Powered By Blogger

Saturday, June 19, 2010

ദോസ്ത് [2001] എസ്. പി.ബാലസുബ്രമണ്യം, യേശുദാസ്, സുജാത...





ചിത്രം: ദോസ്ത് [ 2001] തുളസി ദാസ്
താരങ്ങൾ: ദിലീപ്, കാവ്യാ മാധവൻ, ബോബൻ കുഞ്ചാക്കൊ, ജഗതി, ബാബുസ്വാമി, അഞ്ജു
അരവിന്ദ്, ഊർമ്മിള ഉണ്ണി, ബിന്ദു പണിക്കർ...

രചന: എസ്. രമേശൻ നായർ
സംഗീതം: വിദ്യാ സാഗർ


1. പാടിയതു: ശ്രീനിവാസ്



മഞ്ഞു പോലെ മാന്‍കുഞ്ഞു പോലെ മുല്ല പോലെ നിലാ ചില്ല പോലെ

മഞ്ഞു പോലെ മാന്‍കുഞ്ഞു പോലെ മുല്ല പോലെ നിലാ ചില്ല പോലെ
അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍
തന്നന്നാന നന്നന്നാ നാ.. നന നന്നന്നാന നന്നന്നാന
നന്നന്നാന നന്നന്നാ നന്നന്നാന നന്നന്നാനോ...
മുത്തു പോലെ മുളം തത്ത പോലെ മിന്നല്‍ പോലെ ഇളം തെന്നല്‍ പോലെ....
മഞ്ഞു പോലെ മാന്‍കുഞ്ഞു പോലെ മുല്ല പോലെ നിലാ ചില്ല പോലെ
അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍
നെഞ്ചലിഞ്ഞ കിളി പോലെ
അവള്‍ അഞ്ചിതളില്‍ പടരും പഞ്ചമത്തിന്‍ മടിയില്‍ ..

ഇണങ്ങുന്ന മഴയോ തമ്മില്‍ പിണങ്ങുന്ന പുഴയോ
തളിരിട്ട ലതയോ അവള്‍ ദാവണി കുടമോ (ഇണങ്ങുന്ന ....)
മഴവില്ലിന്‍ തിടമ്പോ മദനപൂവരമ്പോ
തംബുരു ഞരമ്പോ കണ്ണില്‍ താമര കുറുമ്പോ
ഒരു കുട തണലില്‍ ഒതുങ്ങുന്നതാരോ

അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍
നെഞ്ചലിഞ്ഞ കിളി പോലെ
അവള്‍ അഞ്ചിതളില്‍ പടരും പഞ്ചമത്തിന്‍ മടിയില്‍
പുഞ്ചിരിക്കും പൂ പോലെ
മുത്തു പോലെ.. തത്ത പോലെ... മിന്നല്‍ പോലെ... തെന്നല്‍ പോലെ ..

ഉദയത്തിന്‍ മുഖമോ എന്‍ ഉയിരിന്റെ സുഖമോ
അലിയുന്ന ശിലയോ അവള്‍ ആവണി കുളിരോ (ഉദയത്തിന്‍....)
തിരതല്ലും കടലോ തിരിയിട്ട വിളക്കോ
തിലകത്തിന്‍ മുഴുപ്പോ നിറം തിങ്കളിന്‍ വെളുപ്പോ
മറന്നിട്ട മനസ്സില്‍ മയങ്ങുന്നതാരോ
അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍
നെഞ്ചലിഞ്ഞ കിളി പോലെ...
അവള്‍ അഞ്ചിതളില്‍ പടരും പഞ്ചമത്തിന്‍ മടിയില്‍
പുഞ്ചിരിക്കും പൂ പോലെ ...
മഞ്ഞു പോലെ.....
മുല്ല പോലെ നിലാ ചില്ല പോലെ
അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍
തന്നന്നാന നന്നന്നാ നാ..
അവള്‍ അഞ്ചിതളില്‍ പടരും പഞ്ചമത്തിന്‍ മടിയില്‍

ഇവിടെ


വിഡിയോ



2. പാടിയതു: യേശുദാസ്


കിളിപ്പെണ്ണേ നിലാവിന്‍ കൂടാരം കണ്ടില്ലേ
വിളിച്ചാല്‍ പോരില്ലേ തുളുമ്പും പ്രായമല്ലേ
ചിലമ്പിന്‍ താളമില്ലേ ചിരിയ്ക്കാന്‍ നേരമില്ലേ
ആലിന്‍ കൊമ്പത്തൂഞ്ഞാലാടില്ലേ
കിളിപ്പെണ്ണേ നിലാവിന്‍ കൂടാരം കണ്ടില്ലേ
കിനാവിന്‍ താമ്പാളം തന്നില്ലേ
ഓ ഓ ഓ.. (3)

തിരി മുറിയാതെ പെയ്തൊരു സ്നേഹം
പുലരി പുഴകളില്‍ സംഗീതമായി
പവിഴ തിരകളില്‍ സല്ലാപമായി
(തിരി മുറിയാതെ)
മിഴിച്ചന്തം ധിം ധിം
മൊഴിച്ചന്തം ധിം ധിം
ചിരിച്ചന്തം ധിം ധിം പൂമഴയ്ക്കു
ഇനി നീരാട്ടു താരാട്ടു ഓമന ചോറൂണു
ഈ രാവിന്‍ പൂമൊട്ട് ഈറന്‍കാറ്റില്‍ താനേയാടാനോ
കിളിപ്പെണ്ണേ കിളിപ്പെണ്ണേ
നിലാവിന്‍ കൂടാരം തന്നില്ലേ തന്നില്ലേ
കിനാവിന്‍ താമ്പാളം കണ്ടില്ലേ കണ്ടില്ലേ
ഓ ഓ ഓ.. (3)

വഴിയറിയാതെ വന്ന വസന്തം
കളഭ കുയിലിനു താലിപ്പൂ നല്‍കി
കനകത്തിടമ്പിനു കണ്ണാടി നല്‍കി
(വഴിയറിയാതെ)
വളക്കൈകള്‍ ധിം ധിം
മണിപ്പന്തല്‍ ധിം ധിം
തകില്‍ താളം ധിം ധിം താമരയ്ക്ക്
ഇനി മാമ്പൂവോ തേന്‍പൂവോ മാരനെ പൂജിയ്ക്കാന്‍
ഈ മണ്ണില്‍ ദൈവങ്ങള്‍ ഒരോ മുത്തം വാരി തൂവുന്നു

(കിളിപ്പെണ്ണേ)

ഇവിടെ


3. പാടിയതു: യേശുദാസ് & സുജാത


തത്തമ്മ പേരു, താഴമ്പൂ വീടു
മുത്താരം ചൂടി മൂവന്തി പെണ്ണു
മഞ്ചാടി തേരു, മന്ദാരക്കാറ്റു,
മംഗല്യ കയ്യിൽ സിന്ദൂരക്കൂടു
ഇല്ലില്ലം വാനിൽ ചാരുന്ന നേരം
ഇല്ലെന്നു പറയുന്നവരാരോ ആരോ...[ തത്തമ്മ...

മണിത്താരകമേ ഒന്നു താഴെ വരൂ
തങ്കമോതിരത്തിൽ നീ താമസിക്കു
മിഴിപ്രാവുകളെ നെഞ്ചിൽ കൂടൊരുക്കു
എന്റെ മാരനേയും നിങ്ങൾ ഓമനിക്ക്
പൂമൂടും പ്രായത്തിൽ ഓർമ്മക്കു
ഞാൻ നിന്നെ മോഹിക്കും നേരത്ത്
നാണത്തിൽ മുങ്ങുന്നതാ‍രോ ആരോ.... [തത്തമ്മ...


നിറതിങ്കൾ വരും ഇഴപായ് വിരിക്കും
ഞാൻ നിമിഷങ്ങൾ എണ്ണി കാത്തിരിക്കും..
മഴമിന്നൽ വരും പൊന്നിൻ നൂലു തരും
എന്റെ താമരയ്ക്കും ഞാൻ താലി കെട്ടും..
ഏഴേഴു വർണ്ണങ്ങൾ ചേരുമ്പോൾ..
എൻ മുന്നിൽ നീയായി തീരുമ്പോൾ..
നീയാകെ മൂടുന്നതാരോ ആരോ...[ തത്തമ്മ...


ഇവിടെ


4. പാടിയതു: ബാലഭാസ്കർ...” മാരി പ്രാവെ...


ഇവിടെ


5. പാടിയതു: എസ്.പി. ബാലസുബ്രമണ്യം & ബിജു...” വാനം പോലെ......

ഇവിടെ

6. പാടിയതു: സുജാത “ മഞ്ഞു പെയ്യുന്നു....



ഇവിടെ




ബോണസ്:


“തേരിറങ്ങും മുകിലെ മഴതൂവലൊന്നു തരുമോ....[ മഴത്തുള്ളിക്കിലുക്കം}

വിഡിയോ

No comments: