
1, ചിത്രം: ആദ്യ കിരണങ്ങൾ [1964] പി. ഭാസ്കരൻ
അഭിനേതാക്കൾ: സത്യൻ, മധു, അടൂർ ഭാസി,ഫിലോമിന, അംബിക, റ്റി.ആർ. ഓമന,പി.ജെ. ആന്റണി
കെ. ആർ. വിജയ
രചന: പി ഭാസ്കരൻ
സംഗീതം: കെ. രാഘവൻ
പാടിയതു: പി. സുശീല & കോറസ്
ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍
കേവലമൊരു പിടി മണ്ണല്ല
ജനകോടികള്‍ നമ്മെ നാമായ് മാറ്റിയ
ജന്മഗൃഹമല്ലോ (ഭാരതമെന്നാൽ..)
വിരുന്നു വന്നവര്‍ ഭരണം പറ്റി മുടിഞ്ഞു പണ്ടീ വീടാകെ
വീടു പുതുക്കിപ്പണിയും വരെയും വിശ്രമമില്ലിനിമേല്‍
വീടു പുതുക്കിപ്പണിയും വരെയും വിശ്രമമില്ലിനിമേല്‍
തുടങ്ങി വച്ചു നാമൊരു കര്‍മ്മം തുഷ്ടി തുളുമ്പും ജീവിത ധര്‍മ്മം
സ്വതന്ത്ര ഭാരത വിശാല ഹര്‍മ്മ്യം സുന്ദരമാക്കും നവകര്‍മ്മം
സ്വതന്ത്ര ഭാരത വിശാല ഹര്‍മ്മ്യം സുന്ദരമാക്കും നവകര്‍മ്മം (ഭാരതമെന്നാൽ..)
ഗ്രാമം തോറും നമ്മുടെ പാദം ക്ഷേമം വിതറി നടക്കട്ടെ
കൂരകള്‍ തോറും നമ്മുടെ കൈത്തിരി കൂരിരുള്‍ കീറി മുറിക്കട്ടെ
അടി പതറാതെ ജനകോടികള്‍ പുതു പുലരിയിലേക്കു കുതിക്കട്ടേ
അലസതയരുതേ നമ്മുടെ ലക്ഷ്യം അരികെ അരികെ അരികെ..
അലസതയരുതേ നമ്മുടെ ലക്ഷ്യം അരികെ അരികെ അരികെ (ഭാരതമെന്നാൽ..)
ഇവിടെ
2. ചിത്രം: അഗ്നി പരീക്ഷ [1968] എം. കൃഷ്ണൻ നായർ
അഭിനേതാക്കൾ: സത്യൻ, പ്രേംനസീർ, ഷീല, ശാരദ, അടൂർ ഭാസി,കെ.പി. ഉമ്മർ,
റ്റി.ആർ. ഓമന
രചന: വയലാർ
സംഗീ്തം: ദേവരാജൻ
[1] പാടിയതു: യേശുദാസ്
ഓ.....ഓ...ഓ.....
മുത്തു വാരാൻ പോയവരേ
മുത്തെന്തേ കണ്ടില്ലാ
ചുഴികൾ കണ്ടൂ ചിപ്പികൾ കണ്ടൂ
തുഴഞ്ഞു പോന്നു തിരിയെ തുഴഞ്ഞു പോന്നു (മുത്തു വാരാൻ...)
കടലു കാണാൻ പോയവരേ
കടലെന്തേ കണ്ടില്ലാ
തിരകൾ കണ്ടൂ തീരം കണ്ടു തിരിച്ചു പോന്നൂ (കടലു...)
കൂടെ വന്ന വിധി മാത്രം
കടലും മുത്തും കണ്ടൂ (2) (മുത്തു വാരാൻ...)
കാടു കാണാൻ പോയവരേ
കാടെന്തേ കണ്ടില്ലാ
മരങ്ങൾ കണ്ടൂ മലകൾ കണ്ടൂ മടങ്ങി വന്നൂ (കാടു...)
കൂടെ വന്ന വിധി മാത്രം
കാടും കനിയും കണ്ടൂ (2) (മുത്തു വാരാൻ..)
ഇവിടെ
[2] പാടിയതു: യേശുദാസ്
ഉറങ്ങിക്കിടന്ന ഹൃദയം നീ
ഉമ്മവച്ചുമ്മ വച്ചുണർത്തീ
മനസ്സിൽ പതിഞ്ഞ മധുരം നീ
മറ്റൊരു പാത്രത്തിൽ പകർത്തീ (ഉറങ്ങി..)
മലർക്കെ തുറന്ന മിഴികൾ കൊണ്ട്
മയൂര സന്ദേശമെഴുതി (2)
ചുവക്കെ ചുവക്കെ ചൊടികൾ എത്ര
ചൂടാത്ത പൂവുകൾ നീട്ടി (2)
അടുത്തൂ അനുരാഗം തളിരിട്ടു (ഉറങ്ങീ..)
ചിലയ്ക്കെ ചിലയ്ക്കെ മൊഴികൾ നെഞ്ചിൽ
ശൃംഗാരത്തേൻ കൂടു കൂട്ടി (2)
തുടിക്കെ തുടിക്കെ മോഹം കൂട്ടിൽ
തൂവൽ കിടക്ക നിവർത്തീ
അടുത്തൂ അനുരാഗം കതിരിട്ടു (ഉറങ്ങി..)
ഇവിടെ
3. ചിത്രം: അനാർക്കലി [1966] എം. കുഞ്ചാക്കൊ
അഭിനേതാക്കൾ: സത്യൻ, പ്രേം നസീർ, കൊട്ടാരക്കര ശ്രീധരൻ നായർ, യേശുദാസ്,ക്.ആർ. വിജയ
അംബിക, ഗ്രേസി, ഫിലോമിന
രചന: വയലാർ
സംഗീതം: എം.എസ്. ബാബുരാജ്
പാടിയതു: യേശുദാസ് & ബി. വസന്ത
നദികളിൽ സുന്ദരി യമുന... യമുന... യമുന
സഖികളിൽ സുന്ദരി അനാർക്കലി... അനാർക്കലി (നദികളിൽ--2)
അരമനപ്പൊയ്ക തൻ കടവിൽ
അമൃത മുന്തിരിക്കുടിലിൽ (അരമന--2)
ചഷകവുമായ്... ചഷകവുമായ് മധു ചഷകവുമായ്
ഒമർ ഖയ്യാമിന്റെ നാട്ടിലെ നർത്തകി
ഒരുങ്ങി ഒരുങ്ങി ഒരുങ്ങി വരൂ
പ്രിയ സഖീ... പ്രിയ സഖീ
(നദികളിൽ--2)
ഇണയരയന്നങ്ങൾ തഴുകിയുറങ്ങും
അനുരാഗ യമുനയിലൂടെ
കവിതയുമായ്... കവിതയുമായ് ചുണ്ടിൽ മധുരവുമായ്
അറബിക്കഥയുടെ നാട്ടിലെ മോഹിനി
അരികിൽ അരികിൽ അരികിൽ വരൂ
പ്രിയ സഖീ... പ്രിയ സഖീ
ഇവിടെ
വിഡിയോ
4. ചിത്രം: അനാഛാദനം [ 1968] എം. കൃഷ്ണൻ നായർ
അഭിനേതാക്കൾ: പ്രേംനസീർ, അടൂർ ഭാസി,ജയഭാരതി, ഷീല, റാണീ ചന്ദ്ര, സുകുമാരി, ശാന്താ ദേവി
രചന: വയലാർ
സംഗീതം: ദേവരാജൻ
പാടിയതു: പി. ജയചന്ദ്രൻ
മധുചന്ദ്രികയുടെ ചായത്തളികയിൽ
മഴവിൽ പൂമ്പൊടി ചാലിച്ചു
മനസ്വിനി നിൻ മായാരൂപം
മനസ്സിൽ ഞാൻ വരച്ചൂ (മധുചന്ദ്രിക...)
കാണാത്ത സ്വപ്നങ്ങളിലെ
കവിതകളാൽ കണ്ണെഴുതിച്ചൂ (2)
നിദ്രയിലെ നീലിമയാൽ ഞാൻ
നിൻ കൂന്തൽ കറുപ്പിച്ചു (2)
ഞാൻ നിന്നെ സ്നേഹിക്കുന്നു ,പ്രേമിക്കുന്നു (മധുചന്ദ്രിക...)
മാറാത്ത രോമാഞ്ചത്താൽ
അധരങ്ങളിൽ മുത്തണിയിച്ചു
ലജ്ജയിലെ സിന്ദൂരത്താൽ
നെറ്റിക്കുറി ചാർത്തിച്ചു (2)
ഞാൻ നിന്നെ സ്നേഹിക്കുന്നു ,പ്രേമിക്കുന്നു (മധുചന്ദ്രിക...)
ഇവിടെ
5. ചിത്രം: അവൾ [1967] അസീസ്
അഭിനേതാക്കൾ: മധു, ഉമ്മർ, അടൂർ ഭാസി, ഉഷാ നന്ദിനി, മായ, മീന, ശാന്ത
രചന: വയലാർ
സംഗീതം: ദേവരാജൻ
പാടിയതു: യേശുദാസ്
മൃണാളിനീ മൃണാളിനീ
മിഴിയിതളിൽ നിൻ മിഴിയിതളിൽ
മധുരസ്വപ്നമോ മൗനപരാഗമോ
സുര സിന്ധുവോ ബാഷ്പഹിമബിന്ദുവോ (മൃണാളിനീ..)
നിന്റെ നിശാസദനത്തിൽ ഞാനൊരു
നാദധാരയായ് വന്നൂ
നിനക്കു മുന്തിരി നീർക്കുമ്പിളുമായി
നൃത്ത സദസ്സിൽ നിന്നൂ (മൃണാളിനീ..)
നിന്റെ സങ്കല്പ ഗീതങ്ങളെല്ലാം
എന്നെക്കുറിച്ചായിരുന്നൂ
നിന്റെ ഏകാന്ത നൃത്തങ്ങളെല്ലാം
എന്നെക്കുറിച്ചായിരുന്നൂ
ൻനന്റെ വികാരസരസ്സിൽ ഞാനൊരു
നീലഭൃംഗമായ് വന്നൂ
വിടർന്ന നിൻ മുഖകമലപ്പൂവിൽ
വീണു മയങ്ങീ മ്മോഹം (മൃണാളിനീ..)
ഇവിടെ
വിഡിയോ
ബോണസ്:
എം.ജയചന്ദ്രൻ: “ഓർക്കുക വല്ലപ്പോഴും ...
“പണ്ടത്തെ കളി തോഴൻ കാഴ്ച വക്കുന്നു മുന്നിൽ
രണ്ടു വാക്കുകൾ മാത്രം
“ഓർക്കുക വല്ലപ്പൊഴൂം......
വിഡിയോ
No comments:
Post a Comment