Tuesday, August 24, 2010

കൂട്ടുകുടുംബം [ 1969] യേശുദാസ്, സുശീല, വസന്ത

ചിത്രം: കൂട്ടുകുടുംബം [ 1969] കെ. എസ്. സേതുമാധവൻ
താരങ്ങൾ: പ്രേംനസ്സീർ, സത്യൻ, കൊട്ടരക്കര, അടൂർ ഭാസി, ഷീല,ശാരദ
ഉഷാകുമാരി,മണവാളൻ ജോസഫ്,ആലുംമൂടൻ,ഖാൻ,എസ്.പി.പിള്ള


രചന: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ
പാടിയതു ബി വസന്ത & പി സുശീല

സ്വപ്ന സഞ്ചാരിണീ നിന്റെ മനോരഥം
സ്വർഗ്ഗത്തിലോ ഭൂമിയിലോ
സ്വർഗ്ഗത്തിലല്ലാ ഭൂമിയിലല്ലാ
സങ്കല്പ ഗന്ധർവ്വ ലോകത്തിൽ (സ്വപ്ന....)

ഉത്സവപന്തലിൽ കഥകളിയിന്നലെ
രുഗ്മിണീ സ്വയം വരമായിരുന്നൂ
നന്ദകുമാരന്റെ വേഷം കണ്ടിട്ട്
നിൻ മിഴിയെന്തേ നനഞ്ഞു പോയി (2)
വൃന്ദാവനത്തിലെ രാധയെ ഞാൻ
അന്നേരമോർമ്മിച്ചിരുന്നു പോയി (സ്വപ്ന....)

മുറ്റത്തെ മുല്ലയിൽ മുഴുവനുമിന്നലെ
പുഷ്പിണീ ലതികകളായിരുന്നൂ
ദേവനു നൽകുവാൻ പൂവിനു പോയിട്ട്
നീ വെറും കൈയ്യുമായി തിരിച്ചു പോന്നു
ആരാധനീയനാം മറ്റൊരാളെ
അന്നേരമോർമ്മിച്ചു നിന്നു പോയി (സ്വപ്ന....)


ഇവിടെ


വിഡിയോ
2. പാടിയതു: യേശുദാസ് കെ ജെ

തങ്കഭസ്‌മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ
തിങ്കളാഴ്‌ച നൊയമ്പിന്നു മുടക്കും ഞാന്‍
തിരുവില്വാമലയില്‍ നേദിച്ചു കൊണ്ടുവരും
ഇളനീര്‍ക്കുടമിന്നുടയ്‌ക്കും ഞാന്‍
(തങ്കഭസ്‌മക്കുറിയിട്ട)

വടക്കിനിത്തളത്തില്‍ പൂജയെടുപ്പിന്
വെളുപ്പാന്‍ കാലത്ത് കണ്ടപ്പോള്‍
മുറപ്പെണ്ണേ നിന്റെ പൂങ്കവിളില്‍ ഞാന്‍
ഹരിശ്രീ എഴുതിയതോര്‍മ്മയില്ലേ
പ്രേമത്തിന്‍ ഹരിശ്രീയെഴുതിയതോര്‍മ്മയില്ലേ

തുമ്പപ്പൂക്കളത്തില്‍ തിരുവോണത്തിന്
തുമ്പിതുള്ളാനിരുന്നപ്പോള്‍
പൂക്കുലക്കതിരുകള്‍ക്കിടയിലൂടെന്നെ നീ
നോക്കിക്കൊതിപ്പിച്ചതോര്‍മ്മയില്ലേ
ഒളികണ്ണാല്‍ നോക്കിക്കൊതിപ്പിച്ചതോര്‍മ്മയില്ലേ
(തങ്കഭസ്‌മക്കുറിയിട്ട)

കളപ്പുരത്തളത്തില്‍ മേടപ്പുലരിയില്‍
കണികണ്ടു കണ്ണുതുറന്നപ്പോള്‍
വിളക്കു കെടുത്തി നീ ആദ്യമായ് നല്‍കിയ
വിഷുക്കൈനീട്ടങ്ങളോര്‍മ്മയില്ലേ
പ്രേമത്തിന്‍ വിഷുക്കൈനീട്ടങ്ങളോര്‍മ്മയില്ലേ
(തങ്കഭസ്‌മക്കുറിയിട്ട)

ഇവിടെ

വിഡിയോ

3. പാടിയതു: പി. സുശീല

പരശുരാമന്‍ മഴുവെറിഞ്ഞു നേടിയതല്ല
തിരകള്‍ വന്നു തിരുമുല്‍ക്കാഴ്ച നല്‍കിയതല്ല
മയിലാടും മലകളും പെരിയാറും സഖികളും
മാവേലിപ്പാട്ടു പാടുമീ മലയാളം! (പരശുരാമന്‍)

പറയിപെറ്റ പന്തിരുകുലമിവിടെ വളര്‍ന്നു
നിറകതിരും നിലവിളക്കുമിവിടെ വിടര്‍ന്നു
മുത്തുമുലക്കച്ച കെട്ടി, കൂന്തലില്‍ പൂ തിരുകി
നൃത്തമാടി വളര്‍ന്നതാണീ മലയാളം!

തുള്ളല്‍കഥ പാടി, കഥകളിപദമാടി,മാമാങ്കമാടി
പുതിയ പുതിയ പൊന്‍പുലരികളിവിടെയുണര്‍ന്നു,
കതിരു കൊയ്ത പൊന്നരിവാളിവിടെയുയര്‍ന്നു,
പൂമിഴികളിലഞ്ഞനമെഴുതി പൊന്നേലസ്സരയില്‍ കെട്ടി
ഭൂമിക്കു കണിവക്കും ഈ മലയാളം , എന്നുമീ മലയാളം (പരശുരാമന്‍)


വിഡിയോ4. പാടിയതു: ബി.വസന്ത

മേലേമാനത്തെ നീലിപ്പുലയിക്ക്
മഴപെയ്താല്‍ ചോരുന്ന വീട്
അവളേ സ്നേഹിച്ച പഞ്ചമിച്ചന്ദ്രന്
കനകം മേഞ്ഞൊരു നാലുകെട്ട്

പുഞ്ചപ്പാടത്ത് പൊന്നും വരമ്പത്ത്
പെണ്ണുംചെറുക്കനും കണ്ടൂ ആദ്യമായ്
പെണ്ണുംചെറുക്കനും കണ്ടു
പെണ്ണിനു താമര പൂണാരം
പയ്യനു ചുണ്ടത്ത് പുന്നാരം

വെട്ടാക്കുളമവന്‍ വെട്ടിച്ചൂ കെട്ടാപ്പുരയവന്‍ കെട്ടിച്ചൂ
വിത്തുവിതച്ചാല്‍ മുളയ്ക്കാത്ത പാടം
വെള്ളിക്കലപ്പകൊണ്ടുഴുവിച്ചു
മേലേ മാനത്തെ....

പൊക്കിള്‍പ്പൂവരെ ഞാന്നുകിടക്കുന്ന
പുത്തന്‍പവന്മാല തീര്‍ത്തു പെണ്ണിനു
പുത്തന്‍പവന്മാല തീര്‍ത്തു
അത്തം പത്തിനു പൊന്നോണം
അന്നുവെളുപ്പിനു കല്യാണം
മേലേ മാനത്തെ...

ഇവിടെ

വിഡിയോ


5. പാടിയതു: യേശുദാസ്

ഇന്ദ്രനീല യവനിക ഞൊറിഞ്ഞു
ചന്ദ്രലേഖ മണിയറ തുറന്നു
രജനീ.. ചൈത്രരജനീ.. നിന്റെ
രഹസ്യകാമുകന്‍ വരുമോ..

അര്‍ദ്ധനഗ്‌നാംഗിയായ് അന്തഃപുരത്തില്‍ നീ
അല്ലെങ്കിലെന്തിനായ് ഒരുങ്ങിനിന്നു...
കാറ്റത്തു കിളിവാതില്‍ താനേ തുറന്നപ്പോള്‍
കൈകൊണ്ടു മാറിടം മറച്ചു...
നീ കൈകൊണ്ടു മാറിടം മറച്ചു....

മഞ്ജുപീതാംബരം മഞ്ഞില്‍ നനച്ചു നീ
പഞ്ചലോഹക്കട്ടില്‍ അലങ്കരിച്ചു
മാണിക്യ മെതിയടി കാലൊച്ച കേട്ടപ്പോള്‍
നാണിച്ചു നിന്‍ മുഖം കുനിച്ചു..
നീ നാണിച്ചു നിന്‍ മുഖം കുനിച്ചു...


ഇവിടെ

വിഡിയോ

No comments: