Tuesday, April 6, 2010

കാരുണ്യം [ 1997] യേശുദാസ്, ചിത്ര
ചിത്രം: കരുണ്യം [1997] ലോഹിതദാസ്

അഭിനേതാക്കൾ: ജയറാം, ദിവ്യാ ഉണ്ണി, മുരളി, ജനാർദ്ധനൻ, ശ്രീനിവാസൻ
രചന & സംഗീതം: കൈതപ്രം


1. പാടിയത്: ചിത്ര / യേശുദാസ്


മറക്കുമോ നീയെന്റെ മൗനഗാനം
ഒരു നാളും നിലയ്ക്കാത്ത വേണുഗാനം
കാണാതിരുന്നാൽ കരയുന്ന മിഴികളേ
കാണുമ്പോൾ എല്ലാം മറക്കുന്ന
ഹൃദയമേ…
(മറക്കുമോ നീയെന്റെ.. )

തെളിയാത്ത പേന കൊണ്ടെന്റെ കൈവെള്ളയിൽ
എഴുതിയ ചിത്രങ്ങൾ മറന്നു പോയോ
വടക്കിനിക്കോലായിൽ വിഷുവിളക്കറിയാതെ
ഞാൻ തന്ന കൈനീട്ടം ഓർമ്മയില്ലേ
വിട പറഞ്ഞകന്നാലും മാടി മാടി വിളിക്കുന്നു
മനസ്സിലെ നൂറു നൂറു മയിൽപ്പീലികൾ
(മറക്കുമോ നീയെന്റെ.. )

ഒന്നു തൊടുമ്പോൾ നീ [ഞാൻ] താമരപ്പൂ പോലെ
മിഴി കൂമ്പി നിന്നൊരാ സന്ധ്യകളും [2]
മുറിവേറ്റ കരളിനു മരുന്നായ് മാറും നിൻ
ആയിരം നാവുള്ള സാന്ത്വനവും
മറക്കാൻ കൊതിച്ചാലും തിരി നീട്ടിയുണർത്തുന്നു
മിഴി നിറഞ്ഞൊഴുകുന്ന പ്രിയനൊമ്പരം

മറക്കുമോ നീയെന്റെ മൗനഗാനം
ഒരു നാളും നിലക്കാത്ത വേണുഗാനം
കാണാതിരുന്നാൽ കരയുന്ന മിഴികളേ
കാണുമ്പോൾ എല്ലാം മറക്കുന്ന
ഹൃദയമേ… ഹൃദയമേ…
മറക്കാം എല്ലാം നമുക്കിനി മറക്കാം


ഇവിടെവിഡിയോ


2. പാടിയതു: യേശുദാസ്

പൂമുഖം വിടര്‍ന്നാല്‍ പൂർണ്ണേന്ദു
നീ പുഞ്ചിരിച്ചാല്‍ ഇന്ദ്രജാലം
ഹൃദയത്തിലെപ്പോഴും പ്രണയ സരോവരം
പ്രിയതേ നിനക്കെന്തൊരഴക് അഴക് അഴക്

നിന്‍ മൃദു യൗവനം വാരി പുതയ്ക്കുന്നതെ-
ന്റെ വികാരങ്ങളല്ലേ (2.)
നിന്‍ മാറിലെന്നും മുഖം ചേര്‍ത്തുറങ്ങുന്നതെന്റെ സ്വപ്നങ്ങളല്ലേ
നീ എന്നു സ്വന്തമാകും ഓമനേ എന്നു നീ സ്വന്തമാകും (പൂമുഖം..)

എന്‍ മണിച്ചില്ലകള്‍ പൂത്തു വിടര്‍ന്നത്‌
നിനക്കിരിക്കാന്‍ മാത്രമല്ലേ (2)
തങ്കക്കിനാവുകള്‍ തൈമാസ രാവുകള്‍
നമുക്കൊന്നു ചേരുവാനല്ലേ
സ്വയംവര മണ്ഡപത്തിൽ ഓമനേ എന്നു നീ വന്നു ചേരും(പൂമുഖം..)


ഇവിടെ3. പാടിയതു: യേശുദാസ്

വലമ്പിരിശംഖിൽ പുണ്യോദകം
ഉദയാദ്രിയിൽ സൂര്യഗായത്രി സൂര്യഗായത്രി
കാമവും കർമ്മവും ലോപ
മോഹങ്ങളും ധർമ്മമായ് തുയിലുണരാൻ
ഉഷസ്സേ അനുഗ്രഹിക്കൂ (വലം പിരി...)


പാദങ്ങൾ പതിക്കും പാപങ്ങൾ പോലും
ഭൂമിമാതാവേ പൊറുക്കേണം നിന്റെ (2)
വാക്കിന്റെ മുൾ മുന തൊടുമ്പോൾ
മാനസപ്പൂക്കളേ ക്ഷമിച്ചു കൊള്ളേണം
പുതിയ പ്രതീക്ഷയാം പൊൻ മുകുളങ്ങൾ
തെന്നലേ തൊട്ടുണർത്തേണം (വലമ്പിരി...)

തൂമഞ്ഞു തുള്ളി താമര ഇതൾ പോൽ
ദൈവമേ കാത്തു കൊള്ളേണം ഞാനാം (2)
ഓരോ കാലടി ചോടിലും പൊൻ കതിർപ്പീലികൾ ചൊരിയേണം
മനസാ വാചാ ഞാൻ ചെയ്ത പാ‍പങ്ങൾ
അമ്മേ പൊറുത്തു കൊള്ളേണം (വലമ്പിരി...)


ഇവിടെ4. പാടിയതു: യേശുദാസ്

മറഞ്ഞു പോയതെന്തേ നീ അകന്നു പോയതെവിടേ (2)
ഇരുളുന്ന മൺ കൂട്ടിൽ എന്നെ തനിച്ചാക്കി
എങ്ങു നീ പറന്നു പോയി
അമ്മയെ വേർപെട്ട പൈക്കിടാവിൻ
ദുഃഖമോർക്കാതെ എങ്ങു നീ പോയീ (മറഞ്ഞു...)


ഇനിയെന്തിനീ നിലവിളക്ക് നീ ഇല്ലാതെ
എന്തിനീ സിന്ദൂരം (2)
കുഞ്ഞുങ്ങളുറങ്ങീലാ കിളികളുറങ്ങീലാ (2)
കിളിവാതിൽ ചാരിയില്ലാ
പൊടിയരിക്കഞ്ഞിക്ക് ചൂടാറിയില്ലൊന്നു
വരില്ലേ വിളമ്പിത്തരില്ലേ (മറഞ്ഞു...)

കരയിൽ വീണ മീനിനെ പോൽ
ഇന്നു നിമിഷങ്ങൾ എണ്ണിയെണ്ണി കഴിയുന്നു ഞാൻ (2)
മഞ്ഞിനു കുളിർമ്മയില്ല പുലരിക്കു തെളിമയില്ല (2)
തെന്നലിം സാന്ത്വനമില്ല
നീ വാഴും ആ തീരം എത്ര ദൂരെ
നീളുമീ പെരുവഴി എത്ര ദൂരം (മറഞ്ഞു...)


ഇവിടെ


5. പാടിയതു: യേശുദാസ്


ദൈവമേ നിന്റെ ദിവ്യകാരുണ്യം
നിത്യവും ഞങ്ങള്‍ക്കരുളേണം
എന്നെന്നും നിന്റെ പുണ്യനാമങ്ങള്‍
പാടുവാന്‍ നാദം നല്‍കേണം
മിണ്ടുന്നതെല്ലാം മധുരമാവേണം
നന്മകള്‍ മാത്രം തോന്നേണം
(ദൈവമേ)

ഇരുളില്‍ ദീപമായ് തെളിയേണം
എന്നും തുണയായ് നീ കൂടെപ്പോരേണം
പാഠമെന്നുമെളുപ്പമാകേണം
ശീലങ്ങള്‍ നല്ലതാകേണം
മുള്ളുകള്‍ മാറ്റി പൂവിരിയ്ക്കേണം
നിന്‍ വഴി ഞങ്ങള്‍ക്കരുളേണം
(ദൈവമേ)

നിന്റെ സ്നേഹത്തില്‍ മുങ്ങിനീരാടാന്‍
സൗഭാഗ്യമെന്നും നല്‍കേണം
കൂടെയെന്നും നടക്കേണം
കൂട്ടിനേട്ടനെപ്പോലെയെത്തേണം
നിന്‍ മടിത്തട്ടില്‍ വീണുറങ്ങുമ്പോള്‍
പൂങ്കിനാവുകള്‍ കാണേണം
(ദൈവമേ)

ഇവിടെ


ഇവിടെബോണസ്:

ഇനിയെന്നു കാണും സഖീ, ഇനിയെന്നു കാണും നമ്മൾ....

വിഡിയോ

No comments: