Saturday, April 24, 2010

അന്ന [ 1964] യേശുദാസ്, ജാനകി, എൽ.ആർ, ഈശ്വരി, പി. സുശീലചിത്രം: അന്ന [1964] കെ.എസ്. സേതുമാധവൻ
അഭിനേതാക്കൾ:
രചന: വയലാർ
സംഗീതം: ദേവരാജൻ


1. പാടിയതു: പി. സുശീല

ഉരുകിയുരുകി ഉരുകി തെളിയും മെഴുകു തിരികളെ
മരുഭൂമിയിലെ യാത്രക്കാരനെ
വഴികാണിക്കുകയില്ലെ.

തണ്ണീർ പന്തലിന്നരികിലവൻ
ദാഹജലത്തിനലഞ്ഞു
താലവനങ്ങൾക്കരുകിലവൻ
തണലും തേടി നടന്നു....[ ഉരുകിയുരുകി....

കയ്യിൽ നക്ഷത്ര വിളക്കെരിയും
കാവൽ മാലാഖമാരെ
ഇടയനെന്നിനി എന്നു വരും
മിഴികൾ എന്നിനി തോരും
മിഴികൾ എന്നിനി തോരും...[ ഉരുകിയുരുകി....
ഇവിടെ


2. പാടിയതു: പി. സുശീല

അങ്ങേതിലിങ്ങേതിലോടി നടക്കും
ചങ്ങാതീ ചങ്ങാതീ
ഇവിടെത്തുകാരോടയലത്തുകാരനു
ഇണക്കമോ പിണക്കമോ
(അങ്ങേതില്‍...)

പറയാനായിരം കഥകളുമായ് ഞാന്‍
ഒരുങ്ങി നില്‍ക്കും ദൂരെ
കണ്ടു ചിരിച്ചവനരികില്‍ വരുമ്പോള്‍
പണ്ടില്ലാത്തൊരു നാണം
പണ്ടില്ലാത്തൊരു നാണം
അഹാഹാ...ഓഹൊഹോ....
(അങ്ങേതില്‍...)

വരുമെന്നുകരുതീ വരുമെന്നു കരുതീ
വിരുന്നൊരുക്കും വീട്ടില്‍
എന്മനസ്സമ്മതമൊന്നറിയിക്കാന്‍
എന്തെന്നില്ലാത്ത ദാഹം
അഹാഹാ...ഓഹൊഹോ....
(അങ്ങേതില്‍...)

പകുത്തുനല്‍കാം പകുത്തുനല്‍കാം
പകല്‍ക്കിനാവിന്‍ മധുരം
എന്റേതാണവനെങ്കിലുമവനെ
സ്വന്തമാക്കാന്‍ മോഹം
അഹാഹാ...ഓഹൊഹോ....
(അങ്ങേതില്‍...

ഇവിടെ


3. പാടിയതു: യേശുദാസ് 7 ജനകി

അരുവീ തേനരുവീ
അരുവീക്കരയിലെ ഇളംവെയിൽ കായും
കുരുവീ ഇണക്കുരുവീ
(അരുവീ തേനരുവീ...)

വനദേവതയുടെ വളര്‍ത്തുകിളിയുടെ മണിയറ തേടി (2)
ഇത്തിരിമുമ്പൊരു ദേവദൂത ഇതിലേ പോയോ
ഇതിലേ പോയോ

അല്ലിത്താമരവള്ളിക്കുടിലുകളക്കരെയാണോ (2)
അഴകിന് പൈങ്കിളി അരയന്നക്കിളി
അക്കരെയാണോ അക്കരെയാണോ
(അരുവീ തേനരുവീ...)


കുളിര്‍ക്കിനാവിന്‍ തൂവല്‍ മെടഞ്ഞൊരു കൂടുംകൊണ്ടേ
മുത്തേ നിന്നെ കോരിയെടുക്കാന്‍
എത്രകൊതിച്ചു ഞാൻ
എത്രകൊതിച്ചു ഞാന്‍
(അരുവീ തേനരുവീ...)

ഇവിടെ


4. പാടിയതു: യേശുദാസ്


കറുത്ത പെണ്ണേ കരിങ്കുഴലീ
നിനക്കൊരുത്തൻ കിഴക്കുദിച്ചൂ [2]
പൊന്നു തരാം പുടവ തരാം
ഒരുങ്ങു പെണ്ണെ നീ ഒരുങ്ങു പെണ്ണേ


മാനം നിറഞ്ഞ മഴക്കാറേ
കോരിക്കെട്ടി പെയ്യരുതെ
മനസ്സു നിറഞ്ഞ നൊമ്പരമേ
വിങ്ങിപ്പൊട്ടിക്കരയരുതേ
(കറുത്ത പെണ്ണേ...)

കാറ്റിനു മുൻപേ കോളിനു മുൻപേ
കരയിൽ തോണിയടുത്തോട്ടേ
കരയിൽ തോണിയടുത്തോട്ടേ
(കറുത്ത പെണ്ണേ...

ഇവിടെ

വിഡിയോ5. പാടിയതു: പി. ലീല


നാണിച്ചു പോയി അന്നു ഞാൻ നാണിച്ചു പോയി
മാറിൽ കല്യാണമാലയണിഞ്ഞപ്പോൾ
കോരിത്തരിച്ചു പോയി ഓ...
കൈക്കു കടന്നു പിടിച്ചപ്പോൾ
എനിക്കിക്കിളിയായി [2]
തങ്ക മോതിരം തന്നപ്പോളെൻ
തല കുനിഞ്ഞു പോയി[2]
ഓ..ഓ..ഓ..
(നാണിച്ചു...)


പട്ടു കിടക്ക വിരിച്ചപ്പോൾ
എൻ സ്വപ്നമുണർന്നു [2]
പനിനീർപ്പൂക്കളിറുത്തു തരാം ഞാൻ
പകരം എന്തു നൽകും [2]
ഓ..ഓ..ഓ..
(നാണിച്ചു...)

ഇവിടെ


6. പാടിയതു: പി. ലീല & എസ്. ജാനകി


മനോരാജ്യത്തിന്നതിരില്ല
മനസ്സിനു ചുറ്റും മതിലില്ല
(മനോരാജ്യത്തിന്നതിരില്ല..)

മധുരസ്മരണകള്‍ കൊണ്ടുനടക്കും
മണിദീപത്തിനു നിഴലില്ല
വിതച്ചതു കൊയ്യും ജീവിതവാനില്‍
വിലക്കപ്പെട്ടൊരു കനിയില്ല
(മനോരാജ്യത്തിനതിരില്ല..)

ഹൃദയം നിറയെ പൂത്തു തളിര്‍ക്കും
അനുരാഗത്തിന്നരമനയില്‍
മധുരവും മിന്നും തരുമോ ഇല്ലയോ
വരുമോ ഇല്ലയോ പ്രിയതോഴന്‍
(മനോരാജ്യത്തിനതിരില്ല.

ഇവിടെ


7. പാടിയതു: പട്ടം സദൻ

പ്രണയം പ്രണയം പ്രണയം
പകരുന്നൊരു രോഗമാണീ പ്രണയം
പതിനേഴു വയസ്സു കഴിഞ്ഞാല്‍
പെണ്ണിനും ആണിനും പകരുന്നൊരു
രോഗമാണീ പ്രണയം

പകലില്ല രാത്രിയില്ല പ്രണയത്തിനു കണ്ണില്ല
ഊണില്ല ഉറക്കമില്ല ഊരുചുറ്റിനടക്കും
അതുങ്ങള്‍ ഊരു ചുറ്റിനടക്കും
അസ്സനാരുടെ നെയ്യലുവാ പോലെ
ആദ്യകാലത്തിലനുരാഗത്തിന്നകവും പുറവും മധുരിക്കും
ഒറ്റക്കിരുന്നു നുണഞ്ഞിറക്കും
സ്വപ്നം കണ്ടു കിടക്കും

കണ്ടു കൊതിച്ചൊരു പെണ്ണിനു ചുറ്റും
കറങ്ങിക്കറങ്ങിനടക്കും
പാഠ പുസ്തകം മലര്‍ത്തിയവളുടെ
പടവും നോക്കിയിരിക്കും
അസ്സനാരുടെ നെയ്യലുവാ പോലെ
പഴകിപ്പോയാല്‍
അനുരാഗത്തിന്നകവും പുറവും പുളിക്കും

ഒറ്റക്കിരുന്നു കണ്ണീരിറക്കും സ്വപ്നം കണ്ടുകിടക്കും
പറന്നു പോയ കിളിയെത്തേടി പാട്ടും പാടിയിരിക്കും
കെട്ടിത്തൂങ്ങിമരിക്കാനൊടുവില്‍ കയറും കൊണ്ടു നടക്കും

ഇവിടെ


8. പാടിയതു: എൽ.ആർ. ഈശ്വരി

ഈ രാത്രി...
പൊന്നണിഞ്ഞ രാത്രി
പൂത്തുലഞ്ഞ രാത്രി
പൊന്നിൻ മുത്തു കൊലുസുകള്‍ കെട്ടി
പൊട്ടിച്ചിരിയ്ക്കും രാത്രി
(പൊന്നണിഞ്ഞ ...)

പാനപാത്രമെവിടെ
പ്രേമത്തിന്‍ വീഞ്ഞെവിടെ [2]
പാടാം ഞാന്‍ ആടാം ഞാന്‍
ഈ രാത്രി മറക്കില്ലേ
ലാലലാല ലലലാ...
(പൊന്നണിഞ്ഞ ...)

കാമദേവനെവിടെ
ഓമല്‍ പൂ അമ്പെവിടെ
പാടാം ഞാന്‍ ആടാം ഞാന്‍
ഈ പൂക്കളെനിക്കല്ലെ
ലാലലാല ലലലാ...
(പൊന്നണിഞ്ഞ ...)

ഇവിടെ

No comments: