Powered By Blogger

Sunday, February 21, 2010

കഥ [2002] സുജാത, വേണുഗോപാൽ, വിധു പ്രതാപ്, സന്തോഷ് കേശവൻ [ 4]


ചിത്രം: കഥ [2002] സുന്ദര്‍ദാസ്
രചന: ഗിരീഷ് പുത്തെഞ്ചെരി
സംഗീതം: ഔസേപ്പച്ചന്‍


1. “മഴയുള്ള രാത്രിയില്‍ ..
പാടിയതു: സുജാത / വിധുപ്രതാപ്

മഴയുള്ള രാത്രിയില്‍ മനസ്സിന്റെ തൂവലില്‍
വിരല്‍ തൊട്ടുണര്‍ത്തുന്നതാരെ [2]
അരികത്തിരുന്നൊരു പ്രിയമുള്ള പാട്ടായ്
പരിഭവം പകരുന്നതാരേ .. [ മഴയുള്ള...

പാതിയടഞ്ഞൊരെന്‍
മിഴിയിതള്‍ തുമ്പിന്മേല്‍
മണിച്ചുണ്ടു ചേര്‍ക്കാന്‍ വരുന്നതാരേ
പാര്‍വണ ചന്ദ്രനായ് പതുങ്ങി
നിന്നെന്‍ മാറില്‍ പനിനീരുപെയ്യുവാന്‍
വരുന്നതാരേ...പ്രണയം തുളുമ്പി നിക്കും
ഒരു പൊന്മണിവീണതലോടി [2]
ഒരു സ്വര മാരിയായ് പൊഴിഞ്ഞതാരേ [ മഴയുള്ള ...

ഹൃദയത്തിനുള്ളില്‍ ദലമര്‍മരങ്ങള്‍ പോല്‍
മധുരാഗ മന്ത്രമായ് മിടിച്ചതാരേ

വാരിളം പൂവാം വിരല്‍ തുമ്പു കൊണ്ടേതോ
വസന്തത്തെ നുള്ളുവാന്‍ കൊതിച്ചതാരേ...
മധുരം പുരണ്ടു നില്‍ക്കും
മനസ്സിന്‍ കനിമുല്ലയിലേതോ [2]
ഒരു വനസൂര്യനായ് വിരിഞ്ഞതാരേ [ മഴയുള്ള ....



ഇവിടെ


വിഡിയോ
****************

കാവ്യ മാധവന്‍



2.“ഒടുവിലീ സന്ധ്യയും ഞാനും...

പാടിയതു: ജി. വേണുഗോപാല്‍

ഒടുവിലീ സന്ധ്യയും ഞാനും
വിമൂകമെന്റെ തൊടിയിലെ
തുമ്പികള്‍ പോലെ [2]
വിട പറഞ്ഞെങ്ങോ പിരിയുന്ന വേളയില്‍
പടിയിറങ്ങുന്നുവോ സൂര്യന്‍
പ്രണയപരാജിത സൂര്യന്‍... [ഒടിവിലീ...

അറിയതെ അന്നൊരു രാത്രിയില്‍ വന്നെന്റെ
അരികിലിരുന്നൊരു മുത്തേ..[2]
ആയിരം വിരലിനാല്‍ നിന്നെ തലോടി ഞാന്‍
പാടിയ പാട്ടുകള്‍ നീ മറന്നോ..
നിന്റെ പ്രാണന്റെ പ്രാണനെ നീ മറന്നോ... [ ഒടുവിലീ....

മഴവില്ല്നഴകുള്ള നിന്‍ കവിള്‍ പൂവിലെ
മധുവുണ്ടുറങ്ങിയ രാവില്‍ [2]
വാടിയ നിന്നുടെ പൂവുടല്‍
മെല്ലെ ഞാന്‍ മിഴി കൊണ്ടുഴിഞ്ഞതും
നീ മറന്നു എന്റെ
നിഴല്‍ കൊണ്ടുഴിഞ്ഞതും നീ മറന്നു...[ ഒടുവിലീ...

ഇവിടെ


വിഡിയോ

***********************

ജഗതി ശ്രീകുമാര്‍



3.“യാത്രയാവുമീ ഹേമന്തം...

പാടിയതു: സന്തോഷ് കേശവന്‍

യാത്രയാവുമീ ഹേമന്തം
നിലാവില്‍ മുങ്ങി നില്‍ക്കുമ്പോള്‍
ദേവദൂതരാരോ പാടുന്നു
വിലോല ലോല സംഗീതം....

ഒരുതന്ത്രി മാത്രമിടനെഞ്ചില്‍
മീട്ടുമൊരു മൂക രാഗ ലയമെന്ന പോല്‍..
ഒരു സാന്ദ്ര മായാമുകില്‍ മാല വാനില്‍
ഒരു പ്രാവു നീര്‍ത്ത ചിറകെന്ന പോല്‍
വെറുതേ.. വെറുതേ.. ഹൃദയം തഴുകീ..
ആരാരും അറിയാതൊരു അനുരാഗമാം നൊമ്പരം..
[ യാത്രയാവുമീ ഹേമന്തം....}

ആര്‍ദ്രമായൊരാള്‍ മാത്രം
ദൂരെ നിന്നു പാടി
പെയ്തുണര്‍ന്ന നോവിന്റെ
പൂവടര്‍ന്ന പോലെ
കാതരമാം കിന്നരമായ്
കാണാത്ത കണ്ണീരുമായ്
അരാരും കേള്‍ക്കാതെ ഒരു
നീര്‍ത്ത നെടുവീര്‍പ്പായ്
[ യാത്രയാവുമീ ഹേമന്തം...}

പാതി മാഞ്ഞ രാത്തിങ്കള്‍ കാത്തു നില്‍‌പ്പതാരേ
ഈറനായ വാര്‍തിങ്കള്‍ പോയ് മറഞ്ഞതെന്തേ
പൂമിഴി തന്‍ കോളുകളില്‍
പൂക്കാത്ത സ്വപ്നങ്ങളായ്
ആരോരും മൂളാത്തൊരു
അഴലിന്റെ കുയില്‍ പാട്ടുമായ്...

യാത്രയാവുമീ ഹേമന്തം
നിലാവില്‍ മുങ്ങി നില്‍ക്കുമ്പോള്‍
ദേവദൂതരോ പാടുന്നു
വിലോല ലോല സംഗീതം....

ഒരുതന്ത്രി മാത്രമിടനെഞ്ചില്‍
മീട്ടുമൊരു മൂക രാഗ ലയമെന്ന പോല്‍..
ഒരു സാന്ദ്രമായ മുകില്‍ മാല വാനില്‍
ഒരു പ്രാവു നീര്‍ത്ത ചിറകെന്ന പോല്‍
വെറുതേ.. വെറുതേ.. ഹൃദയം തഴുകീ..
ആരാരും അറിയാതൊരു അനുരാഗമാം നൊമ്പരം..
[ യാത്രയാവുമീ ഹേമന്തം....}

ഇവിടെ

***************

ജനാര്‍ദ്ദനന്‍



പാടിയതു: ഫ്രാങ്കോ

വാർമേഘത്തേരിറങ്ങി വഴിയോരക്കാവു ചുറ്റി
പറ പറ പറന്നുയരണമൊരു പനിമതിക്കിളിയായ് (വാർമേഘ.....)
കാണാപ്പൂങ്കാറ്റായ് ചുരമിറങ്ങി മേയാം
കടലലമേല്‍ കൂത്താടി നീന്താം (കാണാപ്പൂങ്കാറ്റായ്...)
ചെറുചിലമ്പിട്ട കുറുകുറുമ്പൊത്ത
കുസൃതിക്കുരുന്നു മനസ്സുകളെ......
വാർമേഘത്തേരിറങ്ങി വഴിയോരക്കാവു ചുറ്റി
പറ പറ പറന്നുയരണമൊരു പനിമതിക്കിളിയായ്

മാമഴച്ചേലോലും മണിച്ചിത്രശലഭങ്ങളേ
ചിറകെറിഞ്ഞു കൂടെ പോരുമോ
മാമരത്തണലത്തെ മരതകക്കൂടിനുള്ളിൽ
മിഴിയുഴിഞ്ഞു പാട്ടുപാടുമോ.....
ഏഹേ...പൊന്നോലപ്പന്തുകെട്ടി അമ്മാനം തത്തിക്കളിക്കാം
അമ്പിളിവള്ളിയിലക്കരെയിക്കരെ ഊഞ്ഞാലാടാം (പൊന്നോല....)
ചെറുചിലമ്പിട്ട കുറുകുറുമ്പൊത്ത
കുസൃതിക്കുരുന്നു മനസ്സുകളെ.......
വാർമേഘത്തേരിറങ്ങി വഴിയോരക്കാവു ചുറ്റി
പറ പറ പറന്നുയരണമൊരു പനിമതിക്കിളിയായ്

പൂവെയില്‍ക്കസവോലും പുഴയിലെ മീനുകളേ
കരകടന്നു കൂടെപ്പോരുമോ
കാവടിക്കളിയാടും കനവിലെ തുമ്പികളേ
തുടിതുടിച്ചു തുള്ളിയാടുമോ
അമ്പാരിച്ചന്തമണിഞ്ഞും അണിയാരത്തൊങ്ങലണിഞ്ഞും
ഉള്ളിലുണരണൊരുത്സവമേളത്തില്‍ ആടാം പാടാം..(അമ്പാരി...)
ചെറുചിലമ്പിട്ട കുറുകുറുമ്പൊത്ത
കുസൃതിക്കുരുന്നു മനസ്സുകളെ.......
(വാർമേഘത്തേരിറങ്ങി....)

ഇവിടെ

വിഡിയോ

No comments: