Friday, June 4, 2010

മമ്മി ആൻഡ് മീ [2010] കാർതിക്ക്, ചിത്ര, രാഹുൽ നമ്പ്യാർ

ചിത്രം: മമ്മി ആൻഡ് മീ [2010] ജിത്തു ജോസഫ്
താരങ്ങൾ: കുഞ്ചാക്കൊ ബോബൻ, അർചന കവി, ഉർവശി, കുകേഷ്, ലാലൂ അലക്സ്


ശരത് വയലാർ

രചന: ശരത് വയലാർ
സംഗീതം: സെജോ ജോസഫ്1. പാടിയതു: കാർതിക്ക്

ആരുമേ കാണാതെ ഒന്നുമേ ചൊല്ലാതെൻ
ജീവനായ് മാറി നീ അഴകേ
ഓർമ്മയിൽ ഞാനെന്റെ കൈവിരൽ തുമ്പാൽ നിൻ
പൂങ്കവിൾ ചേരുന്നു തനിയെ
കൈയ്യെത്തും ദൂരത്തോ നീയുണ്ടെന്നാലും
കൈയെത്താനിഷ്ടം കൂടുന്നുണ്ടെന്നാലും
ദൂരത്തോ നിന്നും ഞാനോ താലോലിക്കാം
മൗനത്തിൻ ചെപ്പിൽ നിന്നും രത്നം നിന്നെ

എങ്ങനെ ഞാനെന്റെ വിചാരം നിന്നരുകിൽ ചൊല്ലിടുമെന്നോ
എന്നഴകിൽ നിൻ മനസ്സേകും
സമ്മതമായ് വന്നിടുമോ പൊന്നേ
കടമിഴിയുടെ നാണം കൊണ്ടു നീ കളമെഴുതണ കാണുവാൻ
കനവരുളിയ വെള്ളത്താളിലോ കഥയെഴുതുകയാണു ഞാൻ
കുളിരിൻ കുമ്പിൾ മെയ്യിൽ നീളേ നീളെ പൂത്തു പോയ്
(ആരുമേ.....)

നിൻ മുടിയിൽ കാറ്റല പോലെ മുത്തമിടാൻ ശ്വാസമുണർന്നു
നിന്നുടലിൽ ചന്ദനമാകാൻ എൻ മിഴികൾ ചന്ദ്രിക തൂവുന്നു
കരിവളയുടെ താളം കേട്ടുവോ കൊതി നിറയണ മാനസം
കളിചിരിയുടെ മേളം മീട്ടിയോ നിനവുണരുന്ന ജീവിതം
വെറുതെയെന്തീ മോഹം നീയോ ഇന്നെൻ സ്വന്തമായ്
(ആരുമേ.....


ഇവിടെ

വിഡിയോ


2. പാടിയതു: ചിത്ര / രാഹുൽ നമ്പ്യാർ

വെണ്മുകിലിൻ കമ്പിളി മാറും മഞ്ഞുരുകും താഴ്വരയിൽ
പൊൻ വെയിലിൻ പട്ടു വിരിച്ചൂ വീണ്ടും വാസന്തം (2)
ജന്മത്തിൻ പച്ചില മേട്ടിൽ മീട്ടുന്നു കാട്ടരുവീ നീ
സ്നേഹത്തിൻ പാദസരത്തിൻ ഈറൻ സംഗീതം

ഒഴുകുന്ന കാറ്റിൻ കൈക്കുമ്പിളിൽ
ഒരു കുഞ്ഞു പൂവിൻ ആന്ദോളനം
കണി കണ്ടു നിൽക്കെ നൽകുന്നുവോ
കവിളത്തു മെല്ലെ തേൻ ചുംബനം
മയിലാടി നിൽക്കും മനസ്സിന്റെ ഉള്ളിൽ
മഴവില്ലു മേയും പന്തലിലെ എന്നും മായാതെ
(വെണ്മുകിലിൻ..)

നറു വെണ്ണിലാവിൻ പാൽ മാരിയിൽ
നനയുന്നുവോ നീ ഇന്നാദ്യമായ്
അറിയാതെ പോയോ എന്നോളമീ
അഴകാർന്നു പെയ്യും വെൺ ചന്ദനം
കളവാണിയാകും കിളി വന്നു കാതിൽ
മൃദുഗാനം മൂളിയില്ലേ ഇന്നും തോരാതെ
(വെണ്മുകിലിൻ...

ഇവിടെ
3, പാടിയതു: ചിത്ര

മാലാഖ പോലെ മകളെ നീ, മടി മേലേ
പാലാഴി തുള്ളി വരവായി, അകമാകേ
പുണ്യം കുടഞ്ഞ പനിനീരില്‍
നീരാടുമെന്റെ നിധിയേ
വാലിട്ടു കണ്ണിലെഴുതീടാം
വാത്സല്യമെന്ന മഷിയേ
ഇളനീരിന്‍ പുഴപോലെ,
നിറയൂ നീ ഉയിരാകെ
(മാലാഖ പോലെ)

പകലുകളുരുകിയ നാളിലും
പനിമതി വിളറിയ രാവിലും
ഇവളുടെ അഴലിനു കാവലായ്
മിഴിയിണ നനയുമോരമ്മ ഞാന്‍
അക്ഷരം സ്വന്തമാകുവാന്‍
ഇവളാദ്യമായ് യാത്ര പോയ നാള്‍
ഓര്‍ക്കുവാന്‍ വയ്യ കണ്മണീ
ചുടുകണ്ണുനീര്‍ വീണ നിന്‍മുഖം
ദൂരത്തെ മാനത്തോ മിന്നും
താരത്തെ കയ്യെത്താനെന്നും
മോഹിച്ചോ മോഹിച്ചോ നീയെന്‍ പൊന്‍മുത്തേ
ദൂരെ, ദൂരത്തെ മാനത്തോ മിന്നും
താരത്തെ കയ്യെത്താനെന്നും
മോഹിച്ചോ മോഹിച്ചോ നീയെന്‍ പൊന്‍മുത്തേ

ഇളവെയിലിവളുടെ മിഴിയിലായ്
ഇതളുകളണിയുകയല്ലയോ
പുതുമഴയിവളുടെ ഉള്ളിലായ്
സ്വരമണി വിതറുകയല്ലയോ
കൊഞ്ചലൂറുന്ന ചുണ്ടുകള്‍
പുതുപുഞ്ചിരിച്ചെണ്ടു ചൂടിയോ
അന്നുതൊട്ടെന്റെ ജീവനില്‍
ഒരു മിന്നലാളുന്ന കണ്ടുഞാന്‍
സ്നേഹത്തിന്‍ മുറ്റത്തൊ നിന്നും
സ്വപ്നത്തിന്‍ ലോകത്തോ ചെല്ലാന്‍
ശീലിച്ചോ ശീലിച്ചോ താനേ കുഞ്ഞേ നീ
പെയ്യും സ്നേഹത്തിന്‍ മുറ്റത്തൊ നിന്നും
സ്വപ്നത്തിന്‍ ലോകത്തോ ചെല്ലാന്‍
ശീലിച്ചോ ശീലിച്ചോ താനേ കുഞ്ഞേ നീ
(മാലാഖ പോലെ മകളെ നീ)


ഇവിടെ

വിഡിയോ

ബോണസ്:

4. മൈക്കൾ ജാക്സൺ

വിഡിയോ ചുമ്മാ

No comments: