Tuesday, May 25, 2010

മറന്നിട്ടുമെന്തിനോ മനസ്സിൽ. നിറയുന്ന ചില ഗാനങ്ങൾ...

ചിത്രം: രണ്ടാം ഭാവം [ 2001] ലാൽ ജോസ്
താരങ്ങൾ: സുരേഷ് ഗോപി, ബിജു മെണൊൻ, നരേന്ദ്ര പ്രസാദ്, നെടുമുടി വേണു, തിലകൻ,ഒടുവിൽ
ഉണ്ണികൃഷ്ണൻ, ലെന, പൂർണിമ മോഹൻ, സുകുമാരി, ശ്രീവീദ്യ, അമ്പിളി, അനുപമ..

രചന: ഗിരീഷ് പുത്തഞ്ചെരി
സംഗീതം: വിദ്യാസാഗർ

1. പാടിയതു: പി. ജയചന്ദ്രൻ / & സുജാത

മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു
മൗനാനുരാഗത്തിൻ ലോലഭാവം..
കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു
പുലർമഞ്ഞുകാലത്തെ സ്നേഹതീരം..
പുലർമഞ്ഞുകാലത്തെ സ്നേഹതീരം...


അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടും
നെഞ്ചോടൊതുക്കി കിടന്നിരുന്നു..
കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെൻ
കവിളോടുരുമ്മി കിതച്ചിരുന്നു..
പാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്ന
ചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു..


അറിയാതെ നീയെന്റെ മനസ്സിലെ കാണാത്ത
കവിതകൾ മൂളി പഠിച്ചിരുന്നൂ..
മുറുകാൻ തുടങ്ങുമെൻ വിറയാർന്ന വേളയിൽ
മാറോടമർത്തി കൊതിച്ചിരുന്നു..
എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ
എത്രയോ സ്നേഹിച്ചിരുന്നിരുന്നു...


ഇവിടെ

വിഡിയോ

വിഡിയോ

ചുമ്മാ...‍ വിഡിയോചിത്രം: മേഘമൽഹാർ [ 2001 ] കമൽ
താരങ്ങൾ: ബിജു മേനോൻ, സിദ്ദിക്ക്, ശ്രീനാഥ്, ശിവജി, സംയുക്താ വർമ്മ, പൂർണിമാ മോഹൻ
അംബിക എസ്. രഞ്ജിനി മേനോൻ

രചന: ഓ.എൻ>വി.
സംഗീതം: രമേഷ് നാരായൺ

2 & 3. പാടിയതു: ചിത്ര/ യേശുദാസ്

ആ..ആ..ആ.ആ
ഒരു നറുപുഷ്പമായ് എൻ നേർക്കു നീളുന്ന
മിഴിമുനയാരുടേതാവാം (2)
ഒരു മഞ്ജുഹർഷമായ് എന്നിൽ തുളുമ്പുന്ന
നിനവുകളാരെയോർത്താവാം
അറിയില്ലെനിക്കറിയില്ല
പറയുന്നു സന്ധ്യതൻ മൗനം മൗനം
(ഒരു നറുപുഷ്പമായ്..)

മഴയുടെ തന്ത്രികൾ മീട്ടി നിന്നാകാശം
മധുരമായാർദ്രമായ് പാടി (2)
അറിയാത്ത കന്യതൻ നേർക്കെഴും ഗന്ധർവ
പ്രണയത്തിൻ സംഗീതം പോലെ
പുഴ പാടി തീരത്തെ
മുള പാടി പൂവള്ളിക്കുടിലിലെ
കുയിലുകൾ പാടി
(ഒരു നറുപുഷ്പമായ്..)


ഒരു നിർവൃതിയിലീ ഭൂമിതൻ മാറിൽ
വീണുരുകും ത്രിസന്ധ്യയും മാഞ്ഞു (2)
നിറുകയിൽ നാളങ്ങൾ ചാർത്തും ചിരാതുകൾ
യമുനയിൽ നീന്തുകയായി
പറയാതെ നീ പോയതറിയാതെ കേഴുന്നൂ
ശരപഞ്ജരത്തിലെ പക്ഷി
(ഒരു നറുപുഷ്പമായ്..)ഇവിടെ


വിഡിയോ4. പാടിയതു: ചിത്ര & പി. ജയചന്ദ്രൻ


പൊന്നുഷസ്സെന്നും നീരാടുവാൻ വരുമീ
സൌന്ദര്യ തീർത്ഥക്കടവിൽ (2)
നഷ്ടസ്മൃതികളാം മാരിവില്ലിൻ
വർണ്ണപ്പൊട്ടുകൾ തേടി നാം വന്നു

ഒന്നു പിണങ്ങിയിണങ്ങും
നിൻ കണ്ണിൽ കിനാവുകൾ പൂക്കും (2)
പൂം പുലർക്കണി പോലെയേതോ
പേരറിയാപ്പൂക്കൾ
നമ്മെ തിരിച്ചറിഞ്ഞെന്നോ
ചിരബന്ധുരമീ സ്നേഹബന്ധം
നമ്മെ തിരിച്ചറിഞ്ഞെന്നോ
ചിരബന്ധുരമീ സ്നേഹബന്ധം [പൊന്നുഷസ്സെന്നും]

തീരത്തടിയും ശംഖിൽ
നിൻ പേരു കോറി വരച്ചു ഞാൻ (2)
ശംഖു കോർത്തൊരു മാൽ നിന്നെ
ഞാനണിയിക്കുമ്പോൾ
ജന്മങ്ങൾക്കപ്പുറത്തെങ്ങോ
ഒരു ചമ്പകം പൂക്കും സുഗന്ധം
ജന്മങ്ങൾക്കപ്പുറത്തെങ്ങോ
ഒരു ചമ്പകം പൂക്കും സുഗന്ധം [പൊന്നുഷസ്സെന്നും

സീൻ...വിഡിയോ

വിഡിയോ


വിഡിയോ


ഇവിടെ


വിഡിയോ

ചിത്രം: അഗ്നിസാക്ഷി [1999] ശ്യാമപ്രസാദ്
താരങ്ങൾ: ശ്രീനാഥ്, രജത്ത് കപൂർ, മാടമ്പു കുഞ്ഞുകുട്ടൻ, ശോഭന, പ്രവീണ, ശ്രീവിദ്യ

രചന: കൈതപ്രം
സംഗീതം: കൈതപ്രം


5& 6 . പാടിയതു: ചിത്ര / യേശുദാസ്


വാർതിങ്കളുദിക്കാത്ത വാസന്തരാത്രിയിൽ എന്തിനീ അഷ്ടമംഗല്യം (2)
പൂമണം മായുമീ ഏകാന്തശയ്യയിൽ
പൂമണം മായുമീ ഏകാന്തശയ്യയിൽ
എന്തിനീ അനംഘമന്ത്രം
വിരൽ തൊടുമ്പോൾ പിടയുന്ന വീണേ
വിരൽ തൊടുമ്പോൾ പിടയുന്ന വീണേ
ഇനിയെനിക്കാരാണോ നീയല്ലാതിനിയെനിക്കാരാണോ വാർതിങ്കളുദിക്കാത്ത )

താംബൂലമൊരുക്കി വച്ചു കണിതാമ്പാളം നിറച്ചു വച്ചു -(2)
കളകാഞ്ചിയുണയുണരാതെ ഗോപുരവാതിലിൽ
ദേവനെ കാത്തു നിന്നു മാറോട് ചേർത്ത്
പരിഭവപൂമുത്ത് മനസ്സിൽ മയങ്ങി വീണു
ഇനിയെത്ര ഋതുക്കളെ കൈകൂപ്പണം
ജന്മം ഇനിയെത്ര ദൂരം പോകേണം (വാർതിങ്കളുദിക്കാത്ത)

മൌനം കൊണ്ടടച്ചുവച്ചു മോഹം പുളകത്തിൽ പൊതിഞ്ഞുവച്ചു -(2)
പറയുവാശിച്ച സ്‌നേഹപഞ്ചാക്ഷരി
ഇടനെഞ്ചിൽ തേങ്ങി നിന്നു
ആതിരയുറങ്ങി ആവണിയകന്നു
ഹരിചന്ദനക്കുറി അലിഞ്ഞു
ഇനിയെത്ര ഋതുക്കളെ കൈകൂപ്പണം
ജന്മം ഇനിയെത്ര ദൂരം പോകേണം (വാർതിങ്കളുദിക്കാത്ത)


ഇവിടെ


ചിത്രം: അഗ്നിദേവൻ
താരങ്ങൾ:
രചന:: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജി രാധാകൃഷ്ണൻ
7. പാടിയതു: എം.ജി. ശ്രീകുമാർ

നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ..
കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ..
ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ
രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം..

തങ്കമുരുകും നിന്റെ മെയ് തകിടിലിൽ ഞാനെൻ
നെഞ്ചിലെ അനുരാഗത്തിൻ മന്ത്രമെഴുതുമ്പോൾ
കണ്ണിലെരിയും കുഞ്ഞുമൺ ‌വിളക്കിൽ വീണ്ടും
വിങ്ങുമെൻ അഭിലാഷത്താൽ എണ്ണ പകരുമ്പോൾ
തെച്ചിപ്പൂഞ്ചോപ്പിൽ തത്തും ചുണ്ടിൻ‌മേൽ ചുംബിക്കുമ്പോൾ
ചെല്ലക്കാറ്റേ കൊഞ്ചുമ്പോൾ....
എന്തിനീ നാണം... തേനിളം നാണം...

മേടമാസച്ചൂടിലെ നിലാവും തേടി..
നാട്ടുമാവിൻ ചോട്ടിൽ നാം വന്നിരിക്കുമ്പോൾ..
കുഞ്ഞുകാറ്റിൻ ലോലമാം കുസൃതിക്കൈകൾ
നിന്റെയോമൽ പാവാടത്തുമ്പുലയ്ക്കുമ്പോൾ
ചാഞ്ചക്കം ചെല്ലക്കൊമ്പിൽ ചിങ്കാരച്ചേലിൽ മെല്ലെ
താഴം‌പൂവായ് തുള്ളുമ്പോൾ ..
നീയെനിയ്ക്കല്ലേ... നിൻ പാട്ടെനിയ്ക്കല്ലേ...


ഇവിടെ


വിഡിയോചിത്രം: ഒരു മെയ്‌മാസപ്പുലരിയിൽ [ 1987] വി.ആർ. ഗോപിനാഥ്
താരങ്ങൾ: ബാലചന്ദ്ര മേനോൻ, നെടുമുടി വേണു. മുരളി, അശൊകൻ, കവിയൂർ പൊന്നമ്മ, ശാരി

രചന: പി ഭാസ്ക്കരൻ
സംഗീതം: രവീന്ദ്രൻ


8. പാടിയതു: കെ ജെ യേശുദാസ് & കെ എസ് ചിത്ര

ഇരു ഹൃദയങ്ങളിലൊന്നായ് വീശി
നവ്യ സുഗന്ധങ്ങൾ
ഇഷ്ടവസന്ത തടങ്ങളിൽ എത്തീ
ഇണയരയന്നങ്ങൾ
ഓ..ഓ..ഓ..
കൊക്കുകൾ ചേർത്തൂ ...
ഉം..ഉം..ഉം..
ചിറകുകൾ ചേർത്തൂ...
ഓ..ഓ..ഓ
കോമള കൂജനഗാനമുതിർത്തു ...


ഓരോ നിമിഷവും ഓരോ നിമിഷവും
ഓരോ മദിരാചഷകം...
ഓരോ ദിവസവും ഓരോ ദിവസവും
ഓരോ പുഷ്പവിമാനം
എന്തൊരു ദാഹം.. എന്തൊരു വേഗം..
എന്തൊരു ദാഹം എന്തൊരു വേഗം
എന്തൊരു മധുരം എന്തൊരുന്മാദം

( ഇരുഹൃദയങ്ങളിൽ..)

വിണ്ണിൽ നീളേ പറന്നു പാറി
പ്രണയകപോതങ്ങൾ...
തമ്മിൽ പുൽകി കേളികളാടി
തരുണ മരാളങ്ങൾ....
ഒരേ വികാരം.... ഒരേ വിചാരം...
ഒരേ വികാരം ഒരേ വിചാരം
ഒരേ മദാലസ രാസവിലാസം

( ഇരുഹൃദയങ്ങളിൽ..)

ഇവിടെ


വിഡിയോ


9. പാടിയതു: ചിത്ര

പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി
വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും
വർണ്ണച്ചിറകുമായ് പാറി
പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി

നീരദശ്യാമള നീലനഭസ്സൊരു
ചാരുസരോവരമായി
ചന്ദ്രനും സൂര്യനും താരാഗണങ്ങളും
ഇന്ദീവരങ്ങളായ് മാറി
പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി

ജീവന്റെ ജീവനിൽനിന്നുമൊരജ്ഞാത
ജീമൂതനിർജ്ജരി പോലെ
ചിന്തിയ കൗമാര സങ്കൽപ്പധാരയിൽ
എന്നെ മറന്നു ഞാൻ പാടി
പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി


ഇവിടെ

വിഡിയോചിത്രം: മഴ [2000] ലെനിൻ രാജേന്ദ്രൻ
താരങ്ങൾ : ബിജു മേനോൻ, ലാൽ, സംയുക്ത വർമ്മരചന: യൂസഫ് ആലി കേച്ചേരി
സംഗീതം; രവീന്ദ്രൻ

10. പാടിയതു: ചിത്ര


ആ...ആ....ആ.
വാർമുകിലേ വാനിൽ നീ വന്നു നിന്നാൽ
ഓർമ്മകളിൽ ശ്യാമ വർണ്ണൻ [@]
കളിയാടി നിൽക്കും കദനം നിറയും
യമുനാ നദിയായ് മിഴിനീർ വഴിയും.. [വാർ മുകിലേ}

പണ്ടു നിന്നെ കണ്ട നാളിൽ
പീലി നീർത്തി മാനസം[2]
മന്ദഹാസം ചന്ദനമായി [2]
ഹൃദയ രമണാ...
ഇന്നെന്റെ വനിയിൽ
കൊഴിഞ്ഞു പുഷ്പങ്ങൾ
ജീവന്റെ താളങ്ങൾ [ വാർമുകിലെ...

അന്നു നീയെൻ മുന്നിൽ വന്നു
പൂവണിഞ്ഞു ജീവിതം[2]
തേൻ കിനാക്കൾ നന്ദനമായി[2]
നളിന നയനാ...
പ്രണയ വിരഹം നിറഞ്ഞ വാഴ്വിൽ പോരുമോ വീണ്ടും
{വാർ മുകിലേ..2}


ഇവിടെ


വിഡിയോ11. പാടിയതു: യേശുദാസ്

ഇത്രമേൽ മണമുള്ള കുടമുല്ലപ്പൂവുകൾ-
ക്കെത്ര കിനാക്കളുണ്ടായിരിക്കും
സന്ധ്യാംബരത്തിന്റെ മന്ദസ്മിതങ്ങളിൽ
അവയെത്രയഴകുള്ളതായിരിക്കും

(ഇത്രമേൽ)

ഗപഗരി സരിഗരി സഗരിസ ധപ (2)
ഗരിഗസരി - ഗരിഗസരി പധപസ - പധപസ
സരിസഗ - സരിസഗ ഗപഗധ - ഗപഗധ
പധസ - പധസ ഗരിസധ - ഗരിസധ

പൂവിന്റെ സ്വപ്നങ്ങൾ പൂക്കളേക്കാളും
മൃദുലവും സൗമ്യവുമായിരിക്കും
താമരനൂൽ‌പോൽ പൊഴിയും നിലാവിലും
യദുകുലകാംബോ‍ജിയായിരിക്കും

(ഇത്രമേൽ)

നിത്യവിലോലമാം സ്വപ്നങ്ങളും ഞാനും
എല്ലാ രഹസ്യവും പങ്കുവയ്‌ക്കും
ആത്മാവിനുള്ളിൽ വന്നറിയാതെ
പടരുന്നതാരാഗപരിമളമായിരിക്കും

(ഇത്രമേൽ)ഇവിടെ


വിഡിയോ12. രചന: ഓ.വി ഉഷ
പാടിയതു: ആശാ മേനോൻ


ആരാദ്യം പറയും ആരാദ്യം പറയും
പറയാതിനി വയ്യ പറയാനും വയ്യ

എരിയും മുൻപേ പിരിയും മുൻപേ
പറയാനാശിക്കുന്നു
പറയാനും വയ്യ പറയാതിനി വയ്യ

അഗ്നി കുടിച്ചു മയങ്ങിയ ജീവൻ
പാടുകയാണെന്റെ വിളക്കേ
എരിയുന്നൂ നീയും ഞാനും
എരിയുന്നൂ നീയും ഞാനുംഇവിടെ

വിഡിയോചിത്രം: ചെങ്കോല്‍ [1993] സിബി മലയിൽ
താരങ്ങൾ: മോഹൻലാൽ, തിലകൻ, കൊച്ചിൻ ഹനീഫ, ശാന്തി കൃഷ്ണ, കവിയൂർ പൊന്നമ്മ, യദു കൃഷ്ണരചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം: ജോണ്‍സണ്‍

13. പാടിയതു കെ ജെ യേശുദാസ്മധുരം ജീവാമൃതബിന്ദു
മധുരം ജീവാമൃതബിന്ദു
മധുരം ജീവാമൃതബിന്ദു

ഹൃദയം പാടും ലയസിന്ധു
മധുരം ജീവാമൃതബിന്ദു

സൗഗന്ധികങ്ങളെ.. ഉണരൂ വീണ്ടുമെന്‍
മൂകമാം രാത്രിയില്‍ പാര്‍വ്വണം പെയ്യുമീ
ഏകാന്ത യാമവീഥിയില്‍

താന്തമാണെങ്കിലും....ആ....ആ...
താന്തമാണെങ്കിലും പാതിരാക്കാറ്റിലും
വാടാതെ നില്‍ക്കുമെന്റെ ചേതന
പാടുമീ സ്നേഹരൂപകം പോലെ

മധുരം ജീവാമൃതബിന്ദു

ചേതോവികാരമേ നിറയൂ വീണ്ടുമെന്‍
ലോലമാം സന്ധ്യയില്‍ ആതിരാത്തെന്നലില്‍
നീഹാരബിന്ദു ചൂടുവാന്‍

താന്തമാണെങ്കിലും....ആ....ആ...
താന്തമാണെങ്കിലും സ്വപ്നവേഗങ്ങളില്‍
വീഴാതെ നില്‍ക്കുമെന്റെ ചേതന
നിന്‍ വിരല്‍പ്പൂ തൊടുമ്പൊഴെന്‍ നെഞ്ചില്‍

മധുരം ജീവാമൃതബിന്ദു.....
ഇവിടെ

വിഡിയോചിത്രം: നാടോടിക്കാറ്റ് [1987 ] സത്യന്‍ അന്തിക്കാട്
താരങ്ങൾ: മോഹൻലാൽ, തിലകൻ, ക്യാപ്റ്റൻ രാജു, മമ്മുകോയ, ശോഭന, സുകുമാരി

രചന: യൂസഫലി കേച്ചേരി
സംഗീതം: ശ്യാം

പാടിയതു: യേശുദാസ് കെ ജെ

വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ
മദന വദന കിരണ കാന്തിയോ
മോഹമേ പറയു നീ
വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ
വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ
മദന വദന കിരണ കാന്തിയോ

ഒരു യുഗം ഞാന്‍ തപസ്സിരുന്നു ഒന്നു കാണുവാന്‍
കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തു വിടര്‍ന്നൂ (2)
മൂകമാമെന്‍ മനസ്സില്‍ ഗാനമായ് നീയുണര്‍ന്നു (2)
ഹൃദയ മൃദുല തന്ത്രിയേന്തി ദേവാമൃതം
(വൈശാഖ സന്ധ്യേ )

മലരിതളില്‍ മണിശലഭം വീണു മയങ്ങി
രതിനദിയില്‍ ജലതരംഗം നീളെ മുഴങ്ങീ (2)
നീറുമെന്‍ പ്രാണനില്‍ നീ ആശതന്‍ തേനൊഴുക്കീ(2)
പുളക മുകുളമേന്തി രാഗ വൃന്ദാവനം
(വൈശാഖ സന്ധ്യേ )വിഡിയോ


ഇവിടെ

No comments: