Thursday, June 3, 2010

ഒരു നാൾ വരും [2010] എം.ജി ശ്രീകുമാർ, ശ്വേത., മോഹൻലാൽ, .., റിമി റ്റോമി, ..


ചിത്രം: ഒരു നാൾ വരും [2010] റ്റി.കെ. രാജീവ്കുമാർ
താരങ്ങൾ: മോഹൻലാൽ.ശ്രീനിവാസൻ, സമീരാ റെഡ്ഡി, ദേവയാനി, നെടുമുടി വേണു, സുരാജ്
sameeraa reddi

രചന: മുരുകൻ കാട്ടാക്കട
സംഗീതം: എം ജി ശ്രീകുമാർ1. പാടിയതു:: എം ജി ശ്രീകുമാർ & ചിത്ര

പാടാൻ നിനക്കൊരു പാട്ടു തന്നെങ്കിലും
പാടാത്തതെന്തു നീ സന്ധ്യേ
കുടമുല്ലയായ് ഞാൻ പൂത്തു നിന്നെങ്കിലും
അറിയാത്തതെന്തു നീ കാറ്റേ
ഒരു വാക്കിൽ ആഗ്രഹമെഴുതാൻ
ഒരു നോക്കിലലിയാതലിയാൻ
വീണ്ടും പാടൂ പവിഴാധര സന്ധ്യേ
(പാടാൻ...)


എന്തോ പറഞ്ഞീടാനായ് ബാക്കിയുണ്ടെങ്കിലും ഞാൻ
പറയേണ്ടതെന്തോ മറന്നു പോയ്
ഉള്ളിന്റെ ഉള്ളിലുള്ള പൊന്നിൻ കിനാക്കളെല്ലാം
കൺ ചിമ്മി ഇന്നോ മയങ്ങിപ്പോയി
കഥയിൽ രണ്ടരയന്നങ്ങൾ
തുഴയുമ്പോൾ തിരയകലങ്ങൾ
അറിയാതെ ഇനി അറിയാതെ
ഒന്നു തഴുകാത്തതെന്തു നീ കാറ്റേ
(പാടാൻ...)


പ്രണയിച്ച നാൾ മുതൽ മുതൽക്കീ തളിരിന്റെ മോഹമെല്ലാം
നിറമുള്ള പൂക്കളായ് കാറ്റലഞ്ഞു
ഇതളിട്ട നാൾ മുതൽക്കീ നൊമ്പരപ്പൂവിനുള്ളിൽ
നോവുള്ള ദാഹമൊന്നു കാത്തിരുന്നു
കഥയുള്ള രണ്ടു കുയിൽക്കിളികൾ ഒരു പാട്ടെങ്കിലുമിരു താളം
അറിയാതെ അവരറിയാതെ
ശ്രുതി പകരാത്തതെന്തു നീ കാറ്റേ
(പാടാൻ..)


ഇവിടെ

വിഡിയോ

2. പാടിയതു: എം.ജി ശ്രീകുമാർ & ശ്വേത മോഹൻ


മാവിന്‍ ചോട്ടിലെ മണമുള്ള മധുരമായ്
മനതാരില്‍ കുളിരുന്നെന്‍ ബാല്യം
ആരോ നീട്ടിയ മഷി തണ്ടിന്‍ കുളിരുള്ള
തളിരോർമ്മയാണെന്റെ ബാല്യം
ചെളിമണ്ണിൽ പാവാട ചായം തേയ്ക്കും
അതു കാണെ കളിയാക്കും ഇല നോമ്പുകൾ
കളിയാടുന്ന പാടത്തെ കതിരോർമ്മ ബാല്യം
(മാവിൻ ചോട്ടിലെ....)

പകലിനെ സ്നേഹിച്ചു കൊതി തീരാതൊരു പൂവു
പടിഞ്ഞാറു നോക്കി കരഞ്ഞു
അവൾ മുഖമൊന്നുയർത്താതെ നിന്നു
പകലിനെ സ്നേഹിച്ചു കൊതി തീരാതൊരു പൂവു
പടിഞ്ഞാറു നോക്കി കരഞ്ഞു
അവൾ പാതിമയക്കത്തിൽ നിന്നു
ഒരു കാറ്റു മെയ് തലോടി
അറിയാതെ പാട്ടു മൂളി (2)
അതിലലിയാത്ത വെയിലോർമ്മ എൻ ബാല്യം
(മാവിൻ ചോട്ടിലെ....)


കളിവാക്കു ചൊല്ലിയ കളിക്കൂട്ടുകാരിയെ
കരയിച്ച കാര്യം മറന്നു
അതിസുഖമുള്ള നോവും മറന്നു
നുണ പറഞ്ഞെപ്പൊഴോ ഞാറപ്പഴം തിന്ന
കൊതിയൻ നിലാവും മറഞ്ഞു
കാവില്‍ കിളിയും കിനാവും മയങ്ങി
നിറവാർന്ന സന്ധ്യ മാഞ്ഞു
മഴയുള്ള രാത്രി പോയീ(2)
ഇന്നും മറയാത്ത മഴയോർമ്മ എൻ ബാല്യം
(മാവിൻ ചോട്ടിലെ...

ഇവിടെ

വിഡിയോ


3. പാടിയതു: മോഹൻ ലാൽ & റിമി റ്റോമി


ഹലോ...നാത്തൂനേ എന്തോ..

നാത്തൂനേ നാത്തൂനേ നാമെങ്ങോട്ടോടുന്നു നാത്തൂനേ
നാടോടുമ്പം നടുവേ ഓടണ്
നടുവൊടിഞ്ഞെങ്കിലിരുന്നോളൂ
ഓഹോ..അതു കൊള്ളാം
എന്തു കൊള്ളാം ?
ഊം..അതു തന്നെ

നാത്തൂനേ നാത്തൂനേ നാമെന്ത് കുടിക്കണൂ നാത്തൂനേ
കാടിയെ മൂടിയും കോള മൂടാതെയും
ആടിക്കും മോടിക്കുമെന്തു ചേതം
എങ്ങനെയെങ്ങനെ എങ്ങനെ
ചെവി കേൾക്കത്തില്ലേ
കാടിയെ മൂടിയും...അയ്യോ സ്ട്രോ ഇട്ടു കുടിച്ചാ ??


ഹേയ് മച്ചാനേ മച്ചാനേ നാമാരൊക്കെയെന്തൊക്കെ മച്ചാനേ
ആയിരം ജാതികൾ ആയിരം ചേരികൾ
അമ്പതിനായിരം നീയും ഞാനും
മച്ചാനേ മച്ചാനേ നാമെങ്ങോട്ടോടണു മച്ചാനേ
നാടോടുമ്പം നടുവേ ഓടണ്
നടുവൊടിഞ്ഞെങ്കിലിരുന്നോളൂ


നാത്തൂനേ നാത്തൂനേ നാമെന്തു കളഞ്ഞിന്നു നാത്തൂനേ
ചുണ്ടിലെ പുഞ്ചിരി ചോട്ടിലെ മൺ തരി
നാട്ടുമാവിൻ ചുന നാട്ടുമണം
എന്ത് ചുന...
കോട്ടയത്ത് ചൊന കണ്ണൂരു ചെന
നാത്തൂനേ നാത്തൂനേ നാമോടിയടുക്കണതെങ്ങോട്ട്
വെള്ള തൊലിയുള്ള പുള്ളിയുടുപ്പിട്ട
കങ്കാണി മാളക്കുടുകിലേക്ക്
മച്ചാനേ മച്ചാനേ നാമെങ്ങോട്ടോടണു മച്ചാനേ
നാടോടുമ്പം നടുവേ ഓടണ്
നടുവൊടിഞ്ഞെങ്കിലിരുന്നോളൂ

കങ്കാണി മാളക്കുടുക്കിലിന്നെന്തൊക്കെ
കാത്തിരിപ്പുണ്ടെന്റെ മച്ചാനേ
കുപ്പിയിൽ വെള്ളത്തിനഞ്ചു കാശ്‌
ജീവവായു പൊതിഞ്ഞതിനെട്ടു കാശ്‌
ഊം അപ്പോ 10 കാശു കിട്ടും അല്ലേ ?
ഉം ചെലപ്പോ കിട്ടുമാരിക്കും

കാണം വിറ്റാലെന്ത് നാണം വിറ്റാലെന്തിനോണം
വിറ്റാലെന്തു മച്ചാനേ
ഓട്ടക്കാലഞ്ചണ കിട്ടുമെങ്കിൽ പിന്നെ
ഞാനോടട്ടെ നാത്തൂനേ
ഞാനോടട്ടെന്റെ മച്ചാനേ
നിന്റെ പോഴവും വേഴവും പിന്നെപ്പിന്നെ

നാത്തൂനേ...അയ്യോ പോവല്ലേ മച്ചാനേ..
നാത്തൂനേ ഞാനും വരാം
നാത്തൂനേ...


ഇവിടെ

വിഡിയോ


4. പാടിയതു: നിഷാദ് & പ്രീതി വാര്യർ

പ്രണയനിലാവിന്റെ കുളിരുള്ള രാത്രിയിൽ
ഇരുളും വെളിച്ചവും ഇട കലർന്നു
ഹൃദയ വികാരങ്ങൾ പ്രിയമുള്ള പൂക്കളാൽ
ശലഭ സാന്നിധ്യവും കാത്തിരുന്നു
ഒരു പുഞ്ചിരിപ്പൂവു പോലെ വിഷാദവും
പതിവു പോൽ വന്നു പോയി ഓ..
പതിവു പോൽ വന്നു പോയി
(പ്രണയനിലാവിന്റെ..)

തുമ്പപ്പൂവുകൾ തോറും കിനാവിന്റെ തുമ്പികൾ നൃത്തമാടും
നീർത്ത തൂവൽ പോലെ ദൂരെ തീവണ്ടികൾ
വേച്ചു പോകും ഈ തീരങ്ങളിൽ
ഇരുളും വെളിച്ചവും ഇട കലർന്നെത്തവേ
തുടരുകയാണീ യാത്ര
തുടരുകയാണീ യാത്ര
(പ്രണയനിലാവിന്റെ..)


ആകാശവീഥിയാം പൊയ്കയിലോർമ്മകൾ
നീന്തുമീ ശ്യാമരാവിൽ
പൂർണ്ണേന്ദു ലേഖയാം പൂത്ത സ്വപ്നങ്ങളിൽ
കാണുന്നാതാരെ ഈ രാവിൽ
യാത്രകൾ ജീവിതം പോലെ വിചിത്രമായ്
നേർത്തു പോകുന്നനുരാഗം
നിന്നെ ഓർത്തു പോകുന്നവിരാമം
(പ്രണയനിലാവിന്റെ..)ഇവിടെ


വിഡിയോ

No comments: