Powered By Blogger

Thursday, March 18, 2010

ചിത്രം: ജാതകം [1989] യേശുദാസ്, ചിത്ര

ചിത്രം: ജാതകം [1989] സുരേഷ് ഉണ്ണിത്താൻ
അഭിനേതാക്കൾ: സുകുമാരൻ, ജയറാം, തിലകൻ, ജഗതി, മധു, സിത്താര, ശാരി, കവിയൂർ പൊന്നമ്മ
രചന: ഓ.എൻ.വി.
സംഗീതം:ആർ. സോമശേഖരൻ

ജയറാം

1. പാടിയതു: യേശുദാസ്

പുളിയിലക്കരയോലും പുടവ ചുറ്റി കുളിര്‍ ചന്ദനത്തൊടുകുറി ചാര്‍ത്തി
നാഗഫണത്തിരു മുടിയില്‍ പത്മരാഗ മനോജ്ഞമാം പൂ തിരുകി
സുസ്മിതേ നീ വന്നു ആ ......... ഞാന്‍ വിസ്മിത നേത്രനായ് നിന്നു

പുളിയിലക്കരയോലും പുടവ ചുറ്റി കുളിര്‍ ചന്ദനത്തൊടുകുറി ചാര്‍ത്തി
പട്ടുടുത്തെത്തുന്ന പൗര്‍ണ്ണമി ആയ് എന്നെ തൊട്ടുണര്‍ത്തും
പുലര്‍വേളയായി...
മായാത്ത സൗവര്‍ണ്ണ സന്ധ്യയായി നീ എന്‍റെ മാറില്‍ മാലേയ സുഗന്ധമായി
സുസ്മിതേ നീ വന്നു ആ ......... ഞാന്‍ വിസ്മിത നേത്രനായ് നിന്നു
പുളിയിലക്കരയോലും പുടവ ചുറ്റി കുളിര്‍ ചന്ദനത്തൊടുകുറി ചാര്‍ത്തി
മെല്ലേ ഉതിരും വള കിലുക്കം പിന്നേ വെള്ളിക്കൊലുസ്സിന്‍ മണികിലുക്കം
തേകി പകര്‍ന്നപ്പോള്‍ തേന്‍ മൊഴികള്‍ നീ എന്‍ ഏകാന്തതയുടെ ഗീതം ആയി
സുസ്മിതേ നീ വന്നു ആ ......... ഞാന്‍ വിസ്മയ ലോലന്‍ ആയ് നിന്നു
പുളിയിലക്കരയോലും പുടവ ചുറ്റി കുളിര്‍ ചന്ദനത്തൊടുകുറി ചാര്‍ത്തി
നാഗഫണത്തിരു മുടിയില്‍ പത്മരാഗ മനോജ്ഞമാം പൂ തിരുകി
സുസ്മിതേ നീ വന്നു ആ ......... ഞാന്‍ വിസ്മിത നേത്രനായ് നിന്നു
പുളിയിലക്കരയോലും പുടവ ചുറ്റി കുളിര്‍ ചന്ദനത്തൊടുകുറി ചാര്‍ത്തി

ഇവിടെ

2. പാടിയതു: ചിത്ര

അരളിയും കദളിയും പൂവിടും കാടിന്‍റെ
കരളിലിരുന്നു പൊന്‍‌മുരളിയൂതും
അറിയാത്ത പാട്ടുകാരാ നിന്റെ
യരികിലേക്കിന്നു ഞാനോടിവന്നു ...ഓടി വന്നു...(അരളിയും)
മധുരമാമേതോ മകുടിതന്‍ നാദം
കേട്ടുണരുന്ന നാഗിനിപോലെ
പാടി വിളിക്കുന്ന പാല്‍ക്കടലിന്‍‌നേര്‍ക്ക്
പായുന്ന വാഹിനിപോലഅണയുന്നു!
ഓടിയണയുന്നു (അരളിയും...

അളിനീലവേണിയഴിഞ്ഞുലഞ്ഞഞ്ജന
പരിവേഷമാര്‍ന്നൊരു ചേലില്‍
ആദിജന്മത്തില്‍ നീ കണ്ടുകൊതിച്ചവ-
ളാണിന്നും പിന്‍‌തുടരുന്നു
തിരയുന്നു! നിന്നെ തിരയുന്നു.. (അരളിയും...

ഇവിടെ

വിഡിയോ

സിത്താര

3. പാടിയതു: ചിത്ര

നീരജദലനയനേ ദേവീ
നീഹാരശൈലതനയേ

(നീരജ)

വര്‍ഷവും വസന്തവും
ഗ്രീഷ്മവും ശിശിരവും
വന്നുപോകുന്നതറിയാതെ
സ്നേഹതപസ്വിനി നീ നില്‌പൂ
ശിവപ്രേമത്തിന്‍ ജ്വാലയില്‍
നീ ദഹിപ്പൂ.... (നീരജ)

ആതപജ്വാലയും പൂനിലാവായ് നിന്‍റെ
പാദപ്രണാമം ചെയ്‌വൂ...
സ്നേഹത്തിന്‍ സത്യവും സൗന്ദര്യവും
പരമേശ്വരപ്രണയിനി നീയേ...[ നീരജ...

ഇവിടെ

ബോണസ്:

ചിത്രം: ഷാജഹാൻ [ത മിഴ്]
പാടിയതു: ഉണ്ണീമേനോൻ

ഇവിടെ

വിഡിയോ

ഒന്നു കൂടി:

വിഡിയോ

No comments: