Powered By Blogger

Saturday, June 5, 2010

സ്വപ്നം:[1973] യേശുദാസ്, ജാനകി, വാണി ജയറാം,




ചിത്രം: സ്വപ്നം [ 1973] ബാബു നന്തൻകോട്
താരങ്ങൾ: മധു, നന്ദിതാ ബോസ്, കൊട്ടാരക്കര, സുധീർ, ജോസ് പ്രകാശ്, റാണി ചന്ദ്ര. അടൂർ ഭവാനി,
രാധാമണി...

രചന: ഒ എൻ വി കുറുപ്പ്
സംഗീതം: സലിൽ ചൗധരി

പാടിയത്യു: ഏസ്. ജാനകി


കാണാക്കുയിലേ പാടൂ പാടൂ നീ
കാവുകൾ പൂത്തൂ

താഴ്വരയാകേ താഴമ്പൂ ചൂടീ
ആഹാ‍ാഹ്ഹാ‍ാ...

മഴവിൽക്കൊടി കാവടി അഴകു വിടർത്തിയ
മാനത്തെപ്പൂങ്കാവിൽ
തുമ്പിയ്ക്കും അവളുടെ പൊൻ‌ മക്കൾക്കും തേനുണ്ടോ

കദളിപ്പൊൻ കൂമ്പിലെ തേനുണ്ടോ
കാട്ടുപ്പൂക്കൾ നേദിച്ച തേനുണ്ടോ
കാവിലമ്മ വളർത്തും കുരുവീ
തരുമോ നിൻ കുഴൽ താമരപ്പൂന്തേൻ (മഴവിൽ)

വയണപ്പൂ ചൂടുന്ന കാടേതോ
വാസന്തിപ്പൂ ചൂടുന്ന കാടേതോ
വയലമ്മ വളർത്തും കിളിയേ
തരുമോ നിൻ കുഴൽ താമരപ്പൂന്തേൻ (മഴവിൽ)


ഇവിടെ


വിഡിയോ



2. പാടിയതു: യേശുദാസ്


മാനേ മാനേ വിളി കേൾക്കൂ വിളി കേൾക്കൂ
മലർവാക പൂത്തവഴി നീളേ
മഞ്ഞു കുളിരു പെയ്ത വഴി നീളേ മാനേ
തേടി വന്നു ഞാൻ (മാനേ)

നീ കേളിയാടിയ മേടും നിറമാല ചൂടിയ കാടും
കണ്ണുനീരുമായി വിളിപ്പൂ നിന്നെ വിളിപ്പൂ
എന്റെ സ്വർണ്ണമാനേ...വർണ്ണമാനേ നീ ഓടിവരില്ലേ (മാനേ)

കാടായ കാടുകളാകെ കണികണ്ടു നിന്ന കിനാവേ
കണ്ണിൽ വീണു മാഞ്ഞ നിലാവേ കണ്ണീർ നിലാവേ
എന്റെ സ്വർണ്ണമാനേ...വർണ്ണമാനേ നീ ഓടിവരില്ലേ (മാനേ)

ഇവിടെ


വിഡിയോ


3. പാ‍ടിയതു: യേശുദാസ്

നീ വരൂ കാവ്യദേവതേ
നീലയാമിനീ തീരഭൂമിയിൽ
നീറുമെൻ ജീവനിൽ കുളിരുമായി നീ
വരൂ.. വരൂ... വരൂ... ( നീ വരൂ)

വിജനമീ വിഷാദഭൂമിയാകേ നിൻ
മിഴികളോ പൂക്കളോ വിടർന്നു നിൽ‌പ്പൂ സഖീ
ഇതളിൽ കണ്ണീരോ നിലാവോ നീർമുത്തോ ( നീറുമെൻ )

കിളികളോ കിനാവു കണ്ടു പാടീ നിൻ
വളകളോ മൈനയോ കരളിൻ പൊൻ വേണുവോ
കവിതേ നിൻ ചുണ്ടിൽ കരിമ്പിൻ നീർമുത്തോ (നീറുമെൻ)

(നീ വരൂ)

ഇവിടെ


വിഡിയോ

4. പാടിയതു: എസ്. ജാനകി & ബാലമുരളീകൃഷ്ണ

ശാരികേ എൻ ശാരികേ

മാതളപ്പൂപോലൊരു മാനസം ഞാനിന്നു കണ്ടൂ
ആരും കാണാതപ്പൂ ചൂടി ഞാനൊന്നു പാടീ
ശാരികേ എൻ ശാരികേ...

ഞാനൊരു ഗാനമായീ വീണപാടുമീണമായീ
സ്നേഹമാകും പൂവു ചൂടി
ദേവതയായീ ശാരികേ...എൻ ശാരികേ

ഇന്നെന്റെ കിളിവാതിലിൽ പാടി നീ
വിടരാൻ വിതുമ്പുമേതോ പൂവിൻ ഗാനം
ഏഴിലം പാല പൂത്തൂ
കതിരോല കാറ്റിലാടീ
പീലി നീർത്തി കേളിയാടൂ നീലരാവേ ശാരികേ....

ഇവിടെ


വിഡിയോ


5. പാടിയതു: വാണി ജയറാം

സൌരയൂഥത്തിൽ വിടർന്നോരു കല്യാണ-
സൌഗന്ധികമാണീ ഭൂമീ അതിൻ
സൌവർണ്ണപരാഗമാണോമലേ നീ

അതിൻ സൌരഭമാണെന്റെ സ്വപ്നം സ്വപ്നം സ്വപ്നം

നിന്നെ ഞാനെന്തു വിളിക്കും
എന്നെന്നും തളിർക്കുന്ന സൌന്ദര്യമെന്നോ
നിന്നെ ഞാനെന്തു വിളിക്കും
എൻ ജീവനോലുന്ന സിന്ദൂരമെന്നൊ
എന്നാത്മ സംഗീതമെന്നൊ
നിന്നെ ഞാനെന്തു വിളിക്കും ( സൌരയൂഥത്തിൽ)

നിന്നെ ഞാനെന്തു വിളിക്കും
ആരും പാടാത്ത പാട്ടിന്റെ മാധുര്യമെന്നൊ
നിന്നെ ഞാനെന്തു വിളിക്കും
ചൂടാത്തെ പൂവിന്റെ നിശ്വാസമെന്നൊ
നിശ്വാസസൌഗന്ധമെന്നൊ
നിന്നെ ഞാനെന്തു വിളിക്കും (സൌരയൂഥത്തിൽ)

ഇവിടെ

വിഡിയോ


വിഡിയോ

No comments: