Wednesday, March 10, 2010

അരയന്നങ്ങളുടെ വീടു [2000] യേശുദാസ്, ചിത്ര, ഗായത്രി


സിദ്ധിക്ക്

“ ദീനദയാലോ രാമാ...

ചിത്രം: അരയന്നങ്ങളുടെ വീട് [2000] ലോഹിതദാസ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: രവീന്ദ്രൻ
പാടിയതു: കെ ജെ യേശുദാസ് & ഗായത്രി

ദീനദയാലോ രാമാ
ജയ സീതാവല്ലഭ രാമാ...
ശ്രിതജനപാലക രഘുപതിരാഘവ
പീതാംബരധര പാവനരാമാ...

(ദീനദയാലോ)

കൗസല്യാത്മജ! നീ തൊടുമ്പോൾ
ശിലയും അഹല്യയായ് മാറുന്നൂ
ക്ഷിതിപരിപാലകാ നിന്നെ ഭജിച്ചാൽ
ഭവദുരിതങ്ങൾ തീർന്നൊഴിയുന്നൂ
രാമ ഹരേ ജയ രാമ ഹരേ (2)

(ദീനദയാലോ)

സൗമ്യനിരാമയ! നീയുഴിഞ്ഞാൽ
നിളയും സരയുവായൊഴുകുന്നൂ
ഇരുൾവഴിയിൽ നിൻ കാൽപ്പാടുകളായ്
മിഥിലജ നിന്നെ പിൻ‌തുടരുന്നൂ
രാമ ഹരേ ജയ രാമ ഹരേ (2)

(ദീനദയാലോ...

ഇവിടെ

ഇവിടെ

വിഡിയോ


2.&3. പാടിയതു:യേശുദാസ് / ചിത്ര ‘മനസ്സിൻ മണിച്ചിമിഴിൽ...

മനസ്സിൻ മണിച്ചിമിഴിൽ
പനിനീർത്തുള്ളി പോൽ
വെറുതേ പെയ്തു നിറയും
രാത്രിമഴയാം ഓർമ്മകൾ

(മനസ്സിൻ..)

മാഞ്ഞു പോകുമീ മഞ്ഞും നിറ
സന്ധ്യ നേർക്കുമീ രാവും
ദൂരെ ദൂരെയെങ്ങാനും ഒരു
മൈന മൂളുമീപ്പാട്ടും
ഒരു മാത്ര മാത്രമെന്റെ മൺകൂടിൻ
ചാരാത്ത വാതിൽക്കൽ വന്നെത്തിയെന്നോടു
മിണ്ടാതെ പോകുന്നുവോ

(മനസ്സിൻ..)

അന്തിവിണ്ണിലെത്തിങ്കൾ നറു
വെണ്ണിലാവിനാൽ മൂടി
മെല്ലെയെന്നിലേ മോഹം
കണിമുല്ലമൊട്ടുകൾ ചൂടി
ഒരു രുദ്രവീണ പോലെയെൻ മൗനം
ആരോ തൊടാതെ തൊടുമ്പോൾ തുളുമ്പുന്ന
ഗന്ധർവ്വ സംഗീതമായ്

(മനസ്സിൻ...)
ഇവിടെ

ഇവിടെ

വിഡിയോ


4. പാടിയതു: യേശുദാസ്. “കാണാതെ മെല്ലെ മെയ് തൊട്ടു...

കാണാതെ മെല്ലെ മെയ് തൊട്ടു
കാരുണ്യമോലുന്ന കണ്ണീർ വിരൽ
ഒരു താരാട്ടിനായ് മിഴി പൂട്ടുന്നുവോ
ധനുമാസ മൗനയാമിനീ നീ........

(കാണാതെ)

ഒരു മുഴം ചേല കൊണ്ടെന്നെ
മഞ്ഞക്കുറിക്കോടിയും ചുറ്റി
ഒരു പവൻ കോർത്തു തന്നെന്നെ
തിരുവാഭരണവും ചാർത്തി
അരികിൽ ചേർത്തു നിർത്തി
നീലമയിൽപ്പീലി തന്നു
ആലിലപ്പൊൻ‌കണ്ണനായ് ഞാൻ

(കാണാതെ)

നിറമിഴിത്തൂവൽ കൊണ്ടെന്റെ
തനുവിൽ പൂന്തണലായ്
എരിവെയിൽ പാടവരമ്പിൽ
പൊഴിയാപ്പുതുമഴ പെയ്തു
വിറയും കൈ തലോടി
നേർവഴിയിൽ നന്മ നേർന്നു
എത്രമാത്രം ധന്യനാണോ ഞാൻ

(കാണാതെ)

ഇവിടെസോണാ നായർ

5. പാടിയതു: പി. ജയചന്ദ്രൻ & മനോ “ കാക്ക പൂ....

ആയിരേ ഹോളി ആയിരെ രംഗോം കി ബാരിഷ് ലായിരെ ജീവൻ മെ
കുഷിയാം ലായീ ഹോളി
ദിൽ സെ അബ് ദിൽ കൊ മിലാദി ദുനിയാ രംഗീൻ ബനാദെ
സബ് മിൽകെ ഹോളി ഖേലേംഗെ.. ഹോളി ഹോളീ ആയിരെ......


കാക്കപ്പൂ... കൈതപ്പൂ... കന്നിപ്പൂ.. കരയാമ്പൂ...
കൊന്നപ്പൂ പൂക്കുന്ന നാട്ടിൽ പൊന്നാര്യൻ കൊയ്യുന്നൊരെന്റെ നാട്ടിൽ
വലമാവിൻ കൊമ്പത്തെ കുഞ്ഞു കൂട്ടിൽ [2]
ഹരിനാമം ചൊല്ലുന്നൊരമ്മയുണ്ടേ, അമ്മയുണ്ടേ....

ആയിരേ ഹോളി ആയിരെ രംഗോം കി ബാരിഷ് ലായിരെ ജീവൻ മെ
കുഷിയാം ലായീ ഹോളി...
ദിത്സെ അബ് ദിൽ കൊ മിലാദി ദുനിയാ രംഗീൻ ബനാദെ
സബ് മിൽകെ ഹോളി ഖേലേംഗെ.. ഹോളി ഹോളീ ആയിരെ......


പാൽക്കാരി പുഴയുണ്ടൂ പാടമുണ്ടേ
കർപ്പൂരത്തിരി കത്തും നാഗക്കാവും
മാറാ മഴക്കാറിൽ മുടിയേറും കാലമായ്
തങ്കത്താളും തകരയും കീറാ മുറം
നിറക്കുവാൻ കുഞ്ഞിക്കോത കുരുവിയേ വാ [ കൊന്നപ്പൂ പൂക്കുന്ന....

മെഴുകോലും മെഴുക്കിന്റെ മുടി ഒലുമ്പീ
കരുമാടി കിടാത്തന്റെ കാക്ക കുളിയും
മാനം കുട മാറും മഴവില്ലിൻ ജാലവും
ഞാറിൻ പിടി വാരും നാടൻ പെണ്ണിൻ നാണവും
നാടൻ ചിന്തും നായിക്കളി കോലം തുള്ളും കാണി കണ്ണൻ
പമ്മി പാറും പനംതത്തെ വാ...

കൊന്നപ്പൂ പൂക്കുന്ന നാട്ടിൽ പൊന്നാര്യൻ കൊയ്യുന്നൊരെന്റെ നാട്ടിൽ
വലമാവിൻ മൊമ്പത്തെ കുഞ്ഞു കൂട്ടിൽ[2]
ഹരിനാമം ചൊല്ലുന്നൊരമ്മയുണ്ടേ, അമ്മയുണ്ടേ....


ഇവിടെ


വിഡിയോദേവൻ

*************ബോണസ്:: “ഉയിരെ കലന്തതു“ തമിഴ് ഉയിരെ....ഉയിരെവിഡിയോ

No comments: