Wednesday, February 24, 2010

നിറം [1999] യേശുദാസ്, ജയചന്ദ്രൻ, വിധു പ്രതാപ്, സുജാത, ചിത്ര [5+]ചിത്രം: നിറം [1999] കമൽ
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ

പാടിയതു: കെ ജെ യേശുദാസ് & ചിത്ര

ആകാശമേഘം മറന്നേ പോയ്
അനുരാഗ തീരം കരഞ്ഞേ പോയ്
ഒരു കോണിൽ എല്ലാം മറന്നേ നിൽ‌പ്പൂ
ഒരേകാന്ത താരം....

യാത്രയായ് സൂര്യാങ്കുരം
ഏകയായ് നീലാംബരം
ആർദ്രമാം സ്നേഹം തേടി
നോവുമായ് ആരോ പാടീ (യാത്രയായ്...)

ആ..ആ.ആ.ആ
മായുന്നു വെണ്ണിലാവും നിൻ
പാട്ടും പൂഴി മണ്ണിൽവീഴും നിൻ
കാലടി പാടും തോഴീ
പെയ്യാതെ വിങ്ങി നില്പൂ വിൺ മേഘംകാത്തു നില്പൂ
ദൂരെ ഈ ശ്യാമയാമം ഭൂമി വീണ്ടും
ഒരോർമ്മയായ് മാഞ്ഞു പോവതെങ്ങു നിൻ രൂപം (2)

ആ..ആ.ആ. (യാത്രയായ്.യാത്രയായ് സൂര്യാങ്കുരം
ഏകയായ് നീലാംബരം..)

ആരോടും മിണ്ടാതെ നീ പോകെ
ഭാവുകങ്ങൾ നേർന്നീടാം
നൊമ്പരത്തോടെ എന്നും
എന്നെന്നും ഏറ്റു വാങ്ങാൻ ഈ മൗനം
യാത്രയാവാൻ നിൽക്കും നിൻ
കണ്ണുനീർമുത്തും -പൊന്നേ
കിനാവുമായ് പറന്നു പോവതെങ്ങു നീ മാത്രം (2)
ഉം..ഉം..ആ.ആ.ആ (യാത്രയായ് സൂര്യാങ്കുരം
ഏകയായ് നീലാംബരം...)

ഇവിടെ

വിഡിയോ


2. മിഴിയറിയാതെ വന്നു നീ....
രചന: ബിച്ചു തിരുമല
പാടിയതു: യേശുദാസ്

മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലില്‍
കനവറിയാതെ ഏതോ കിനാവുപോലെ
മനമറിയാതെ പാറിയെന്‍ മനസരസോരം
പ്രണയനിലാക്കിളി നീ ശഹാന പാടി
ഇതുവരെ വന്നുണര്‍ന്നിടാതൊരു പുതുരാഗം
എവിടെ മറന്നു ഞാന്‍ ഈ പ്രിയാനുരാഗം (മിഴിയറിയാതെ............)

കണ്‍ ചിമ്മിയോ നിന്‍ ജാലകം
ഏതോ നിഴല്‍ തുമ്പികള്‍ തുള്ളിയോ
കാതോര്‍ക്കയായ് എന്‍ രാവുകള്‍ കാറ്റായ് വരും നിന്റെ കാല്‍താളവും
തങ്ക തിങ്കള്‍ തേരേറി വര്‍ണ്ണ പൂവിന്‍ തേന്‍ തേടി
പീലി തുമ്പില്‍ കൈമാറും മോഹങ്ങളെ
എന്നും നിന്നെ കണ്‍ കോണില്‍ മിന്നും പൊന്നായ് കാത്തോളാം
ഒന്നും മിണ്ടാതെന്തേ നീ നില്‍പ്പൂ മുന്നില്‍ (മിഴിയറിയാതെ............)

തൂമഞ്ഞിനും കുളിരേകുവാന്‍ ദേവാമൃതം നല്‍കിയോ തെന്നലേ
പൂന്തേനിനും മധുരം തരും അനുഭൂതികള്‍ കൊണ്ടുവാ ശലഭമേ
ഇന്നെന്‍ ഉള്ളില്‍ ചാഞ്ചാടും കാണാ സ്വപ്ന പൂപ്പാടം
കൊയ്യാനെത്തും കിന്നാര പൊന്‍ പ്രാക്കളെ
ഓരോ തീരം തേടാതെ ഓല ചില്ലില്‍ നീന്താതെ
ഈറന്‍ ചുണ്ടില്‍ മൂളാന്‍ ഒരീണം തരൂ (മിഴിയറിയാതെ............)


ഇവിടെ


വിഡിയോ


3. “മിന്നിത്തെന്നും നക്ഷത്രങ്ങൾ...
രചന: പുത്തൻ
പാടിയതു: യേശുദാസ് & ചിത്ര

മിന്നിത്തെന്നും നക്ഷത്രങ്ങൾ വിണ്ണിൽ ചിന്നുന്നു
മിന്നാമിന്നിക്കുഞ്ഞുങ്ങൾ പോലെ
ചെല്ലത്തുമ്പിൽ പക്ഷിക്കൂട്ടം ചൂളം കുത്തുന്നൂ
ചോലക്കാറ്റിൻ സംഗീതം പോലെ
മിഴിയിൽ മഴവിൽ ചിറകേറിടാം
വെറുതേ ഇതിലേ അലയാം
കുളിരാ കുളിരിൻ കുടമേന്തിടാം
കുറുവാൽ പറവേ വരു നീ
ഓ..ഓ..ഓ....(മിന്നിത്തെന്നും....)


കുറുമ്പുമായ് കൊഞ്ചിക്കുറുകുന്ന മനസ്സേ
കുണുങ്ങിക്കൊണ്ടെന്നും കറങ്ങുന്നു വസന്തം (2)
വിരൽ തലോടവേ ഓ..വിരിഞ്ഞു താരകം
കുട നിവർത്തവേ ഓ.... പൊഴിയു മാമഴ
ഊഞ്ഞാല കൊമ്പത്തെ ഉല്ലാസസല്ലാപം
പാറിപ്പറക്കും വെള്ളിപ്രാവേ പ്രാവേ പ്രാവേ
ഓ...ഓ...ഓ... (മിന്നിത്തെന്നും...)


അലഞൊറിഞ്ഞെങ്ങും ഒഴുകുന്ന പുഴയായ്
കിലുകിലെ കൊഞ്ചി കിലുങ്ങുമീ കളിമ്പം (2)
മിഴിയുഴിഞ്ഞിടും ഓ...ഓ...തുടുനിറങ്ങളായ്
പതമമർന്നിടും ഓ... പുതിയ ലോകമായ്
നാം ഒന്നായ് പാടുമ്പോൾ നാടെങ്ങും സംഗീതം
കൂടെ കൂത്താടും കുഞ്ഞിക്കാറ്റേ
ഓ...ഓ...ഓ.... (മിന്നിത്തെന്നും...)

ഇവിടെ

വിഡിയോ


4. ‘ പ്രായം നമ്മിൽ മോഹം നൽകി...

രചന: ബിച്ചു തിരുമല
പാടിയതു: ജയചന്ദ്രം & സുജാത


ആ..ആ..ആ.ആ.....
പ്രായം നമ്മിൽ മോഹം നൽകി
മോഹം കണ്ണിൽ പ്രേമം നൽകി
പ്രേമം ചുണ്ടിൽ രാഗം നൽകി
രാഗം മൂളാൻ ഈണം നൽകി
ഈണം തേടും ഈറത്തണ്ടിൽ
കാറ്റിൻ കൈകൾ താളം തട്ടി
താളക്കൊമ്പത്തൂഞ്ഞലാടി
പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ
ഒന്ന് പാടൂ നാട്ടുമൈനേ
കൂടെ ആടൂ ചോല മയിലേ (പ്രായം...)

എന്തിനൊത്ര നാളും നിന്നിൽ
കുങ്കുമം ചൊരിഞ്ഞൂ സൂര്യൻ
കണ്ണിലെ നിലാവിൽ പൂത്തതേതാമ്പൽ
എത്ര കോടി ജന്മം മൂകം
കാത്തിരുന്നു നിന്റെ ദേവൻ
നെഞ്ചിലെ കിനാവിൽ ചേർത്തതീ രൂപം
മേഘ ത്തേരിൽ
ആ..ആ.ആ.ആ

മേഘത്തേരിൽ ദൂ‍തു വരും രാഗപ്പക്ഷി നീ
പാട്ടിൽ പറഞ്ഞതെന്തേ (2)
എന്നും കൈമാറും സ്നേഹപൂത്താലം മുന്നിൽ നിരന്നിടും നേരം
ഒന്ന് പാടൂ നാട്ടുമൈനേ
കൂടെ ആടൂ ചോല മയിലേ
ഒന്ന് പാടൂ നാട്ടുമൈനേ
കൂടെ ആടൂ ചോല മയിലേ (പ്രായം...)


പാല പൂത്ത കാവിൽ നമ്മൾ
കണ്ടു മുട്ടീ ആദ്യം തമ്മിൽ
പങ്കു വെച്ചതേതോ കവിതയായ് മാറീ
മാരി പെയ്ത രാവിൽ പിന്നെ
യാത്ര ചൊല്ലി പോയ നേരം
ഓർത്തു വെച്ചതൊരോ കഥകളായ് മാറീ
സ്വർഗ്ഗവാതിൽ പാതി ചാരീ ദേവകന്യ നീ
പാട്ടിൽ പറഞ്ഞതെന്തേ (2)
മേലേ മാനത്തെ നക്ഷത്രപ്പൂക്കൾ
മുത്തായ് പൊഴിഞ്ഞിടും തീരത്ത്
ഒന്ന് പാടൂ നാട്ടുമൈനേ
കൂടെ ആടൂ ചോല മയിലേ
ഒന്ന് പാടൂ നാട്ടുമൈനേ
കൂടെ ആടൂ ചോല മയിലേ (പ്രായം...)


ഇവിടെ

വിഡിയോ


5. “ഒരു ചിക്ക് ചിക്ക് ചിക്ക് ചിറകിൽ....

പാടിയതു: വിധു പ്രതാപ് & ശബ്നം

ഒരു ചിക് ചിക് ചിക് ചിറകിൽ
മഴവില്ലു വിരിക്കും മനസ്സേ ശുക്രിയാ ശുക്രിയാ
ഹെയ് കുക്ക് കുക്ക് കുക്ക് കുറുകി
കുഴൽ ഊതിപ്പാടും കുയിലേ
ശുക്രിയാ ശുക്രിയാ (2)

നിൻ പാട്ടിനു കൂട്ടിനു പോരാം
കുളിർമുത്തുകൾ വാരിവിതയ്ക്കാം
ഈ നീലനിലാവിനു നേരാം ശുക്രിയാ ശുക്രിയാ (ഒരു ചിക്....)


ഓ...ഓ...ഓ...
ഓ,...ഓ...ഓ...
ആക്ച്വലി ബോറാകുമ്പോൾ മേഡേൺ ലൈഫേ ശുക്രിയാ
റ്റോട്ടലി ഫൂളാകുമ്പോൾ ക്യാമ്പസ് ലവേ ബൈ ബൈ ശുക്രിയാ
ശുക്രിയാ ഹോയ് ശുക്രിയാ ശുക്രിയാ (2)
എക്സാമായാൽ സർക്കാരിൻ ലോഡ് ഷെഡിങ്ങിനു ശുക്രിയാ
കൈ കാട്ടുമ്പോൾ കാണാത്ത ബസ് ഡ്രൈവർക്കും ശുക്രിയാ
വേനൽ വന്നാൽ വെയിൽ കായും വാട്ടർടാപ്പിനു ശുക്രിയാ
ചാനൽ തോറും നിശ മാറും വിഡ്ഡിപ്പെട്ടിക്കു ശുക്രിയാ
ശുക്രിയാ.... (ഒരു ചിക്...)


ഹ ഹഹാ ഹൊയ് ഹൊയ്.....

കാതലൻ നേരിൽ വന്നാൽ കേണൽ സാറേ ശുക്രിയാ
ക്യാ കരൂ മംഗൾ ഹോഗാ മേരീ ബഹനാ ബൈ ബൈ ശുക്രിയാ
ശുക്രിയാ ഹോയ് ശുക്രിയാ ശുക്രിയാ (2)
ഓസിൽ ഡെയ്‌ലി സ്കോച്ച് ആകും സണ്ണിച്ചായനു ശുക്രിയാ
വീശിപ്പോയാൽ ഫ്ലാറ്റാകും ജോബച്ചായനു ശുക്രിയാ
മായാമമ്മി ദീപാന്റി ബഫെറ്റ് റ്റൈമിൽ ശുക്രിയാ
തിന്നാൻ വയ്യ എൻ ഭയ്യാ ഡയബറ്റികായ് ശുക്രിയാ (ഒരു...ചിക്...)


ഇവിടെ


ബോണസ്: സിന്ധു ഭൈരവി :ഞാനൊരു സിന്ധു കാ‍ാവടി സിന്ധു....


ഇവിടെ

വിഡിയോ

1 comment:

ഒഴാക്കന്‍. said...

കുഞ്ഞുബി,, kalakki!