Monday, March 15, 2010

ഔട്ട് ഒഫ് സിലബസ് [2006]വിധു പ്രതാപ്, ഗാ‍യത്രിi, വിനീത് ശ്രീനിവാസൻ]6]ചിത്രം: ഔട്ട് ഒഫ് സിലബസ് {2006} വിശ്വനാഥ്

അഭിനേതാക്കള്‍: വേണു നാഗവള്ളി, അര്‍ജുന്‍, നിരഞ്ജന നായര്‍, ജയകൃഷ്ണന്‍, ലോഹിത ദാസ്

രചന: റഫീക്ക് അഹമ്മദ്


റഫീക്ക് അഹമ്മദ്
സംഗീതം: ബെന്നെറ്റ് ,വീറ്റ്റാഗ്

പാടിയതൂ: വേണു ഗോപാല്‍? [എസ്.പി.ബാലസുബ്രമണ്യം}ഈ ജീവിതം ഈ ജീവിതം
ഈ ജീവിതം ഈ ജീവിതം
രാകി പറക്കുന്ന ചെമ്പരുന്തേ
നീയുണ്ടു മാമാങ്ക വേല കണ്ടു
വേലയും കണ്ടു വിളക്കും കണ്ടു
കടലില്‍ തിര കണ്ടു കപ്പല്‍ കണ്ടു
ഈ ജീവിതം ഈ ജീവിതം
ഈ ജീവിതം ഈ ജീവിതം...

പുഞ്ചിഅമ്മക്കു അഞ്ചു മക്കളാണേ
അഞ്ചാമനോ മണകുഞ്ചുവാണേ
പഞ്ചാര വിറ്റു നടന്നു കുഞ്ചു
പഞ്ചാര കുഞ്ചു എന്നു പേരു വന്നു.
ഈ ജീവിതം ഈ ജീവിതം
ഈ ജീവിതം ഈ ജീവിതം...

കാട്ടുമരത്തിന്‍ ചില്ലകള്‍ തോറും
കയറാം മറിയാം ചാടാം [2]
വാലില്ലത്തവനെ നിങ്ങള്‍ എറിഞ്ഞാല്‍
വാല്‍ പൊക്കി കൊണ്ടോടാം
ഈ ജീവിതം ഈ ജീവിതം
ഈ ജീവിതം ഈ ജീവിതം...

രാകി പറക്കുന്ന ചെമ്പരുന്തേ
നീയുണ്ടു മാമാങ്ക വേല മണ്ടു
വേലയും കണ്ടു വിളക്കും കണ്ടു
കടലില്‍ തിര കണ്ടു കപ്പല്‍ കണ്ടു
ഈ ജീവിതം ഈ ജീവിതം
ഈ ജീവിതം ഈ ജീവിതം...

ഇവിടെ

2. പാടിയതു: ആഷാ അജയ് / വേണു ഗോപാല്‍

ഈ കല്പടവില്‍
ഈ മരത്തണലില്‍
ഒരിക്കല്‍ കൂടി
നീ ഇരുന്നെങ്കില്‍
ഒരു വേനല്‍ മുഴുവനും അടരുന്ന പൂക്കളായ്
ഇനിയും നിന്നെ ഞാന്‍ മൂടിയേനേ...[ ഈ കല്പടവില്‍...

ഒരു വര്‍ഷ സന്ധ്യ തന്‍
പരിഭവ ഭംഗിയായ്
മൌനമായ് വന്നുവെങ്കില്‍[2]
ഒരു മഴക്കാലം നിനക്കു ഞാന്‍ തന്നേനെ[2]
പാടാമിനി.... [ ഈ കല്പടവില്‍...

ഹിമബിന്ദു ചൂടിയ പൂവിതളായ് നീ
ശിശിരത്തില്‍ വീണ്ടും ഉണര്‍ന്നെങ്കില്‍[2]
ഹൃദയത്തില്‍ അന്നു ചുവപ്പു ഞാന്‍ തന്നേനേ
ഉയിരിലെ ചൂടും പകര്‍ന്നെനെ[2]
പകര്‍ന്നേനെ... [ ഈ കല്പടവില്‍...

ഇനി വരും കാലങ്ങള്‍
അറിയാത്ത പാതകള്‍
ഒരു ബിന്ദു വെയില്‍ വന്നു ചേര്‍ന്നുവെങ്കില്‍
ഇതു വരെ പറയാത്ത പ്രിയ രഹസ്യം
ഹൃദയ ദളങ്ങളില്‍ കുറിച്ചേനെ...

ഈ കല്പടവില്‍
ഈ മരത്തണലില്‍
ഒരിക്കല്‍ കൂടി
നീ ഇരുന്നെങ്കില്‍
ഒരു വേനല്‍ മുഴുവനും അടരുന്ന പൂക്കളായ്
ഇനിയും നിന്നെ ഞാന്‍ മൂടിയേനേ...


ഇവിടെ

ഇവിടെ


വിഡിയോ

3. പാടിയതു: വിനീത് ശ്രീനിവാസന്‍

മായാ ജാലകത്തിന്‍ താര ദീപമെ നീ
താഴെ എന്നുള്ളില്‍ നീ താളമായ് പോരൂ
കാതില്‍ മന്ത്രമായ് നീ ഏതോ സ്വപ്നമന്നില്‍
നാദമായ് വന്നു ധൂപമായ് നിന്നു...[ മായ ജാലക...

സ്വരധാരയായ് നീ മുകില്‍ മാല പോലെ
ജീവ താളങ്ങളില്‍[2]
സ്ഥലകാല ദൂരം നീന്തി നീന്തി ചാരെ എത്തീടു.. [ മായ ജാലക...

തിര മാല പോല്‍ ചിര ദാഹമായ് നീ[2]
ദൂര തീരങ്ങളില്‍ [2]
പ്രിയതേ എനിക്കായ് മാരി വില്ലിന്‍ പീലി നീര്‍ത്തുന്നു [ മായ ജാലക...


ഇവിടെ

വിഡിയോ

4. രചന: പ്രഭാ വര്‍മ്മ
പാടിയതു: മഞ്ജരി / വീറ്റ്റാഗ്

പോയ് വരുവാന്‍ കൂടെ വരൂ
ഓര്‍മ്മകളെ ഇതിലേ
പൊന്‍ കനവിന്‍ പൂക്കളെല്ലാം
കാത്തു നില്‍ക്കും വഴിയെ [2]
പോയ് വരുവാന്‍...

പാടാത്ത പാട്ടിന്‍ ഈണത്തില്‍ ഉണ്ടോ
ഏകാന്ത രാഗങ്ങള്‍ എല്ലാം
ചൂടാത്ത പൂവിന്‍ സ്വപ്നത്തിലുണ്ടോ
കാണാത്ത വര്‍ണ്ണങ്ങള്‍ എല്ലാം

പോയ് വരുവാന്‍ കൂടെ വരൂ ഓര്‍മ്മകളെ ഇതിലേ
പൊന്‍ കനവിന്‍ പൂക്കളെല്ലാം കാത്തു നില്‍ക്കും വഴിയെ...

നീളാത്ത കാറ്റിന്‍ കൈകളില്‍ ഉണ്ടോ
മായാത്ത ഗന്ധങ്ങളെല്ലാം
മങ്ങാത്ത സന്ധ്യാ ദീപത്തി-പുതുലുണ്ടോ
മാറാത്ത നൊമ്പരം എല്ലാം..

പോയ് വരുവാന്‍ കൂടെ വരൂ ഓര്‍മ്മകളെ ഇതിലേ- പുതു
പൊന്‍ കനവിന്‍ പൂക്കളെല്ലാം കാത്തു നില്‍ക്കും വഴിയെ...

ഇവിടെ

ഇവിടെ


ഇവിടെ

വിഡിയോ


5. രചന: പ്രഭാ വര്‍മ്മ
പാടിയതു: വിധു പ്രതാപ് & ഗായത്രി

പൂവിന്‍ ഇതള്‍ ചെപ്പില്‍ താരം ചിരിച്ചെന്നോ
ഒരു സ്നേഹ സൌഹൃദം വിടര്‍ന്നിതാ
കാറ്റിന്‍ വിരല്‍ തുമ്പില്‍ താളം തുടിച്ചെന്നോ
ഒരു സ്നേഹ സൌരഭം വിടര്‍ന്നിതാ
ഇടനാഴികള്‍ തേടുമീ നിഴലായ് അലഞ്ഞീടുവാന്‍
ഇനി എത്ര എത്ര നാള്‍ മുന്നിലായ്

ഇടവേളകള്‍ക്കൊക്കെയും മധുരം
പകര്‍ന്നീടുവാന്‍
ഇനി സ്ഥലകാലമെ സൌഹൃദം
കിളികളോടൊത്തു പാടിയും
കഥകള്‍ പകുത്തു നല്‍കിയും
പുതു കാലമായ് കടന്നു വന്നിതാ....


ഇനി സങ്കടങ്ങള്‍ അനുസാന്ത്വനത്താല്‍
മായുംഎന്നാരുമേതോ ഓര്‍ത്തീലെയോ
ചെറു നൊമ്പരങ്ങള്‍ അണിവര്‍ണ്ണ വാക്കായ്
മാറുമെന്നിത്ര നാളും ഓര്‍ത്തീലെയോ
ഇള വെയിലത്തു വാടിയും
ഒരു തണലത്തൊതുങ്ങിയും
ഒരു പാട്ടിനീണമായ് കലര്‍ന്നു നാം....

പൂവിന്‍ ഇതള്‍ ചെപ്പില്‍ താരം ചിരിച്ചെന്നോ
ഒരു സ്നേഹ സൌഹൃദം വിടര്‍ന്നിതാ...

ഇനി ഈ മനസ്സില്‍ വിരിയുന്നതെല്ലാം
നീളെ നമ്മള്‍ക്കു കാത്തു വയ്ക്കേണ്ടയോ
പൊന്‍തൂവലാലെ തഴുകും കിനാവെ
നീളെ ഇന്നുമീ കൂട്ടു പോരില്ലയോ
പരിഭവ വാക്കില്‍ ഇണങ്ങിയും
ചെറു ചിരിയില്‍ മയങ്ങിയും
ഒരു പൂനിലാവു പോലണഞ്ഞു നാം....

പൂവിന്‍ ഇതള്‍ ചെപ്പില്‍
താരം ചിരിച്ചെന്നോ
ഒരു സ്നേഹ സൌഹൃദം വിടര്‍ന്നിതാ
കാറ്റിന്‍ വിരല്‍ തുമ്പില്‍
താളം തുടിച്ചെന്നോ
ഒരു സ്നേഹ സൌരഭം വിടര്‍ന്നിതാ
ഇടനാഴികള്‍ തേടുമീ നിഴലായ് അലഞ്ഞീടുവാന്‍
ഇനി എത്ര എത്ര നാള്‍ മുന്നിലായ്
ഇടവേളകള്‍ക്കൊക്കെയും മധുരം
പകര്‍ന്നീടുവാന്‍
ഇനി സ്ഥലകാലമെ സൌഹൃദം
കിളികളോടൊത്തു പാടിയും
കഥകള്‍ പകുത്തു നല്‍കിയും
പുതു കാലമായ് കടന്നു വന്നിതാ...

ഇവിടെ

വിഡിയോ


6. “ താഴുന്ന സൂര്യനെ ഏറ്റുവാങ്ങാന്‍ അലയാഴി കൈ നീട്ടിടുന്നു...“ എസ്. പി. ബാലസുബ്രമണ്യംഇവിടെ*ബോണസ്*

വിഡിയോ

No comments: