Powered By Blogger

Sunday, December 13, 2009

സ്വ.ലേ സ്വന്തം ലേഖകൻ [ 2009]മധു ബാലകൃഷ്ണൻ & ശ്വേത മേനോൻ



ചെറുതിങ്കൾത്തോണി നിൻ പുഞ്ചിരി...

ചിത്രം: സ്വ.ലേ സ്വന്തം ലേഖകൻ [ 2009] പി. സുകുമാര്‍
രചന: അനിൽ പനച്ചൂരാൻ
സംഗീതം: ബിജി ബാൽ

പാടിയതു: മധു ബാലകൃഷ്ണൻ & ശ്വേത മേനോൻ

ചെറുതിങ്കൾത്തോണി നിൻ പുഞ്ചിരി പോലൊരു തോണി
ഏതോ തീരം തേടുന്നു
കൂവല്‍പ്പാടകലെ തിരി താഴാതുണ്ടൊരു വീട്
എന്നെ തേടും മിഴിയഴകും
രാഗാർദ്രനിലാവിൻ തുള്ളികൾ വീണലിയും നിനവിൽ
കുഞ്ഞോള പഴുതിൽ താഴും തുഴ പകരും താളം
നാമൊന്നായ് പാടും രാഗം നീലാംബരിയല്ലോ
ഓ..നാമൊന്നായ് പാടും രാഗം നീലാംബരിയല്ലോ


പ്രിയതരമാം കഥ പറയും കരിവള തമ്മിൽ കൊഞ്ചുമ്പോൾ
ചിറകടിയായ് ഉണരുകയായ് മറുമൊഴി കാതിൽ തേന്മഴയായ്
പ്രേമദൂതുമായ് താണൂ വന്നതൊരു ദേവഹംസമാണോ
മേഘകംബളം നീർത്തി വന്നതൊരു താരകന്യയാണോ
നീരാളം ചാർത്തും വാനം നീലക്കുടയായ് ഓഹോ
നീരാളം ചാർത്തും വാനം നീലക്കുടയായ്
(ചെറുതിങ്കൾ...)

അകമലിയും കവിതകളായ് നറുമൊഴി ചുണ്ടിൽ തഞ്ചുമ്പോൾ
ചെറുനദിയായ് ഒഴുകുകയായ് കടമിഴി നെഞ്ചിൻ വേദനയായ്
കണ്ണടക്കിലും കണ്ടു നിന്നെ ഞാൻ മാനസാങ്കണത്തിൽ
മണ്ണുറങ്ങവേ നാം നടന്നൂ ഈ വെണ്ണിലാവിലത്തിൽ
നോവാതെ നോവും നാവിൻ രാഗം അനുരാഗം
നോവാതെ നോവും നാവിൻ രാഗം അനുരാഗം
(ചെറുതിങ്കൾ...)



വിഡിയോ

No comments: