Friday, September 24, 2010

വിദ്യാസാഗർ: മാന്ത്രിക സംഗീതം 2. [24]

വിദ്യസാഗറിന്റെ മാസ്മര സംഗീതം:
ഗാന സംവിധാനം: വിദ്യാസാഗർ


9.

ചിത്രം: ദേവദൂതന്‍ [2000] സിബി മലയിൽ
താരങ്ങൾ: മോഹൻലാൽ, വിനീത്, ജഗദീഷ്, ജഗതി, മുരളി, ജനാർദ്ദനൻ, ശരത്,
ജയപ്രദ, വിജയലക്ഷ്മി,ജിജോ...


രചന: കൈതപ്രം


[1]. പാടിയതു: യേശുദാസ്, പ്രീത

കരളേ നിന്‍ കൈ പിടിച്ചാല്‍ കടലോളം വെണ്ണിലാവ്
ഉള്‍ക്കണ്ണിന്‍ കാഴ്കയില്‍ നീ കുറുകുന്നൊരു വെണ്‍‌പിറാവ്
മന്ത്രകോടി നെയ്തൊരുങ്ങി പള്ളിമേട പൂത്തൊരുങ്ങി
കാരുണ്യത്തിരികളൊരുങ്ങി മംഗല്യപ്പന്തലൊരുങ്ങി
എന്നുവരും നീ തിരികെ - എന്നുവരും നീ (2) (കരളേ)

എന്‍‌റെ ജീവിതാഭിലാഷം പ്രണയലോലമാകുവാനായ്
വീണ്ടുമെന്നു നീ പോയ്‌വരും..............................
ഇനി വരും വസന്തരാവില്‍ നിന്‍‌റെ സ്നേഹജന്മമാകെ
സ്വന്തമാക്കുവാന്‍ ഞാന്‍ വരും.........................
ചിറകുണരാ പെണ്‍പിറാവായ് ഞാ‍നിവിടെ കാത്തുനില്‍ക്കാം
മഴവില്ലിന്‍ പൂഞ്ചിറകില്‍ ഞാന്‍ അരികത്തായ് ഓടിയെത്താം
ഇനി വരുവോളം നിനക്കായ് ഞാന്‍ തരുന്നിതെന്‍ സ്വരം
അലീനാ.....അലീനാ.....അലീനാ.....അലീനാ...(കരളേ)

മിഴികളെന്തിനാണു വേറെ മൃദുലമീ കരങ്ങളില്ലേ
അരികിലിന്നു നീയില്ലയോ..........................
എന്തുചൊല്ലി എന്തുചൊല്ലി യാത്രയോതുമിന്നു ഞാന്‍
കദനപൂര്‍ണ്ണമെന്‍ വാക്കുകള്‍....................
നീയില്ലാ ജന്മമുണ്ടോ നീയറിയാ യാത്രയുണ്ടോ
നീ അണയും രാവുതേടി ഞാനിവിടെ കാത്തുനില്‍ക്കാം
പോയ് വരുവോളം നിനക്കായ് ഞാന്‍ തരുന്നിതെന്‍ മനം

ഇവിടെ

വിഡിയോ


[2] പാ‍ടിയതു: യേശുദാസ്

എന്‍ ജീവനേ എങ്ങാണു നീ ഇനിയെന്നു കാണും വീണ്ടും

എന്‍ ജീവനേ എങ്ങാണു നീ ഇനിയെന്നു കാണും വീണ്ടും
വേഴാമ്പലായി കേഴുന്നു ഞാന്‍ (2) പൊഴിയുന്നു മിഴിനീര്‍പ്പൂക്കള്‍
എന്‍ ജീവനേ ഓ..... എങ്ങാണു നീ ആ......

തിരയറിയില്ല കരയറിയില്ല അലകടലിന്‍റെ നൊമ്പരങ്ങള്‍
മഴയറിയില്ല വെയിലറിയില്ല അലയുന്ന കാറ്റിന്‍ അലമുറകള്‍
വിരഹത്തിന്‍ കണ്ണീര്‍ക്കടലില്‍ താഴും മുമ്പേ
കദനത്തിന്‍ കനലില്‍ വീഴുംമുമ്പേ നീ
ഏകാന്തമെന്‍ നിമിഷങ്ങളേ തഴുകാന്‍ വരില്ലേ വീണ്ടും
എന്‍ ജീവനേ എങ്ങാണു നീ ഇനിയെന്നു കാണും വീണ്ടും

മിഴിനിറയുന്നു മൊഴിയിടറുന്നു അറിയാതൊഴുകി വേദനകള്‍
നിലയറിയാതെ ഇടമറിയാതെ തേടുകയാണെന്‍ വ്യാമോഹം
ഒരു തീരാസ്വപ്നം മാത്രം തേങ്ങി നെഞ്ചില്‍
ഒരു തീരാദാഹം മാത്രം വിങ്ങുന്നു
ഇനിയെന്നു നീ ഇതിലേ വരും ഒരു സ്നേഹരാഗം പാടാന്‍
ആ.............

ഇവിടെ

വിഡിയോ10.

ചിത്രം: ഡ്രീംസ് [ 2000 ] ഷാജൂണ്‍ കാര്യാല്‍
താരങ്ങൾ: സുരേഷ് ഗോപി, മീന, അബ്ബാസ്, ജനർദ്ദനൻ, ജഗദീഷ്,ശ്രീ വിദ്യ,
റഹമാൻ...


രചന: ഗിരീഷ് പുത്തഞ്ചേരി

[1] പാടിയതു: കെ ജെ യേശുദാസ & സുജാത മോഹൻമണിമുറ്റത്താവണിപ്പന്തൽ മേലാപ്പു പോലെ
പഞ്ചാര പൈങ്കിളിപ്പന്തൽ
മണവാട്ടിപ്പെണ്ണൊരുങ്ങു മാമ്പൂവേ പൂത്തിറങ്ങൂ
ഇന്നല്ലേ നിന്റെ കല്യാണം കണ്ണാടിമുല്ലേ
ഇന്നല്ലേ നിന്റെ കല്യാണം [2]ചന്തം തരില്ലേ പൂന്തിങ്കള്‍ തിടമ്പ്
തട്ടാറായ് പോരില്ലേ തൈമാസ പ്രാവ്
പാരം കൊരുക്കും നിൻ തൂവൽ കിനാവ്
ചേലോടെ ചാർത്താലോ ചെമ്മാന ചേല
മൂവന്തിമുത്തേ നീ കാർകൂന്തൽ മെടയേണം
മാണിക്യ മൈനേ നീ കച്ചേരി പാടേണം
കല്യാണം കാണാൻ വരേണം.. കണ്ണാടിമുല്ലേ
കല്യാണം കാണാൻ വരേണം...[ മണിമുറ്റത്ത്...


മേളം മുഴങ്ങും പൊന്നോല കൊതുമ്പിൽ
കാതോരം കൊഞ്ചാനൊരമ്മാനകാറ്റ്
മേഘം മെനഞ്ഞു നിൻ മിന്നാര തേര്
മാലാഖപ്പെണ്ണിനായി മധുമാസത്തേര്
സായന്തനപ്പൂക്കൾ ശലഭങ്ങൾ ആകുന്നൂ
സംഗീതമോടെ നിൻ കവിളിൽ തലോടുന്നു
കല്യാണം കാണാൻ വരേണം കണ്ണാടിമുല്ലേ
കല്യാണം കാണാൻ വരേണം...[ മണിമുറ്റത്തവ...ഇവിടെവിഡിയോ

വിഡിയോ
[2] പാടിയതു: പി. ജയചന്ദ്രൻ & ഗായത്രി

കണ്ണില്‍ കാശിത്തുമ്പകള്‍
കവിളില്‍ കാവല്‍ത്തുമ്പികള്‍
മഞ്ഞിലുലാവും സന്ധ്യയില്‍
മധുവസന്തം നീ
(കണ്ണില്‍)

വാര്‍‌തിങ്കള്‍ മാളികയില്‍
വൈഡൂര്യയാമിനിയില്‍
മിന്നുന്നുവോ നിന്‍ മുഖം
കാറ്റിന്‍റെ ചുണ്ടിലെഴും
പാട്ടിന്‍റെ പല്ലവിയില്‍
കേള്‍ക്കുന്നുവോ നിന്‍ സ്വരം
ഒരു വെണ്‍‌ചിറകില്‍ പനിനീര്‍മുകിലായ്
പൊഴിയാമഴതന്‍ പവിഴം നിറയാന്‍
ഒരു വാനമ്പാടിക്കിളിമകളായ് ഞാന്‍
കൂടെ പോന്നോട്ടേ
(കണ്ണില്‍)

ആലോല നീലിമയില്‍
ആനന്ദചന്ദ്രികയില്‍
രാഗാര്‍ദ്രമായ് നിന്‍ മനം
മാനത്തെ മണ്‍‌ചിമിഴില്‍
സായാഹ്ന കുങ്കുമമായ്
മായുന്നുവോ നീ സ്വയം
ഒരു പൊന്‍‌വെയിലിന്‍ മഴവില്‍ക്കസവായ്
ഒഴുകും പുഴതന്‍ അല നീ ഞൊറിയാന്‍
ഒരു മായക്കാറ്റിന്‍ മണിവിരലായ് ഞാന്‍
നിന്നെ തൊട്ടോട്ടേ
(കണ്ണില്‍)

ഇവിടെ


വിഡിയോ

11.


ചിത്രം: മില്ലെനിയം സ്റ്റാർസ് [2000] ജയരാജ്
താരങ്ങൾ: സുരേഷ് ഗോപി, ജയറാം,ബിജു മേനോൻ, അഭിരാമി, ദേവൻ,
മനോരമ, ഹരിശ്രീ അശോകൻ...

രചന: ഗിരീഷ് പുത്തൻ[1] പാടിയതു: ഹരിഹരന്‍ ,കെ ജെ യേശുദാസ്‌ ,വിജയ്‌ യേശുദാസ്‌

ശ്രാവൺ ഗംഗേ (2) സംഗീത ഗംഗേ (2)
ശ്രാവൺ ഗംഗേ സംഗീത ഗംഗേ
ശ്രാവൺ ഗംഗേ സംഗീത ഗംഗേ
താൻസൻ മൂളും ഭൈരവി പോലെ
മീരാ പ്രഭുവിൻ ബാംസുരി പോലെ (2)
ഗോദാവരിയും നീയും നെഞ്ചിൽ
ഒന്നായ് മെല്ലെ പെയ്തലിയുമ്പോൾ
മായേ എന്റെ പ്രണാമം
തായേ എന്റെ പ്രണാമം
നി നി സ നിസ നി നി സ നിസ നിസ ഗമ പാമഗ സ
നി നി സ നിസ നി നി സ നിസ നിസ ഗമ പാമഗ സ

ബെഹ്‌തീ ഹേ അഹിംസാ കീ ഗംഗ
ലഹരായേ ജബ് അപ്‌നാതി ഗംഗ
അപ്‌നേ വദൻ കീ ഷാൻ ബഢാദീ
ദുനിയാ മേ പെഹ്‌ചാൻ ബഢാദീ (..അപ്‌നേ..)
ജിൻ വീരോം നേ മുക്ത് കരായാ
അപ്‌നേ ദേശ് ജഗത് സേ ന്യാരാ
ജിൻ സേ ദുശ്‌മൻ ഹാരാ
ഉൻ‌കോ നമഃ ഹമാരാ
സബ് മൌസം പ്യാർ ഭരേ
അപ്‌നേ ചമൻ മേ മിൽതേ ഹേ
ഫൂൽ ഗയീ രംഗോം കേ ഇസ്
ധർത്തി പർ ഖിൽത്തേ ഹേ
(ശ്രാവൺ ...)
(ശ്രാവൺ ... ... ...പാമഗസ)

സ ഗമപമഗ സഗമപ മഗ സനിസ
ഗമപധ നിസ ഗ സ നി പ മ ഗ മ ധ
മ ഗ മ ഗമ സഗമ സ നി സ ഗമ
ധ നി ധ ധ നി ധ ധ നി സ ഗ മ ഗ സ
നി പമ നി നി നി നി നി നിസഗ സഗമ
ഗ മ ധ പ ധ നി പ ധ നി സഗ സ
ആ‍..ആ..ആ.

പുഴ മഞ്ഞിൽ അമ്പേറ്റു പിടയുന്ന ജീവന്റെ
പടിവാതിലടയുന്ന കാലം
ഒരു തുമ്രിയായെന്റെ വരൾച്ചുണ്ടിലിറ്റുന്ന
ജല ശംഖമാകുന്ന ഗംഗ
(..പുഴ....)

അബ് ആവോ സബ് കുച് ഫൂലേ
ഹം പ്രേമാകാഷ് കോ ഝൂലേ
ഹർ മൻസ് ദൂർ അബ് പേഷ് കരേ
ഹം യുഗ്‌മേ നയേ യുഗ് രേഷ് കരേ ഹം
ബഹ്ത്തീ ഹേ (2) അഹിംസാ കി ഗംഗാ (2)
ലഹരായേ (2) ജബ് അപ്‌നാത്തീ ഗംഗാ (2)

താൻസൻ മൂളും ഭൈരവി പോലെ
മീരാ പ്രഭുവിൻ ബാംസുരി പോലെ (2)
ഗോദാവരിയും നീയും നെഞ്ചിൽ
ഒന്നായ് മെല്ലെ പെയ്തലിയുമ്പോൾ
മായേ എന്റെ പ്രണാമം
തായേ എന്റെ പ്രണാമം
സബ് മൌസം പ്യാർ ഭലേ
അപ്‌നേ ചമൻ മേ മിൽതേ ഹേ
ഫൂൽ ഗയേ രംഗോം കേ ഇസ് ധർത്തി പാർ കിൽത്തേ ഹേ
(ശ്രാവൺ ...)
നി നി സ നിസ നി നി സ നിസ നിസ ഗമ പാമഗ സ (8)


ഇവിടെ

വിഡിയോ


[2] പാടിയതു: യേശുദാസ് & ഹരിഹരൻ

പറയാന്‍ ഞാന്‍ മറന്നു സഖീ...
പറയാന്‍ ഞാന്‍ മറന്നു...
എന്റെ പ്രണയം മുഴുവനും‍ അഴകേ നിന്നോടു
പറയാന്‍ ഞാന്‍ മറന്നു.

സജനീ മെ തെരാ സജനാ’
മൈനെ ദേഖാ ഹെ ഏക് സപ് നാ
എക് ഫൂലോം ഭരി വാഡി
എക് ചോട്ടാ സാ ഘര്‍ അപ് നാ [സജനീ മെ തെര സജനാ....

രാത്രിയില്‍ മുഴുവന്‍ അരികില്‍ ഇരുന്നിട്ടും
നിലവിളക്കിന്‍ തിരി താഴ്ത്തിയിട്ടും
മഴയുടേ ശ്രുതി കേട്ടു പാടിയിട്ടും
എന്റെ പ്രണയം മുഴുവനും അഴകേ നിന്നോടു
പറയാന്‍ ഞാന്‍ മറന്നു.

സാസ്സോമെ തൂ... ധട്ക്കന്‍ മെ തൂ
മെരെ വദന്‍ മെ തെരീ കുശ്ബൂ
തുജ് കോ ഹീ മാനൂന്‍..{സജനീ മെ തെരാ...

താമര വിരലിനാല്‍ മെല്ലെ നീ തൊട്ടിട്ടും
ചുരുള്‍ മുടി കൊണ്ടെന്നെ മൂടിയിട്ടും
മാറിലെ മണി മുത്തു നീട്ടിയിട്ടും
എന്റെ പ്രണയം മുഴുവന്‍ അഴകേ നിന്നോടു
പറയാന്‍ ഞാന്‍ മറന്നു.......

ഇവിടെ

വിഡിയോ[3] പാടിയതു: കെ ജെ യേശുദാസ്‌,വിജയ്‌ യേശുദാസ്‌

ഓ മുംബൈ ഓ മേരി പ്യാരി മുംബൈ
ഓ മുംബൈ ഓ മേരി പ്യാരി മുംബൈ
കിനാക്കള്‍ മിന്നി മറയും നിലാവിന്‍ നീലഗരിയില്‍
നമുക്കീ രാപ്പാട്ടായ് പറക്കാം (ഓ മുംബൈ )

മണിച്ചില്ലുവിളക്കുകള്‍ തിരികത്തിച്ചിതറുന്ന
മഞ്ഞില്‍ മായാ തൂവെട്ടം
ഇരുള്‍ ചുരുള്‍ മുടി കുടഞ്ഞലതല്ലി ചിരിക്കുന്ന
തീരാ രാവിന്‍ മിന്നാട്ടം
മണിച്ചില്ലുവിളക്കുകള്‍ തിരി കത്തി ചിതറുന്ന
മഞ്ഞില്‍ മായാ തൂവെട്ടം
ഇരുള്‍ചുരുള്‍ മുടികുടഞ്ഞലതല്ലി ചിരിക്കുന്ന
തീരാ രാവിന്‍ മിന്നാട്ടം
കൂടാരം തിരഞ്ഞും ചേക്കേറാന്‍ മറന്നും
മഴനിര തെരുവിലെ വഴി വക്കിലല്ലേ
തിരക്കിന്റെ കുരുക്കഴിച്ചലയുന്നു മെല്ലെ
കനവിന്റെ കരിമ്പട പുതപ്പഴിച്ചാടടി
(ഓ മുംബൈ )

മോരി കാര പതറാതെ ഗായി ബന്ഗുരെ മുരാതെ
ആ.... മോരി കാര പതറാതെ ഗായി ബന്ഗുരെ മുരാതെ
ഛോടോ കലായി ഛോടോ ന
ഛോടോ കലായി ഛോടോ ന

പലവഴി പറന്നിട്ടും പരദേശി പറവയ്ക്ക്
പാടാന്‍ നോവിന്‍ സംഗീതം
മനസ്സിലെ കൊലുസ്സുകള്‍ മയക്കുന്ന ഗസലുകള്‍
ആരോ മൂളും ഭാസുരികള്‍
പലവഴി പറന്നിട്ടും പരദേശി പറവയ്ക്ക്
പാടാന്‍ നോവിന്‍ സംഗീതം
മനസ്സിലെ കൊലുസ്സുകള്‍ മയക്കുന്ന ഗസലുകള്‍
ആരോ മൂളും ഭാസുരികള്‍
താലോലം തളര്‍ന്നും ലാക്കില്ലാതലഞ്ഞും
ഇനിയുമീ നഗരത്തില്‍ കറങ്ങുന്ന കാറ്റും
വിശക്കുന്ന വയറിന്റെ പഴമൊഴിപ്പാട്ടും
തണുപ്പിന്റെ തബലയില്‍ വിരല്‍ തട്ടി പാടെടി
തക്ക തരികിട തലാംഗു തരികിട തോം
(ഓ മുംബൈ )

ഇവിടെ

വിഡിയോ12.

ചിത്രം: രാക്കിളിപ്പാട്ടു [2000] പ്രിയദർശൻ
താരങ്ങൾ: മേജർ രവി, താബു, ശ്വേത മേനോൻ, ജ്യോതിക, ഷർബാണി മുഖർജീ,
ഗോപികർ, ലക്ഷ്മി, സുചിത്ര, മിറ്റ വസിഷ്റ്, ശാന്തി വില്ല്യംസ്,
സുകുമാരി, ഫിലോമിന, ജോമോൾ, കെ.പി.ഏ.സി. ലളിത


രചന: [ഗിരീഷ് പുത്തൻ],കെ. ജയകുമാർ


[1] പാടിയതു: എം.ജി ശ്രീകുമാർ & ഇള അരുൺ

അന്തിനിലാ മാനത്ത്‌ ആരോ പാകി രത്നങ്ങൾ ഹാ
ഇരുളലിയും മാറത്ത് താനേ പൂത്ത സ്വപ്നങ്ങൾ ..(2)
കരയാനോ ചിരി തൂകി പിരിയാനോ പ്രിയമായീ
അറിയില്ലേ പതിയെല്ലാം പറയാൻ പോരൂ രാപ്പാടീ
പോരൂ രാപ്പാടീ ഓഹോ...ഓയ് ഒയ് ഓയ്..
(അന്തിനിലാമാനത്ത്...)


ഓരടിക്കുന്നിന്മേലെ ഓർമ്മകൾ പൂക്കും പോലെ
താരകപ്പൊന്തക്കാടും മലർ ചൂടും ഹും (2)
ഒരു രാവിൽ താരങ്ങൾ പുലരുമ്പോൾ മായുമ്പോൾ
പതിവായ് പൂന്തിങ്കൾ പകലാകുമ്പോൾ തിരി താഴ്ത്തും ഹോയ്
ഓഹോ ... ഹോയ്..ഹോയ് ഹോയ്..
(അന്തിനിലാമാനത്ത്...)

താഴ്വരക്കാട്ടിനുള്ളിൽ തീരാവിഷാദം പോലെ
മഞ്ഞിന്റെ കുന്തിരിക്കം പുകയുമ്പോൾ (2)
തിരിമെല്ലെ മാറുമ്പോൾ ചിരിയെല്ലാം മാഞ്ഞു പോകും
നിഴലാട്ടം കഴിയുമ്പോൾ അണയാത്തിരി നീട്ടും
(അന്തിനിലാമാനത്ത്...)

ഇവിടെ

[2] പാടിയതു: സുജാത, ചിത്ര, സംഗീത

ശാരികേ നിന്നെ കാണാന്‍ താരകം താഴേ വന്നു
ആശംസയേകാനെന്റെ സ്നേഹവും പോയീ
കണ്ണിനും കണ്ണല്ലേ നീ കത്തും വിളക്കല്ലേ നീ
സൗഹൃദം പൂക്കും പോലെ എന്നിൽ സുഗന്ധം
(ശാരികേ നിന്നെ...)

മഴവില്ലു പോലെ ഏഴു നിറമെഴും
നിമിഷങ്ങൾ ഉതിർക്കുന്ന ചിരിയിലും
അണിയും നമ്മൾ ലോലമഴയിതൽ
അഴകിതൾ പൊഴിയുന്നൊരിരവിലും
തരുന്നു ഞാനെൻ പൂക്കൾ
കിനാവിൻ സമ്മാനങ്ങൾ
ഒളിക്കും പൂത്താലങ്ങൾ
അണയ്ക്കും പൊൻ നാളങ്ങൾ
ഇടനെഞ്ചിൽ തുടികൊട്ടിയുണരുന്നു
ഒരു മണിക്കുയിലിന്റെ സംഗീതം
ഒരുമെയ്യിൽ ഇരുമെയ്യിൽ പടരുന്നു
കരളിൽ നിന്നുതിരുന്നൊരുന്മാദം
(ശാരികേ നിന്നെ...)

കുളിരുള്ള തെന്നൽ വാർമുടി ചീകി
വസന്തത്തിൻ കതിരൊളി അണിയിക്കും
ശലഭങ്ങൾ പാറി നിൻ വഴിയിൽ നീളെ
മണമുള്ള മലരൊക്കെ വിരിയിക്കും
ഉദിക്കും നക്ഷത്രത്തിൽ വിളങ്ങും സൗഭാഗ്യങ്ങൾ
തുടിക്കും തിങ്കൾക്കീറിൽ തിളങ്ങും സങ്കല്പങ്ങൾ
ഇനി നിന്റെ ഉയിരിന്റെ പൂങ്കാവിൽ
ഇളവെയിൽ കുരുവികൾ പാടേണം
ഇവിടുന്നു നുണയുന്ന മധുരങ്ങൾ
ഓർമ്മയിൽ നുര കുത്തി പടരേണം
(ശാരികേ നിന്നെ...)

ഇവിടെ

വിഡിയോ


[3] പാടിയതു: ചിത്ര. സംഗീത, സുജാത


ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടിൽ
തുടങ്ങീയുത്സവം നിലാവിന്നുത്സവം
ഗന്ധർവന്മാർ ദൂതയക്കും ദേവഹംസങ്ങൾ
കുടഞ്ഞൂ കുങ്കുമം മുകിൽ പൂം ചന്ദനം
(ധും ധും ധും..)

മേലേ മേലേ മഴമേഘപ്പാളിയൊരു മിന്നലോടെയുണരും
ദേവദാരുവന ദേവതക്കു മണിമോതിരങ്ങൾ പണിയും
തണ്ടുലഞ്ഞ കൈത്താരിൽ ചന്ദ്രകാന്തവളയേകും
മഞ്ജുരാഗവീണയിൽ അഞ്ജനങ്ങളെഴുതിക്കും
പൊൻ പുലരിയിൽ മഞ്ഞുമഴ മുത്തു മണിയണിയിക്കും
മെല്ലെ മെല്ലെ നിന്നെ മുടിപ്പൂ ചാർത്തിടും തലോടാൻ പോന്നിടും
(ധും ധും ധും..)

സാന്ധ്യ കന്യ ജലകേളിയാടി വരസാഗരങ്ങൾ തിരയും
സൂര്യനാളമൊരു ശംഖുമാല മണിമാറിലിന്നുമണിയും
കാട്ടിലേതു കാർകുയിലിൻ പാട്ടുമൂളും മൊഴി കേട്ടു
കാളിദാസ കവിതേ നിൻ കാൽച്ചിലമ്പൊലി കേട്ടു
നിൻ പ്രിയസഖി ശകുന്തള വളർത്തുന്ന വനമുല്ല
മെല്ലെ മെല്ലെ നിന്നെ മണിപ്പൂ ചാർത്തിടും ഒരുക്കാൻ പോന്നിടും
(ധും ധും ധും..)

സാന്ദ്രമായ ഹിമശൈലസാനുവിലെയിന്ദു ചൂഡ നടനം
പുണ്യമായ ജപമന്ത്രമോടെ മദഗംഗയാടും നടനം
കാറ്റിലാടുമിതളോടെ കൂവളങ്ങൾ കുട നീർത്തി
മംഗളങ്ങളരുളാനായ് കിന്നരന്റെ വരവായ്
വെണ്മലരുകൾ പൊഴിയുമീ സരസ്സിൽ നിന്നരയന്നം
മെല്ലെ മെല്ലെ പാടീ വസന്തം പോകയായ് ഹൃദന്തം മൂകമായ്
(ധും ധും ധും..)

ഇവിടെ

വിഡിയോ


13.


ചിത്രം: സത്യം ശിവം സുന്ദരം [ 2000] റാഫി മെക്കാർടിൻ
താരങ്ങൾ: കുഞ്ചക്കൊ ബോബൻ, ബാലചന്ദ്ര മേനോൻ, കൊച്ചിൻ ഹനീഫ, ജഗദീഷ്,
ഹരിശ്രീ അശോകൻ, ജഗതി, അശ്വതി, അംബിക,ഇന്ദ്രൻസ്, നാസ്സർ...


രചന: കൈതപ്രം

[1] പാടിയതു: ഹരിഹരൻ


ഗ ഗ ഗ പ രി സ നിധ സ സ രി
ഗ ഗ സ ധ നി പ
സ രി ധ സ സ രി
WALKING IN THE MOON LIGHT
I AM THINKING OF YOU
LISTENING TO THE RAIN DROPS
I AM THINKING OF YOU

ഇളമാൻ കണ്ണിലൂടെ
I AM THINKING OF YOU
ഇള നീർ കനവിലൂടെ
I AM THINKING OF YOU

ഹെയ് സലോമ ഓ സലോമ
ഓ സലോമ ഓഹ് സലോമാ...[2]

ദൂരത്തു കണ്ടാൽ അറിയാത്ത ഭാവം
അരികത്തു വന്നാൽ പാതിരാ പാൽകുടം

മുള്ളുള്ള വാക്കു മുനയുള്ള നോക്കു
കാണാത്തതെല്ലാം കാണുവാൻ കൌതുകം
ഉലയുന്ന പൂമെയ്യ്
മദനന്റെ വില്ലു
മലരമ്പു പോലെ നിറമുള്ള നാണം
വിടരുന്ന പനിനീർ പരുവം
മൻസ്സിനുള്ളിൽ....
ഹെയ് സലോമ സലോമാ
സലോമാ.. ഹെയ് ഹെയ് സലോമ
സലോമാ സലോമാ...[ഇളമാൻ കനവിലൂടെ...

പതിനേഴിൻ അഴകു
കൊലുസിട്ട കൊഞ്ചൽ
ചിറകുള്ള മോഹം
കൂന്തലിൽ കാർമുകിൽ
നെഞ്ചം തുളുമ്പും മിന്നും തിടമ്പു
മിണ്ടുന്നതെല്ലാം പാതിരാ പൂമഴ
ചുണ്ടൊടു ചുണ്ടിൽ നുരയുന്ന ദാഹം
മെയ്യോടു ചേർത്താൽ ആറാട്ടു മേളം
അനുരാഗ മുല്ല്ല പന്തൽ കനവാലെ
ഹെയ് സലോമ സലോമാ സലോമാ
ഹെയ് ഹെയ് സലോമാ
സലോമാ സലോമാ.....ഗ ഗ.. [ഇളമാൻ കനവിലൂടെ...

ഇവിടെ


വിഡിയോ[2] പാടിയതു: ചിത്ര/ ബിജു നാരായൺ

സൂര്യനായ് തഴുകിയുറക്കമുണർത്തുമെൻ
അച്ഛനെയാണെനിക്കിഷ്ടം
ഞാനോന്നു കരയുമ്പോളറിയാതെ
ഉരുകുമെൻ അച്ഛനെയാണെനിക്കിഷ്ടം (സൂര്യനായ്..)
കല്ലെടുക്കും കളിത്തുമ്പിയെ പോലെ
ഒരുപാടു നോവുകൾക്കിടയിലും
പുഞ്ചിരിചിറകു വിടർത്തുമെൻ അച്ഛൻ (2)[ സൂര്യനായ്..]

എന്നുമെൻ പുസ്തകത്താളിൽ മയങ്ങുന്ന
നന്മ തൻ പീലിയാണച്ഛൻ (2)
കടലാസു തോണിയെ പോലെന്റെ
ബാല്യത്തിലൊഴുകുന്നൊരോർമ്മയാണച്ഛൻ
ഉടലാർന്ന കാരുണ്യമച്ഛൻ
കൈ വന്ന ഭാഗ്യമാണച്ഛൻ (സൂര്യനായ്..)

അറിയില്ലെനിക്കേതു വാക്കിനാ-
ലച്ഛനെ വാഴ്ത്തുമെന്നറിയില്ല ഇന്നും (2)


എഴുതുമീ സ്നേഹാക്ഷരങ്ങൾക്കുമപ്പുറം
അനുപമ സങ്കൽപമച്ഛൻ
അണയാത്ത ദീപമാണച്ഛൻ
കാണുന്ന ദൈവമാണച്ഛൻ (സൂര്യനായ്..)

ഇവിടെ


വിഡിയോ

[3] പാടിയതു: ദീപാങ്കുരൻ

ഈശ്വർ സത്യ് ഹേ
സത്യ് ഹീ ശിവ് ഹേ
ശിവ് ഹീ സുന്ദർ ഹേ
ജാഗോത് കർ ദേഖോ
ജീവൻ ജോ തു ജാകർ ഹേ

സത്യം ശിവം സുന്ദരം
സത്യം ശിവം സുന്ദരം
സത്യം ശിവം സുന്ദരം
സുന്ദരം..ആ...ആ...ആ....
സത്യം ശിവം സുന്ദരം
സത്യം ശിവം സുന്ദരം ..

ഈശ്വർ സത്യ് ഹേ ..സുന്ദരം
സത്യ് ഹീ ശിവ് ഹേ... സുന്ദരം
ശിവ് ഹീ സുന്ദർ ഹേ.. സുന്ദരം
ആ..ആ.ആ...
സത്യം ശിവം സുന്ദരം ..
സത്യം ശിവം സുന്ദരം ..
സത്യം ശിവം സുന്ദരം ..

രാമാവത് മേ രമാവത് മേ കാശി മേ ശി
കാനാവൃന്ദാവൻ മേ
ദയാ കരോ പ്രഭോ
ദേഖോ ഇൻ‌കോ
ദയാ കരോ പ്രഭോ
ദേഖോ ഇൻ‌കോ
ഹർ ധർ കേ ആ...
രാധാമോഹൻ ശരണം ഉം...
സത്യം ശിവം സുന്ദരം .ആ..
സത്യം ശിവം സുന്ദരം .
ആ..ആ...ആ...ആ...
ഓ..ആ...

എക് സൂര്യ് ഹേ..
ഏക് സൂര്യ് ഹേ
എക് ഗഗൻ ഹേ
എക് ഹീ ധർതീ മാതാ
ദയാ കരോ പ്രഭോ
എക് വനേ സബ്
ദയാ കരോ പ്രഭോ
എക് വനേ സബ്
സബ് കാ എക് ഹീ നാതാ
രാധാമോഹൻ ശരണം ഉം...
സത്യം ശിവം സുന്ദരം .ആ..
സത്യം ശിവം സുന്ദരം .
ഈശ്വർ സത്യ് ഹേ
സത്യ് ഹീ ശിവ് ഹേ
ശിവ് ഹീ സുന്ദർ ഹേ
ആ..ആ.ആ
സത്യം ശിവം സുന്ദരം .ആ..
സത്യം ശിവം സുന്ദരം .ആ..
സത്യം ശിവം സുന്ദരം .ആ..
സത്യം ശിവം സുന്ദരം .ആ.....ഇവിടെ

വിഡിയോ


14.


ചിത്രം: ദോസ്ത് [ 2001] തുളസി ദാസ്
താരങ്ങൾ: ദിലീപ്, കാവ്യാ മാധവൻ, ബോബൻ കുഞ്ചാക്കൊ, ജഗതി,അഞ്ജു,
അരവിന്ദ്, ഊർമ്മിള ഉണ്ണി,ബാബു സ്വമി ബിന്ദു പണിക്കർ...

രചന: എസ്. രമേശൻ നായർ[1.] പാടിയതു: ശ്രീനിവാസ്മഞ്ഞു പോലെ മാന്‍കുഞ്ഞു പോലെ മുല്ല പോലെ നിലാ ചില്ല പോലെ

മഞ്ഞു പോലെ മാന്‍കുഞ്ഞു പോലെ മുല്ല പോലെ നിലാ ചില്ല പോലെ
അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍
തന്നന്നാന നന്നന്നാ നാ.. നന നന്നന്നാന നന്നന്നാന
നന്നന്നാന നന്നന്നാ നന്നന്നാന നന്നന്നാനോ...
മുത്തു പോലെ മുളം തത്ത പോലെ മിന്നല്‍ പോലെ ഇളം തെന്നല്‍ പോലെ....
മഞ്ഞു പോലെ മാന്‍കുഞ്ഞു പോലെ മുല്ല പോലെ നിലാ ചില്ല പോലെ
അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍
നെഞ്ചലിഞ്ഞ കിളി പോലെ
അവള്‍ അഞ്ചിതളില്‍ പടരും പഞ്ചമത്തിന്‍ മടിയില്‍ ..

ഇണങ്ങുന്ന മഴയോ തമ്മില്‍ പിണങ്ങുന്ന പുഴയോ
തളിരിട്ട ലതയോ അവള്‍ ദാവണി കുടമോ (ഇണങ്ങുന്ന ....)
മഴവില്ലിന്‍ തിടമ്പോ മദനപൂവരമ്പോ
തംബുരു ഞരമ്പോ കണ്ണില്‍ താമര കുറുമ്പോ
ഒരു കുട തണലില്‍ ഒതുങ്ങുന്നതാരോ

അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍
നെഞ്ചലിഞ്ഞ കിളി പോലെ
അവള്‍ അഞ്ചിതളില്‍ പടരും പഞ്ചമത്തിന്‍ മടിയില്‍
പുഞ്ചിരിക്കും പൂ പോലെ
മുത്തു പോലെ.. തത്ത പോലെ... മിന്നല്‍ പോലെ... തെന്നല്‍ പോലെ ..

ഉദയത്തിന്‍ മുഖമോ എന്‍ ഉയിരിന്റെ സുഖമോ
അലിയുന്ന ശിലയോ അവള്‍ ആവണി കുളിരോ (ഉദയത്തിന്‍....)
തിരതല്ലും കടലോ തിരിയിട്ട വിളക്കോ
തിലകത്തിന്‍ മുഴുപ്പോ നിറം തിങ്കളിന്‍ വെളുപ്പോ
മറന്നിട്ട മനസ്സില്‍ മയങ്ങുന്നതാരോ
അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍
നെഞ്ചലിഞ്ഞ കിളി പോലെ...
അവള്‍ അഞ്ചിതളില്‍ പടരും പഞ്ചമത്തിന്‍ മടിയില്‍
പുഞ്ചിരിക്കും പൂ പോലെ ...
മഞ്ഞു പോലെ.....
മുല്ല പോലെ നിലാ ചില്ല പോലെ
അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍
തന്നന്നാന നന്നന്നാ നാ..
അവള്‍ അഞ്ചിതളില്‍ പടരും പഞ്ചമത്തിന്‍ മടിയില്‍

ഇവിടെ


വിഡിയോ2. പാടിയതു: യേശുദാസ്


കിളിപ്പെണ്ണേ നിലാവിന്‍ കൂടാരം കണ്ടില്ലേ
വിളിച്ചാല്‍ പോരില്ലേ തുളുമ്പും പ്രായമല്ലേ
ചിലമ്പിന്‍ താളമില്ലേ ചിരിയ്ക്കാന്‍ നേരമില്ലേ
ആലിന്‍ കൊമ്പത്തൂഞ്ഞാലാടില്ലേ
കിളിപ്പെണ്ണേ നിലാവിന്‍ കൂടാരം കണ്ടില്ലേ
കിനാവിന്‍ താമ്പാളം തന്നില്ലേ
ഓ ഓ ഓ.. (3)

തിരി മുറിയാതെ പെയ്തൊരു സ്നേഹം
പുലരി പുഴകളില്‍ സംഗീതമായി
പവിഴ തിരകളില്‍ സല്ലാപമായി
(തിരി മുറിയാതെ)
മിഴിച്ചന്തം ധിം ധിം
മൊഴിച്ചന്തം ധിം ധിം
ചിരിച്ചന്തം ധിം ധിം പൂമഴയ്ക്കു
ഇനി നീരാട്ടു താരാട്ടു ഓമന ചോറൂണു
ഈ രാവിന്‍ പൂമൊട്ട് ഈറന്‍കാറ്റില്‍ താനേയാടാനോ
കിളിപ്പെണ്ണേ കിളിപ്പെണ്ണേ
നിലാവിന്‍ കൂടാരം തന്നില്ലേ തന്നില്ലേ
കിനാവിന്‍ താമ്പാളം കണ്ടില്ലേ കണ്ടില്ലേ
ഓ ഓ ഓ.. (3)

വഴിയറിയാതെ വന്ന വസന്തം
കളഭ കുയിലിനു താലിപ്പൂ നല്‍കി
കനകത്തിടമ്പിനു കണ്ണാടി നല്‍കി
(വഴിയറിയാതെ)
വളക്കൈകള്‍ ധിം ധിം
മണിപ്പന്തല്‍ ധിം ധിം
തകില്‍ താളം ധിം ധിം താമരയ്ക്ക്
ഇനി മാമ്പൂവോ തേന്‍പൂവോ മാരനെ പൂജിയ്ക്കാന്‍
ഈ മണ്ണില്‍ ദൈവങ്ങള്‍ ഒരോ മുത്തം വാരി തൂവുന്നു

(കിളിപ്പെണ്ണേ)

ഇവിടെ

വിഡിയോ

15.


ചിത്രം: മീശ മാധവൻ [2002] ലാൽ ജോസ്
താരങ്ങൾ: ദിലീപ്, കാവ്യ മാധവൻ, ജഗതി, കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ,
മാള, ഇന്ദ്രജിത്ത്,ഒടുവിൽ, സുകുമാരി, കാർത്തിക, യമുന, ജ്യോതിർമയി..

രചന: ഗിരീഷ് പുത്തൻ

[1] പാടിയതു: യേശുദാസ് / & സുജാത

എന്റെ എല്ലാമെല്ലാം അല്ലേ..
എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ..
നിന്റെ കാലിലെ കാണാ
പാദസരം ഞാനല്ലേ.. ഞാനല്ലേ..
നിന്റെ മാറിലെ മായാ
ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ..
(എന്റെ..)
കിലുങ്ങാ കിങ്ങിണിച്ചെപ്പേ ചിരിക്കാ ചെമ്പകമുത്തേ
പിണങ്ങാനെന്താണെന്താണു
ഹോയ് ഹോയ് ഹോയ് ഹോയ്..
മിനുങ്ങാനെന്താണെന്താണു എന്താണ്
മയങ്ങാനെന്താണെന്താണ് എന്താണ്
(എന്റെ എല്ലാമെല്ലാം..)

മിന്നാമിന്നും തൂലാമിന്നല്‍ മിന്നാരം ഞാന്‍ കോര്‍ക്കാം..
വിയർത്തിരിക്കുമ്പം വീശിത്തണുക്കാന്‍
മേഘവിശറിയും തീര്‍ക്കാം..
മൂന്നാറിലെ മൂവന്തിയില്‍ മുത്താരമായ് മാറാം..
മുല്ലനിലാവത്ത് മിന്നുമരുവിയാല്‍
മുത്തരഞ്ഞാണം തീര്‍ക്കാം..
നിന്നോടു മിണ്ടില്ല ഞാന്‍
നിന്നോടു കൂട്ടില്ല ഞാന്‍.. (നിന്നോടു..)
കരളിലെ കള്ളലെ നീയല്ലേ..
പിണങ്ങാനെന്താണെന്താണു എന്താണ്
മയങ്ങാനെന്താണെന്താണ് എന്താണ്..
(എന്റെ എല്ലാമെല്ലാം..)

ഇല്ലാവെയില്‍ ചില്ലാടയാല്‍ പൊന്മാറിടം മൂടാം..
മുത്തണിമെയ്യിലെ മുന്തിരിച്ചെപ്പിലെ
വെറ്റിലചെല്ലം തേടാം..
കാണാകോണില്‍ കത്താന്‍ നില്‍ക്കും
കാര്‍ത്തികതാരം വാരാം..
കാതില്‍ മിനുങ്ങും കമ്മലിനുള്ളിലെ
കല്ലു പതിക്കാന്‍ പോരാം..
നിന്‍ തൂവല്‍ തൊട്ടില്ല ഞാന്‍..
നിന്‍ ചുണ്ടില്‍ മുത്തില്ല ഞാന്‍.. (നിന്‍..)
കനവിലെ കള്ളന്‍ ഞാനല്ലേ..
(എന്റെ എല്ലാമെല്ലാം..)

ഇവിടെ

വിഡിയോ


[2] പാടിയതു: സുജാത

കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
ചിരിമണി ചിലമ്പൊലി കേട്ടീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടിയീലാ
കാവിൽ വന്നീലാ രാപ്പൂരം കണ്ടീലാ
മായക്കൈ കൊട്ടും മേളവും കേട്ടീലാ
(കരിമിഴി..)

ആനച്ചന്തം പൊന്നാമ്പൽ ചമയം നിൻ
നാണച്ചിമിഴിൽ കണ്ടീലാ
കാണാക്കടവിൽ പൊന്നൂഞ്ഞാല്പടിയിൽ
നിന്നോണച്ചിന്തും കേട്ടീലാ
കളപ്പുരക്കോലായിൽ നീ കാത്തു നിന്നീലാ
മറക്കുടക്കോണിൽ മെല്ലെ നീയൊളിച്ചീലാ
പാട്ടൊന്നും പാടീലാ പാൽത്തുള്ളി പെയ്തീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടിയീലാ
(കരിമിഴി...)

ഈറൻ മാറും എൻ മാറിൽ മിന്നും ഈ
മാറാ മറുകിൽ തൊട്ടീലാ
നീലക്കണ്ണിൽ നീ നിത്യം വെക്കും ഈ
എണ്ണത്തിരിയും മിന്നീലാ
ചുരുൾമുടി ചൂടിനുള്ളിൽ നീയൊളിച്ചീലാ
മഴത്തഴപ്പായ നീർത്തി നീ വിളിച്ചീലാ
മാമുണ്ണാൻ വന്നീലാ മാറോടു ചേർത്തീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ
(കരിമിഴി....)

ഇവിടെ

വിഡിയോ


[3] പാടിയതു: ശങ്കർ മഹാദേവൻ & റിമി റ്റോമി

ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും
നെഞ്ചിലോലും വെണ്ണിലാവിൻ പൊന്നിളനീർ സ്വന്തമാക്കും
മേഘപ്പളുങ്കു കൊണ്ട് മാനത്ത് കോട്ട കെട്ടി നിന്നെ ഞാൻ കൊണ്ടൂ പോകും ആഹാ
മിന്നൽ മിഴിച്ചു നിന്നു മാറത്തെ ചേല കൊണ്ടു നിന്നെ ഞാൻ മൂടി വെയ്ക്കും (ചിങ്ങമാസം,...)


കന്നിയിൽ കതിർ കൊയ്യണം പൂവാലിയെ മഴ മേഘമായ്
ഓ വിണ്ണിലെ വനവല്ലിമേൽ നിറതിങ്കളാം തിരി വയ്ക്കണം
രാക്കോഴി കുഞ്ഞു പോൽ താരകൾ ചിന്നണം മാനത്തെ മുറ്റമാകെ
കാവേരി തെന്നലായ് പൂമണം പൊങ്ങണം മാറത്തെ കൂട്ടിലാകെ
യിനി പിശ പിശ മില്ല ഒച്ച പിച്ച മച്ചു കൊച്ചു പച്ചക്കിളിയായ്
നമുക്ക് ഒന്നിച്ച് ഇരുന്നു കുഞ്ഞു കൊമ്പിൽ ഇരുന്നു ഒന്നിച്ചു നമക്ക് പറക്കാം(ചിങ്ങമാസം,...)

ദേവരായ് തിരു തേവരായ് നിൻ തേരിൽ എതിരേൽക്കണം
മാമനായ് മണിമാരനായ് നിൻ മാറിൽ ഞാൻ കുറി ചാർത്തണം
രാക്കാലക്കാവിലെ പുള്ളു പോൽ പാടണം പായാര പൊൻ നിലാവേ
ആറ്റോരം വീട്ടിലെ മീനു പോൽ തുള്ളണം അമ്മാനക്കുഞ്ഞു വാവേ
യിനി പിശ പിശ മില്ല ഒച്ച പിച്ച മച്ചു കൊച്ചു പച്ചക്കിളിയായ്
നമുക്ക് ഒന്നിച്ച് ഇരുന്നു കുഞ്ഞു കൊമ്പിൽ ഇരുന്നു ഒന്നിച്ചു നമുക്ക് പറക്കാം (ചിങ്ങമാസം...)

ഇവിടെ

വിഡിയോ


16.


ചിത്രം: കിളിച്ചുണ്ടന്‍ മാമ്പഴം ( 2003 ) പ്രിയദര്‍ശന്‍‍
താരങ്ങൾ: മോഹൻലാൽ, ശ്രീനിവാസൻ, സലിം കുമാർ, കൊച്ചിൻ ഹനീഫ, ജഗതി,
തിലകൻ, ഗണേശൻ, സീമ, വിന്ധ്യ, സൌന്ദര്യ, ഗീതാ വിജയൻ, ...


രചന: ബി ആര്‍. പ്രസാദ്[1] പാടിയതു: എം.ജി. ശ്രീകുമാർ & സുജാത


ഒന്നാം കിളി പൊന്നാൺകിളി
വന്നാൺ കിളി മാവിന്മേൽ
രണ്ടാംകിളി കണ്ടു കൊതി കൊണ്ടു വരവുണ്ടപ്പോൾ
മൂന്നാം കിളി നാലാംകിളി എണ്ണാതതിലേറെക്കിളി
അങ്ങൊടുകൊത്തിങ്ങടു കൊത്തായ്
കിളിച്ചുണ്ടൻ മാമ്പഴമേ കിളി കൊത്താ തേൻ പഴമേ
തളിർച്ചുണ്ടിൽ പൂത്തിരി മുത്തായ് ചിപ്പിയിൽ
എന്നെ കാത്തുവെച്ചോനീ മറന്നോ പോയൊരു നാൾ
ഈയിര പോലെ നാമിരുപേർ
ഓത്തുപള്ളീൽ ഒത്തുചേർന്നു ഏറിയ നാളു പോയതല്ലേ (2)
അന്നു നീ ചിരിച്ചൂ പാതിവെച്ചൂ കുഞ്ഞു കിനാവിൻ കണ്ണിമാങ്ങ
ഓർത്തിരുന്നൂ കാത്തിരുന്നൂ ജീവിതമാകെ നീറിടുമ്പോൾ
ഈ പച്ചത്തുരുത്തായ് സ്വപ്നത്തുരുമ്പായ് കതിരിടുന്നു
കിളിച്ചുണ്ടൻ മാമ്പഴമേ കിളി കൊത്താ തേൻ പഴമേ
തളിർച്ചുണ്ടിൽ പൂത്തിരി മുത്തായ് ചിപ്പിയിൽ
എന്നെ കാത്തുവെച്ചോ
(ഒന്നാംകിളി...)


നീ ചിരിക്കും ചുണ്ടിലാകെ
ചേലുകൾ പൂത്ത നാളു വന്നൂ
തേൻ പുരളും മുള്ളു പോലെ നാമറിഞ്ഞാദ്യ വെമ്പലോടെ (2)
ഇന്നു മാഞ്ചുന പോൽ പൊള്ളിടുന്നു
നീ കടം തന്നൊരുമ്മയെല്ലാം
തോണിയൊന്നിൽ നീയകന്നു
ഇക്കരെ ഞാനൊരാലിലയായ്
നീ വന്നെത്തിടും നാൾ എണ്ണിത്തുടങ്ങീ കണ്ണുകലങ്ങി
കിളിച്ചുണ്ടൻ മാമ്പഴമേ കിളി കൊത്താ തേൻ പഴമേ
തളിർച്ചുണ്ടിൽ പൂത്തിരി മുത്തായ് ചിപ്പിയിൽ
എന്നെ കാത്തുവെച്ചോ
(ഒന്നാം കിളി...)

ഇവിടെ

വിഡിയോ


[2] പാടിയതു: എം ജി ശ്രീകുമാര്‍ & സുജാത


ഒന്നാനാം കുന്നിന്‍ മേലെ കൈതോല കൂടും കൂട്ടി
കൂടെ നീ‍ പോരാമോ വേണുന്നൊളെ
ഇബിലിസേ കാണാ പൂവും മക്കേലെ മുത്തും തന്നാല്‍
കൂടെ ഞാന്‍ പോരാമേ വേണുന്നൊനേ..

പൂവു മൂടി പൂതി തീര്‍ത്തു ബീവി ആക്കിടാം
മാരിവില്ലു നൂലു നൂത്തു താലി ചാര്‍ത്തിടാം
വേറാരും കാണാത്തപൂമീന്‍ തുള്ളും മാരാനെ
കൂടേ ഞാന്‍ പോരാമേ വേണുന്നോനെ... [ ഒന്നാനാം കുന്നിന്‍ മേലെ...കൊഞ്ചി വന്ന കാറ്റുരുമ്മി നൊന്താലോ
നെഞ്ചില്‍ വച്ചു മുത്തമിട്ടു പാടും ഞാന്‍
മുള്ളു കൊണ്ടു കൈ മുറിഞ്ഞു വന്നാലോ
ഖല്‍ബില്‍ നിന്നു നെയ്യെടുത്തു തൂവും ഞാന്‍
പിറ പോലെ കാണാന്‍ നോമ്പേറ്റി ഞാനും
വിളി കേള്‍ക്കുവാനായ് ഞാന്‍ നോറ്റു കാലം
നീല നിലാവൊളി വെണ്ണൊലിയാ‍ല്‍‍‍ പൂശിയ പച്ചിലയാല്‍
നാമൊരു മാളിക തീര്‍ക്കുകയായ്
ആശകള്‍ പൂക്കുകയായ്
അതില്‍ ആവോളം വാഴാനായ് നീയെന്‍ കൂടെ പോരാമോ..
കൂടെ ഞാന്‍ പോരാമെ വേണുന്നോനേ.. [ ഒന്നാനാം...

കോടിയ കണ്ണടഞ്ഞു നീറുമ്പോള്‍
സ്വപ്നത്തിന്‍ മയ്യെഴുതി ഒപ്പും ഞാന്‍
കക്കയിട്ടു തട്ടമിട്ടു വന്നാലോ
കുപ്പിവളക്കൈ പിടിച്ചു കൂടും ഞാന്‍
കൊതി തീരെ കാണാന്‍ കൂടൊന്നു നാളെ
മണിമാരനേറും ഈ ഗുലുമാലു..
പ്ലാവില കൂട്ടിയ തൊപ്പികളാല്‍
പാദുഷ കെട്ടി വരാം
മാന്തളിര്‍ ചൂടിയ വീഥിയൊരാള്‍
മാറിലണിഞ്ഞലിയാം
ഇനി നാളേറെ വാഴാനായ് നീയെന്‍ കൂടെ പോരാമോ
കൂടെ ഞാന്‍ പോരാമെ വേണുന്നൊനെ...[ ഒന്നാനാം,,,
ഇവിടെ


വിഡിയോ


[3] പാടിയതു: വിനീത് ശ്രീനിവാസൻ & സുജാത

കസവിന്‍റെ തട്ടമിട്ടു വെള്ളിയരഞ്ഞാണമിട്ടു
പൊന്നിന്‍റെ കൊലുസ്സുമിട്ടൊരു മൊഞ്ചത്തി
കൂന്താലിപ്പുഴയൊരു വമ്പത്തി (2)
ഇവളുടെ മുന്നും പിന്നും കണ്ടു കൊതിച്ചവര്‍
മിന്നും മെഹറും കൊണ്ടു നടന്നവര്‍
കൂനിക്കുടി താടി വളര്‍ത്തി
കയറൂരിപ്പാഞ്ഞു കന്നിപ്പഹയത്തി
കൂന്താലിപ്പുഴയൊരു വമ്പത്തി (2)

കുളിരിന്‍റെ തട്ടുടുത്തു തുള്ളിവരും നാണമൊത്തു
പെണ്ണിന്‍റെ പുതുക്കനെഞ്ചൊരു ചെണ്ടല്ലേ
നീ കൂന്താലിപ്പുഴയുതു കണ്ടില്ലേ (2)
അവളുടെ അക്കംപക്കം നിന്നവരൊപ്പന
ഒപ്പം പലതും കിട്ടിമെനഞ്ഞതും കൂടേകൂടേ പാടി ഒരുക്കി
തലയൂരിപ്പോന്നു കള്ളിപ്പഹയത്തി
കൂന്താലിപ്പുഴയൊരു വമ്പത്തി (2)

തകതെന്ത ത്താനേതിന്തന തന്താനോ താനേനോ
തകതെന്ത ത്താനേതിന്തന തന്താനോ
തകര്‍തിന്ത തകര്‍തിന്ത തെന്താനോ
തകര്‍ തകര്‍തിന്ത തകര്‍തിന്ത തെന്താനോ
തകര്‍ തകര്‍തിന്ത താനോ തകര്‍തിന്ത താനോ
താനേ തന്താനോ

കനവിന്‍റെ മുത്തടുക്കി ഉള്ളിലിരുന്നാളൊരുത്തന്‍
പെണ്ണെന്തു വരുന്നീലൊപ്പന തീര്‍ന്നല്ലോ
കൂന്താലിപ്പുഴയവള്‍ പോയല്ലോ ആ.. (2)
അവളൊരു കണ്ണും കയ്യും കൊണ്ടു തറഞ്ഞതു
പിന്നില്‍ കരളില്‍ ചിന്തുകരച്ചതു
മാരന്‍ കാണാത്താമര നീട്ടി
ചിരിതൂകിപ്പോന്നൂ തുള്ളിപ്പഹയത്തി
കൂന്താലിപ്പുഴയൊരു വമ്പത്തി
കൂന്താലിപ്പുഴയൊരു വമ്പത്തി


ഇവിടെ

വിഡിയോ

No comments: