Friday, March 19, 2010

ബോഡി ഗാർഡ് [2009]കാർത്തിക്ക് & എലിസബെത് രാജു എം.ലി ശ്രീകുമാർ,


ചിത്രം: ബോഡിഗാർഡ് [ 2009] സിദ്ദിക്ക്
അഭിനയം: ദിലീപ്, മിത്ര,നയൻതാര.ത്യാഗരാജൻ

രചന: കൈതപ്രം, അനിൽ പനച്ചൂരാൻ
1. രചന: അനിൽ പനച്ചൂരാൻ
പാടിയതു: രഞ്ജിത്ത്, എലിസബെത്ത് രാജുഅരികത്തായാരോ പാടുന്നുണ്ടോ
അത് എന്റെ മനസ്സാണോ
ആരാരോ എന്തോ പറയുന്നുണ്ടോ
അനുരാഗവചസ്സോ പാഴ് സ്വരമോ

ആ..ആ....ആ‍.....
അകമാകെ പൂക്കുന്ന സ്വരമഴയിൽ
മധുമാസമോ മധുഹാസമോ
പൊൻ തരിമണലിൽ സുന്ദരവിരലാൽ
എൻ കഥയെഴുതിയതാരാണ്
കിന്നരവീണ തന്ത്രികളൊന്നിൽ
മന്ത്രമുണർത്തിയാതാരാണ്
മാനസചന്ദ്രികയാണോ
കാതരയാം മൊഴിയാണോ
ചിറകടിയുണരും ചില്ലയിലറിയാതൊരു
തളിരുലയുമ്പോൾ
ആ...ആ...ആ.ആ....
(അകമാകെ പൂക്കുന്ന...)


ഇളമാരിത്തുള്ളിയേറ്റുവോ
അതു ചിപ്പിക്കുള്ളിൽ വീണുവോ
മഴവില്ലിൻ ചെരിവിലൂടവേ
ആകാശപ്പടവിറങ്ങിയോ
നോക്കുന്ന ദിക്കിലാകവേ
ചെടിയെല്ലാം പൂവണിഞ്ഞുവോ
മനമാകെ ചാഞ്ചാടീ ആലോലം
നിഴലിൽ നീ വന്നു ചേരവേ
തനുവാകെ കുളിരു കോരിയോ
ഇനിയെന്നും കൂടെയെത്തുമെന്നോർമ്മ നീ
(അരികത്തായാരോ...)ഒരു തോണിപ്പാട്ടുണർന്നുവോ
അതു മെല്ലെ തീരമെത്തിയോ
പൂക്കുമ്പിൾ നീട്ടി നിൽക്കുമീ
രാക്കൊമ്പിൻ മഞ്ഞണിഞ്ഞുവോ
താളത്തിൽ തെളിനിലാവുമായ്
മുഴുതിങ്കൾ പുഴയിറങ്ങിയോ
കരയേറി കൂത്താടും കുഞ്ഞോളങ്ങൾ
കടവിൽ നീ വന്നു ചേരവേ
കളിയാടി ആറ്റുവഞ്ചികൾ
കനവിൽ ഞാൻ കാത്തു വെച്ചിടും ഓർമ്മ നീ
(അരികത്തായാരോ...)

ഇവിടെ


വിഡിയോ2. രചന: കൈതപ്രം

പാടിയതു: കാർത്തിക്ക് & എലിസബെത് രാജു

പുലർമഞ്ഞു മഞ്ജിമയിലൂടെ
മലർമഞ്ചലേറിയേറി
പൂത്തുലഞ്ഞൊരീ കന്നിവസന്തം
തേടുവതെന്താണ്
അഴകിന്റെ വെണ്ണിലാക്കായൽ
തിര നീന്തി വന്നതാണോ
എന്റെ തേൻ കിനാകടവിലടുക്കുവതാരാണാരാണ്

പേരില്ലാ രാജ്യത്തെ രാജകുമാരീ
അതിരില്ലാ രാജ്യത്തെ രാജകുമാരാ
ആരോരും കാണാതെന്നരികെ വരാമോ
അരികിൽ ഞാൻ വന്നാലിന്നെന്തു തരും നീ
മാരിവില്ലുകളാലേ മണിമാളിക പണിയും ഞാൻ
വാർമേഘമാലയിലൂടെ നിന്നെ കൊണ്ടു പോകും
(പേരില്ലാ...)

ആ ചിരി കേട്ടാൽ മുളം തണ്ടുണരും പോലെ
ആ മൊഴി കേട്ടാൽ ഇളം തേൻ കിനിയും പോലെ
നീ പുണരുമ്പോൾ മനസ്സിൽ പൂമഴ പൊഴിയും
നീ അകലുമ്പോൾ നിലാവും നിഴലിൽ മറയും
നിൻ നിറമുള്ള കിനാവഴകിൽ
ആതിരാരാവു മയങ്ങുമ്പോൾ
നിന്റെ മൗനമിന്നെഴുതുകയല്ലേ മനസ്സമ്മതം
(പേരില്ലാ...)


നീയില്ലെങ്കിൽ വസന്തം വെറുതെ വെറുതെ
നീ വരുമെങ്കിൽ ഇരുട്ടും പൗർണ്ണമി പോലെ
ആ മിഴി രണ്ടിൽ കിനാവിൻ പൂന്തേനരുവീ
ആ ചൊടിയിതളിൽ തുളുമ്പും ഒരു കിന്നാരം
ഒറ്റക്കിവിടെയിരിക്കുമ്പോൾ
ഓളക്കൈവള ഇളകുമ്പോൾ
പുഴയിലൂടെ നീ മന്ദംമന്ദം തുഴഞ്ഞെത്തിയോ
(പേരില്ലാ...)ഇനിയൊന്നു കൂട്ടുകാർ നമ്മൾ
പിരിയാത്ത നന്മയോടെ
നൊമ്പരങ്ങളും പുഞ്ചിരിയാകും യാത്രാമൊഴിയോടെ
കരയില്ല കണ്ണുനീർ പോലും
വിടചൊല്ലി യാത്രയായീ
ഇന്നുമോർമ്മകൾ തേങ്ങും നിമിഷം നെഞ്ചിൽ വിതുമ്പുന്നു
തനനാനാ‍നാ നാനാ തനനാനാനാ
തനാനാനാ നാനാനാനാ നാനാ

വിഡിയോ
3. രചന: അനിൽ പനച്ചൂരാൻ

പാടിയതു:എം ജി ശ്രീകുമാർ, ബിജു നാരായണൻ, റിമി ടോമി


എന്നെയാണോ അതോ നിന്നെയോണോ
അവളെയാണോ അതോ ഇവളെയാണോ
ഇല്ലിരിക്കണ ചെക്കൻ നോക്കണതാരെയാണോ

എന്നെയാണോ അത് നിന്നെയാണോ
അവനെയാണോ അതോ ഇവനെയാണോ
എന്നെയാണോ അത് നിന്നെയാണോ
അവനെയാണോ അതോ ഇവനെയാണോ
ഇല്ലിരിക്കണ ചെക്കൻ നോക്കണതാരെയാണോ

എന്നെയാണോ അത് നിന്നെയാണോ
അവനെയാണോ അതോ ഇവനെയാണോ
ഇല്ലിരിക്കണ പെണ്ണ് നോക്കണതെന്നെയാണോ
ഇല്ലിരിക്കണ പെണ്ണ് നോക്കണതെന്നെയാണോ
എന്നെയാണോ അത് നിന്നെയാണോ
അവനെയാണോ അതോ ഇവനെയാണോ


കണ്ണെഴുതിയ കണ്ണു നോക്കണതാരെയാണോ
മിന്നു കെട്ടാൻ ആളെ നോക്കണ പ്രായമാണോ അയ്യോടാ
കണ്ണെഴുതിയ കണ്ണിൽ കണ്ടത് മിന്നലാണോ
ചെക്കനു പെണ്ണു കെട്ടാൻ മുട്ടി നിക്കണ പ്രായമാണോ
പ്രിയമാണോ അപ്രിയമാണോ
കണ്ണു കെടന്ന് പെടപെടക്കണതെന്തിനാണോ
നെഞ്ചു കിടന്ന് കടുകുടുങ്ങണതെന്തിനാണോ
എന്നെയാണോ അതോ നിന്നെയോണോ
അവളെയാണോ അതോ ഇവളെയാണോ
ഇല്ലിരിക്കണ ചെക്കൻ നോക്കണതെന്നെയാണോ

ചോന്നിരിക്കും ചുണ്ടിണയിൽ ചായമാണോ
ഇന്നലെ കുടിച്ച ചോര ബാക്കിയാണേ അയ്യോ
യക്ഷിയാണേ സ്വർണ്ണപക്ഷിയാണേ
കാന്താരിപ്പെണ്ണൊരുത്തന്റെ കക്ഷിയാണേ
കാന്താരിപ്പെണ്ണൊരുത്തന്റെ കക്ഷിയാണേ
എന്നെയാണോ അത് നിന്നെയാണോ
അവനെയാണോ അതോ ഇവനെയാണോ
ഇല്ലിരിക്കണപെണ്ണ് നോക്കണതാരെയാണോ

പെണ്ണിവളുടെ മനസ്സറിയാൻ പാടൊരുപാട്
അയ്യോ കണ്ണിവളുടെ കണ്ണെറിയൽ കൊണ്ടരിവേവ്
പിള്ളയാണോ ഇവളിനി തള്ളയാണോ
ചന്തമുള്ളൊരു പെണ്ണിവളൊരു പൊയ് മുഖമാണോ (2)


എന്നെയാണോ അതോ നിന്നെയോണോ
അവളെയാണോ അതോ ഇവളെയാണോ
ഇല്ലിരിക്കണ ചെക്കൻ നോക്കണതെന്നെയാണോ
ഇല്ലിരിക്കണപെണ്ണ് നോക്കണതാരെയാണോ

വിഡിയോ

No comments: