Powered By Blogger

Tuesday, December 1, 2009

രസികൻ 2004 എം. ജി. ശ്രീകുമാർ സുജാത









തൊട്ടുരുമ്മി ഇരിക്കാൻ കൊതിയായി



ചിത്രം: രസികൻ 2004 ലാൽ ജോസ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ

പാടിയതു: എം ജി ശ്രീകുമാർ & സുജാത



തൊട്ടുരുമ്മിയിരിക്കാൻ കൊതിയായീ നിന്നെ
കട്ടെടുത്തു പറക്കാൻ കൊതിയായീ
മുല്ലമുടിച്ചുരുളിൽ മുകിലായീ ഒന്നു
മൂടിപ്പുതച്ചിരുന്നാൽ മതിയായീ
എന്നാലും എന്നാളും എന്റേതല്ലേ നീ
എന്താണീ കണ്ണിൽ പരിഭവം
മറ്റാരും കാണാക്കൗതുകം (തൊട്ടുരുമ്മി...

കാത്തു നിന്ന മഴ പൂത്തു നിന്ന പുഴയോരം ഓരോ
ന്നോർത്തു പാടുമൊരു പാട്ടു കൊണ്ടു വരവേൽക്കാം നിന്നെ
പാതിചാരിയൊരു വാതിലിന്റെയഴിയോരം നീയാം
നെയ് വിളക്കിന്നൊളി നീർത്തി നിൽക്കുമൊരു സന്ധ്യേ സന്ധ്യേ
മെല്ലെയെന്നെ വിളിച്ചുണർത്തല്ലേ വെയിൽക്കിളി
ഉറങ്ങട്ടെ ഞാൻ
എന്നും നിന്റെയടുത്തിരിപ്പില്ലേ പനീർത്തുള്ളീ
നനയട്ടെ ഞാൻ
നീയില്ലാതെൻ ഓർമ്മകൾ [ തൊട്ടുരുമ്മി...


ഇത്ര നാളുമൊരു മുത്തു കോർക്കുമിടനെഞ്ചിൽ ഏതോ
തത്ത വന്നു കതിർ കൊത്തിയെന്നതറിയാമോ പൊന്നേ
നീയെറിഞ്ഞ മഴ മിന്നലേറ്റതറിയാതെ ഞാനാ
മാരിവില്ലിലൊളി തേടി വന്നതറിയാമോ പൊന്നേ
മെല്ലെ മുല്ലെ ഒളിച്ചിരിക്കല്ലേ കുയിൽക്കിളീ കുളിരട്ടെ ഞാൻ
എന്നും നിന്റെയടുത്തിരിപ്പില്ലേ മയില്‍പ്പിടേ മയങ്ങട്ടെ ഞാൻ
നീയില്ലാതില്ലെൻ രാത്രികൾ [ തൊട്ടുരുമ്മി...



ഇവിടെ


വിഡിയോ

No comments: