Powered By Blogger

Tuesday, January 19, 2010

ഇന്നത്തെ ചിന്താവിഷയം [2008] എം.ജി. ശ്രീകുമാർ




കണ്ടോ കണ്ടോ കാക്ക കുയിലേ...

ചിത്രം: ഇന്നത്തെ ചിന്താവിഷയം [2008] സത്യൻ അന്തിക്കാട്
രചന: : ഗിരീഎഷ് പുത്തഞ്ചെരി
സംഗീതം: : ഇളയരാജ

പാടിയതു: : എം ജി ശ്രീകുമാർ

കണ്ടോ കണ്ടോ കാക്ക കുയിലേ പട്ടുടുത്ത പാവക്കുഞ്ഞ്
കാറ്റു മൂളും ചൂളം കേട്ടാൽ മാറിലൊട്ടും മൈനകുഞ്ഞ്
പെയ്യാ മഴക്കാട് കാട്ടിൽ പൂവാലി പോൽ മേയും മഞ്ഞ്
മിന്നാ പൊന്നിൻ കൂട്
കൂട്ടിൽ കുഞ്ഞാങ്കിളി പെണ്ണേ വായോ
കതിരായ് പതിരായ് ഒരു കഥ ഞാൻ പറയാം
പഴമൊഴി തൻ പൂം പാട്ടുമായ്
കണ്ടോ കണ്ടൊ കണ്ടൊ ( കണ്ടോ..)

കാട്ടു കൊമ്പനെ താലി കെട്ടിയീ കൊക്കൻ പൂച്ച
ആട്ടു തൊട്ടിലിൽ കാൽ കുടഞ്ഞതോ പോക്കാൻ തവള
കുംഭ മാസത്തിൽ കുരുവി നട്ടത് കുറുവാൽ നെല്ല്
നീലി ചുണ്ടെലി കൊയ്തെടുത്തതോ കാണാ കനല്
കോല മയിൽ തമ്പ്രാനുണ്ണാൻ നാട്ടു പഴംചോറ്
കാടി കുടഞ്ഞാരെ തന്നൂ ഓട്ടുകുടം മോര്
പോക്കിരിയും പീക്കിരിയും പട പോകുന്നെ
ഇന്നാണാറ്റിൻ കര നാട്ടിൽ തൈപ്പൂയം ( കണ്ടോ...)

ആട്ടിൻ കുട്ടിയെ ഊട്ടിപോറ്റുവാൻ രാ ചെന്നായ
ഒന്നിറുക്കിയാൽ ചങ്കറുക്കുമീ ചതിയൻ ഞണ്ട്
ആറ്റു മീനോടിഷ്ടം കൂടുവാൻ തടിയൻ കൊക്ക്
പൂക്കറുമ്പി തൻ പാൽ കറക്കുവാൻ മൂർഖൻ പാമ്പ്
ആഞ്ഞിലി മേലൂഞ്ഞാലാടാൻ കൂടെ വരും വവ്വാല്
കൂനനുറുമ്പാണേ നാവിൽ നെയ് മധുരം നൽകാം
പൂത്തകിലും കടും തുടിയും മറിമായമായ്
ഈ നാട്ടിൽ നടപ്പത് വേട്ടപുലിയാട്ടം ( കണ്ടോ...)


ഇവിടെ


വിഡിയോ







പാടിയതു:: മധു ബാലകൃഷ്ണൻ &ശ്വേത

മനസിലൊരു പൂമാല

മനസിലൊരു പൂമാല കൊരുത്തു വെച്ചതാരാണു
മണിച്ചി കലമാനോ പൂ മീനോ
കനവിലൊരു പൂത്താലി കരുതി വെച്ചതാരാണു
കുറുകുമൊരു കാറ്റോ പൂങ്കാറ്റോ
പൊന്നു തൂകും മെയ്യിൽ ഞാനൊന്നു തൊട്ട നേരം
മഞ്ഞുരുകും നെഞ്ചിൽ നീ മുത്തമിട്ട നേരം
പളുങ്കു വള എടുത്തു കണ്ണു പൊത്തു മോമന പൊന്നുണ്ണി നീ ( മനസ്സി...)

പഞ്ചവർണ്ണ ക്കിളിയേ തഞ്ചമിട്ട് പറക്കാൻ
നെഞ്ചകത്തൊരിടം തരാം ഞാൻ
കൊച്ചു കൊച്കു പിണക്കം പിന്നെയുള്ളൊരിണക്കം
പിച്ച വെക്കും കുറുമ്പല്ലയോ
പാതിരാ മൈനകൾ പാതി വരി പാടുമ്പോൾ
പാലമേൽ പൂവുകൾ കാറ്റിലിളവേൽക്കുമ്പോൾ
എനിക്കു നിൻ നീൾമിഴികൾ കൊളുത്തി വെച്ച പൂത്തിരികൾ
എനിക്കു നിന്റെ പുഞ്ചിരികൾ അടുത്തു വന്ന സുന്ദരികൾ
വെള്ളിമണീ തുള്ളി തുള്ളി വാ തൂ വിണ്ണിലുള്ള തങ്ക തിങ്കളേ
മുത്തണിഞ്ഞ മുടി കെട്ടി മുല്ലമലർമൊട്ടും
വെച്ചൊരോമന പൊൻ കണി ഞാൻ (മനസിലൊരു...)


കണ്ടു കണ്ടങ്ങിരിക്കേ ചേണ്ടുമല്ലിക്കവിളിൽ
വണ്ടു വന്നു വലം വെയ്ക്കുന്നു
എന്നുമെന്നുമിതു പോൽ നിന്നെ നോക്കിയിരിക്കാൻ
കണ്ണിലുള്ള കിളി കൊഞ്ചുന്നൂ
ആയിരം താരകൾ നിന്നെ വരവേൽക്കുമ്പോൾ
അമ്പിളീ നിന്നിൽ ഞാൻ കുമ്പിൾ മഴ തേടുമ്പോൾ
അരികെ വന്നൊരുമ്മ തരാൻ തിടുക്കമെന്തിനെൻ പൊന്നേ
കൊതിച്ചു പോയതെന്തേ ഞാൻ തുടുത്തു നിന്ന തേൻ കനിയേ
നോക്കി നോക്കി കൊതിപ്പിക്കല്ലേ
ഹേ പോക്കു വെയിൽ ശലഭങ്ങളേ
ആഹാ ചില്ലു കൊണ്ടു ചുമരിട്ട കൂട്ടിനുള്ളിൽ കുറുകുന്ന
താമര കിളിമകളേ ( മന്നസ്സിലൊരു...)

ഇവിടെ



വിഡിയോ

No comments: