Powered By Blogger

Friday, December 4, 2009

ചിരട്ട കളിപ്പാട്ടങ്ങൾ [ 2005 ]





എങ്ങനെ നിന്നെ പിരിയും ഞാൻ


ചിത്രം: ചിരട്ടക്കളിപ്പാട്ടങ്ങൾ [ 2005 ] ജോസ് തോമസ്
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: സണ്ണി സ്റ്റീഫൻ

എങ്ങനെ നിന്നെപ്പിരിയും ഞാൻ
എന്റെ നെഞ്ചിൽ കുറുകിക്കുറുകിയിരിക്കും
പൊന്നരിപ്രാവേ എൻ കണ്മണിപ്രാവേ

എൻ കിനാവിൻ മുന്തിരിവള്ളി
പ്പന്തലിനുള്ളിലിരുന്നു
മഞ്ഞണിരാവിൻ കുളിരിലലിഞ്ഞതു
മറക്കുമോ നീ മറക്കുമോ



വെള്ളയിൽ വെള്ളപ്പൂവുകൾ തുന്നിയ
വെള്ളിപ്പുടവ നിവർത്തി
മന്ത്രകോടി ചാർത്തീ നിന്നെ
ചന്ദ്രകിരണങ്ങൾ
നവവധുവായ് നീ നാണം പൂണ്ടെൻ
അരികിലണഞ്ഞൊരു രാവിൽ


പെയ്തൊഴിയാത്തൊരു പരിഭവമുണ്ടോ
പെണ്ണിൻ മാനസവിണ്ണിൽ
എന്റെ തേങ്ങൽ കേൾപ്പില്ലേ നീ
ഒന്നിനി വിളി കേൾക്കൂ
മറുമൊഴിയില്ലേ മാൻ കിടാവേ
വരികെൻ കറുകത്തൊടിയിൽ

ഇവിടെ




വിഡിയോ

No comments: