Powered By Blogger

Monday, December 7, 2009

സൂര്യ [ ഭൂപതി ] 1997 യേശുദാസ് & സുജാത




കുങ്കുമ മലരിതളേ...



ചിത്രം: സൂര്യ [ഭൂപതി ] 1997 ജോഷി

രചന: ഗിരീഷ് പുത്തഞ്ചേരി

സംഗീതം: എസ് പി വെങ്കിടേഷ്

പാടിയതു: കെ ജെ യേശുദാസ് & സുജാത മോഹൻ

കുങ്കുമ മലരിതളേ .. എൻ മുന്തിരി മണിയഴകേ..
എന്തിനു തളിരുടലിൽ നിൻ ചന്ദനവിരലൊഴുകി...
അമ്പിളി വളകളും ആമ്പൽത്തളകളും അൻപിലാരു തന്നു..

ആതിര തുന്നുമൊരാടയുമായ് വരും ഈ നിലാവു തന്നു..
പുഞ്ചിരിയായ് നെഞ്ചിതളിൽ പുലർവെയിൽ കുഴമ്പിട്ട്
കുളികഴിഞ്ഞിതു വഴി വാ.. വാ.. വാ...

രാത്രികളിൽ പെയ്‌തലിയും പാൽമഴയിൽ
ഉടൽ നനഞ്ഞൊരീ തുടുനിലാവിനെ ഉമ്മവയ്‌ക്കാം..

നിന്നുരുകും തൂമെഴുകിൻ മെയ്‌വടിവിൽ
പവിഴമല്ലികൾ ഇതൾ പൊതിഞ്ഞതോ പൂങ്കുളിരോ..

വാനിലെരിഞ്ഞുണരും പൊൻ‌തിരി പൊലിയാറായ്
രാക്കുളിർമേടുകളിൽ രാക്കിളിയകലാറായ്..

എൻ കനവേ കൺ നിറയേ
മണിമുഖം കണികണ്ടു മതിവരുന്നില്ലെൻ അഴകേ..

വെള്ളിമുകിൽ തുമ്പികളായ് തുള്ളുകയായ്
മധുരമൂറുമെൻ മനസ്സിലായിരം മോഹദലം..

അന്തിമുകിൽ ചില്ലകളിൽ പൂ ചിതറും
അരിയ താരമാ‍യ് അരികെ വന്നു ഞാൻ കൂട്ടുതരാം..

കാതരയാ‍കുമൊരെൻ കണ്ണിലുദിക്കാൻ വാ
കണ്ട കിനാക്കളിലെ കണ്മണി മുത്തല്ലേ..

നിൻ അരികിൽ എൻ ഹൃദയം
ഒരു കുന്നിക്കിളിയുടെ കരൾപോലെ തുടിച്ചുണരും..






ഇവിടെ

|

No comments: