Powered By Blogger

Wednesday, December 9, 2009

അച്ചുവിന്റെ അമ്മ [2005] മഞ്ജരി



താമരക്കുരിവിക്കു തട്ടമിടു...

ചിത്രം: അച്ചുവിന്റെ അമ്മ [2005] സത്യന്‍ അന്തിക്കാട്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ഇളയരാജ

പാടിയതു: മഞ്ജരി

താമരക്കുരുവിക്ക് തട്ടമിട്
തങ്കക്കിനാവിന്റെ കമ്മലിട്
അരിമുല്ലക്കഴുത്തിൽ ഏലസ്സിട്
സുറുമക്കണ്ണിണയിൽ സൂര്യനിട്
വരണുണ്ടേ വിമാനച്ചിറകിൽ
സുൽത്താന്മാരൊത്തൊരുമിച്ചിരിക്കാൻ
ആരാണാ ബീബി ഇതിലാരാണാ ഹൂറി (താമര...)

നിസ്സീബുള്ള ലൈലയാണോ ഹിലാലൊത്ത റമ്ലയോ
പടച്ചോന്റെ പ്രാവു തോല്ക്കും ഫരീദയാണോ
മൂത്തുമ്മാന്റെ മോളേ മുത്തം വെച്ച തങ്കമേ
കിത്താബിലു കാണും മുംതാസിന്റെ പൈതലേ
പെട്ടിപ്പാട്ടു ദഫ് മുട്ടും ഒപ്പനയുമൊരുക്കേണം
മനസ്സിന്റെ മണിമുറ്റത്തിരിക്കണ കുറുമ്പുള്ള കിളികളേ പറക്കണം (താമര...)


ഖബൂലാക്കി വാഴ്ത്തിടേണം കിനാവൊത്ത പെണ്മണീ
മുനീറൊത്ത വമ്പനാവാം വിരുന്നുകാരൻ
കെട്ടാക്കെസ്സു പാട്ടായ് പലേ കിസ്സയോതണം
റംസാൻ നിലാവാൽ റൂമാലൊന്നു തുന്നണം
പിച്ചളപ്പൂങ്കൊളുത്തുള്ള മച്ചകത്തെ വാതിലടച്ചച്ചാരം കൊടുത്താൽ
അരിമുല്ലക്കൊടി കൊണ്ട് വിരിയിട്ട കട്ടിലുമ്മേ
ലലുക്കു കിലുങ്ങുമ്പോൽ കിലുങ്ങണം (താമര...)


ഇവിടെ

വിഡിയോ

No comments: