Powered By Blogger

Sunday, December 6, 2009

കഥാവശേഷൻ [2004] വിദ്യാധരൻ & പി ജയചന്ദ്രൻ







കണ്ണ് നട്ട് കാത്തിരുന്നിട്ടും എന്റെ

ചിത്രം: കഥാവശേഷൻ [2004] റ്റി.വി. ചന്ദ്രൻ
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജയചന്ദ്രൻ
പാടിയതു: വിദ്യാധരൻ & പി ജയചന്ദ്രൻ







കണ്ണ് നട്ട് കാത്തിരുന്നിട്ടും എന്റെ
കരളിന്റെ കരിമ്പു തോട്ടം
കട്ടെടുത്തതാരാണു ഓ..
കട്ടെടുത്തതാരാണു
പൊന്നു കൊണ്ട് വേല കെട്ടീട്ടും എന്റെ
കൽക്കണ്ടക്കിനാവു പാടം
കൊയ്തെടുത്തതാരാണ് ഓ..
കൊയ്തെടുത്തതാരാണ് (കണ്ണു നട്ട്...)



കുമ്പിളിൽ വിളമ്പിയ
പൈമ്പാലെന്നോർത്തു ഞാൻ
അമ്പിളിക്കിണ്ണത്തെ കൊതിച്ചിരുന്നൂ
അന്നത്തെയന്തിയിൽ അത്താഴപ്പാത്രത്തിൽ
അമ്മ തൻ കണ്ണീരോ തിളച്ചിരുന്നു
അങ്ങനെ ഞാനന്നും കരഞ്ഞിരുന്നു (കണ്ണ് നട്ട്...)

കിളിച്ചുണ്ടൻ മാവിൽ കണ്ണെറിഞ്ഞന്നു ഞാൻ
കനിയൊന്നു വീഴ്ത്തി ഒളിച്ചു വെച്ചൂ
നീയതു കാണാതെ കാറ്റിന്റെ മറവിലൂ
ടക്കരയ്ക്കെങ്ങോ തുഴഞ്ഞു പോയി

കടവത്തു ഞാൻ മാത്രമായീ (കണ്ണ് നട്ട്...)



ഇവിടെ


വിഡിയോ

No comments: