ യേശുദാസ്ഹൃദയമുരുകി നീ കരയില്ലെങ്കിൽ
കദനം നിറയുമൊരു കഥ പറയാം
തകരുമെൻ സങ്കല്പ്പത്തിൻ തന്ത്രികൾ മീട്ടി
തരളമധുരമൊരു പാട്ടു പാടാം...പാട്ടു പാടാം (ഹൃദയം)

ആഴക്കു കണ്ണീരിൽ എൻ സ്നേഹസ്വപ്നത്തിൻ
അരയന്നം മുങ്ങിച്ചത്ത കഥ പറയാം
സകലതും നഷ്ടപ്പെട്ടു ചുടുകാട്ടിലലയുന്ന
സാധുവാമിടയന്റെ കഥ പറയാം (ഹൃദയം)

ബാല്യത്തിൻ മലർ‌വനം കാലം ചുട്ടെരിച്ചപ്പോൽ
ബാഷ്പത്താലെഴുതിയ കഥ പറയാം
ഉയരുമെൻ ഗദ്ഗദം തടയുകില്ലെങ്കിൽ
കരളിന്റെ കരളിലെ കവിത പാടാം (ഹൃദയം...

ഇവിടെ


ഇവിടെ2. പാടിയതു: യേശുദാസ് & ജാനകി

മാനത്തിൻ മുറ്റത്ത് മഴവില്ലാലഴകെട്ടും
മധുമാസസന്ധ്യകളേ
കാർമുകിലാടകൾ തോരയിടാൻ വരും
കാലത്തിൻ കന്യകളേ..

മടിയിൽ തിരുകിയ സിന്ദൂരച്ചെപ്പതാ
പൊടിമണ്ണിൽ വീണുവല്ലോ
ഒരുകൊച്ചുകാറ്റിനാൽ നിങ്ങൾതന്നാടകൾ
അഴപൊട്ടിവീണുവല്ലോ
അഴപൊട്ടിവീണുവല്ലോ
മാനത്തിൻ മുറ്റത്ത്.....

നിങ്ങളേ കാണുമ്പോൾ എൻകരൾത്തംബുരു
സംഗീതം മൂളിടുന്നു
പണ്ടത്തെഗാനത്തിൻ മാധുരി വീണ്ടുമെൻ
ചുണ്ടത്തണഞ്ഞുവല്ലോ
ചുംണ്ടത്തണഞ്ഞുവല്ലോ
മാനത്തിൻ മുറ്റത്ത്.....

ഇവിടെ


2.


ചിത്രം: റസ്റ്റ്‌ഹൗസ്
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: എം കെ അർജ്ജുനൻപാടിയതു: പി ജയചന്ദ്രൻ & എസ് ജാനകി


യമുനേ യമുനേ പ്രേമയമുനേ
യദുകുല രതിദേവനെവിടെ എവിടെ
യദുകുലരതിദേവനെവിടെ
നീലപ്പീലി തിരുമുടിയെവിടെ
നിറകാൽത്തളമേളമെവിടെ (യദുകുല...)

പൂവമ്പനുറങ്ങാത്ത രാത്രിയിൽ നിനക്കായ്
പൂവണിത്തളിർമെത്ത വിരിച്ചു ഞാൻ വിരിച്ചു
താരണി മധു മഞ്ചം നീ വിരിച്ചീടുകിൽ
പോരാതിരിക്കുമോ കണ്ണൻ
യദുകുല രതിദേവനിവിടെ രാധേ
യദുകുലരതിദേവനിവിടെ

പുല്ലാങ്കുഴൽ വിളി കേൾക്കാൻ കൊതിച്ചപ്പോൾ
ചെല്ലമണി തെന്നൽ ചിരിച്ചു കളിയാക്കി ചിരിച്ചു !
നീ തൂവുമനുരാഗ നവരംഗ ഗംഗയിൽ
നീന്താതിരിക്കുമോ കണ്ണൻ
യദുകുല രതിദേവനിവിടെ രാധേ
യദുകുല രതിദേവനിവിടെ

ഇവിടെ


വിഡിയോ

3.

ചിത്രം:ആശീർവാദം [1977] I.V. ശശി
രചന: ഭരണിക്കാവു ശിവകുമാർ

പാടിയതു: വാണി ജയറാം

[1]
സീമന്തരേഖയിൽ ചന്ദനം ചാർത്തിയ
ഹേമന്ത നീലനിശീഥിനീ
മാനസദേവന്റെ ചുംബന പൂക്കളോ
സ്മേരവതീ നിന്റെ ചൊടിയിണയിൽ
ചൊടിയിണയിൽ..


വൃശ്ചികമാനത്തെ പന്തലിൽ വെച്ചോ
പിച്ചകപ്പൂ‍വല്ലിക്കുടിലിൽ വെച്ചോ
ആരോടും ചിരിക്കുന്ന കുസൃതിക്കു പ്രിയദേവൻ
ജീരകക്കസവിന്റെ പുടവതന്നൂ
പട്ടുപുടവ തന്നൂ
നീ ശ്രീമംഗലയായി അന്നു നീ
സീമന്തിനി ആയി
(സീമന്ത രേഖയിൽ....)


ആറാട്ടുഗംഗാതീർഥത്തിൽ വെച്ചോ
ആകാശപ്പാലതൻ തണലിൽ വെച്ചോ
മുത്തിന്മേൽ മുത്തുള്ള സ്നേഹോപഹാരം
മുഗ്ദ്ധവതീ ദേവൻ നിനക്കുതന്നു
ദേവൻ നിനക്കുതന്നു
നീ പുളകാർദ്രയായി അന്നു നീ
സ്നേഹവതി ആയി
(സീമന്ത രേഖയിൽ....)


ഇവിടെ

വിഡിയോ[2]

ആയിരവല്ലിതന്‍ തിരുനടയില്‍
ആയിരം ദീപങ്ങള്‍ തൊഴുതുനിന്നു
മഞ്ഞില്‍കുളിച്ചീറന്‍ മുടിയുമഴിച്ചിട്ടു
മഞ്ജുള പൌര്‍ണ്ണമി തൊഴുതു നിന്നു
വിണ്ണില്‍ തൊഴുതുനിന്നു.....

ധനുമാസ പുണര്‍ത നിലാവിലെ കുളിരിന്റെ
ധവളമാം തൂവല്‍ കുടിലുകളില്‍
തളിരിലക്കാട്ടിലെ സരസീരുഹകിളികള്‍
തങ്ങളില്‍ പിണയുമീ രാത്രിയില്‍
മദം കൊണ്ടുനില്‍ക്കുന്ന നിന്റെ നാണത്തിലെന്‍
മദനശരനഖങ്ങള്‍ പൊതിയട്ടേ
ഞാന്‍ പൊതിയട്ടേ.......
ആയിരവല്ലിതന്‍ തിരുനടയില്‍ ......

പുളകമംഗലയാം അരുവിക്കുടുക്കുവാന്‍
പുടവയുമായെത്തും പൂനിലാവിന്‍
വൈഡൂര്യ കൈകളീ പൊന്‍പാലരുവിയെ
വാരിപ്പുണര്‍ന്നുമ്മവയ്ക്കുമ്പോള്‍
വശംവദയായി നില്‍ക്കും നിന്റെ പൂമെയ്യിലെന്‍
അഭിനിവേശം ഞാന്‍ പകരട്ടേ
ഞാന്‍ പകരട്ടേ
ആയിരവല്ലിതന്‍ തിരുനടയില്‍ ....

ഇവിടെ


4.

ചിത്രം: പിക്ക്നിക്ക് [1975] ശശികുമാർ
രചന: ശ്രീകുമാരൻ തമ്പി


[1] പാടിയതു: യേശുദാസ് & വാണി ജയറാം

വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി
വൈശാഖ രാത്രിയോരുങ്ങും
മന്ദസ്മിതമാം ചന്ദ്രിക ചൂടീ
വനമല്ലിക നീ ഒരുങ്ങും....

വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി
വൈശാഖ രാത്രിയോരുങ്ങും


മന്ദാര പൂവിന്‍ മണമുണ്ടു
പറക്കും മാലേയ കുളിര്‍ കാറ്റില്‍
വന്ദനമാല തന്‍ നിഴലില്‍ നീയൊരു
ചന്ദനലത പോല്‍ നില്‍ക്കും

വാര്‍മുകില്‍ വാതില്‍ തുറക്കും
വാര്‍തിങ്കള്‍ നിന്നു ചിരിക്കും


വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി
വൈശാഖ രാത്രിയോരുങ്ങും


നിന്‍ പാട്ടിലൂറും ശൃംഗാര
മധുവും നീഹാരാര്‍ദ്ര നിലാവും
നമ്മുടെ രജനി മദകരമാക്കും
ഞാന്‍ ഒരു മലര്‍ക്കൊടിയാകും

വാര്‍മുകില്‍ വാതിലടക്കും
വാര്‍തിങ്കള്‍ നാണിച്ചൊളിക്കും

വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി...

ഇവിടെ


വിഡിയോ[2] പാടിയതു: യേശുദാസ്


കസ്തൂരിമണക്കുന്നല്ലോ കാറ്റേ നീവരുമ്പോള്‍
കണ്മണിയെക്കണ്ടൂവോ നീ കവിളിണ തഴുകിയോ നീ?
വെള്ളിമണി കിലുങ്ങുന്നല്ലോ തുള്ളിത്തുള്ളി നീ വരുമ്പോള്‍
കള്ളിയവള്‍ കഥ പറഞ്ഞോ കാമുകന്റെ കഥ പറഞ്ഞോ?

നീലാഞ്ജനപ്പുഴയില്‍ നീരാടിനിന്നനേരം
നീനല്‍കും കുളിരലയില്‍ പൂമേനി പൂത്തനേരം
എന്‍ നെഞ്ചില്‍ ചാഞ്ഞിടുമാ തളിര്‍ലത നിന്നുലഞ്ഞോ?
എന്‍ രാഗമുദ്രചൂടും... ചെഞ്ചുണ്ടു വിതുമ്പിനിന്നോ?
കസ്തൂരി മണക്കുന്നല്ലോ.........

നല്ലോമല്‍ കണ്ണുകളില്‍ നക്ഷത്രപ്പൂവിരിയും
നാണത്താല്‍ നനഞ്ഞ കവിള്‍-
ത്താരുകളില്‍ സന്ധ്യ പൂക്കും
ചെന്തളിര്‍ച്ചുണ്ടിണയില്‍ മുന്തിരിത്തേന്‍ കിനിയും
തേന്‍ ചോരും വാക്കിലെന്റെ.... പേരു തുളുമ്പിനില്‍ക്കും
കസ്തൂരി മണക്കുന്നല്ലോ.........

ഇവിടെ


വിഡിയോ


5.


ചിത്രം: ഹണിമൂൺ [1974] ഏ.ബി. രാജ്
രചന: ശ്രീകുമാരൻ തമ്പി


പാടിയതു: പി. ജയചന്ദ്രൻ

മന്ദസ്മിതം പോലുമൊരുവസന്തം

മല്ലികപ്പൂവിന്‍ മധുരഗന്ധം -നിന്റെ
മന്ദസ്മിതം പോലുമൊരുവസന്തം
മാലാഖകളുടെ മാലാഖനീ
മമഭാവനയുടെ ചാരുത നീ

എന്മനോരാജ്യത്തെ സിംഹാസനത്തില്‍ നീ
ഏകാന്തസ്വപ്നമായ് വന്നൂ
സൌഗന്ധികക്കുളിര്‍ച്ചിന്തകളാലെന്നില്‍
സംഗീതമാലചൊരിഞ്ഞൂ
നീയെന്ന മോഹനരാ‍ഗമില്ലെങ്കില്‍ ഞാന്‍
നിശ്ശബ്ദവീണയായേനേ......
മല്ലികപ്പൂവിന്‍ മധുരഗന്ധം -നിന്റെ
മന്ദസ്മിതം പോലുമൊരുവസന്തം


വര്‍ണ്ണരഹിതമാം നിമിഷദലങ്ങളെ
സ്വര്‍ണ്ണപതംഗങ്ങളാക്കി
പുഷ്പങ്ങള്‍തേടുമീ കോവിലില്‍ പ്രേമത്തിന്‍
നിത്യപുഷ്പാഞ്ജലി ചാര്‍ത്തി
നീയെന്നസങ്കല്‍പ്പം ഇല്ലായിരുന്നെങ്കില്‍
നിശ്ചലശില്‍പ്പമായേനേ.....
മല്ലികപ്പൂവിന്‍ മധുരഗന്ധം -നിന്റെ
മന്ദസ്മിതം പോലുമൊരുവസന്തം


ഇവിടെ6.

ചിത്രം: യാമിനി [1973] കൃഷ്ണൻ നായർ
രചന: കാനം ഈ.ജെ.


പാടിയതു:യേശുദാസ്


സ്വയംവരകന്യകേ സ്വപ്നഗായികേ സഖി
സ്വര്‍ഗ്ഗകവാടം തുറക്കൂ സപ്തസ്വരങ്ങള്‍ മുഴക്കൂ

നിന്‍ ചൊടിയിലടങ്ങാത്ത മധുരമുണ്ടോ നിന്റെ
പുഞ്ചിരിയില്‍ വിടരാത്ത വസന്തമുണ്ടോ?
സുന്ദരീ....
നിന്‍ രാഗതന്രികള്‍ പാടാത്ത ഗന്ധര്‍വ ഗാനങ്ങളുണ്ടോ?
ഗന്ധര്‍വ ഗാനങ്ങളുണ്ടോ?
(സ്വയംവര കന്യകേ..)

നിന്‍ മതിയിലുണരാത്ത കഥകളുണ്ടൊ നിന്റെ
കണ്മുനയില്‍ വിടരാത്ത കവിതയുണ്ടോ?
കണ്മണീ...
നിന്‍ മോഹഗംഗയില്‍ പൊങ്ങാത്ത സ്വര്‍ണ്ണമരാളങ്ങളുണ്ടോ?
സ്വര്‍ണ്ണമ
രാളങ്ങളുണ്ടോ?

ഇവിടെ

വിഡിയോ
7.


ചിത്രം: സി.ഐ.ഡി. നസീർ [1971] വേണു
രചന: ശ്രീകുമാരൻ തമ്പി

[1] പാടിയതു: പി. ജയചന്ദ്രൻ


നിൻ മണിയറയിലെ നിർമ്മലശയ്യയിലെ
നീല നീരാളമായ് ഞാൻ മാറിയെങ്കിൽ
ചന്ദനമണമൂറും നിൻ ദേഹമലർവല്ലി
എന്നുമെൻ വിരിമാറിൽ പടരുമല്ലോ..
( നിൻ )

പുണ്യവതീ നിന്റെ പൂങ്കാവനത്തിലൊരു
പുഷ്പശലഭമായ് ഞാൻ പറന്നുവെങ്കിൽ
ശൃംഗാരമധുവൂറും നിൻ ദാഹപാനപാത്രം
എന്നുമെന്നധരത്തോടടുക്കുമല്ലോ..
( നിൻ)

ഇന്ദുവദനേ നിന്റെ നീരാട്ടുകടവിലെ
ഇന്ദീവരങ്ങളായ് ഞാൻ വിടർന്നുവെങ്കിൽ
ഇന്ദ്രനീലാഭതൂകും നിൻ മലർമിഴിയുമായ്
സുന്ദരീയങ്ങനെ ഞാൻ ഇണങ്ങുമല്ലോ.
(നിൻ)

ഇവിടെ


വിഡിയോ[2] പാടിയതു: കെ.പി. ബ്രഹ്മാനന്ദൻ


നീല നിശീഥിനീ നിൻ മണി മേടയിൽ
നിദ്രാ വിഹീനയായ്‌ നിന്നു
നിൻ മലർ വാടിയിൽ നീറുമൊരോർമ്മ പോൽ
നിർമ്മലേ ഞാൻ കാത്തു നിന്നൂ
നിന്നു നിന്നു ഞാൻ കാത്തു നിന്നൂ (നീല)

ജാലക വാതിലിൻ വെള്ളി കൊളുത്തുകൾ
താളത്തിൽ കാറ്റിൽ കിലുങ്ങീ (ജാലക)
വാതിൽ തുറക്കുമെന്നോർത്തു വിടർന്നിതെൻ
വാസന്ത സ്വപ്ന ദളങ്ങൾ (2)
ആ...ആ...ആ (നീല)

തേനൂറും ചന്ദ്രിക തേങ്ങുന്ന പൂവിന്റെ
വേദന കാണാതെ മാഞ്ഞു (തേനൂറും)
തേടി തളരും മിഴികളുമായ്‌ ഞാൻ
ദേവിയെ കാണുവാൻ നിന്നൂ (2)
ആ...ആ....ആ.. (നീല)

ഇവിടെ


വിഡിയോ


8.


ചിത്രം: രക്തപുഷ്പം [1970]
രചന: ശ്രീകുമാരൻ തമ്പി


പാടിയതു: യേശുദാസ്
നീലക്കുട നിവർത്തീ വാനം
എനിക്കു വേണ്ടി
നീളെ പൂ നിരത്തീ ഭൂമി
എനിക്കു വേണ്ടി (നീലക്കുട....)

രാഗമാലിക പാടിത്തരുന്നൂ
രാവായാൽ രാക്കിളികൾ(2)
പള്ളിമഞ്ചത്തേരു തരുന്നു
പവിഴമല്ലി തെന്നൽ
എല്ലാം എല്ലാം (2)
എനിക്കു വേണ്ടി എനിക്കു വേണ്ടി (നീലക്കുട...)


സ്വർണ്ണ ദീപിക കാട്ടിത്തരുന്നു
സ്വർണ്ണമല്ലിപ്പൂക്കൾ
രംഗവേദിയൊരുക്കി വിളിപ്പൂ
രത്നശൈലകരങ്ങൾ
എല്ലാം എല്ലാം (2)
എനിക്കു വേണ്ടി എനിക്കു വേണ്ടി (നീലക്കുട...)

ഇവിടെ

9.


ചിത്രം: പുഴ [[1980] ജെസ്സി
രചന: പി. ഭാസ്കരൻ


പാടിയതു: യേശുദാസ്

അനുവാദമില്ലാതെ അകത്തുവന്നു.. നെഞ്ചില്‍
അടച്ചിട്ട മണിവാതില്‍ നീ തുറന്നു..
കൊട്ടിയടച്ചൊരെന്‍ കൊട്ടാരവാതിലെല്ലാം
പൊട്ടിച്ചിരിത്താക്കോലിട്ടു നീ തുറന്നു..

അനുരാഗശാലിനീ നീ വന്ന നേരത്തില്‍
ആരാധന വിധികള്‍ ഞാന്‍ മറന്നു..
ഉള്ളിലെ മണിയറയില്‍ മുല്ലമലര്‍മെത്തയിന്‍‍മേല്‍
കള്ള ഉറക്കം നടിച്ചു നീ കിടന്നു..

ഞാന്‍ വന്നിരുന്നതറിയാതെ സ്വപ്നത്തിന്‍
പട്ടുവിരി കൊണ്ടു നീ മൂടിക്കിടന്നു..
എന്റെ ചുടുനിശ്വാസങ്ങള്‍ നിന്‍കവിളില്‍ പതിച്ചനേരം
തെന്നലെന്നു നിനച്ചു നീ കണ്ണടച്ചു..

ഇവിടെ


വിഡിയോ


10.

ചിത്രം: പത്മവ്യൂഹം[1973] ശശികുമാർ
രചന: ശ്രീകുമാരൻ തമ്പി


പാടിയതു: യേശുദാസ്

[1]

പാലരുവിക്കരയിൽ പഞ്ചമി വിടരും പടവിൽ
പറന്നു വരൂ വരൂ
പനിനീരുതിരും രാവിൽ (പാലരുവി)
കുരുവീ...ഇണക്കുരുവീ....

മാധവമാസ നിലാവിൽ
മണമൂറും മലർക്കുടിലിൽ (മാധവ)
മൗനം കൊണ്ടൊരു മണിയറ തീർക്കും
മൽസഖി ഞാനതിലൊളിക്കും
നീ വരുമോ നിൻ നീലത്തൂവലിൽ
നിറയും നിർവൃതി തരുമോ
കുരുവീ...ഇണക്കുരുവീ...(പാലരുവി)

താരാപഥമണ്ഡപത്തിൽ
മേഘപ്പക്ഷികൾ മയങ്ങും (താരാപഥ)
താലവനത്തിൽ കാറ്റാം നർത്തകി
തളകൾ മാറ്റിയുറങ്ങും
നീ വരുമോ നിന്നധര ദളത്തിൽ
നിറയും കവിതകൾ തരുമോ
കുരുവീ...ഇണക്കുരുവീ....(പാലരുവി)
കുരുവീ...ഇണക്കുരുവീ....
കുരുവീ...ഇണക്കുരുവീ....
കുരുവീ...ഇണക്കുരുവീ....


ഇവിടെ


വിഡിയോ

[2]

കുയിലിന്റെ മണിനാദം കേട്ടൂ കാറ്റില്‍
കുതിരക്കുളമ്പടി കേട്ടൂ
മ്.....മ്......

കുയിലിന്റെ മണിനാദം കേട്ടൂ കാറ്റില്‍
കുതിരക്കുളമ്പടി കേട്ടൂ
കുറുമൊഴിമുല്ല പൂങ്കാറ്റില്‍ രണ്ടു
കുവലയപ്പൂക്കള്‍ വിടര്‍ന്നു
കുയിലിന്റെ മണിനാദം കേട്ടൂ

മാനത്തെ മായാവനത്തില്‍ നിന്നും
മാലാഖ മണ്ണിലിറങ്ങീ
ആമിഴിത്താമരപ്പൂവില്‍ നിന്നും
ആശാപരാഗം പറന്നൂ‍
ആവര്‍ണ്ണ രാഗപരാഗം എന്റെ
ജീവനില്‍ പുല്‍കിപ്പടര്‍ന്നൂ
കുയിലിന്റെ മണിനാദം കേട്ടൂ

ആരണ്യസുന്ദരി ദേഹം ചാര്‍ത്തും
ആതിരാനൂല്‍ച്ചേല പോലെ
ഈക്കാട്ടുപൂന്തേനരുവീ മിന്നും
ഇളവെയില്‍ പൊന്നില്‍ തിളങ്ങീ
ഈ നദീതീരത്തു നീയാം
സ്വപ്നമീണമായെന്നില്‍ നിറഞ്ഞൂ
കുയിലിന്റെ മണിനാദം കേട്ടൂ..

ഇവിടെ


വിഡിയോ

11.

ചിത്രം: ഹല്ലോ! ഡാർലിങ്ങ് [1975] ഏ.ബി. രാജ്
രചന: വയലാർ


പാടിയതു: പി. സുശീല


ദ്വാരകേ ദ്വാരകേ........
ദ്വാപരയുഗത്തിലേ പ്രേമസ്വരൂപന്റെ
സോപാന ഗോപുരമേ
കോടിജന്മങ്ങളായ് നിന്‍സ്വരമണ്ഡപം
തേടിവരുന്നൂ മീരാ...
നൃത്തമാടിവരുന്നൂ മീരാ
ദ്വാരകേ ദ്വാരകേ......
ദ്വാപരയുഗത്തിലേ പ്രേമസ്വരൂപന്റെ
സോപാന ഗോപുരമേ

അഷ്ടമംഗല്യവുമായ് അമൃതകലശവുമായ്
അഷ്ടമിരോഹിണീയണയുമ്പോള്‍
വാതില്‍ തുറക്കുമ്പോള്‍ ഇന്നു
ചുണ്ടില്‍ യദുകുലകാംബോജിയുമായ്
ചുംബിക്കുവാന്‍ വന്നൂ ശ്രീപദം
ചുംബിക്കുവാന്‍ വന്നൂ........
മീരാ....മീരാ......നാഥന്റെ ആരാധികയാം മീരാ....
(ദ്വാരകേ....)

അംഗുലിലാളനത്തില്‍ അധരശ്വസനങ്ങളില്‍
തന്‍ കര പൊന്‍ കുഴല്‍ തുടിക്കുമ്പോള്‍
പാടാന്‍ കൊതിക്കുമ്പോള്‍
എന്റെ പ്രേമം രതിസുഖസാരേ പാടീ
പൂജിയ്ക്കുവാന്‍ വന്നൂ‍
ശ്രീപദം പൂജിയ്ക്കുവാന്‍ വന്നൂ....
മീരാ....മീരാ...നാഥന്റെആരാധികയാം
മീരാ....
(ദ്വാരകേ....)

ഇവിടെ

വിഡിയോ


12.


ചിത്രം: കന്യാദാനം [1976] ഹരിഹരൻ
രചന: ശ്രീകുമാരൻ തമ്പിപാടിയതു: കെ ജെ യേശുദാസ് & പി സുശീല


രണ്ടു നക്ഷത്രങ്ങൾ കണ്ടു മുട്ടീ
ചന്ദ്രോദയം പുഷ്പമാല നീട്ടി
അടുക്കുവാനറിയാതെ രൂപങ്ങൾ നിന്നു
ആത്മാവിൽ രശ്മികളലയടിച്ചുയർന്നു ( രണ്ടു ... )

ചാമര മേഘങ്ങൾ ചാഞ്ചാടി നടന്നു
സന്ദേശ കാവ്യത്തിൻ പൂവിളിയുയർന്നു (2)
മാനത്തെ പൊന്നോണം മനസ്സില് വന്നെങ്കില്
നമ്മളാ താരങ്ങളായ് മാറിയെങ്കിൽ ( രണ്ടു ... )

സന്ധ്യ തൻ ഉദ്യാനം പൂ വാരിയെറിഞ്ഞൂ
സിന്ദൂര രേഖകൾ അവ കോർത്തു നടന്നു
മാനത്തെ കല്യാണം മണ്ണിലായെങ്കിൽ
നമ്മളാ മിഥുനങ്ങളായ് മാറിയെങ്കിൽ ( രണ്ടു ... )


ഇവിടെ

No comments: