Powered By Blogger

Saturday, January 16, 2010

പൂജാപുഷ്പം [ 1969] യേശുദാസ് & രേണുക/ ജാനകി

കസ്തൂരി പൊട്ട്‌ മാഞ്ഞു ...

ചിത്രം: പൂജാപുഷ്പം [1969] തിക്കുറിശ്ശി

രചന: തിക്കുറിശ്ശി
സംഗീതം: വി. ദക്ഷിണാമൂർത്തി [ 2]

പാടിയതു: കെ ജെ യേശുദാസ് & രേണുക





കസ്തൂരി പൊട്ട്‌ മാഞ്ഞു
നിന്റെ കാർകൂന്തൽ കെട്ടഴിഞ്ഞു (കസ്തൂരി..)
കല്യാണ സൗഗന്ധികപ്പൂ പൊഴിഞ്ഞു
(കസ്തൂരി..)


കണ്ണാടിക്കവിളെന്തേ ചുവന്നൂ
നിന്റെ കണ്മഷി എന്തിവിടെ പരന്നൂ(കണ്ണാടി)
ചുണ്ടിലെങ്ങനെ ചോര പൊടിഞ്ഞു
സുന്ദരവദനം വിയർപ്പ്‌ നിറഞ്ഞൂ
പറയൂല്ലാ ഞാൻ പറയൂല്ലാ..
(കസ്തൂരി..)


കൈവള എന്ത്കൊണ്ടാണുടഞ്ഞു
നിന്റെ കാശ്മീര പട്ടുസാരി ഉലഞ്ഞു (കൈവള)
കള്ളപുഞ്ചിരി വന്നു തടഞ്ഞു
കണ്ണുകളെന്തേ പാതിയടഞ്ഞൂ
പറയൂല്ലാ ഞാൻ പറയൂല്ലാ..
(കസ്തൂരി...)


കരളും കരളും ഒന്നായ്‌ ഉറഞ്ഞു
പിന്നെ കയ്യും മെയ്യും തമ്മിൽ പിണഞ്ഞു
മലർശരനാവനാഴി ഒഴിഞ്ഞു നമ്മൾ
മധുവിധു രാത്രി എന്തെന്നറിഞ്ഞു
(കസ്തൂരി..)




ഇവിടെ


കോടി ജമമെടുത്താലും.....

യേശുദാസ് & ജാനകി



കോടിജന്മമെടുത്താലും ആരു തന്നെയെതിര്‍ത്താലും
കൂടവേ നിന്‍ നിഴല്‍ പോലെ പോരുമേ ദേവാ...

രാജമല്ലികേ ഹൃദയ വനികയില്‍
രാഗ സൗരഭം പൂശി നീ (2)
രാവും പകലും മനസ്സിന്നുള്ളില്‍
രാസക്രീഡനടത്തി നീ
രാഗലോലയെന്‍ ഹൃദയസരസ്സില്‍
രാജഹംസമായ് വന്നു നീ

നിന്‍ കാല്‍ച്ചിലമ്പൊലി കേട്ടെന്‍ ചിന്താ
ഗോവൃന്ദങ്ങള്‍ ചാഞ്ചാടീ
പ്രേമയമുനയില്‍ മധുരവികാര
ഗോപകുമാരികള്‍ നീരാടീ...

ആശകളാം അശ്വങ്ങള്‍ പൂട്ടി നിന്‍
അമ്പാടിയില്‍ ഞാന്‍ തേരോട്ടീ
മോഹതരളിത രാ‍ധയായ് ഞാന്‍
ദാഹജലത്തിനു കൈനീട്ടി...

ദിവ്യാമൃതമില്ലെന്റെ കയ്യില്‍
ദേവസ്ത്രീയായ് മാറ്റുവാന്‍
കിരീടവും ചെങ്കോലുമില്ല
ചക്രവര്‍ത്തിനിയാക്കുവാന്‍...

ജീവിതമാല്യവുമായ് ഞാന്‍ നിന്‍
ശ്രീകോവിലില്‍വന്നൊരു മഞ്ജുള
കല്‍പ്പനനല്‍കൂ നിന്‍ തിരുമാറില്‍
അര്‍പ്പിക്കാനീ വനമാല...[2]



ഇവിടെ

No comments: